ജ്ഞാന ദീപ്തിയില്‍ വാഗ്ഭടാനന്ദന്‍ 'ഒരു ദൈവമെന്നുമൊരു മതമെന്നു മൊരു ജാതിയെന്നും വരുന്നനാളിലേ ധരാതലം തന്നിൽ നിരന്തരം സുഖം വരാനെളുപ്പമായിരിക്കുമെന്നല്ലോ ദയാലു മോഹനൻ ദയാനന്ദൻ തൊട്ട നിയമ ജ്ഞാനികളുരപ്പതോര്‍ക്കുവിന്‍' മലബാർ പ്രദേശങ്ങളിലെ പ്രൈമറി വിദ്യാലയങ്ങളിൽ ഒരുകാലത്ത് മുഴങ്ങിക്കേട്ട പ്രാർത്ഥനാഗീതത്തിലെ വരികളാണിവ. ഭാരതത്തിന്‍റെ നവോത്ഥാന ശില്പികളായ രാജാറാം മോഹന്‍ റോയിയെയും മഹര്‍ഷി ദയാനന്ദ സരസ്വതിയെയും ശ്രീനാരായണ ഗുരുവിനെയും ഹൃദയപൂര്‍വ്വം അനുസ്മരിക്കുന്നുണ്ട് ഈ കാവ്യഭാഗം. വൈജ്ഞാനിക ദീപ്തിയാല്‍ നൂറ്റാണ്ടുമുമ്പ് കേരളത്തെ ഇളക്കിമറിച്ച ഒരു മഹാഗുരുവിന്‍റെ ചിത്തവും ചിന്തയും പ്രവൃത്തിയും വെളിപ്പെടുത്തുന്ന മാനിഫെസറ്റോയാണീവരികള്‍. 'സ്വാതന്ത്ര്യചിന്താമണി' എന്ന കൃതിയില്‍ വാഗ്ഭടാനന്ദ ഗുരുവാണ് ഇപ്രകാരം എഴുതിയത്. ജാതിചിന്തയെ ഇത്രത്തോളം അതിജീവിച്ച ഒരാള്...
Posts
Showing posts from October, 2019
- Get link
- X
- Other Apps
• ഏ കെ ജി സെന്ററിന്റെ നേരവകാശികള്‍ ആര്? • കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ചതാര്? ഇത്രയധികം തമസ്കരിക്കപ്പെട്ട ഒരു ചോദ്യവും ഉത്തരവും വേറെയില്ല. 1931-ല്‍ തിരുവനന്തപുരത്ത് രൂപീകൃതമായ, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകത്തിന് നേതൃത്വം നല്‍കിയിരുന്നത് സഖാവ് കെ വി പത്രോസ് ആയിരുന്നു. 1931 മുതല്‍ 1939 വരെ അദ്ദേഹമായിരുന്നു തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി. അദ്ദേഹം പുലയ സമുദായാംഗം ആയിരുന്നു. ഈ സമയത്ത് ഇ എം എസ്, കൃഷ്ണപിള്ള, ഏ കെ ജി എന്നിവരൊക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായും, പിന്നീട് 1934-ല്‍ ആരംഭിച്ച കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായുമൊക്കെ നടക്കുകയായിരുന്നു. തിരുവിതാംകൂറിലെ എല്ലാവിധ തൊഴിലാളികളെയും ആദ്യമായി സംഘടിപ്പിച്ചത് സഖാവ് കെ വി പത്രോസിന്റെ ഉശിരന്‍ നേട്ടമായിരുന്നു. തിരുവിതാംകൂറിലെ കര്‍ഷക തൊഴിലാളികളെയും കയര്‍ തൊഴിലാളികളെയും അണിനിരത്തി 1938-ല്‍ കേരള ചരിത്രത്തിലെ ആദ്യ പണിമുടക്കം സംഘടിപ്പിച്ചതും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു. ‘കേരള സ്റ്റാലിന്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ അഗണ്യകോടിയിലേക്ക്, സമ്പൂര്‍ണ്ണ മറവ...
- Get link
- X
- Other Apps
മന്ദാരശാലയോ മണ്ണാറശ്ശാല? തുലാമാസത്തിലെ, ആയില്യമാണ് മണ്ണാറശ്ശാലയില്‍ വിശേഷം. അതിനിനി രണ്ടു മൂന്നു നാള്‍കൂടിമാത്രം. ആചാരവിശേഷങ്ങള്‍ അറിയിച്ച് ദിനപത്രങ്ങള്‍ വിശേഷാല്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. 'മന്ദാരശാല'യെന്ന് വലിയ തലക്കെട്ടു നല്‍കി ഒരു പത്രം അരപ്പേജ് വാര്‍ത്ത ഇന്ന് (19 ഒക്ടോബര്‍, 2019) നല്‍കിയിട്ടുണ്ട്. മണ്ണാറശ്ശാല മന്ദാരശാലയാവുന്നത് എന്തുകൊണ്ടാവും.? മണ്ണ്, ആറ് എന്നീ ശബ്ദങ്ങളാണ് മാന്നാര്‍, മണ്ണാറശ്ശാല തുടങ്ങിയ സ്ഥലനാമങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നത്. ശ്രീലങ്കയിലെ മന്നാറിനും ഇതേ നിഷ്പത്തി യോജിക്കും. ആറ്റു തീരത്തെ മണല്‍ത്തിട്ടകളാണവ. കാലാന്തരത്തില്‍ ആറുകള്‍ വഴിമാറിയിട്ടും മെലിഞ്ഞു ശോഷിച്ചു പോയിട്ടും പഴയ ആറൊഴുക്കിന്‍റെ പ്രതാപങ്ങള്‍ മുഴുവന്‍ സ്ഥലപ്പേരില്‍ ഗുപ്തമായിരിക്കുന്നു. മണ്ണാന്‍ വിഭാഗം ജനങ്ങളുടെ അധിവാസമുളള സ്ഥലമായിരുന്നു ഇവിടമെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 'മണ്ണാരശ്ശാല' എന്നാണ് ഈ നൂറ്റാണ്ടിന്‍റെ ആദ്യ പാദങ്ങളിലും ഈ സ്ഥലം പത്രവാര്‍ത്തകളിലും പ്രമാണരേഖകളിലും ഇടം പിടിച്ചിരുന്നത്. മണ്ണാറശ്ശാല ആയില്യം ഉത്സവത്തെക്കുറിച്ചുളള ഒര...
- Get link
- X
- Other Apps
ദക്ഷിണേന്ത്യയുടെ ഭക്ഷണ സംസ്ക്കാരം പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമുണ്ട് - മാനസോല്ലാസ (അഭിലാഷിതാർഥ ചിന്താമണി). 12ആം നൂറ്റാണ്ടിലെ കല്യാണി ചാലൂക്യരാജാവ് സോമേശ്വര മൂന്നാമൻ രചിച്ച സംസ്കൃത ഗ്രന്ഥമാണിത്. ഭക്ഷണ സംസ്കാരം മാത്രമല്ല, കായിക വിനോദങ്ങൾ, ചിത്രകല, നൃത്തം, സംഗീതം, കോസ്മെറ്റിക്സ്, മൃഗപരിപാലനം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ പ്രതിപാദിക്കുന്നുണ്ട്. ഭക്ഷണവിഭവങ്ങളിൽ ഇഡ്ഡലി, വട തുടങ്ങി ഇന്നും നാം ഉപയോഗിക്കുന്നവ വരുന്നുണ്ട്. എലിയിറച്ചി ഫ്രൈ മുതലായ വിചിത്ര വിഭവങ്ങളുമുണ്ട്. ഒരുപക്ഷെ അന്നവ ഭക്ഷണമായി ഉപയോഗപ്പെട്ടിരുന്നിരിക്കാം. മലയാളിയുടെ ഭക്ഷണ സംസ്കാരം ചരിത്രപരമായി അന്വേഷിക്കുന്ന പുസ്തകങ്ങൾ കണ്ടിട്ടില്ല. പക്ഷേ ഉണ്ടാവാം. മലയാളിയുടെ ഭക്ഷണ രീതികൾ രൂപപ്പെട്ടതിനെ കുറിച്ച് ചില സൂചനകൾ വായിച്ചിട്ടുണ്ട്. വിശാലമായ ഇന്ത്യൻ മഹാസമുദ്രതീരങ്ങളിലെ ഭക്ഷണ രീതിയോട് പല തരത്തിലും പൊതുത്തപ്പെട്ടുന്നതാണ് മലയാളിയുടെ ആഹാരരീതി. ഇന്ത്യൻ ആഹാരരീതികളിൽ നിന്നു വ്യത്യസ്തമായി കാണുന്ന പുട്ട് സമുദ്രത്തിന്റെ മറ്റു തീരങ്ങളിലും ഉണ്ട്. സാമ്പാർ, ഇഡ്ഢലി , ദോശ എന്നിവ ആ പദങ്ങൾ സഹിതം മറാത്തിയിൽ നിന്ന് വന്നതാണ്. പലതരം ചോറുകളെപ്പറ്റി സംഘ സാഹി...
- Get link
- X
- Other Apps
കാവ് * സുപ്രധാനമായ ഒരാവാസസ്ഥാനമാണ് കാവുകള്‍. നമ്മുടെ നിത്യഹരിത വനങ്ങളുടെ ഗണത്തില്‍ ഇന്ന് കാവുകള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. ജൈവ വൈവിധ്യത്തിന്റെ ചെറുമാതൃകകള്‍ കൂടിയാണ് കാവുകള്‍. വിശുദ്ധ വനങ്ങളെന്നും കാവുകളെ വിളിക്കുന്നു. വനത്തെ ഉപജീവനമാര്‍ഗ്ഗമായി കണ്ടിരുന്ന പഴയകാലത്തെ ജനങ്ങള്‍ കാവുകളെ പുണ്യസ്ഥലമായി കരുതിയിരുന്നു. ആചാരപരമായ ആവശ്യങ്ങളാല്‍ ഒരു വിഭാഗം ജനങ്ങള്‍ കാവുകളെ സംരക്ഷിച്ച് പോന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തോളം കാവുകളുണ്ട്. ഇത്തരം കാവുകളൊക്കെ വൈവിധ്യങ്ങളായ സസ്യജീവ ജാലങ്ങളാല്‍ ശ്രദ്ധേയവുമാണ്. ഔഷധ സസ്യങ്ങളുടെ കലവറയായാണ് കാവുകള്‍ നിലകൊള്ളുന്നത്. ജീവജാലങ്ങളുടെ വൈവിധ്യതയാണ് കാവുകളിലെ ആവാസവ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നത് തന്നെ. വിശ്വാസത്തിന്റെ പേരില്‍ സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇവിടത്തെ കാവുകളൊക്കെ എല്ലായിപ്പോഴും ഹരിതവനത്തിന്റെ രൂപഘടന പ്രദര്‍ശിപ്പിക്കുന്നു. പലതരത്തിലുള്ള നൈസര്‍ഗിക ജീവജാലങ്ങളുടെ ആവാസ കേന്ദ്രമായ കാവുകളില്‍ പലതും ഇന്ന് നാശത്തിന്റെ വക്കിലാണ്. വനനശീകരണം മൂലം പ്രകൃതി തന്നെ ചുരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അവശേഷിക്കുന്ന ഇത്തരം കാവുകള്‍ ഭൂമിയുടെ നൈസര്‍ഗികതയ...
- Get link
- X
- Other Apps
കാവുകളുടെ ജീവശാസ്ത്രം കാവുകൾക്ക് പരിസ്ഥിതിയുമായി അഭേദ്യമായ ബന്ധമാണുള്ളത്. കൂട്ടംകൂട്ടമായി പലതരത്തിലുള്ള വൃക്ഷങ്ങളും വള്ളികളും കുറ്റിച്ചെടികളും നിറഞ്ഞ് പലതരത്തിലുള്ള ജീവികളുടെ ആവാസകേന്ദ്രമായി നിലകൊള്ളുകയാണ് കാവുകൾ.പക്ഷെ കാവുകൾക്ക് മതങ്ങളുമായി ബന്ധപ്പെട്ട ഒരു കാഴ്ചയാണ് നമുക്ക് തരാനാവുന്നത്.മതങ്ങളെക്കാളും മനുഷ്യരുമായാണ് കാവുകളെ ബന്ധപ്പെടുത്തേണ്ടത്. കാവുകൾ സംരക്ഷിത പ്രദേശങ്ങളാണ്.ഇന്ത്യയിൽ മാത്രമല്ല ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളിലും കാവുകൾ മതങ്ങളുമായി ബന്ധപ്പെടുത്തി സംരക്ഷിക്കപ്പെട്ടിരുന്നു.പാവനമായ പരിവേഷം നൽകപ്പെട്ടതു കൊണ്ട് കടന്നുകയറ്റം ഉണ്ടാകാതെ നിലകൊള്ളാൻ കാവുകൾക്കായി. ചരിത്രരേഖകളിൽ യൂറോപ്പിലെ എസ്റ്റോണിയയിൽ 2500-ഓളം കാവുകളുണ്ടെന്ന് കണക്കു കാണുന്നു.സാങ്കേതികമായി വികസിതരാഷ്ട്രമാണെങ്കിലും പാവനപ്രദേശങ്ങൾ സംരക്ഷിക്കപ്പെടുകയും പ്രാദേശികാചാരങ്ങൾ പാലിക്കപ്പെടുകയും ചെയ്യുന്നുണ്ട് അവിടെ.2008-ൽ രൂപം നൽകിയ ഒരു ദേശീയ പദ്ധതിയിലൂടെ ഇത്തരം ഇടങ്ങൾ നിലനിർത്താനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു ഈ രാജ്യത്തെ ഭരണകൂടം. ആഫ്രിക്കൻ രാജ്യമായ ഘാനയിലും നിരവധി കാവുകളുണ്ട്.ഈ കാവുകൾ...
- Get link
- X
- Other Apps
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാവുകള്‍ ആലപ്പുഴ ജില്ലയില്‍ സംസ്ഥാന വനംവകുപ്പിന്റെ നിർദേശത്തോടെ സംസ്ഥാനത്തെ സംരക്ഷിത കാവുകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. ആലപ്പുഴയുൾപ്പെടെ അഞ്ചു ജില്ലകളിൽ നടത്തിയ കണക്കെടുപ്പിൽ ഏറ്റവും കൂടുതൽ കാവുകൾ ആലപ്പുഴയിലാണെന്ന് കണ്ടെത്തി; 2250 കാവുകൾ. കോഴിക്കോട്- 1231, കൊല്ലം- 895, തൃശ്ശൂർ- 890, തിരുവനന്തപുരം- 537 എന്നിങ്ങനെയാണ് കണക്കുകൾ. പാലക്കാട്, പത്തനംതിട്ട, എറണാകുളം തുടങ്ങി ജില്ലകളിലെ കണക്കെടുപ്പ് ഈ വർഷം പൂർത്തിയാകും. വനംവകുപ്പിന്റെ ഫണ്ടോടെ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഫോറസ്ട്രീസ് കേരളയാണ് കണക്കെടുപ്പ് നടത്തുന്നത്. മറ്റു ജില്ലകളേക്കാൾ കൂടുതൽ കാവുകൾ സംരക്ഷിക്കപ്പെടുന്നത് ആലപ്പുഴയിലാണെന്ന് കണക്കെടുപ്പിന് നേതൃത്വം നൽകുന്ന ഐ.എഫ്.കെ. മാനേജിങ് ടീമംഗം എം.എസ്. നായർ മാതൃഭൂമിയോടു പറഞ്ഞു. ഒരു സെന്റ് മുതൽ 35 സെന്റുവരെയുള്ള വനങ്ങളാണ് ആലപ്പുഴയിലുള്ളത്. ചെറിയ കാവുകൾ ഏറ്റവും കൂടുതലുള്ളതും ആലപ്പുഴയിൽത്തന്നെ. ഇതിൽ 90 ശതമാനം കാവുകളും സ്വകാര്യവ്യക്തികളുടെ കീഴിലാണുള്ളത്. ഒരു വാർഡിലെ രണ്ടുകുടുംബത്തിനെങ്കിലും സ്വന്തമായി കാവുകളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേവ...
- Get link
- X
- Other Apps
തെയ്യങ്ങളും കാവുകളും (Saturday, 20 December 2014) കാവുകള്‍ ആചാര ആവശ്യങ്ങള്‍ക്കെന്ന പേരില്‍ നമ്മുടെ പൂര്‍വികര്‍ സംരക്ഷിച്ചു പോരുന്ന കാടിന്റെ ലഘു രൂപങ്ങളാണ് കാവുകള്‍. കാവുകളെ കേരളത്തിലെ വിശുദ്ധ വനങ്ങള്‍ എന്നും വിളിക്കാം. കാവ് എന്നാല്‍ മരകൂട്ടം എന്നും ബലിയിടുന്ന സ്ഥലം എന്നും അര്‍ഥം ഉണ്ട്. കേരളത്തിലെ കാവുകള്‍ ഏതെന്കിലും ദേവധയുടെയോ മൂര്തിയുടെയോ ആര്ധനയും ആയി ബന്ധ പെടുത്തി സംരക്ഷിച്ചു പോന്നവയാണ്. കാവുകള്‍ നശിപ്പിക്ക പെടാതിരിക്കാന്‍ നമ്മുടെ പൂര്‍വികര്‍ കാവുകളെ ആരാധനയും ആയി ബന്ധ പെടുത്തി സംരക്ഷിച്ചു എന്ന് വേണം കരുതാന്‍. കേരളത്തിലെ കാവുകള്‍ ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നം ആണ്. പലതരം വൃക്ഷങ്ങളാലും, ഔഷധ സസ്യങ്ങളാലും, മറ്റു പക്ഷി മൃകാധികളാലും സമ്പന്നം ആയ കേരളത്തിലെ കാവുകള്‍ അവ നിലകൊള്ളുന്ന പ്രദേശത്തെ ജല ലഭ്യതയും, അന്തരീക്ഷ സന്തുലിതയും ഭക്ഷ്യ ശ്രിങ്കലയും കാത്തു സൂക്ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. കാവുകളുടെ പ്രസക്തി കാടുകള്‍ ഉപജീവനത്തിന് ഉപയോഗിക്കുകയും കാടുകളും ആയി അടുത്തിടപഴകി ജീവിക്കുകയും ചെയ്ത നമ്മുടെ പൂര്വികര്‍ക്ക് മരങ്ങളം മറ്റു പക്ഷി മൃകാതികളും പ്രകൃതിയുടെയു...
- Get link
- X
- Other Apps
ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകളാണ് കാവുകൾ. വിശുദ്ധവനങ്ങൾ എന്നും ഇവയെ വിശേഷിപ്പിക്കുന്നു. നിത്യഹരിതവനങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ കാവുകൾ.[1] പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ട് മുതലേ നിലനിന്നിരുന്നതിനാൽ, വനത്തെ ഉപജീവനമാർഗ്ഗമായി കരുതിയിരുന്ന പണ്ടുകാലത്തെ ജനങ്ങൾ കാവുകളെയും പുണ്യസ്ഥലമായി കരുതിയിരുന്നു. ആചാരപരമായ ആവശ്യങ്ങളാൽ ജനങ്ങൾ സംരക്ഷിച്ചു പോരുന്ന കാടിന്റെ ലഘു രൂപങ്ങളാണ് കാവുകൾ എന്നും പറയാം[2]. ദ്രാവിഡരീതിയിലുള്ള ഇത്തരം ക്ഷേത്രങ്ങളിൽ സ്ത്രീ ദേവതകളായിരുന്നു പ്രതിഷ്ഠ. [3] കേരളത്തിലെ പ്രാചീന ദേവതകളായ കാളി, വേട്ടയ്ക്കൊരുമകൻ, അന്തിമഹാകാളൻ, കരിങ്കാളി, അയ്യപ്പൻ, പാമ്പ്(നാഗം), ചാമുണ്ഡി എന്നിവർ കുടികൊള്ളുന്ന സ്ഥലങ്ങളെ മാത്രമേ കാവുകൾ എന്ന് പറയാറുള്ളൂ. ശിവൻ, വിഷ്ണു മുതലായ ദൈവങ്ങൾ കുടികൊള്ളൂന്ന സ്ഥലം അമ്പലം എന്നാണ് പറയുക[4]. ഉത്തരകേരളത്തിൽ കാവുകൾ മുച്ചിലോട്ട് , കണ്ണങ്കാട്, മുണ്ടിയ, കോട്ടം, പള്ളിയറ എന്നീ പേരുകളിൽ അറിയപ്പെടുന്നു[2]. ദേവതാസങ്കൽപ്പങ്ങളുള്ള മരകൂട്ടങ്ങളെ കാവുകൾ എന്നു വിളിക്കുന്നു. ക്ഷേത്രങ്ങളോട് ചേർന്നും അല്ലാതെയും കാവുകൾ കാണപ്പെടുന്നു. പൊതുവെ ഭഗവതി, നാഗരാജാവ്, വേട്ടയ്ക...
- Get link
- X
- Other Apps
ആദിദ്രാവിഡ നാഗ ഗോത്രജനതയുടെ പാരമ്പര്യകല 'കുംഭപാട്ട്': അനുഷ്ഠാനകലയുടെ ആദിമ രൂപം ചൊല്ലുന്ന ഏക കാവ് ആദിദ്രാവിഡ നാഗ ഗോത്രജനതയുടെ പാരമ്പര്യ കലയായ കുംഭപാട്ട് എന്നും കൊട്ടി പാടുന്ന ഏക കാനന വിശ്വാസ കേന്ദ്രമായി കല്ലേലി അപ്പൂപ്പൻ കാവ് മാറുന്നു. ലോകത്തെ ഒരു കാവിലും ക്ഷേത്രത്തിലും കാണാത്ത പ്രാചീന കലയാണ് കുംഭപാട്ട്. പത്തനംതിട്ട കോന്നിയിൽ ഉള്ള കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ സന്ധ്യാ വന്ദനത്തിനും ദീപാരാധനക്കും ശേഷം പ്രകൃതിയിലെ ഭാവങ്ങളെ വർണ്ണിച്ചും, പ്രകൃതി കോപങ്ങളെ ശമിപ്പിക്കുവാനും മല ദൈവമായ ഊരാളി അപ്പൂപ്പനോട് പാട്ടിന്റെ രൂപത്തിൽ കൊട്ടി ഉണർത്തുന്ന പാട്ടാണ് കുംഭ പാട്ട്. ഇത് ഇന്നും അന്യമാകാതെ കാത്തു സൂക്ഷിക്കുന്ന ഏക കാവാണ് കല്ലേലി അപ്പൂപ്പൻ കാവ്. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെ മനസ്സിൽ ധ്യാനിച്ച് ഏഴുദിവസത്തെ വ്രതാനുഷ്ഠാനത്തോടെ രാത്രിയിൽ ആഴികൂട്ടിയിട്ട് ഇതിനു മുന്നിൽ ചുറ്റും ഇരുന്ന് അപ്പൂപ്പനെ പ്രകീർത്തിച്ച് ഈണത്തിൽ പാടുന്നു. മുളയും,കാട്ടു കല്ലും പച്ചിരുമ്പും, ഉണക്ക പാളയും, കാട്ടു കമ്പും, വാദ്യോപകരണമാക്കി പ്രപഞ്ച ശക്തിയായ മലദേവനായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ നാമത്തിൽ ലോക ഐശ്വര്യത്തിനു ...
- Get link
- X
- Other Apps
വിശുദ്ധ ഫ്രാൻസിസ് സേവ്യർ കൊച്ചിയിലും പരിസരത്തും മത പ്രചരണം നടത്തുക ഉണ്ടായി. ഇതിന്റെ ഫലമായി ആദ്യമായി 500 പേര്‍ ഉൾപ്പെട്ട അരയന്മാർ, ഈഴവന്മാർ, പുലയന്മാർ ക്രിസ്തുമതം സ്വീകരിച്ചു. ഇതാണ് അഞ്ഞൂറാൻമാർ. 300, 500, 700 വീതമുള്ള 3 ലത്തീൻ സൈന്യ വിഭാഗങ്ങൾ കൊച്ചിരാജാവിന്റെ കീഴിൽ ഉണ്ടായിരുന്നെന്നും അവരുടെ പിന്മുറ ആണെന്നുമാണ് പറയാറുള്ളത്. പണ്ട് മുന്നൂറ്റിക്കാരും അഞ്ഞൂറ്റിക്കാരും തമ്മിൽ അർത്തുങ്കൽ പള്ളി ഭരണത്തിന് വേണ്ടി സ്ഥിരം അടിയായിരുന്നത്രെ. ചാവറയച്ചന്റെ തിരുപ്പട്ട സ്വീകരണം ഈ പ്രശ്നങ്ങളെ തുടർന്ന് മാറ്റിവെയ്‌ക്കേണ്ടി വന്നു എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഉണ്ട്. കൊച്ചിയിൽ തീരദേശ മേഖലയിൽ അഞ്ഞൂറ്റിക്കാർ എഴുന്നൂറ്റിക്കാർ എന്നീ വകഭേദങ്ങൾ ഉണ്ട്. ആലപ്പുഴ മുതൽ വൈപ്പിൻ വരെ ഇത് കാണാൻ കഴിയും പൂങ്കാവ് മുതൽ ഫോർട്ട് കൊച്ചി വരെ ശക്തമായി കാണാൻ കഴിയും. അവിടെ എല്ലായിടത്തും രണ്ടു പള്ളികൾ കാണാൻ കഴിയും അഞ്ഞൂറ്റിക്കാരുടെ പള്ളി ആലപ്പുഴ രൂപതയിലും എഴുനൂറ്റിക്കാരുടെ പള്ളി കൊച്ചീ രൂപതയിലും ആണ്. അഞ്ഞൂറ്റികാരി പെണ്ണുങ്ങൾക്ക് നാവിനു അഞ്ചുമുഴം നീളം ആണെന്നും അഞ്ഞൂറ്റിക്കാരുടെ വീടുകളിൽ പെൺഭരണം ആണെന്നും എഴുന്നൂറ്റിക്കാരുടെ ക...
- Get link
- X
- Other Apps
ഒരു പ്രാക്കിന്‍റെ പൊരുള്‍ 'പണ്ടാരമടങ്ങുക'. ഈ വാക്കിന്റെ യഥാർത്ഥത്തിലുള്ള അർത്ഥം എന്താണ്? പണ്ട് അതായത് നൂറ്റാണ്ടുകള്‍ക്കു മുമ്പ് വസൂരി രോഗം വന്നവർക്ക് ചികിത്സയില്ല. വസൂരിക്കൊപ്പം കനത്ത പനിയും വരും. പിന്നീട് മേലാ സകലം കുരുക്കൾ പൊന്തി വന്ന് പൊട്ടി ഒലിയ്ക്കും. വസൂരി രോഗത്തിന്ന് ചികിസയില്ല. മാരകമായ ഈ അസുഖത്തെ ജനങ്ങൾ അക്കാലം വളരെയധികം ഭയപ്പെട്ടിരുന്നു. വസൂരി രോഗം വന്നാൽ മരണമേ വഴിയുള്ളൂ. നോക്കാനാരും ധൈര്യപ്പെടില്ല. രോഗം വന്നയാളെ ദൂരെയെവിടെയെങ്കിലും ഒരോലക്കുടിൽ കെട്ടി അതിൽ പാർപ്പിയ്ക്കും. കാശുള്ള വീട്ടിലെയാളാണെങ്കിൽ ഭക്ഷണം നേരത്തെത്തിയ്ക്കാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ടാകും. അവർ കൊണ്ടുക്കൊടുക്കുന്ന ഈ ഭക്ഷണം കഴിച്ച് ഏകനായി, രോഗം കൂടിക്കൂടി അങ്ങിനെ അയാള്‍ നരകതുല്യമായി ജീവിതം കുടിച്ചു തീര്‍ക്കുന്നു. ഗതിയില്ലാത്തവരോ? മേലാസകലം കുരുക്കൾ പൊന്തിനീറി പൊട്ടി ഒലിച്ച്, ഭക്ഷണവും വെള്ളവും ഇല്ലാതെ ഗതികെട്ട് മരിച്ചു വീഴുന്നു. ഇതാണ് പണ്ടാരമടങ്ങുക. ഇവരുടെ ഈ ദു:ഖപൂർണമായ മരണത്തെയാണ് പണ്ടാരമടങ്ങുക എന്നു നാം പറയുന്നത്. പണ്ടാരമടക്കലോ? ഈ രോഗി മരിച്ചാൽ അടക്കം ചെയ്യുന്നതിനേയും. ഒരു മാതിരി ധൈര്യപ്പെട്...
- Get link
- X
- Other Apps
. മുകുന്ദപുരം പരശുരാമന്‍ തീര്‍ത്തു എന്നുപറയുന്ന 64 ഗ്രാമങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഗ്രാമമായിരുന്നു പെരുവനം ഗ്രാമം. പരശുരാമനു മുമ്പും ഈ ഗ്രാമം നിലനിന്നിരുന്നു -പെരും മനം ഗ്രാമം - പെരിയ മനസ്സുള്ളവരുടെ ഗ്രാമം. ഈ ഗ്രാമത്തിന്റെ ഭരണാധികാരം ചെറുമര്‍ക്കായിരുന്നു. വടക്ക് അകമല ശാസ്ത്രാ ക്ഷേത്രവും, തെക്ക് കൊടുങ്ങല്ലൂര്‍ ഊഴത്ത് ശാസ്താ ക്ഷേത്രവും, കിഴക്ക് കുതിരാന്‍ മുടിയിലെ അയ്യപ്പ ക്ഷേത്രവും, പടിഞ്ഞാറ് സാക്ഷാല്‍ തൃപ്രയാര്‍ ക്ഷേത്രവും ആയിരുന്നു ഈ ഗ്രാമത്തിന്റെ നാല് അതിര്‍ത്തികള്‍. ഇതാണ് നാലമ്പലം. പുലയരാജാവിനെ വെട്ടിക്കൊന്നതിനുശേഷം സവര്‍ണര്‍ ഈ ഗ്രാമം കയ്യടക്കുകയാണുണ്ടായത്. ആറാട്ടുപുഴ പൂരത്തിന്റെ ചടങ്ങുകള്‍ പരിശോധിച്ചാല്‍ വലിയൊരു സംസ്‌കാരത്തിന്റെ വസ്തുനിഷ്ഠമായ ചരിത്രം നമുക്കു കിട്ടുന്നതാണ്. ഇത് ഒരു സവര്‍ണ സംസ്‌കാരമല്ലെന്നു മനസ്സിലാക്കാന്‍ വലിയ വിശേഷ ബുദ്ധിയൊന്നും വേണ്ട. മുകുന്ദപുരം തൃശൂര്‍ ജില്ലയിലെ ഒരു താലൂക്കാണ്. ഇറിങ്ങാലക്കുടയാണ് മുകുന്ദപുരത്തിന്റെ ആസ്ഥാനം. (ഇരുശാല കൂടിയത് ഇരിങ്ങാലക്കുട) ഇരിങ്ങാലക്കുടക്ക് തെക്ക് നടവരമ്പിനു കിഴക്കു ഭാഗത്തായി ഈ താലൂക്കിന്റെ പേരിനെ നിലനിര്‍ത്തുന്ന മുകുന്ദപുരം...
- Get link
- X
- Other Apps
പൂലോൻകോട്ട പുലയനാര്‍ കോട്ട പിറൈവം പെരുമാട്ടുപുറം കൊട്ടാരത്തിന്റെ 64 കൊട്ടാരങ്ങളിൽ ഒന്നാണ് ചേരമന്നർ (പുലയനാർ ) കോട്ട. ഇന്ത്യയിൽ ജാതി മത വ്യവസ്ഥകൾ ശക്തമാക്കുന്നതിനു മുമ്പ് ഉണ്ടായിരുന്ന ഗോത്രങ്ങളുടെ തീ റാച് വീടൻ ( തലവൻ ) ചംപാത ചുൻതറൻ പണികഴിപ്പിക്കാൻ കരാറെഴുതിയത് ബി സി 3444 ൽ ആയിരുന്നു അക്കാലത്ത് അഭയം തേടിയ തന്റെ സഹോദരി ആയ്‌പുരം ആയില്യം പൂർക്കിളൈ റാണിയുടെ മകൾ കോതയ്ക്കായി പണികഴിപ്പിച്ചതാണ് ഈ കോട്ട. അന്ന് ആ കോട്ട അച്ഛൻ കാർത്തിക പൂലോൻ പേർക്കായിരുന്നു. അമ്മ ഇല്ലാതെ വളർന്ന കോതക്കായി അമ്മാവൻ പണികഴിപ്പിച്ച കൊട്ടാരമാണ് പുലയനാർ കോട്ട ( ചേരമന്നർ, പൂലോൻ, പുലയനാർ എന്നിങ്ങനെ പലകാലങ്ങളിലും പലപേരിലും അറിയപ്പെട്ടു. പലരും അവകാശികളായി ജാതികളാക്കി എന്നാൽ അന്ന് ചതുർവർണ്ണം വേരുറപ്പിച്ചിരുന്നില്ല . അച്ഛന്റെ മരണത്തോടെ ഏകമകളായ കോതക്ക് കോകോതൈപുരം അധികാരം കൊടുത്തു. ട്രാവൻകോർ ആർക്കിയോളജിക്കൽ സീരീസ് വാല്യം 7 ഭാഗം 1 മുതൽ 2 ഭാഗം പേജ് 17 ൽ കോതമഹാറാണി: കൊലാബ് ആം അൽ ഹുസാദ് മുസാഫിർ മാലിക്കുമായി വ്യാപാരം. (പേജ് 59) 'പൂലോൻ കോട്ട ( പൊളിക്കറൈ ) വിഴിഞ്ഞം തുറമുഖ കൊട്ടാരം പണി പിറൈവം പെരിനാട്ടുപുരം കുന്നേൽ ചെറിയ തമ്പ...
- Get link
- X
- Other Apps
വർക്കല അമ്മക്കൊട്ടാരം കോതറാണി* ശിലാരേഖ വർക്കല കൊട്ടാരഭാഗങ്ങൾ, 'അച്ഛൻ കൊട്ടാരം' ഇന്ന് സർക്കാർ ഗസ്റ്റ് ഹൗസാണ്. 'അമ്മക്കൊട്ടാരം' ഇന്ന് റിസോർട്ടായിരിക്കുന്നു. എന്നാൽ അമ്മക്കൊട്ടാരത്തിൽ നെടുമുറ്റം എന്ന നാലുകെട്ടിൽ വിലപ്പെട്ട എഴുത്തുകൾ കണ്ടെത്തിയിട്ടുണ്ട്. കോത മഹാറാണിയുടെ കൊച്ചുമകൾ പൂരാടം തിരുനാൾ 'കതംപ'റാണിയുടെ ശിക്ഷാനടപടി നടപ്പിലാക്കിയതായി രേഖപ്പെടുത്തുന്ന കല്ലുകൾ കണ്ടെത്തിയത് സമീപത്തെ കുളത്തിൽ നിന്നുമാണ്. കോത മഹാറാണി നേരിട്ട് വധശിക്ഷ നടപ്പിലാക്കിയ കടൽ കൊള്ളക്കാരന്‍റെ വിവരങ്ങള്‍ അടങ്ങിയ ശിലാലിഖിതവും കാണ്ടെടുത്തു. കതംപ കാവല൦ ചത്തച്ചി ചുരനൻ പലം 960 തീം തീവാട്ടചിറം കുത്തറച്ചി ചും പാടി കണി പൂതലം ഉം പറ ചുളവം കാട്ടവത്തം വറുത കൊളൈ ഊരവിൽ കോതമഹാറാണിയുടെ മകൾ തിരുവാതിര മണിയമ്മ മഹാറാണിയുടെ പുത്രൻ പാൽപനാപന്റെ മകൾ കതംപ മഹാറാണി കൊലപാതക കുറ്റത്തിന് ശിക്ഷ വിധിക്കപ്പെടുന്നവരിൽ 960 പേരെ ഇവിടെ കൊന്നിട്ടുണ്ട്. തട്ടിൽ തീകൊളുത്തി വെട്ടി മുറിവേൽപ്പിച്ചു നെയ് ഒഴിച്ച് പൊള്ളിച്ചു പൊള്ളിയഭാഗം കുന്തം കൊണ്ട് കുത്തികീറി പൊളിച്ചു വെയ്ക്കും. കടൽ കാറ്റേറ്റു വേദനിക്കാൻ. 3 ദിവസം തമ്പുരാ...
- Get link
- X
- Other Apps
കവികളാണ് നമ്മുടെ രാഷ്ട്രത്തെ സൃഷ്ടിച്ചത്. കവിത്വമെന്നത് ഋഷിത്വവുമാണ്. ഋഷിമാരെ നിയമദ്രഷ്ടാക്കള്‍ ഏന്നും പറയും. നിലവിലെ നിയമങ്ങളെ പരിഷ്കരിക്കുകയും കാലാനുകൂലമായി പുതുക്കിപ്പണിയുകയും ചെയ്യുന്ന ഋഷിമാരായ ആ കവികള്‍ നമ്മുടെ രാഷ്ട്രത്തെ അനന്യമായി വിഭാവനം ചെയ്തു. കേവലം ഭൂമിയുടെ അതിരുകളോ അധികാരമോ വേഷഭൂഷകളോ ഭക്ഷണമോ ആയിരുന്നില്ല രാഷ്ട്രത്തിന്‍റെ അസ്മിത (identity)യെ രൂപപ്പെടുത്തിയത്. അതു തിരിച്ചറിയാത്തതാണ് ആധുനിക കവികളെ രാഷ്ട്രവിരുദ്ധതയുടെ അടുക്കളക്കാരാക്കുന്നത്. രാമായണം രാഷ്ട്രത്തെക്കുറിച്ചുളള ഗാഢമായ ആലോചനകളാണ് പങ്കുവെയ്ക്കുന്നത്. ഏകാധിപത്യ രാഷ്ട്രത്തെയും വംശീയ രാഷ്ട്രത്തെയും ജനാധിപത്യ രാഷ്ട്രത്തെയും രാമായണം പരിചയപ്പെടുത്തുന്നുണ്ട്. അയോദ്ധ്യയും കിഷ്കിന്ധയും ലങ്കയും അത്തരം രാഷ്ട്രാനുഭവങ്ങളുടെ പ്രാതിനിധ്യം വഹിക്കുന്നു. അത്തരം രാഷ്ടങ്ങളുടെ ഭാവിയും രാമായണം പ്രവചിക്കുന്നുണ്ട്. ചരിത്രത്തിലും അത്തരം അനുഭവങ്ങള്‍ നമുക്കുണ്ട്. ഭരണാധികാരികളായ പോള്‍പ്പോര്‍ട്ടും ഈദി അമീനും പോലുളളവര്‍ മുന്നോട്ടുവെക്കുന്ന രാഷ്ടീയമല്ല രാമായണം പഠിക്കാന്‍ ശ്രമിക്കുന്നത്. രാഷ്ട്രവിരുദ്ധമായി മാത്രം ചിന്തിക്കുന്നവരായിത്തീര്‍ന...
- Get link
- X
- Other Apps
അയ്യന്‍കാളി * മഹാത്മാ അയ്യന്‍കാളിയെക്കുറിച്ച് സ്വാതന്ത്ര്യ സമര സേനാനിയും മാതൃഭൂമി മുന്‍ പത്രാധിപരും എഴുത്തുകാരനുമായ ഏ. പി. ഉദയഭാനു എഴുതി: ഏറ്റവും വലിയ സമുദായ പരിഷ്കർത്താവായി ഞാൻ അദ്ദേഹത്തെ പൂജിക്കുന്നു. പരിഷ്കർത്താക്കളുടെ ഏറ്റവും മുന്നണിയിൽ ഞാനദ്ദേഹത്തെ വയ്ക്കുന്നു. എന്തെന്നാൽ ഏറ്റവും പിന്നണിയിൽനിന്നാണ് അദ്ദേഹം വന്നത്. മറ്റാരേക്കാളും കൂടുതൽ സ്ഥൈര്യവും ധൈര്യവും അദ്ദേഹത്തിന് ആവശ്യമായിരുന്നു. കേരളം പല വിപ്ലവകാരികളെയും കണ്ടിട്ടുണ്ട്. രാഷ്ട്രീയമോ സാമൂഹികമോ ആയ രംഗത്ത് അവർ ശ്രദ്ധിക്കപ്പെടേണ്ടതായ മാറ്റങ്ങൾ വരുത്തിയിട്ടുമുണ്ട്. അവർ യഥാർത്ഥത്തിൽ വിപ്ലവകാരികൾ ആയിരുന്നോ എന്ന് തീർച്ചപ്പെടുത്താൻ ഇന്നത്തെ അളവുകോൽ ഉപയോഗിക്കാനാകില്ല. അവർ ജീവിച്ചിരുന്ന കാലഘട്ടത്തിലെ പ്രത്യേകതകൾ മനസ്സിലാക്കിയാൽ മാത്രമേ അവരുടെ പ്രവർത്തനങ്ങളെ സത്യസന്ധമായി വിലയിരുത്തുവാൻ സാധിക്കുകയുള്ളൂ. അങ്ങനെ നോക്കുമ്പോൾ അന്നുവരെ കേരളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു അയ്യങ്കാളി എന്നു പറയുവാൻ മടിക്കേണ്ട കാര്യമില്ല.
- Get link
- X
- Other Apps
മലയാളമെന്നത് കേരളീയാനുഭവങ്ങളുടെ നിഘണ്ടുവാണെന്ന ബോധത്തിൽ നിന്ന് ഉപകരണപരമായ യുക്തിയിലേക്ക് നാം മാറി പോവുകയാണ്. അതിനാൽ മലയാളത്തെ വേണ്ടെന്നു വയ്ക്കാനും നമ്മളിൽ പലർക്കും മടിയില്ല. പ്രദേശത്തിന്‍റെ തുടർച്ചയായി ലോകത്തെ കാണുന്ന സമീപനം വളർന്നു വന്നിരുന്നുവെങ്കിൽ മലയാള മനസ്സിനെ ദേശീയ സ്വഭാവം ഇത്രമേൽ സന്നിഗ്ദ്ധമാകുമായിരുന്നില്ല. പുറത്തു നിന്നും മറ്റൊരറിവ് വന്നു നാട്ടിൽ കോയ്മയുണ്ടാക്കിയപ്പോഴാണ് സ്വന്തമായുള്ള അറിവിനെക്കുറിച്ചുളള ഒരു ഉണർവ് ഇവിടെ ഉണ്ടായി വന്നത്. പുറത്തു നിന്നുള്ള അറിവാണ് ഇന്ന് കേരളത്തിലെ മിക്കവാറും എല്ലാവരുടെയും ജീവിതത്തിന്‍റെ സമസ്ത ഇടങ്ങളിലും നിർണായക പ്രാധാന്യം നേടിയിരിക്കുന്നത്. മലയാളഭാഷ എന്നത് ആ അറിവിനെയും സംസ്കാരത്തെയും വെറും വിവർത്തന മാധ്യമമായി മാറിക്കൊണ്ടിരിക്കുകയാണ്. പുറത്തുനിന്നുള്ള ചിന്താ മാതൃകകൾ കൊണ്ടാണ് നാം വ്യക്തി ബന്ധങ്ങളെയും എന്തിന്, ചരിത്ര ബന്ധങ്ങളെപ്പോലും ഇന്ന് മനസ്സിലാക്കുന്നത്. കൊളോണിയൽ കാലത്തിന് മുമ്പ് ഇവിടെ സർഗ്ഗാത്മകമായ സാമൂഹികമായ ഒരു ജീവിതം ഉണ്ടായിരുന്നുവോ എന്നുപോലും സംശയിക്കുന്ന തരത്തിലാണ് സമകാലിക ജ്ഞാനാനുഭവങ്ങളിലെ വൈദേശിക പ്രഭാവം. ഇവ...
- Get link
- X
- Other Apps
കൊടുങ്ങല്ലൂരിലെ ഭരണിപ്പാട്ട് കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രത്തിലെ ഒരു പ്രധാന ആചാരമാണല്ലോ ഭരണിപ്പാട്ട് എന്ന തെറി വിളി. കാവുതീണ്ടൽ എന്ന പേരിൽ അക്രമണോത്സുകരായി ക്ഷേത്രത്തിനു ചുറ്റും മണ്ടി നടക്കുക എന്നൊരു ആചാരവുമുണ്ട്. ക്ഷേത്രം ബുദ്ധ വിഹാരമായിരുന്നു എന്നും ഭിക്ഷുക്കളെ അവിടന്ന് ഓടിക്കാനുള്ള ശ്രമത്തിന്റെ അനുസ്മരണമാണ് ഈ ആചാരങ്ങൾ എന്നുമാണ് നമ്മുടെ ചരിത്രകാരന്മാർ പാടി നടക്കുന്നത്. തെളിവൊന്നും ചോദിച്ചിട്ട് കാര്യമില്ല. ഇതാണ് സത്യം. അങ്ങ് വിശ്വസിച്ചാൽ മതി. അതാണ് നിലപാട്. 1584-1632 കാലത്ത് കേരളത്തിൽ ജീവിച്ചിരുന്ന ഫെനിസിയോ എന്നൊരു ഇറ്റാലിയൻ പാതിരിയെക്കുറിച്ച് നാം ഈ അവസരത്തില്‍ അറിയേണ്ടതുണ്ട്. അർത്തുങ്കൽ പള്ളിയിലെ വികാരിയായിരുന്ന ഇദ്ദേഹം 'വെളുത്തച്ചൻ' എന്ന പേരിൽ അവിടെ പ്രസിദ്ധനായിരുന്നു. ഇവിടെയുള്ള ആളുകളുടെ ആചാര വിശ്വാസങ്ങളെക്കുറിച്ച് മറ്റു പാതിരമാർക്കുള്ള ഒരു ഗൈഡ്ബുക്ക് എന്ന നിലയിൽ 1609 ൽ അദ്ദേഹം ഇറ്റാലിയന്‍ ഭാഷയില്‍ എഴുതിയ പുസ്തകമാണ് Livro Da Seita Dos Indios Orientais (The First Book Of The Sect Of the Oriental Indians). ഈ പുസ്തകം ഇംഗ്ലീഷ് അടക്കം ഒരു ഭാഷയിലേക്കും ഇതേവരെ വിവർത്തനം ...
- Get link
- X
- Other Apps
കരുമാടിക്കുട്ടന്‍ * കേരളത്തിൽ ബുദ്ധമതം ഒരുകാലത്ത് വ്യാപകമായിരുന്നുവെന്ന് പല കേരളചരിത്ര പണ്ഡിതന്മാരും സിദ്ധാന്തിക്കുന്നുണ്ട്. പക്ഷെ അതിന്റെ സാധുത സംശയാസ്പദമാണ്. ഉത്തരേന്ത്യയിൽ ഒരു കാലത്ത് ബുദ്ധ ജൈന സ്വാധീനം വളരെയധികം ഉണ്ടായിട്ടുണ്ട് എന്നതിന് രണ്ടഭിപ്രായമില്ല. കേരളത്തിൽ അതുപോലെ ബുദ്ധമതം വ്യാപിച്ചിരുന്നുവെങ്കിൽ ഇവിടെ നിന്ന് വേണ്ടത്ര ബുദ്ധവിഗ്രഹങ്ങൾ കിട്ടണം, അതിന്റെ സ്വാധീനം ജനങ്ങളിൽ ഉണ്ടാവുകയും വേണം. പലരും മുന്നോട്ട് വയ്ക്കുന്ന തെളിവായ കരുമാടിക്കുട്ടന്റെ പ്രതിമ ബുദ്ധന്റേതല്ല. ബുദ്ധന്റെ പ്രതിമ നിർമ്മിച്ച രീതിയിലല്ല അതിന്‍റെ ഘടന. ബുദ്ധന്റെ ശാരീരിക സവിശേഷതകളോട് ആ വിഗ്രഹത്തിന് സാമ്യവുമില്ല. പല മ്യൂസിയത്തിലും കേരളത്തിൽ നിന്നുള്ള പ്രാചീന ബുദ്ധപ്രതിമയുണ്ടോ എന്നന്വേഷിച്ചു നോക്കിയിട്ടുണ്ടെങ്കിലും, കാണാൻ കഴിഞ്ഞിട്ടില്ല. പ്രാചീന കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്നത് പരിശുദ്ധ ദ്രാവിഡാചാരങ്ങളാണ്. മലബാറിലെ കാവുകളും അവിടത്തെ കോഴിയറവ്, നായാട്ട്, മദ്യ കലശം, കോമരം തുള്ളൽ തുടങ്ങിയ ആചാരങ്ങൾ ശ്രദ്ധിച്ചാൽ അത് ബോധ്യപ്പെടും. ഇതൊന്നും ബുദ്ധ സ്വാധീനത്തിന്റെ ലക്ഷണങ്ങളല്ല. വൈഷ്ണവാചാരങ്ങളോടും അതിന് സമയമില്ല....
- Get link
- X
- Other Apps
കരുമാടിക്കുട്ടൻ * കേരളത്തിലെ ആലപ്പുഴ ജില്ലയിലെ തകഴിക്കടുത്തുള്ള കരുമാടി എന്ന ഗ്രാമത്തിലെ പ്രസിദ്ധമായ ബുദ്ധപ്രതിമയാണ് കരുമാടിക്കുട്ടൻ. കരുമാടിത്തോട്ടിൽ വളരെക്കാലമായി അറിയപ്പെടാതെ കിടന്നിരുന്ന വിഗ്രഹം സംരക്ഷിച്ചെടുത്തത് സർ റോബർട്ട് ബ്രിസ്റ്റോ ആയിരുന്നു. കേരളത്തിൽ ബുദ്ധമതം വളരെ പ്രചാരം നേടിയിരുന്നു എന്നും, അത് സജീവമായിരുന്ന കാലത്തിന്റെ തെളിവായിട്ടാണ് പല ചരിത്രകാരന്മാരും ഇതിനെക്കാണുന്നത്. ദലൈ ലാമ കരുമാടിക്കുട്ടൻ സന്ദർശിക്കുകയും അതിന്റെ സംരക്ഷണത്തിനായി ഏർപ്പാടുകൾ ചെയ്യുകയും ചെയ്തിരുന്നു. കേരളത്തിൽ അപൂർവ്വം ബുദ്ധപ്രതിമകളിലൊന്നായ കരുമാടിക്കുട്ടനെ പുരാവസ്തുവകുപ്പ് ചരിത്രസ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യമായ പരിഗണനയൊന്നും ഇതിനു ലഭിച്ചിട്ടില്ല. ചെമ്പകശേേരി രാജാവിന്റേയും ചീപ്പഞ്ചിറ മൂപ്പിലാന്മാരുടേയും അമ്പനാട്ടു പണിക്കരുടേയും എന്നു വേണ്ട പുതിയ ബ്രാഹ്മണരുടേയും ആരാധനമൂർത്തി ബൗദ്ധവിഗ്രഹങ്ങൾ ആയിരുന്നു. എന്നാൽ വില്വമംഗലം സ്വാമിയാർ എന്ന ഹിന്ദു നവോത്ഥന നായകൻ ഇതിനു തടസ്സമായി. തന്റെ പൂർവ്വികന്മാർ ആരാധിച്ചിരുന്ന വിഗ്രഹത്തെ നശിപ്പിക്കുന്നതിൽ രാജാവിനു എതിരുപ്പുണ്ടായിരുന്നു എങ്കിലും ശൈവ...
- Get link
- X
- Other Apps
നാട്ടെഴുത്ത് * ഒരു പ്രത്യേക കാലഘട്ടത്തിൽ ഒരു പ്രദേശത്ത് എന്തെല്ലാം സംഭവ വികാസങ്ങൾ ഉണ്ടായി എന്നത് ശാസ്ത്രീയമായ ഗവേഷണ മാർഗ്ഗങ്ങളിലൂടെ അതായത് പുരാവസ്തു - പുരാരേഖാപഠനം, വാമൊഴിവഴക്കങ്ങൾ, നരവംശശാസ്ത്രം, ലിപിപരിണാമം, ഭാഷാപഠനം, പൈതൃക പഠനം, എന്നിവയുടെയെല്ലാം അടിസ്ഥാനത്തിൽ അപഗ്രഥിക്കുകയും വിവിധ ജനവിഭാഗങ്ങളുടെ കുടിയേറ്റം, അധിനിവേശങ്ങൾ ഭരണ വർഗ്ഗചരിത്രം, ഉത്പാദന വ്യവസ്ഥയുടെ പരിണാമം, വർഗ്ഗബന്ധങ്ങൾ, ഭൂമിയുടെ മേലുള്ള അധികാരം, ദായക്രമങ്ങൾ, നാണയ വ്യവസ്ഥ,വാണിജ്യം, കൃഷി തുടങ്ങിയ വിവിധ വിഷയങ്ങളെ പറ്റി മനസ്സിലാക്കി കണ്ടെത്തിയ വിവരങ്ങൾ രേഖപ്പെടുത്തുകയും സംവദിക്കുകയും ചെയ്യുന്നതാണ് ചരിത്രം. ചരിത്രത്തിന് വികസനോന്മുഖമായ ഒരു രീതിശാസ്ത്രം (Methodology) ഉണ്ട്. ചരിത്രകാരന്മാരുടെ നിരീക്ഷണ ഗവേഷണ രീതികളിലെയും കണ്ടെത്തുകളിലെയും വ്യത്യസ്തതകൾ ചരിത്രത്തിൽ സംവാദ വിവാദങ്ങൾ ഉളവാക്കുകയും അതിന്റെ തുടർ പഠനങ്ങൾ ചരിത്രവസ്തുതകളെ യാഥാർത്യത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. ഐതിഹ്യങ്ങളാവട്ടെ അതിശയോക്തി കലർത്തിയ വാമൊഴിവഴക്കങ്ങളുടെ സഞ്ചയമാണ്.ഐതിഹ്യങ്ങളിൽ നിന്നാണ് ഇതിഹാസങ്ങൾ ഉടലെടുത്തിരിക്കുന്നത്. അതു വ്യക്തികളുടെ ഭാവനയിൽ നിന്ന്...
- Get link
- X
- Other Apps
നാട്ടെഴുത്ത് : ഒരാലോചന ചരിത്രത്തിന്‍റെ മേഖലകള്‍ വിപുലപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് നമ്മുടെ ജീവിതം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നത്തെ സാധാരണ ജീവിതം പോലും നാളത്തെ ചരിത്രമാണ്. അഥവാ ഭാവി (future) വര്‍ത്തമാനത്തെ (present) തിരിച്ചറിയുന്നത് ചരിത്രം എന്ന നിലയിലാണ്. അതുപോലെ തന്നെ, വര്‍ത്തമാനം, ഭൂതത്തെ (past) ചികഞ്ഞെടുക്കുന്നതിനും ചരിത്രത്തെയാണ് ഉപകരണമാക്കുന്നത്. രാജകൊട്ടാരങ്ങളിലെ നാള്‍വഴിയെഴുത്തു (Cronicle) കാരായിരുന്നു നമ്മുടെ ആദ്യകാല ചരിത്രകാരന്മാര്‍. അതുകൊണ്ടുകൂടിയാണ്, രാജാവിന്‍റെ വീരാപദാനങ്ങളും യുദ്ധവും മറ്റുമായിരുന്നു ഒരുകാലത്ത് ചരിത്രത്തിന്‍റെ പ്രതിപാദ്യ വിഷയമായത്. എന്നാല്‍ ഇന്ന് അതിന്‍റെ കര്‍തൃത്വം സാധാരണക്കാരനിലെത്തിനില്‍ക്കുന്നു. പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനവും രീതിശാസ്ത്രവും ചരിത്രാഖ്യാതാക്കളില്‍ വരുത്തിയ മാറ്റം ഈ കര്‍തൃത്വ മാറ്റത്തിനും കാരണമായിട്ടുണ്ട്. ...