Posts

Showing posts from May, 2020
Image
കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍റെ കൈപ്പട
Image
ചെട്ടികുളങ്ങര കുത്തിയോട്ടം | വാര്‍ത്ത
Image
കരിപ്പുഴ തോടിനെക്കുറിച്ചുളള 1936 ലെ നാലാം ക്ലാസ്സിലെ ഭൂമിശാസ്ത്ര പാഠ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതിന്‍റെ പേജുകള്‍
Image
• ഓണാട്ടുകരയിലെ സ്ഥലനാമങ്ങള്‍ കരുനാഗപ്പളളി | Karunagappally ഇന്നത്തെ കൊല്ലം ജില്ലയുടെ വടക്കേ അറ്റത്തുളള താലൂക്ക്. പഴയ ആലപ്പുഴയുടെ ഭാഗം. ഓണാട്ടുകരയുടെ തെക്കേയറ്റമായ കന്നേറ്റി ഈ താലൂക്കിലാണ്. പദഛേദം: കരി + നാഗ + പളളി 'കരി'യാണ് കരുവാകുന്നത് - വയല്‍ എന്നാണതിനര്‍ത്ഥം. ഉദാ. കരുവാറ്റ / ആലപ്പുഴ ജില്ലയിലെ കാ ര്‍ത്തികപ്പളളി താലൂക്കിലും പത്തനംതിട്ടയിലെ  അടൂര്‍ താലൂക്കിലും. ആറ്റുതീരത്തെ വയ(ല്‍ക്കര)ലേലയാണ് രണ്ടും. കരി - മുള്‍പ്പടര്‍പ്പ് എന്നൊരര്‍ത്ഥവും കാണുന്നു. കൃഷിക്കുപകരിക്കാത്ത നിലം കരീരഃ എന്ന സംസ്കൃത ധാതുവില്‍ നിന്ന് കരി നിഷ്പദിച്ചു. അതുവഴി കരീരം എന്നപദം മലയാളത്തില്‍ ഉണ്ടായി. മുള്‍പ്പടര്‍പ്പ് എന്നാണ് രണ്ടുപദങ്ങളുടെയും പൊരുള്‍. മുള്‍പ്പടര്‍പ്പ് വളര്‍ന്നു പടര്‍ന്ന് കൃഷി ചെയ്യാതെ, കൃഷിക്കുപകരിക്കാതെ, തരിശായിക്കിടക്കുന്ന നിലം അഥവാ മണ്ണ്. അതിനെ കരിയെന്നു വിളിച്ചു. അവയൊക്കെ വെട്ടി വെളുപ്പിച്ചു വേണ്ടിയിരുന്നു നിലത്തില്‍ കൃഷിചെയ്യാന്‍. 'കരിനീക്കി കൃഷി ചെയ്യുക' എന്ന ശൈലി ഈ അര്‍ത്ഥത്തെ ദ്യോതിപ്പിക്കുന്നു. കുട്ടനാടിനെ സംബന്ധിച്ച് ഒരുകാലത്ത് കൃഷിചെയ്യാതെ ...
Image
മുലച്ചിപ്പറമ്പ് ഈഴവര്‍ അന്നും ഇന്നും പേജുകള്‍
Image
പത്തിയൂര്‍: നാട്ടറിവും കേട്ടറിവും • ചുമടുതാങ്ങികള്‍ ചെറിയപത്തിയൂര്‍ ക്ഷേത്രവളപ്പിലെ  വര്‍ഷങ്ങള്‍  പഴക്കമുളള ചുമടുതാങ്ങി നൂറ്റാണ്ടുകള്‍ക്കുമുമ്പേ കായംകുളം പേരെടുത്ത കമ്പോളമായിരുന്നു. ഓണാട്ടുകരയിലെ ഇതര പ്രദേശങ്ങളിലേക്കും പുനലൂര്‍, ചെങ്കോട്ട ഭാഗങ്ങളിലേക്കും ചരക്കുകള്‍ കൊണ്ടുപോയിരുന്നത് കായംകുളത്തെ കേന്ദ്രീകരിച്ചാണ്. കായംകുളത്തിന് വടക്കോട്ട് രണ്ടു സമാന്തര പാതകള്‍വഴിയാണ് ചരക്കുകള്‍ കൊണ്ടുപോയിരുന്നത്. അച്ചന്‍ കോവിലാറിനോടും തുടര്‍ന്ന്, അതുവഴി പൊന്നാനി വരെയും ജലഗതാഗതത്തിനു സഹായകമായിരുന്ന കരിപ്പുഴ തോട് ഒരു ജലപാതയെന്ന നിലയിലാണ് ചരക്കു നീക്കത്തെ സഹായിച്ചിരുന്നത്. എന്നാല്‍, ഈ ജലപാതക്കു സമാന്തരമായി മറ്റൊരു വ്യവസായ / വാണിജ്യപാത കരമാര്‍ഗ്ഗമുണ്ടായിരുന്നു. അതിന്‍റെ അതിരടയാളമായാണ് കായംകുളം കമ്പോളത്തില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്കു നീളുന്ന ചുമടുതാങ്ങികള്‍.  • ചുമടുതാങ്ങികള്‍ / അത്താണികള്‍   കുറ്റിക്കുളങ്ങരയിലെ ചുമടുതാങ്ങി  ആള്‍പ്പൊക്കമുളള രണ്ടു വലിയ കരിങ്കല്‍ കുറ്റികള്‍ തൂണുപോലെ മണ്ണില്‍ കുഴിച്ചിട്ടുറപ്പിക്കും. അത്രതന്നെ വലിപ്പമുളള മറ്റൊന്ന് ആ തൂണുകള്‍ക്ക് ...
Image
പത്തിയൂര്‍: നാട്ടുപേരും വീട്ടുപേരും എരുവ | Eruva പ്രകൃതി സംബന്ധമായി ഉണ്ടായ സ്ഥലപ്പേരാണിത്. ഏരി + വാ (വായ) ഏരിവാ ഏരി = നീര്‍വാര്‍ച്ചയുളള സ്ഥലം, വെളളക്കെട്ടുളള സ്ഥലം (ജലാശയം) വാ, വായ = വക്ക്, തിട്ട, തിണ്ട് ഉദാ: ആറ്റുവാ - ആറ്റുവക്ക് ഏരിവാ - വെളളക്കട്ടിലേക്ക് ഉന്തി നില്‍ക്കുന്ന സ്ഥലം (ജലാശയമുഖം) ഏരിവാ ക്രമേണ ഉച്ചാരണത്തില്‍ എരുവയായിമാറും. എരുവ എന്നതിന് വെളളത്തിലേക്ക് തളളി നില്‍ക്കുന്നത്, വെളളത്താല്‍ ചുറ്റപ്പെട്ടത് എന്നര്‍ത്ഥം. മുനമ്പ് എന്ന് സമാന്യമായി പറയാം. എരുവ ക്ഷേത്രത്തിനു കിഴക്കേപ്പുറം കരിപ്പുഴ തോടാണ്. പടിഞ്ഞാറേപ്പുറം താഴ്ന്ന പ്രദേശമായിരുന്നതിന്‍റെ സൂചനകള്‍ ഇന്നുമുണ്ട്. വലിയ ആറാട്ടുകുളം കുത്തിയെടുത്ത മണ്ണിട്ട് നികത്തിയാണ്, തൊട്ടു തെക്കേ പറമ്പായ മൂടാംപാടിയില്‍ (വയല്‍ നികത്തിയത് എന്നര്‍ത്ഥം) പുരയിടം ഉണ്ടാക്കിയത്. അവിടെയാണ് കണ്ടിയൂരില്‍ നിന്നും പതിനഞ്ചാം നൂറ്റാണ്ടോടെ കണ്ടിയൂര്‍ മറ്റത്തുനിന്നും തലസ്ഥാനം എരുവയിലേക്കാക്കി ഓടനാട് രാജാവിന്‍റെ കൊട്ടാരം നിര്‍മ്മിച്ചത്. കായംകുളം എന്ന പേര് ഓടനാടിനു കൈവന്നത് അതിനുശേഷമാണ്. എരുവയിലെ കൊട്ടാരം അമ്മമാരെയും (റാണി), അവിടുത്തെ ...
Image
ഓണാട്ടുകരയിലെ സ്ഥലനാമങ്ങള്‍ • പൊത്തപ്പളളി ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പളളി താലൂക്കില്‍ കുമാരപുരം പഞ്ചായത്തിലുളള ഒരു സ്ഥലം പൊത്ത + പളളി = പൊത്തപ്പളളി പൊത്ത = പൊന്തിയ, പൊങ്ങിയ 'പൊത്ത' ചിലയിടത്ത് 'പത്ത'യായും കാണാം. പത്തനംതിട്ട, പത്തനാപുരം തുടങ്ങിയവ ഉദാഹരണം. പളളം = വക്ക്, തീരം, അരിക് പളളി > പളളം ഉളളത് പളളി പളളിക്ക് ഗ്രാമമെന്നും, താഴ്ന്ന സ്ഥലമെന്നും കൃഷിഭൂമിയെന്നും അര്‍ത്ഥമുണ്ട്. കാര്‍ഷിക പ്രധാനമായ ഗ്രാമത്തിനും പട്ടണത്തിനും പളളിചേര്‍ന്ന  സ്ഥലപ്പേര്‍ വീഴാമെന്ന് കാഡ്വല്‍ പറയുന്നുണ്ട്. അദ്ദേഹം എഴുതുന്നു: Palli - a city, a town, a village especially an agricultural village (Rt. Rev. Robert Caldwell. DD, LLD: A Comparative Grammar of the Dravidian or South Indian Family of Languages, University of Madras, 1956, p. 372) ആറ്റുവക്കോ (ആറുചേര്‍ന്നോ), തോട്ടുവക്കോ (തോടുചേര്‍ന്നോ/ തോട്ടരികിലോ) ഉളളസ്ഥലത്തെ ചുറ്റുപാടിനെ അപേക്ഷിച്ച് അല്പം ഉയര്‍ന്നു കാണുന്ന കൃഷിയിടം (വയല്‍) ഇപ്പോള്‍ ഭൂപ്രകൃതിയില്‍ പഴയതില്‍നിന്ന് വളരെയേറെ മാറ്റമുണ്ടാകാം. എങ്കിലും, ആ പേരുണ്ടായ കാലത്ത...
Image
പത്തിയൂര്‍: നാട്ടുപേരും വീട്ടുപേരും • 'രാമപുര'ത്തെ  രാമനെ തേടുമ്പോള്‍ ദേശീയപാതയില്‍ (NH 66) കായംകുളത്തിനു വടക്ക്, ഹരിപ്പാടിനു തെക്ക്, പത്തിയൂര്‍ പഞ്ചായത്തില്‍പ്പെട്ട കീരിക്കാട് വില്ലേജിലാണ് രാമപുരം. കേരളത്തില്‍ രാമപുരം വേറെയുമുണ്ട്. കോട്ടയം പാലായ്ക്കടുത്ത രാമപുരം പ്രസിദ്ധമാണ്. അവിടെയുളള രാമക്ഷേത്രമാണ് ആ സ്ഥലപ്പേരിനു കാരണം.                           രാമപുരം ക്ഷേത്രം 'ഭരണിക്കാവ്' എന്നായിരുന്നു രാമപുരത്തിന്‍റെ പഴയ പേരെന്നാണ് ക്ഷേത്ര ചരിത്രകാരനായ ജി. മോഹനന്‍നായര്‍ ഊഹിക്കുന്നത്. കാവ് സമ്പ്രദായത്തിന്‍റെ ശേഷിപ്പുകള്‍, ആചാരങ്ങള്‍, അവകാശങ്ങള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ആ നിഗമനത്തില്‍ എത്തുന്നത്. കൊറ്റവൈ അഥവാ കാളിയാണ് ക്ഷേത്രത്തിലെ പ്രധാന ദേവത. 'രമാ' എന്നതിന് സംസ്കൃതഭാഷയില്‍ ദേവി എന്നര്‍ത്ഥമുണ്ട്. ദേവീക്ഷേത്രം ഉളളതിനാല്‍ രമാപുരം എന്ന പേരുവന്നു. പില്‍ക്കാലത്ത് അത് രാമപുരമായി എന്നാണ് സ്ഥലപ്പേരിനെപ്പറ്റിയുളള ഒരു വീക്ഷണം. എന്നാല്‍ മോഹനന്‍നായര്‍ ഇതിനോടു യോജിക്കുന്നില്ല. 'ഒരുവിഭാഗം ബുദ്ധമതക്കാര്‍, ഈശ്വരസത്തയെ പാ...
Image
' മുലച്ചിപ്പറമ്പും' 'നങ്ങേലിയും'.. ചരിത്രത്തില്‍ ചേര്‍ത്തലക്ക് ജീവന്‍റെ തുടിപ്പ് - കെ. ആര്‍ സേതുരാമന്‍ (മാതൃഭൂമി, 2007 മാര്‍ച്ച് 8, വ്യാഴാഴ്ച) ചേര്‍ത്തല: സ്ത്രീ ശാക്തീകരണത്തിന്‍റേയും സ്വാതന്ത്ര്യത്തിന്‍റെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഒരു വനിതാദിനംകൂടി കടക്കുമ്പോള്‍ ചേര്‍ത്തലയ്ക്ക് ചരിത്രപ്രാധാന്യമേറുന്നു. രാജഭരണകാലത്തുണ്ടായിരുന്ന മുലക്കരം നിര്‍ത്തലാക്കാന്‍ കാരണമായ വിപ്ലവം നടന്നത് ഈ മണ്ണിലായിരുന്നു - ചേര്‍ത്തല നഗരത്തിലെ മുലച്ചിപ്പറമ്പ് എന്നറിയപ്പെടുന്ന ഈ മണ്ണില്‍. ചരിത്രത്തില്‍ ജീവന്‍റെ തുടിപ്പുമായി ഇന്നും ജീവിക്കുന്ന നങ്ങേലിയെന്ന സ്ത്രീയെ പക്ഷേ സ്ത്രീ സംഘടനകളും സ്ത്രീപക്ഷവാദികളും അധികം ഓര്‍ക്കാറില്ല. ഇതില്‍ വേദനിക്കാതെ നങ്ങേലിയുടെ അഞ്ചാം തലമുറ ഇന്നും ജീവിക്കുന്നു. താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ മാറ് മറയ്ക്കണമെങ്കില്‍ കരം നല്‍കണമെന്ന വ്യവസ്ത നിലനിന്നിരുന്ന കാലം. ചേര്‍ത്തല വടക്കേ അങ്ങാടിക്കു സമീപത്തെ വീട്ടിലെ സ്ത്രീയായ നങ്ങേലി തന്‍റെ മാറു മറച്ചു. അതിസുന്ദരിയായ സ്ത്രീ മാറുമറച്ച വിവരമറിഞ്ഞ പ്രവൃത്തിയാര്‍ (ഇന്നത്തെ വില്ലേജ് ഓഫീസര്‍) കരം പിരിക്കാന്‍വീട്ടിലെത്തി. ...
Image
നന്നങ്ങാടിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി  ആലപ്പുഴ: നഗരസഭയുടെ 17-ാം വാർഡായ കരളകത്ത് പാലക്കുളം റോഡിൽ കുടി അമൃത് പദ്ധതിയുടെ പൈപ്പ് ലൈൻ ഇടുന്നതിന് ഹിറ്റാച്ചി കൊണ്ട് കുഴിക്കുന്നതിടയിൽ 5 അടി താഴ്ചയിൽ നിന്ന് പഴയ കാല നന്ദങ്ങാടിയുടെ പൊട്ടിയ നാലോളം കഷണങ്ങള്‍ ലഭിച്ചു  പുരാവസ്തു വകുപ്പ് പരിശോധന നടത്തിയതിനു ശേഷം കുഴി മൂടാവു എന്ന് വാർഡ്‌ കൗൺസിലർ അറിയിച്ചിട്ടുണ്ട്. വയൽ പ്രദേശമായതിനാൽ കുഴിയിൽ വെള്ളം നിറഞ്ഞു തുടങ്ങി. കൃഷ്ണപുരം കൊട്ടാരത്തിലെ ഉദ്യോഗസ്ഥരായ കണ്ണൻ, എം. പി പ്രദീപ്, വിനോദ് എന്നിവർ എടുത്ത ഫോട്ടൊകൾ ആണ് ഇവ.