Posts

Showing posts from September, 2022

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍

Image
ചരിത്രത്തിലെ സമാനതകളില്ലാത്ത അന്ത്യം   ••  വീരനായി, വിജയശ്രീലാളിതനായി ശിരസ്സുയര്‍ത്തി നില്‍ക്കുമ്പോള്‍, അപ്രതീക്ഷിതമായി പിന്നില്‍നിന്നുള്ള കുത്തേറ്റുവീഴാന്‍ വിധിയുണ്ടാവുക.! ചരിത്രത്തില്‍ അത്തരം ഒരു ദുര്‍വ്വിധിയുമായി പടിഞ്ഞാറുകാര്‍ക്ക് ഒരു ജൂലിയസ് സീസറുണ്ടായിരുന്നു. ശത്രുപക്ഷത്തിനൊപ്പംനിന്ന് നായകനെ അപ്രതീക്ഷിതമായി ആക്രമിക്കുന്ന ഒരു ഉറ്റബന്ധുവിന്‍റെ കൊടുംചതിയുടെ കഥയാണത്. ഏതാണ്ടതിനു സമാനമായ ദുര്‍വ്വിധിക്കിരയായ ഒരു വീര സിംഹം കേരളീയര്‍ക്കുമുണ്ടായിരുന്നു. അതാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. കായംകുളം കായലില്‍ എതിരാളികളുടെ കൊലക്കത്തിക്കിരയായ, ചരിത്രം വിസ്മരിച്ച ആ വീരകേസരിയുടെ ചോരകിനിയുന്ന ഓര്‍മ്മകള്‍ക്ക് 2022 ജനുവരി 3-ന് 148 വര്‍ഷം തികയുകയാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ സങ്കീര്‍ണ്ണമായ സാമൂഹിക സാഹചര്യങ്ങള്‍ക്കെതിരേ നിരവധിയായ പോരാട്ടങ്ങള്‍ അക്കാലത്തും അതിനുമുമ്പും തീര്‍ച്ചയായും കേരള പരിസരത്ത് നടന്നിട്ടുണ്ടാവും. നിര്‍ഭാഗ്യവശാല്‍, അവയില്‍ പലതും വ്യക്തിപരമായ ധിക്കാരമായോ, അതിക്രമമായോ, മുഷ്കായോ, അഹങ്കാരമായോ, തന്‍റേടമായോ, വ്യവസ്ഥിതിക്കു നേരേയുള്ള കടന്നു കയറ്റമായോ മാത്രമായിരിക്കും അന്നത്തെ സമൂഹ...

നങ്ങേലി

Image
നങ്ങേലിയും മുലച്ചിപ്പറമ്പും നോവലില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ച് മലയാളത്തില്‍ ആദ്യമായി രചിക്കപ്പെട്ട നോവല്‍ കെ. വാസുദേവന്‍ രചിച്ച തിരകള്‍ ഉറങ്ങാത്ത തീരങ്ങള്‍ എന്ന കൃതിയാണ്. 1991-ലാണ് പ്രസ്തുത രചന പ്രസിദ്ധീകരിച്ചത്. ബോംബെയില്‍ ചരിത്രാദ്ധ്യാപകനായിരുന്നു എഴുത്തുകാരന്‍. അദ്ദേഹത്തിന്‍റെ ചരിത്രബോധം എഴുത്തിലുടനീളം കാണാം. ചേര്‍ത്തലയില്‍ മുലമുറിച്ച ഈഴവ പെണ്‍കുട്ടിയുടെ കഥ അദ്ദേഹം നോവലില്‍ ആഖ്യാനിച്ചു പോവുന്നുണ്ട്.  കേട്ടറിഞ്ഞ ഒരു കഥയുടെ ബീജത്തെ നോവല്‍ ഘടനയില്‍ വിളക്കിച്ചേര്‍ത്താണ് അദ്ദേഹം മുലച്ചിപ്പറമ്പിനെക്കുറിച്ച് പറയുന്നത്. അധികാരികളുടെ ക്രൗര്യത്തെയും ചൂഷണത്തെയും അടിയാളരുടെ സഹനങ്ങളെയും ലാത്മകമായി ആവിഷ്കരിക്കലാണ് നോവലിസ്റ്റിന്‍റെ ആഖ്യാനങ്ങളുടെ ലക്ഷ്യം. പുസ്തകത്തിന്‍റെ 61,62, 63 പേജുകളാണ് ചുവടെ.

നങ്ങേലി | Nangeli

Image
നങ്ങേലി കഥ പറയുമ്പോള്‍ മുലച്ചിപ്പറമ്പിലെ നങ്ങേലി ആദ്യമായി പത്രവാര്‍ത്തയില്‍ ഇടം പിടിക്കുന്നത് 2007 മാര്‍ച്ച് 8-ാം തീയതിയിലെ ഈ ആര്‍ട്ടിക്കിളിലൂടെയാണ്. 'Kerala's first feminist whom history has forgotten' എന്ന തലക്കട്ടില്‍ ഇംഗ്ലിഷ് ദിനപത്രമായ ദ പയനിയറില്‍ ഒന്നാം പേജില്‍ ബോട്ടംബ്രേക്കപ്പ് ആയി ആര്‍ട്ടിക്കിള്‍ പ്രസിദ്ധീകരിച്ചു. ചേര്‍ത്തല സ്വദേശിയായ സി. രാധാകൃഷ്ണന്‍ ആയിരുുന്നു ലേഖകന്‍.  ഇതേ ആര്‍ട്ടിക്കിള്‍ മലയാളത്തിലും അതേ ദിവസം മാതൃഭൂമി ദിനപത്രത്തിലും മലയാള മനോരമയിലും പ്രസിദ്ധീകരിച്ചിരുന്നു. അന്നത്തെ ചേര്‍ത്തലയിലെ മാതൃഭൂമി ലേഖകന്‍ കെ. ആര്‍ സേതുരാമന്‍റെ പേരിലും മനോരമയിലെ ബിനുവിന്‍റെ പേരിലും ബൈലൈനോടെ പ്രസിദ്ധീകരിച്ചു. രസകരമായകാര്യം മനോരക്കവലയിലെ മനോരമ ദിനപത്രത്തിന്‍റെ ഓഫീസിലിരുന്നാണ് മൂവരും ചേര്‍ന്ന് എന്‍ ആര്‍ കൃഷ്ണന്‍റെ 'സ്മരണകള്‍' എന്ന പുസ്തകത്തിലെ ഒരു സൂചനയെ ഹൃദയസ്പൃക്കായ ഒരു സ്റ്റോറിയാക്കി വികസിപ്പിച്ചത്. നികുതിപിരിവുകാര്‍ക്കു മുന്നില്‍ മുലമുറിച്ചു നല്‍കിയ ഈഴവ ധീരവനിതയ്ക്ക് നാമകരണം നടത്തിയത് ഈ മൂവര്‍ സംഘമാണ്. അവളുടെ ഭര്‍ത്താവിനെ സൃഷ്ടിച്ചതും അയാളെ ആത്മഹത...