ഒരു യാത്ര കഴിഞ്ഞ് സർക്കാർ മന്ദിരത്തിൽ മടങ്ങിയെത്തിയപ്പോളാണ് ഗാന്ധിജിയെ ആരോ വെടിവെച്ചെന്ന വാർത്ത മൗണ്ട് ബാറ്റൺ പ്രഭു അറിയുന്നത്. തൊട്ടടുത്ത മണിക്കൂറുകളിൽ കോടിക്കണക്കിനാളുകൾ ചോദിച്ച അതേ ചോദ്യമാണ് അദ്ദേഹവും ഉന്നയിച്ചത് "ആരാണതു ചെയ്തത്?" 'ഞങ്ങൾക്കറിഞ്ഞു കൂടാ, സർ' അദ്ദേഹത്തെ വിവരം ധരിപ്പിച്ച അംഗരക്ഷകൻ മറുപടി നൽകി. നിമിഷങ്ങൾക്കകം അദ്ദേഹം അലൻ ക്യാംപ്ബെൽ ജോൺസൺ എന്ന പത്രക്കാരനോടൊപ്പം ബിർളാ ഹൗസിലെത്തി. അവർ ബിർളാ ഹൗസിലെത്തിയപ്പോഴേക്കും അവിടം ജനനിബിഡമായിക്കഴിഞ്ഞിരുന്നു. പൊതിഞ്ഞു നിന്ന ജനക്കൂട്ടത്തിനെ വകഞ്ഞുമാറ്റിയുണ്ടാക്കിയ പഴുതിലൂടെ അവർ അകത്തേക്കു നുഴഞ്ഞു കയറുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്നൊരാൾ ഉറക്കെ വിളിച്ചു പറഞ്ഞു: 'ഒരു മുസ്ലീമാണതു ചെയ്തത്' മൗണ്ട് ബാറ്റൺ ആ മനുഷ്യന്റെ നേർക്കു തിരിഞ്ഞ്: 'എടോ വിഡ്ഢീ, അതൊരു ഹിന്ദുവാണെന്ന് തനിക്കറിഞ്ഞു കൂടേ?' എന്ന് ആകാവുന്നത്ര ഉച്ചത്തിൽ അലറി. നിമിഷങ്ങൾക്കു ശേഷം ജോൺസൺ ചോദിച്ചു, "അതൊരു ഹിന്ദുവാണെന്ന് അങ്ങേക്ക് എങ്ങനെയാണു മനസ്സിലായത്?" 'എനിക്കറിഞ്ഞു കൂടാ', മൗണ്ട് ബാറ്റൺ പറഞ്ഞു, 'അതൊരു മുസ്ലീം ആണെങ്...
Posts
Showing posts from January, 2020
- Get link
- X
- Other Apps
കെ.സി. ശീതങ്കൻ കമ്മ്യുണിസം കേരളത്തിൽ വേരോടുന്നതിനു മുൻപ്, തിരുവതാംകൂർ / കേരളത്തിൽ, ത്യാഗങ്ങൾ സഹിച്ച്, അടിയാള സമൂഹത്തിനു വേണ്ടി, പടപൊരുതി സമരം നയിച്ച നിരവധി ദലിത് നേതാക്കൾ ഉണ്ടായിരുന്നു.എന്നാൽ കമ്മ്യുണിസം കേരളത്തിൽ വേരോടിയ ശേഷം, ഇത്തരത്തിൽ പൊതു സമ്മതരായ ദലിത് നേതാക്കൾ, പില്‍ക്കാലഘട്ടത്തിൽ തമസ്കരിക്കപ്പെടുകയും, പരിവർത്തനം ചെയ്യപ്പെട്ട പുതു നേതാക്കൾ ഉയർന്നു വരികയും, അവരെ ജനം അംഗീകരിക്കുകയും ചെയ്തപ്പോൾ, ദലിത് നവോത്ഥാന നേതാക്കൾക്ക് ഒപ്പം നിന്നു, അടിയാള ജനതയ്ക്കു വേണ്ടി പോരാടിയ സമര നേതാക്കളെ നമ്മൾ മറന്നു പോയി.അപ്രകാരം നമ്മൾ മറന്ന സമര നേതാവാണ്, കെ.സി. ശീതങ്കൻ എന്ന കപ്പപ്പുറം ശീതങ്കൻ. മഹാത്മാ അയ്യൻകാളി സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിന്റ്റെ ആലപ്പുഴ ഡിവിഷൻ പ്രസിഡന്റും, മഹാത്മാ അയ്യൻകാളിയുടെ വലംകയ്യുമായിരുന്നു കെ. സി. ശീതങ്കൻ. ആലപ്പുഴ ജില്ലയിലെ കുട്ടമംഗലം- കുപ്പപ്പുറം എന്ന സ്ഥലത്ത് ശീതപ്പുലയന്റെയും, മാണപ്പുലയിയുടെയും സീമന്തപുത്രനായിരുന്നു കെ.സി.ശിതങ്കൻ, അന്തമായ ജാതീയത നിലനിന്നിരുന്ന കാലഘട്ടത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായിരുന്നില...
- Get link
- X
- Other Apps
ആറാട്ടുപുഴ വേലായുധപ്പണിക്കരും കേരള നവോത്ഥാനവും * നവോത്ഥാനം എന്നത് തികച്ചും, പാശ്ചാത്യ പരിപ്രേക്ഷ്യത്തിലുളള ഒരു പരികല്പനയാണ്. ഇരുണ്ടയുഗം എന്നു വിശേഷിപ്പിക്കപ്പെടുന്ന കെട്ടകാലത്തിന്‍റെ പ്രത്യയശാസ്ത്രങ്ങളെ മുഴുവന്‍ തച്ചു തകര്‍ക്കുകയും തല്‍സ്ഥാനത്ത് തികച്ചും പുതിയ ആശയസംഹിതകളെ പ്രതിഷ്ഠിക്കുകയും ചെയ്തുകൊണ്ടാണ് നവോത്ഥാനം അവിടെ യാഥാര്‍ത്ഥ്യമായത്. മതത്തിനെതിരായ പോരാട്ടമായിരുന്നു അവിടെ നവോത്ഥാനത്തിന്‍റെ ഉളളടക്കത്തെ നിര്‍ണ്ണയിച്ചത്. ക്രൈസ്തവ മതം അത്രമേല്‍ ക്രൗര്യം അക്കാലത്തെ ജീവിതങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു. അതിനാല്‍ത്തന്നെ, മതവിരുദ്ധമായ ആശയമുന്നേറ്റത്തിന്‍റെ വേദികൂടിയായി അവിടുത്തെ നവോത്ഥാനം. എന്നാല്‍, അത്തരം സമ്പൂര്‍ണ്ണമായ പരിവര്‍ത്തനത്തെ അടയാളപ്പെടുത്തുന്ന പ്രയോഗം എന്ന നിലയില്‍ ഉപയോഗിക്കപ്പെട്ട 'റിനൈസന്‍സ്' അഥവാ 'റീബെര്‍ത്ത്' എന്ന സംജ്ഞയാകട്ടെ, തീര്‍ച്ചയായും ബൈബിളിനെ അംഗീകരിക്കുന്നതുമായിരുന്നു എന്നതാണ് അവിടുത്തെ നവോത്ഥാനത്തിന്‍റെ ഏറ്റവും വലിയ വൈരുദ്ധ്യം. ക്രിസ്തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്പില്‍ നിന്നാണ് റിനൈസന്‍സ് ( നവോത്ഥാനം) എന്ന പരികല്പന ഉരുവം കൊണ്ടിരിക്കുന്ന...
- Get link
- X
- Other Apps
ഈഴവരുടെ ചരിത്രം പറയുമ്പോൾ, പലതും പറയുന്നുണ്ടെങ്കിലും ലങ്കയിൽ നിന്ന് എന്നതിൽ എല്ലാ ചരിത്രകാരന്മാർക്കും ഏക അഭിപ്രായമാണ്. നെടുഞ്ചേരലാതന്റെ കാലത്ത്, ലങ്കയിൽ നിന്നും ധർമ്മശാസനന്റെ കൂടെ ബുദ്ധമത പ്രചരണാർത്ഥം വന്ന സിംഹളരുടെ സന്താനങ്ങളാണെന്നും, ഈഴവരും തീയ്യരും സിലോണിൻ നിന്നംകുടിയേറി പാർത്ത ചാന്നാൻമാരുടെ പിൻഗാമികളാണെന്ന്, കാർഡ് വെൽ പറയുന്നു. സിലോണിൽ നിന്ന് ബുദ്ധമത മിഷനറിമാർ വന്ന കാലത്താണ് ഈഴവരുടെ കുടിയേറ്റം ഉണ്ടായിരിക്കാം. ചേരൻ പെരുമാളിന്റെ ആവശ്യം പ്രകാരം, ലങ്കയിൽ നിന്ന് തേങ്ങയുമായി വന്നു കുടിയേറി പാർത്തതാണ് ഈഴവരെന്നും ഈഴവർ വരുന്നതിനു മുമ്പ് ഇവിടെ തെങ്ങ് ഉണ്ടായിരുന്നില്ല എന്നും പറയുന്നു. എന്തായാലും ആദ്യം കുടിയേറി പാർത്തവർ ഈഴവർ തന്നെ. കുടിയേറിയവർ നൈതൽ പ്രദേശത്തു താമസിച്ചിരുന്ന, കൃഷി ചെയ്തിരുന്ന (ഉഴുന്നോർ) വരുമായി ചേർന്നു കൃഷിയിലും കച്ചവടത്തിലും പുരോഗതി നേടി. നായന്മാർ, അമ്പലവാസികൾ, നാഗന്മാർ കുടിയേറിയതാണെന്നും, അവർ വന്നപ്പോൾ ഇവിടെത്തെ, ആദി നിവാസികളായിരുന്ന, ചെറുമർ, കാടർ, മലയർ, കാണിക്കാർ, വേലൻമാർ, പറയർ, തുടങ്ങിയവർ കാടുകളിലേക്കും മലയിലേക്കും പിൻവാങ്ങി. കൂടാതെ, നായന്മാർ, നായ്ഡു, നായ്ക്കന്മാർ,...
- Get link
- X
- Other Apps
തിരുവാതിര വ്രത ഭക്ഷണവും മറ്റും * തിരുവാതിര നോയമ്പിൽ അരിയാഹാരം ഉപയോഗിക്കാൻ പാടില്ല. ചേന,ചേമ്പ്, കൂർക്ക,നനകിഴങ്ങ്, ചെറുചേമ്പ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, നേന്ത്രക്കായ എന്നിവ കനലിൽ ചുട്ട് പ്രത്യേകമായി തയ്യാറാക്കുന്ന നിവേദ്യ പ്രസാദം അന്നേ ദിവസം കഴിക്കണം. പ്രാദേശിക ഭേദമനുസരിച്ച് ഇതിനായി ഉപയോഗിക്കുന്ന വസ്തുക്കളിലുള്ള വ്യത്യാസം കേരളത്തിൽ അങ്ങോളം ഇങ്ങോളം കണ്ടുവരുന്നുണ്ട്. ഈ നിവേദ്യത്തിന് എട്ടങ്ങാടി എന്നാണ് പറയുന്നത്. മകയിരം നക്ഷത്ര ദിവസം സന്ധ്യാ സമയം വരുന്ന സമയത്താണ് എട്ടങ്ങാടി നിവേദിക്കേണ്ടത്. ഗണപതി, പാർവ്വതി, പരമശിവൻ എന്നീ ദേവതകൾക്ക് എട്ടങ്ങാടി നിവേദിക്കണം. കിഴങ്ങുകളുടെ കാര്യത്തിൽ അതാത് പ്രദേശത്തെ ലഭ്യതക്കനുസരിച്ച് വ്യത്യാസങ്ങൾ കണ്ടു വരാറുണ്ട്. പ്രാദേശികമായി പിൻതുടരുന്ന പാചക വിധികൾ അത്തരം കാര്യങ്ങളിൽ സ്വീകരിക്കുന്നതിൽ തെറ്റില്ല. ചാമ, ഗോതമ്പ്, കുവ കുറുക്കിയത് മുതലായവയൊക്കെ കഴിക്കാവുന്നതാണ്. നേന്ത്രക്കായയും, കിഴങ്ങുകളും, വൻപയറുമെല്ലാം ചേർത്ത് തയ്യാറാക്കുന്ന തിരുവാതിര പുഴുക്കും വിശേഷമാണ്. ALSO READ: ഭദ്രകാളിക്ക് വസൂരി വന്നത് എങ്ങനെ എന്നറിയാമോ? കളമെഴുത്തും പാട്ടിനും പിന്നിലെ ഐതിഹ്യം ഇങ്ങ...
- Get link
- X
- Other Apps
പാതിവ്രത്യം * കണ്ണകിയുടെ ഭാവം ആകെ മാറി. അവള്‍ ഇപ്പോള്‍ ഒരു പ്രതികാര ദുര്‍ഗ്ഗയായിത്തീര്‍ന്നിരിക്കുന്നു. അവള്‍ തന്‍റെ വലതുകൈകൊണ്ട് ഇടത്തെമുല തിരുകി പറിച്ചെടുത്തു. മധുരാപുരിയെ ലക്ഷ്യമാക്കി മൂന്നുവട്ടം വലത്തുഴിഞ്ഞു. 'ഈ പട്ടണം കത്തിച്ചാമ്പലാകട്ടെ' എന്നു ശപിച്ചുകൊണ്ട് അവള്‍ തന്‍റെ പറിച്ചെടുത്തമുല തെരുവിലേക്ക് വലിച്ചെറഞ്ഞു. ആ നിമിഷം തന്നെ വരച്ചു വെച്ചപോലുളള നീലമയോടും ചെമ്പിച്ചു കെട്ടപ്പിണഞ്ഞ നീണ്ട ജടയോടും പാലുപോലെ വെണ്മയുളള പല്ലുകളോടും കൂടിയ ഒരു ബ്രാഹ്മണന്‍റെ വേഷത്തില്‍ അഗ്നിഭഗവാന്‍ പ്രത്യക്ഷപ്പെട്ട് കണ്ണകിയോടു പറഞ്ഞു: 'പതിവ്രതാരത്നമേ, ഈ നഗരം നിനക്ക് വലുതായ ആപത്ത് എപ്പോള്‍ വരുത്തിവെച്ചുവോ അപ്പോള്‍ത്തന്നെ ഇതിനെ അഗ്നിപ്രളയത്തിലാഴ്ത്തുവാന്‍ എനിക്ക് നേരത്തെതന്നെ ആജ്ഞകിട്ടിയിട്ടണ്ട്. ഇതില്‍നിന്നു രക്ഷ പ്രാപിക്കേണ്ടവര്‍ ആരൊക്കെയാണെന്ന് നിര്‍ദ്ദേശിച്ചാലും' കണ്ണകി ആ ദേവനോടു പറഞ്ഞു: ബ്രാഹ്മണര്‍, മുനിമാര്‍, ഗോക്കള്‍, പതിവ്രതമാര്‍, വൃദ്ധജനങ്ങള്‍, ബാലികാബാലന്മാര്‍ എന്നിവരെയൊഴിച്ച് ദുഷ്ടവര്‍ഗ്ഗത്തെയെല്ലാം ഭക്ഷിച്ചുകൊളളുക' കണ്ണകിയുടെ ആജ്ഞ ലഭിച്ചമാത്രയില്‍ത്തന്നെ പാണ്ഡ്യന്‍റെ മധ...