Posts

Showing posts from April, 2021

ശ്രീനാരായണന്‍റെ ഗുരു

Image
യാഥാസ്ഥിതികര്‍ക്ക് ഇന്നും ശ്രീനാരായണഗുരുവിന്‍റെ മഹത്വത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനായിട്ടില്ല എന്നനത് പരമാര്‍ത്ഥമാണ്. അതിനാല്‍ അവര്‍ ശ്രീനാരായണഗുരുവിന്‍റെ മഹത്ത്വത്തിന് ഒരു നിദാനം നിര്‍ണ്ണയിക്കാന്‍ സദാ ഉത്സുകരാവുന്നു. ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിന്‍റെ ഗുരുവാണെന്നുള്ള സമര്‍ത്ഥനങ്ങളുടെ കാതല്‍ അതാണ്. പക്ഷേ, ഈഴവരിലെ പ്രഖ്യാതരായ 'സവര്‍ണ്ണവിരോധികള്‍' അതൊട്ടും വകവെച്ചു കൊടുക്കാനും തയ്യാറല്ല. രണ്ടു കൂട്ടര്‍ക്കും ഗുരുവിന്‍റെയോ ചട്ടമ്പിസ്വാമികളുടെയോ 'പരസ്പരബഹുമാനാര്‍ജ്ജവ'ങ്ങളോടെയുള്ള ജീവിതം മാതൃകയല്ല. പകരം, ഗുരത്വവാദത്തില്‍ മുഴുകി രണ്ടു കൂട്ടരും വിലപ്പെട്ട സമയം വൃഥാ ചെലവഴിക്കുന്നു. ഇതില്‍ ആദ്യകൂട്ടര്‍ക്ക്, ചട്ടമ്പിസ്വാമികളെ ഗുരുവിനേക്കാള്‍ മഹത്വമുള്ള വ്യക്തിപ്രഭാവമാക്കി ചരിത്രത്തില്‍ പ്രതിഷ്ഠിക്കണമെന്നുണ്ട്. അതിനവര്‍ പലേകരുക്കളും ചരിത്രത്തില്‍ ഒരുക്കി വെക്കുന്നുണ്ടെന്ന് രണ്ടാമത്തെ കക്ഷികള്‍ ആരോപിക്കുന്നു. 1974 ഏപ്രിലില്‍ കെ. മഹേശ്വരന്‍നായര്‍ (രാമലക്ഷ്മി വിലാസം, കരുപ്പൂര്‍ മലയിങ്കല്‍) എഴുതി തിരുവനന്തപുരം Press Printwel- അച്ചുകൂടത്തില്‍ അടിച്ച് സ്വന്തമായി പ്രസിദ്ധീകരിച്ച ...

പത്തിയൂര്‍ ഗ്രാമപഞ്ചായത്ത്

Image
പത്തിയൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെ ആദ്യ പ്രസിഡന്‍റ് മുതലിശ്ശേരില്‍ കെ. ദിവാകരന്‍ ആയിരുന്നു. ആര്‍. എസ്സ്. പി.യുടെ പ്രതിനിധിയായാണ് അദ്ദേഹം വിജയിച്ചു വന്നത്.   

ചെമ്പകശ്ശേരി

Image
ചെമ്പകശ്ശേരി • സര്‍ദാര്‍ കെ. എം. പണിക്കര്‍  ചെമ്പകശ്ശേരി രാജ്യത്തെക്കുറിച്ച് സര്‍ദാര്‍ കെ. എം പണിക്കര്‍ എഴുതിയ ലേഖനം. 1107-ല്‍ (1932) കൊല്ലം ശ്രീരാമവിലാസം പ്രസ്സില്‍ അച്ചടിച്ച ഉപന്യാസമാല (ഒന്നാംഭാഗം) എന്ന പുസ്തകത്തില്‍ ഈ ലേഖനം ഉള്‍പ്പെടുന്നു. പതിനൊന്നു ലേഖനങ്ങളാണ് പുസ്തകത്തില്‍ ഉള്ളത്. പത്താമതായാണ് പണിക്കരുടെ ലേഖനം കൊടുത്തിരിക്കുന്നത്. 'ശ്രീമാന്‍ കെ. എം. പണിക്കര്‍ എം.ഏ ബാര്‍-അറ്റ്-ലാ' എന്നിങ്ങനെ അന്നത്തെ രീതിയിലാണ് രചയിതാവിന്‍റെ പേര് കൊടുത്തിരിക്കുന്നത്.                   പുസ്തകത്തിന്‍റെ കവര്‍  ഒന്നാം  പേജ്   

ശ്രീനാരായണ ഗുരുവിന്‍റെ കവിത

Image
ശ്രീനാരായണ ഗുരുവിന്‍റെ കവിതയെക്കുറിച്ച് എ. പി. പി. നമ്പൂതിരി എഴുതിയ ലേഖനം എ. പി. പി. നമ്പൂതിരിയുടെ 'കവിതയിലേക്കൊരു കൈത്തിരി' എന്ന പഠനം ആദ്യമായി പ്രസിദ്ധീകരിച്ചത് 1960-ലാണ്. തൃശ്ശൂര്‍ കറന്‍റ് ബുക്സായിരുന്നു പ്രസാധനം നിര്‍വ്വഹിച്ചത്. ശ്രീനാരായണ ഗുരുവിന്‍റെ കവിതകളെക്കുറിച്ചുളള അദ്ദേഹത്തിന്‍റെ ഈ പഠനം കവിതയിലേക്കൊരു കൈത്തിരിയില്‍ നിന്നെടുത്തതാണ്.  

ചരിത്ര പഠനങ്ങള്‍ | കേസരി അവതാരിക

Image
ആലുവയിലെ ബാംസുരി ബുക്സ് പ്രസിദ്ധീകരിച്ച കേസരി ഏ. ബാലകൃഷ്ണപിള്ളയുടെ  'ചരിത്രപഠനങ്ങള്‍' എന്ന പുസ്തതകത്തിന് ഡോ. മേലങ്ങത്ത് നാരായണന്‍കുട്ടി എഴുതിയ അവതാരിക   

പി. സി. കുറുമ്പ | സ്മരണ

Image
പി. സി. കുറുമ്പ: മനുഷ്യ സ്നേഹത്തിന്‍റെ മറുപേര്.. • ഹരികുമാര്‍ ഇളയിടത്ത്  ലാത്തികള്‍ക്ക് സന്താനോല്പാദന ശേഷിയുണ്ടായിരുന്നെങ്കില്‍ താന്‍ ലാത്തിക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയേനേയെന്ന  അര്‍ത്ഥത്തില്‍ ഗൗരിയമ്മ ഒരിക്കല്‍ പ്രസംഗിച്ചിട്ടുണ്ട്. സാമൂഹിക നീതിക്കു വേണ്ടിയും  മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും പോരാട്ട മുഖങ്ങളില്‍ സക്രിയരാകാനിടവന്നിട്ടുളള സ്ത്രീകളായ പോരാളികള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുളള തീവ്രയാതനകളുടെ ഒരു നേര്‍സാക്ഷ്യം കൂടിയാണ് ഗൗരിയമ്മയുടെ ആ പ്രസ്ഥാവന. ഗൗരിയമ്മയെപ്പോലെയോ ഒരുപക്ഷേ, അതിനേക്കാളധികമോ വേദനയും യാതനയും ജീവിതത്തില്‍  ഏറ്റുവാങ്ങേണ്ടിവന്നവളാണ് പി. സി. കുറുമ്പയെന്ന പുലയസ്ത്രീ. നിര്‍ഭാഗ്യവശാല്‍, മറ്റു പല മഹാരഥന്മാരെയും പോലെ ചരിത്രത്തിന്‍റെ പുറമ്പോക്കിലാണ് കുറുമ്പയ്ക്കും കാലം ഇടംനല്‍കി നീക്കിനിര്‍ത്തിയത്. എന്നാല്‍ ഇന്ന് ആ അമ്മയുടെ ത്യാഗത്തെ കേരളം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.                                 കേരളത്തിന്റെ സാമൂഹ്യ പരിഷ്‌കർത്താക്കള്‍ക്കിടയിലെ കരുത്തുറ്റ സ്ത...

സൈന്ധവ മുദ്രകള്‍ Indus Scripts

Image
'സൈന്ധവ  മുദ്രകളിലുറങ്ങുന്ന  ചരിത്ര സത്യങ്ങള്‍'  

ഗുണ്ടര്‍ട്ടും പ്രാദേശിക ചരിത്രവും

Image
 

ലക്ഷണ ചുവടി | താളിയോല ഗ്രന്ഥം

Image
ഭാവിയുടെ താക്കോല്‍പ്പഴുതുമായി ഒരു ലക്ഷണശാസ്ത്ര  ഗ്രന്ഥം • ഹരികുമാര്‍ ഇളയിടത്ത്  ഭാവിയെക്കുറിച്ച് പ്രതീക്ഷയില്ലാത്തവരായി മനുഷ്യരില്‍ ആരും തന്നെയുണ്ടാവില്ല. യുക്തിവാദിക്കും നിരീശ്വരവാദിക്കും ഈശ്വരവിശ്വാസിക്കും കുറഞ്ഞ പക്ഷം സ്വന്തം ഭാവിയെക്കുറിച്ചെങ്കിലും ചില പ്രതീക്ഷകളുണ്ടാകും. പക്ഷേ, ഓരോരുത്തരും അവരവരുടെ വീക്ഷണത്തില്‍ ഊന്നിനിന്നാകും ഭാവിയെക്കുറിച്ച് ആലോചിക്കുന്നത് എന്നുമാത്രം.  ഈശ്വര വിശ്വാസികള്‍ക്കുമുന്നില്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് അറിയാനുതകുന്ന ഒട്ടനവധി മാര്‍ഗ്ഗങ്ങളുണ്ടായിരുന്നു. അവയൊക്കെ ഇന്നത്തെ രീതിശാസ്ത്രത്തിന്‍റെയും നീതിബോധത്തിന്‍റെയും ആരൂഢത്തിലുറപ്പിച്ചു നോക്കുമ്പോള്‍ അപാകമെന്നു ചിലരെങ്കിലും തീര്‍ച്ചപ്പെടുത്തിയേക്കാം. എന്നാല്‍, അനുഭവങ്ങളെ വിലയിരുത്താനും പരിശോധിക്കാനും യുക്തിയെയോ ശാസ്തത്തെയോ അല്ല സാധാരണക്കാര്‍ ആശ്രയിക്കുന്നത് എന്നതാണ് വാസ്തവം. എങ്കിലും, പോരായ്മകള്‍ പലതുണ്ടെങ്കിലും, ഭാവിയെക്കുറിച്ച് അറിയാനുളള പഴമക്കാരുടെ പരിശ്രമങ്ങളും രീതികളും ഒരുകാലത്ത് നിലവിലിരുന്ന വിജ്ഞാനശാഖയായിരുന്നു എന്ന് ഇന്നു മനസിലാക്കുന്നതാണ് കൂടുതല്‍ യുക്തിസഹം. അക്കാലത്തെ പരിമിതികളും പരിചയ...