Posts

Showing posts from December, 2020

അരിപ്പാട് | കാവ്യം

Image
 ആലപ്പുഴയോരത്ത് അഗ്നിയാല്‍ അകം'പൊള്ളിയ' കവിയും കവിതയും സംജദ് നാരായണന്‍ നൂറുവര്‍ഷം മുമ്പത്തെ ഡിസംബറില്‍ ഹരിപ്പാട് മഹാക്ഷേത്രം അഗ്‌നിക്കിരയായപ്പോള്‍ ആവലാതിപൂണ്ട് ഒരു കൃസ്ത്യന്‍ കവി  ലഘുകാവ്യമെഴുതി. ഇക്കാലത്ത് അങ്ങനെയൊരു കാവ്യമുണ്ടാകുമോയെന്നു സംശയമാണ്. പക്ഷേ, നൂറുകൊല്ലം മുമ്പ് അങ്ങനെയൊന്ന്് എഴുതപ്പെട്ടുവെന്നറിയുമ്പോള്‍ അത്ഭുതം തോന്നും. കൊല്ലവര്‍ഷം 1096 വൃശ്ചികം 22-ന്(1920 ഡിസംബര്‍ 7) ഹരിപ്പാടു മഹാക്ഷേത്രത്തിനു തീപിടിച്ചപ്പോള്‍ ഒരു കൃസ്ത്യന്‍യുവകവിയുടെ മനംനൊന്തു. അങ്ങനെയദ്ദേഹം ഒരു ലഘുകാവ്യമെഴുതി. 'അഗ്നിയാല്‍ ആക്രാന്തമായ അരിപ്പാട്ട് മഹാക്ഷേത്രം' . കവി കാര്‍ത്തികപ്പള്ളി വി.ജി. ഉമ്മന്‍പിള്ള. ഹരിപ്പാടിന്റെ അന്നത്തെ നാട്ടുപേരായിരുന്ന 'അരിപ്പാട്' എന്നാണദ്ദേഹം കവിതയില്‍ എഴുതിയിട്ടുള്ളത്. കാര്‍ത്തികപ്പള്ളിക്കാരനായിരുന്ന ജി. രാമപ്പൈ ആയിരുന്നു ആ കവിതാ പുസ്‌കന്റെ പ്രസാധകന്‍. 1096-ല്‍ ഹരിപ്പാട്ടുണ്ടായിരുന്ന 'താരക' എന്ന പ്രസ്സിലാണ് അച്ചടിച്ച പുസ്‌കത്തിന് നാല്പ്പതു പേജുകളായിരുന്നു. ഇട്ടിരുന്ന വില നാലണ. മണ്ണൂര്‍ പത്മനാഭപിള്ളയുടേതാണ് അവതാരിക. ഹരിപ്പാട് ക്ഷേത്രത്തില്‍ അഗ്നിബ...

പ്രളയം1341

Image
മുസ്സരിസ്സിനെ വിസ്മൃതിയിലാക്കിയ 1341ലെ പ്രളയത്തെപ്പറ്റി 1341-ൽ കേരളത്തിൽ ഉണ്ടായ പ്രകൃതി ദുരുന്തത്തെ പറ്റി: Journal of the Royal Asiatic Society, Volume 8, Published in 1887, Page 251

പ്രളയങ്ങള്‍ | 1882, 1924, 1929, 1933

Image
  കേരളത്തിലെ പഴയകാല വെള്ളപ്പൊക്കങ്ങള്‍ (1882, 1924, 1929, 1933) വെള്ളപ്പൊക്കം (1882) 57. 1882-മാണ്ടുക്കു 1057-മാണ്ട് മിഥുന മാസമാകുന്ന ഈയാണ്ടില്‍ അസാധാരണമായി ഒരു വെള്ളപ്പൊക്കം ഉണ്ടായി. റാന്നി മുതലായ സ്ഥലങ്ങളില്‍ അനേക ഭവനങ്ങള്‍ വെള്ളത്താല്‍ ഒഴുകിപോകയും ചിലത് പുരയിരുന്ന സ്ഥലത്തു നിന്നു മാറിപോകയും പല വിലപിടിച്ച ആഭരണങ്ങളും സാമാനങ്ങളും പലര്‍ക്കും നഷ്ടപ്പെട്ടുപോകയും ചെയ്തു. ഇത്രയും വലിയതായി ഒരു വെള്ളം ഇതിനു മുമ്പ് ഉണ്ടായിട്ടുള്ളതായി കിളവന്മാരുടെ ഓര്‍മ്മയിലും ഇല്ല എന്നാണു പറയുന്നത്. 1028-മാണ്ട് ഉണ്ടായ വെള്ളത്തിലും വലുതാണ് ഇത്. ദൈവത്തിനു സ്തുതി. തന്‍റെ കൃപ രണ്ടു ലോകങ്ങളിലും ഞങ്ങളുടെമേല്‍ ഉണ്ടായിരിക്കട്ടെ.  (ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും) _________________________________________________________________________________ 1099-ലെ വെള്ളപ്പൊക്കം (1924) 86. ഈ 1099-ാം ആണ്ട് ഭയങ്കരമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായി. കര്‍ക്കിടകം ഒന്നിനു മുതല്ക്കാണ് നിര്‍ത്താതെയുള്ള മഴ പെയ്തത്. നാലാം തീയതിയോടു കൂടി വെള്ളപ്പൊക്കം അത്യുച്ചത്തില്‍ എത്തി. മുമ്പെങ്ങും ഇത്രയും വലിയ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്നാണ് വയ...