വിചാരം
ഏകാത്മമാനവദര്‍ശനം (Integral Humanism ) ഭാരതീയജനസങ്ഘത്തിന്‍റെ തത്ത്വദാതാവായിരുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ഈ പേരില്‍ ഒരു പ്രബന്ധം രചിച്ച മുറയ്കാണു് ഈ പദം ഭാരതത്തില്‍ പ്രചരിക്കുന്നതു്. ജനസങ്ഘത്തിന്‍റെ അടിസ്ഥാനതത്ത്വശാസ്ത്രം ഇതായിരുന്നു വ്യക്തിയെയും രാഷ്ട്രത്തെയും ഭാരതത്തിന്‍റെ തനതു കാഴ്ചപ്പാടിലൂടെ കാണിച്ചുതരികയാണു് ഈ ചിന്താപദ്ധതി ചെയ്യുന്നതു്. വ്യക്തി , ജീവിയാണു് (living organism) എന്നു് എല്ലാവര്‍ക്കുമറിയാം. അവനു ശരീരമുണ്ടു് ; മനസുണ്ടു് ; ബുദ്ധിയുണ്ടു് ; ആത്മാവുണ്ടു്. ശരീരം ഉത്ക്രാന്തിയിലൂടെ (evolution ) ഉണ്ടായതാണെന്നു് എല്ലാവരും മനസിലാക്കിയിട്ടുണ്ടു്. ശേഷം മൂന്നുമോ ? അവയുടെ ആവിര്‍ഭാവത്തെപ്പറ്റി പലര്‍ക്കും ധാരണയില്ല. അവയും ഉത്ക്രമിച്ചുണ്ടായതാണെന്നു് ആത്മവിജ്ഞാനം കാണിക്കുന്നു ജഗത്തിന്‍റെ ഉത്പത്തി പറയുന്ന തത്ത്വമസിപ്രകരണത്തിലെ വിശ്വോത്ക്രാന്തിവാദം(Theory of Universal Evolution)ജഗത്തു് അതിന്‍റെകാരണമായ ആദിബോധത്തില്‍നിന്നു(primordial consciousness) ഉത്ക്രമിച്ചുണ്ടായതാണെന്നു സിദ്ധാന്തിക്കുന്നു.വേറെ ഒരു വഴിക്കും ഒരു പദാര്‍ഥവും പ്രകൃതിയില്‍ ഉണ്ടാകുന്നില്ല. 'സത് 'എന്നു ഈ കാ...