Posts

Showing posts from January, 2022

ഗന്ധര്‍വ്വന്‍റെ തിരുമുറ്റത്ത്

Image
പി. പത്മരാജന്‍റെ തറവാട്ടില്‍ നടന്ന അനുസ്മരണം   

കായംകുളം | പൊറള്‍

Image
പറപ്പൊറളിന്‍റെ  പൊരുള്‍  ഓരോ ജാതിക്കാർക്കും രഹസ്യ സംഭാഷണത്തിനുള്ള പ്രത്യേക പദാവലികളാണ് പൊറൾ. ഇതിൽ ഉപയോഗിച്ചിരിക്കുന്നത് പറപ്പൊറൾ ആണ്. പൊറളിൽ അരി എന്നതിന് തെറ്റിക്ക, പെറ്റിക്ക, അറ്റിക്ക ഇങ്ങനെ മൂന്നു പ്രാദേശിക ഭേദങ്ങൾ ഉണ്ട്. എന്നാൽ നെല്ല് (paddy seed) എന്നതിന് പ്രാദേശിക ഭേദമില്ലാതെ നിലനിന്നിരുന്ന പദമാണ് 'ചുള്ളിക്ക '. ചുള്ളിക്ക ഉണ്ടാവുന്നത് ചുള്ളി യിലാണ്. അതുകൊണ്ട് നെൽച്ചെടിയാണ് ചുള്ളി. പല സ്ഥലനാമങ്ങളിലും  ചേർന്നിരിക്കുന്ന ചുള്ളി, ചുള്ളിൽ അല്ല; നെല്ലാണ്. ചുള്ളിയും ചുള്ളിക്കയും പൊതുമൊഴിയിൽ നിന്ന് അപ്രത്യക്ഷമാകുന്നത് CE ഏഴാം നൂറ്റാണ്ടിനു ശേഷമാകണം. അതിനുശേഷമുണ്ടായ ശാസനങ്ങളിൽ അവിടവിടെയായി അളന്നുകൂട്ടുന്നത്ചു ള്ളിക്ക അല്ല നെല്ല് ആണ്. ചുള്ളി പൊതുമൊഴിയിൽ നിന്ന് മാഞ്ഞുപോകുകയും നെല്ല് വ്യാപകമാവുകയും ചെയ്യുന്നതിനിടയിൽ മറ്റൊരു പദവും അക്കാലത്തെ മൊഴിയിൽ പ്രചാരത്തിലുണ്ടായിരുന്നു. 'ചാലി'. ചുള്ളിക്ക ആറ് എന്നപേരിൽ ഒഴുകിയിരുന്ന ബേപ്പൂർപ്പുഴ ചാലിയാർ എന്ന പേരു സ്വീകരിച്ചെങ്കിലും ചുള്ളിയും ചാലിയും ഒന്നുതന്നെയാണ്. 'ചെംചാലി / ചെഞ്ചാലി കഞ്ചവും ഒന്റായ് വളർന്ത' തിരുപ്പുകഴിലെ ചാലി തന്നെയാണ്...

അഗ്നിയാല്‍ ആക്രാന്തമായ അരിപ്പാട് മഹാക്ഷേത്രം

Image
ഞാന്‍ പുന:പ്രസിദ്ധീകരിച്ച നൂറ്റാണ്ടു തികഞ്ഞ കാവ്യം 'അഗ്നിയാല്‍ ആക്രാന്തമായ അരിപ്പാട് മഹാക്ഷേത്രം' എന്ന പുസ്തകത്തെക്കുറിച്ച് ഇന്നത്തെ (15 ജനുവരി 2022) മലയാള മനോരമയില്‍ വന്ന പ്രത്യേക വാര്‍ത്ത. 1920 ഡിസംബര്‍ 7-ന് ഹരിപ്പാട് ക്ഷേത്രം അഗ്നിക്കിരയായ ചരിത്രസംഭവത്തെ ക്രൈസ്തവനായ യുവകവി വി. ഉമ്മന്‍പിള്ള കവിതയായെഴുതിയത്. ചരിത്ര പ്രാധാന്യമുള്ള കൃതിക്ക് വ്യാഖ്യാനമെഴുതിയത് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് മനയിലാണ്. 

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ അനുസ്മരണം

Image
 
Image
 ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ചരിത്രത്തിലെ സമാനതകളില്ലാത്ത അന്ത്യം •• വീരനായി, വിജയശ്രീലാളിതനായി ശിരസ്സുയര്‍ത്തി നില്‍ക്കുമ്പോള്‍, അപ്രതീക്ഷിതമായി പിന്നില്‍നിന്നുള്ള കുത്തേറ്റുവീഴാന്‍ വിധിയുണ്ടാവുക.! ചരിത്രത്തില്‍ അത്തരം ഒരു ദുര്‍വ്വിധിയുമായി പടിഞ്ഞാറുകാര്‍ക്ക് ഒരു ജൂലിയസ് സീസറുണ്ടായിരുന്നതുപോലെ,  സമാനമായ ദുര്‍വ്വിധിക്കിരയായ ഒരു വീര സിംഹം കേരളീയര്‍ക്കുമുണ്ടായിരുന്നു. അതാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. കായംകുളം കായലില്‍ എതിരാളികളുടെ കൊലക്കത്തിക്കിരയായ ചരിത്രം വിസ്മരിച്ച ആ വീരകേസരിയുടെ ചോരകിനിയുന്ന ഓര്‍മ്മകള്‍ക്ക് 2022 ജനുവരി 3-ന് 148 വര്‍ഷം തികയുകയാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ സങ്കീര്‍ണ്ണമായ സാമൂഹിക സാഹചര്യങ്ങള്‍ക്കെതിരേ നിരവധിയായ പോരാട്ടങ്ങള്‍ അക്കാലത്തും അതിനുമുമ്പും തീര്‍ച്ചയായും കേരള പരിസരത്ത് നടന്നിട്ടുണ്ടാവും. നിര്‍ഭാഗ്യവശാല്‍, അവയില്‍ പലതും വ്യക്തിപരമായ ധിക്കാരമായോ, അതിക്രമമായോ, മുഷ്കായോ വ്യവസ്ഥിതിക്കുനേരേയുള്ള കടന്നു കയറ്റമായോ മാത്രമായിരിക്കും അന്നത്തെ സമൂഹം വിലയിരുത്തിയിട്ടുണ്ടാകുക. പലവിധ കാരണങ്ങള്‍കൊണ്ട് ചരിത്രം അടയാളപ്പെടുത്താതെ പോയ അത്തരം ഒട്ടനവധി പോരാളികള്‍ പലകാ...

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍

Image
ചരിത്രത്തിലെ സമാനതകളില്ലാത്ത അന്ത്യം •• വീരനായി, വിജയശ്രീലാളിതനായി ശിരസ്സുയര്‍ത്തി നില്‍ക്കുമ്പോള്‍, അപ്രതീക്ഷിതമായി പിന്നില്‍നിന്നുള്ള കുത്തേറ്റുവീഴാന്‍ വിധിയുണ്ടാവുക.! ചരിത്രത്തില്‍ അത്തരം ഒരു ദുര്‍വ്വിധിയുമായി പടിഞ്ഞാറുകാര്‍ക്ക് ഒരു ജൂലിയസ് സീസറുണ്ടായിരുന്നതുപോലെ,  സമാനമായ ദുര്‍വ്വിധിക്കിരയായ ഒരു വീര സിംഹം കേരളീയര്‍ക്കുമുണ്ടായിരുന്നു. അതാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. കായംകുളം കായലില്‍ എതിരാളികളുടെ കൊലക്കത്തിക്കിരയായ ചരിത്രം വിസ്മരിച്ച ആ വീരകേസരിയുടെ ചോരകിനിയുന്ന ഓര്‍മ്മകള്‍ക്ക് 2022 ജനുവരി 3-ന് 148 വര്‍ഷം തികയുകയാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ സങ്കീര്‍ണ്ണമായ സാമൂഹിക സാഹചര്യങ്ങള്‍ക്കെതിരേ നിരവധിയായ പോരാട്ടങ്ങള്‍ അക്കാലത്തും അതിനുമുമ്പും തീര്‍ച്ചയായും കേരള പരിസരത്ത് നടന്നിട്ടുണ്ടാവും. നിര്‍ഭാഗ്യവശാല്‍, അവയില്‍ പലതും വ്യക്തിപരമായ ധിക്കാരമായോ, അതിക്രമമായോ, മുഷ്കായോ വ്യവസ്ഥിതിക്കുനേരേയുള്ള കടന്നു കയറ്റമായോ മാത്രമായിരിക്കും അന്നത്തെ സമൂഹം വിലയിരുത്തിയിട്ടുണ്ടാകുക. പലവിധ കാരണങ്ങള്‍കൊണ്ട് ചരിത്രം അടയാളപ്പെടുത്താതെ പോയ അത്തരം ഒട്ടനവധി പോരാളികള്‍ പലകാലങ്ങളിലൊഴുക്കിയ  കണ്ണീരിന്‍റെയു...