വർക്കല അമ്മക്കൊട്ടാരം
കോതറാണി* ശിലാരേഖ

വർക്കല കൊട്ടാരഭാഗങ്ങൾ, 'അച്ഛൻ കൊട്ടാരം' ഇന്ന് സർക്കാർ ഗസ്റ്റ് ഹൗസാണ്. 'അമ്മക്കൊട്ടാരം' ഇന്ന് റിസോർട്ടായിരിക്കുന്നു. എന്നാൽ അമ്മക്കൊട്ടാരത്തിൽ നെടുമുറ്റം എന്ന നാലുകെട്ടിൽ വിലപ്പെട്ട എഴുത്തുകൾ കണ്ടെത്തിയിട്ടുണ്ട്. കോത മഹാറാണിയുടെ കൊച്ചുമകൾ പൂരാടം തിരുനാൾ 'കതംപ'റാണിയുടെ ശിക്ഷാനടപടി നടപ്പിലാക്കിയതായി രേഖപ്പെടുത്തുന്ന കല്ലുകൾ കണ്ടെത്തിയത് സമീപത്തെ കുളത്തിൽ നിന്നുമാണ്.

കോത മഹാറാണി നേരിട്ട് വധശിക്ഷ നടപ്പിലാക്കിയ കടൽ കൊള്ളക്കാരന്‍റെ വിവരങ്ങള്‍ അടങ്ങിയ ശിലാലിഖിതവും കാണ്ടെടുത്തു.



കതംപ കാവല൦ ചത്തച്ചി ചുരനൻ പലം 960
തീം തീവാട്ടചിറം കുത്തറച്ചി ചും പാടി കണി
പൂതലം ഉം പറ ചുളവം കാട്ടവത്തം
വറുത കൊളൈ ഊരവിൽ

കോതമഹാറാണിയുടെ മകൾ തിരുവാതിര മണിയമ്മ മഹാറാണിയുടെ പുത്രൻ പാൽപനാപന്റെ‍ മകൾ കതംപ മഹാറാണി കൊലപാതക കുറ്റത്തിന് ശിക്ഷ വിധിക്കപ്പെടുന്നവരിൽ 960 പേരെ ഇവിടെ കൊന്നിട്ടുണ്ട്. തട്ടിൽ തീകൊളുത്തി വെട്ടി മുറിവേൽപ്പിച്ചു നെയ് ഒഴിച്ച് പൊള്ളിച്ചു പൊള്ളിയഭാഗം കുന്തം കൊണ്ട് കുത്തികീറി പൊളിച്ചു വെയ്ക്കും. കടൽ കാറ്റേറ്റു വേദനിക്കാൻ. 3 ദിവസം തമ്പുരാട്ടിയെ കണികാണിച്ചു 4 -ാം ദിവസം ഇവിടെ തൂക്കിലേറ്റും. 'വറുകൊളൈ കഴുകേട്ട് (മണ്ഡപം)' എന്ന് ഇന്നത്തെ വർക്കല അമ്മക്കൊട്ടാരം നാലുകെട്ടിൽ എഴുതിക്കാണുന്നു.

'കോതൈ കാടകം പാവൈ കാവകൊളൈ അക് അൽ മാലിക് തീനാർ ചുതീൻ ചിവല നീർ ആളന ചിറവം പൂക്ക് തളൈതം'

ഇവിടെ സമീപം അക് അൽ മാലിക് തീനാർ ചുതീൻ എന്ന കടൽകൊള്ളക്കാരനെ കോതമഹാറാണി വധിച്ചു അടക്കിയത് ഇവിടെ എന്ന് രേഖപ്പെടുത്തി കാണുന്നു. വർക്കല കൊട്ടാരത്തില്‍ ഈ തെളിവുകൾ ഇന്നും നിലകൊള്ളുന്നു.

Comments