Posts

Showing posts from April, 2020
മൂടാമ്പാടി എന്നത് അമ്പലപ്പുഴ രാജ്യത്തുനിന്നും ഓണാട്ടുകരയിൽ കുടിയേറിയ ഒരു നമ്പൂതിരി കുടുംബമാണ്. ചെട്ടികുളങ്ങര ക്ഷേത്രം തന്ത്രിമാർ ഇവരായിരുന്നു. ഇവർക്ക് എരുവ മുതൽ കരിപ്പുഴവരെ നിരവധി പാടങ്ങളും പറമ്പുകളും രാജാവ് കല്പിച്ചു നൽകിയിരുന്നു. കണ്ടിയൂരിൽ നിന്നും രാജ്യ തലസ്ഥാനം എരുവയിലേക്ക് മാറ്റാൻ ഓടനാട്‌ രാജാവ് തീരുമാനിച്ചപ്പോൾ ഇവരോട് എരുവയിൽ നിന്നും ഒഴിയണമെന്നും മറ്റു സ്ഥലങ്ങൾ നൽകാം എന്നും രാജാവ് പറഞ്ഞിട്ടും ഇവർ വഴങ്ങിയില്ല. തുടർന്നു മന്ത്രിയുടെ ഉപദേശപ്രകാരം എരുവ മൂടാംപാടി ഇല്ലം കെട്ടിമേയുന്നതിന് നാട്ടുകാർ ആരും സഹായിക്കാൻ പാടില്ല എന്നും അന്യദേശക്കാരെ അനുവദിക്കരുതെന്നും രാജാവ് ഉത്തരവിറക്കി. തുടർന്ന് ഗത്യന്തരമില്ലാതെ അതിൽ ഒരു ശാഖ രാമപുരത്തും, ഒരു ശാഖ പത്തിയൂരും മറ്റൊരു ശാഖ കീരിക്കാട്ടും (പുല്ലു കുളങ്ങര) താമസമാക്കി. ഈ കുടുംബങ്ങൾ എല്ലാം ഇന്ന് അന്ന്യം നിന്നുപോയിരിക്കുന്നു. ഭൂപരിഷ്കരണകാലം വരെ കരിപ്പുഴ, ചെട്ടികുളങ്ങര ഭാഗത്തേത് ഉൾപ്പെടെ നിരവധി പാടങ്ങളും പറമ്പുകളും ഇവരുടെ ഉടമസ്ഥതയിൽ ആയിരുന്നു. രാമപുരം മൂടാമ്പാടി ഇല്ലത്തെ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കാലത്താണ് ഇവയൊക്കെ കുടിയാൻമാർക്ക് സ്വന്തം ആകുന്നത്. പഴയ ...
Image
• പത്തിയൂര്‍: നാട്ടുപേരും വീട്ടുപേരും മൂടാംപാടിയില്‍ ഒരു ശ്രമണ ശേഷിപ്പ്.? മൂടാംപാടിയില്‍ ക്ഷേത്രം | സ്ഥപ്പേരുകള്‍ ചരിത്രത്തിന്‍റെ അജ്ഞാത മേഖലകളിലേക്കുളള കവാടങ്ങളാണ്. ചരിത്രപഠനത്തില്‍ അതുപോലെ പ്രാധാന്യമുളളവയാണ് പറമ്പുപേരുകളും വീട്ടുപേരുകളും. ഓണാട്ടുകരയിലെ പത്തിയൂര്‍ ദേശത്തെ  ഒരു പറമ്പുപേരിനെക്കുറിച്ചുളള വിചാരങ്ങള്‍ | പത്തിയൂര്‍ ഗ്രാമ കേന്ദ്രത്തില്‍ത്തന്നെയുളള ഒരു പറമ്പുപേരാണ് മൂടാംപാടിയില്‍. ഇന്നവിടെ ഒരു ശിവക്ഷേത്രം ആദരപൂര്‍വ്വം സംരക്ഷിക്കപ്പെട്ട് നിലനല്‍ക്കുന്നുണ്ട്. അധിഷ്ഠാനം മുതല്‍ മേല്‍ക്കൂരവരെയും എന്തിന്, താഴികക്കുടം പോലും,  ശിലാപാളികള്‍കൊണ്ടു നിര്‍മ്മിച്ചിട്ടുളള ഒരു ചെറിയ ക്ഷേത്രമാണത്. പണ്ടിവിടം കാടുകയറിക്കിടക്കുകയായിരുന്നു. അന്ന്, ഏതാണ്ട് 1988 കാലത്ത്, ആ ക്ഷേത്രത്തിന്‍റെ വാതില്‍പ്പാളികളും അവിടെ കണ്ടിരുന്നു. അതും ശിലാപാളികള്‍ കൊണ്ട് നിര്‍മ്മിച്ചവയായിരുന്നു. ദ്വാരപാലകരുടെ രണ്ട് ശിലാവിഗ്രഹങ്ങള്‍, ചില്ലറ അംഗഭംഗങ്ങളോടെ ക്ഷേത്ര കവാടത്തില്‍ ചാരിവെച്ച നിലയില്‍ കണ്ടിരുന്നു. വളരെ അപൂര്‍വ്വമായൊരു നിര്‍മ്മിതിയായിരുന്നു ആ ക്ഷേത്രം. ഇന്നത് പുനരുദ്ധരിക്കപ്പെട്ട നിലയിലാണ...
പത്തിയൂര്‍: നാട്ടുപേരും വീട്ടുപേരും • മൂടാം പാടിയില്‍ പത്തിയൂര്‍ ഗ്രാമ കേന്ദ്രത്തില്‍ത്തന്നെയുളള ഒരു പറമ്പുപേരാണ് മൂടാംപാടിയില്‍. ഇന്നവിടെ ഒരു ശിവക്ഷേത്രം ആദരപൂര്‍വ്വം സംരക്ഷിക്കപ്പെട്ട് നിലനല്‍ക്കുന്നുണ്ട്. അധിഷ്ഠാനം മുതല്‍ മേല്‍ക്കൂരവരെയും എന്തിന്, താഴികക്കുടം പോലും ശിലാപാളികള്‍കൊണ്ടു നിര്‍മ്മിച്ചിട്ടുളള ഒരു ചെറിയ ക്ഷേത്രമാണത്. പണ്ടിവിടം കാടുകയറിക്കിടക്കുകയായിരുന്നു. അന്ന്, ഏതാണ്ട് 1988 കാലത്ത്, ആ ക്ഷേത്രത്തിന്‍റെ വാതില്‍പ്പാളികളും അവിടെ കണ്ടിരുന്നു. വളരെ അപൂര്‍വ്വമായൊരു നിര്‍മ്മിതിയായിരുന്നു ആ ക്ഷേത്രം. ഇന്നത് പുനരുദ്ധരിക്കപ്പെട്ട നിലയിലാണ്. ഒമ്പതു വര്‍ഷം മുമ്പായിരുന്നു പുനരുദ്ധാരണം നടന്നത്. അന്ന് വാതില്‍ ശിലാപാളികള്‍ (കതകു പലകകള്‍) വീണ്ടും ഉറപ്പിക്കാനാകാതെ വന്നപ്പോള്‍ പകരം മരപ്പലകകള്‍ വന്നതൊഴിച്ചാല്‍ പഴയ നിര്‍മ്മിതി അതേപടി നിലനില്‍ക്കുന്നു. ഏതുകാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിട്ടുണ്ടാവുകയെന്നറിയാന്‍ രേഖകള്‍ എന്തെങ്കിലും അവശേഷിക്കുന്നതായി അറിവില്ല. പരിസര പ്രദേശങ്ങളിലെ ഏറ്റവും പ്രായം കൂടിയ ആളിനും കാടുകയറിക്കിടന്ന ആ ക്ഷേത്രം, 'ചെറുപ്പം മുതല്‍ തങ്ങള്‍ കാണുന്നതാണെന്നു' മ...
പത്തിയൂര്‍: നാട്ടുപേരും വീട്ടുപേരും • ചിത്തശ്ശേരിയും നീലത്തിലും പത്തിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് ഗ്രാമത്തിന്‍റെ കിഴക്കേയറ്റമായ ഭഗവതിപ്പടി ജംങ്ഷന്‍റെ പേരിലാണ് അറിയപ്പെടുന്നത്. വാര്‍ഡിന്‍റെ കിഴക്കുവശവും വടക്കുവശവും ചെട്ടികുളങ്ങരയുമായി അതിരു പങ്കുവെയ്ക്കുന്നുണ്ട്. മാവേലിക്കര - തട്ടാരമ്പലം - കായംകുളം റോഡാണ് രണ്ടു പഞ്ചായത്തുകളെയും വേര്‍തിരിക്കുന്ന സ്വാഭാവിക അതിരായി വര്‍ത്തിക്കുന്നത്. പണ്ടു കാലത്ത് നടവഴികളും തോടുകളുമടങ്ങുന്ന ഇത്തരം സ്വാഭാവിക അതിരുകളായിരുന്നു ഗ്രാമങ്ങളെ വേര്‍തിരിച്ചിരുന്നത്. ഇന്നത് വികസിച്ച് രാജപാതകളും സംസ്ഥാന പാതകളുമൊക്കെയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. വാര്‍ഡിന്‍റെ ഒരു പ്രധാന ഭാഗമാണ് ചിത്തശ്ശേരില്‍ ഭാഗം. ഇന്ന് അതൊരു വീട്ടു പേരാണ്. ഒന്നിലധികം വീടുകള്‍ ആ പറമ്പുപേരില്‍ അറിയപ്പെടുന്നു. ചിത്തശ്ശേരി എന്ന വാക്കില്‍ രണ്ടു പദങ്ങള്‍ ഉണ്ട്. ഒന്ന് ചിത്തന്‍ എന്നതാണ്. ശേരി എന്നതാണ് രണ്ടാമത്തേത്. 'ഈഴവര്‍ക്ക് ചിത്തന്‍ എന്നും അരത്തന്‍ എന്നും രണ്ടു ദേവതകളുണ്ട്. ചിത്തന്‍ സിദ്ധനും അരത്തന്‍ അര്‍ഹതനും തന്നെയെന്നുളളതിനെപ്പറ്റി സംശയിപ്പാനില്ല'(1) എന്ന് പണ്ഡിതര്‍ പറ...
പത്തയൂര്‍: നാട്ടുപേരും വീട്ടുപേരും   • പ്രിയദര്‍ശിനി ജംങ്ഷന്‍ പത്തിയൂര്‍ - കായംകുളം റോഡില്‍ എരുവ ക്ഷേത്രത്തിനു വടക്കു പടിഞ്ഞാറായി മാവോലില്‍  ജംങ്ഷനിലേക്കു തിരിയുന്ന ഒരു റോഡുണ്ട്. എം. ജി. റോഡ് എന്നാണ് അതിനെ അന്നേ അറിയപ്പെട്ടിരുന്നത്. ദേശരാഷ്ട്രവുമായി ഗ്രാമജീവിതത്തെ ചേര്‍ത്തു നിര്‍ത്തുന്നൊരു പേരായി അത് ഇന്നും നിലനില്‍ക്കുന്നു. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പേരിലുളള റോഡാണത്. ആ വഴിലേക്കുളള വളവിനെ പ്രിയദര്‍ശിനി ജംങ്ഷന്‍ എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. 1984ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ പ്രിയദര്‍ശിനി അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചു. അത് ഭാരതീയരെയാകെമാനം ദുഃഖത്തിലാഴ്ത്തിയ ഒരു സംഭവമായിരുന്നു. ധീരയായ ഒരു വനിത എന്ന നിലയില്‍ അവര്‍ ഏവരാലും സ്നേഹിക്കപ്പെട്ടിരുന്നു. അന്തരിച്ച ഇന്ദിരാജിയോടുളള പ്രാദേശിക ജനതയുടെ ആദരവാണ് പത്തിയൂരിലെ ഒരു പൊതു ഇടത്തിന്‍റെ നാമകരണത്തിലേക്ക് നയിച്ചത്. പ്രാദേശിക കോണ്‍ഗ്രസ്സ് നേതാക്കള്‍ മുന്‍കൈയെടുത്ത് മനോഹരമായ ഒരു സ്മാരകവും തീര്‍ത്ത് കവലയെ ജനകീയമാക്കി. ഒരുപക്ഷേ, മഹാത്മാ ഗാന്ധിക്കൊപ്പം ഇന്ദിരാജിയും ജനഹൃദയങ്ങളില്‍ അനശ്വരമാകട്ടെയെന്ന് അ...
പത്തിയൂര്‍: നാട്ടുപേരും വീട്ടുപേരും • അയ്യത്തിന്‍റെ അകപ്പൊരുള്‍ നമ്മുടെ വീടുകള്‍ നിര്‍മ്മിക്കുന്ന പറമ്പുകള്‍ക്ക് പുരയിടം എന്നും പറഞ്ഞു വരുന്നു. പുരവെയ്ക്കാനായി പറ്റിയ ഇടത്തെയാണ് പുരയിടം എന്നതുകൊണ്ട് വ്യവക്ഷിക്കുന്നത്. അല്ലാത്തത് കൃഷിയിടം. കൃഷിയിടത്തെ കണ്ടം എന്നും വിളിച്ചു. താമസവും കൃഷിയുമായിരുന്നു പ്രാചീന മനുഷ്യന്‍റെ ജീവിതത്തെ മണ്ണിലുറപ്പിച്ചു നിര്‍ത്തിയത്. പുരയിടത്തിനു പറഞ്ഞു വന്ന മറ്റൊരു പേരാണ് അയ്യം എന്നത്. അയ്യന്‍ എന്നതില്‍ നിന്നാണ് അയ്യം ഉണ്ടായത്. അയ്യന്‍ ബുദ്ധ ഭഗവാനാണെന്ന് ചരിത്രമതം. ഒരുകാലത്ത് കേരളക്കരയെ മുഴുവന്‍ സ്വാധീനിച്ചിരുന്നത് ബുദ്ധമതമായിരുന്നല്ലോ. ബുദ്ധമതം പിന്നീട് തിരശ്ശീലയ്ക്കു പിന്നിലേക്കു മാറിയിട്ടും അതിന്‍റെ അടരുകള്‍ 'അയ്യ'ങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നു. അതുപോലെ തന്നെയാണ് അയ്യോ എന്ന വ്യാക്ഷേപകവും. അപ്രതീക്ഷിതമായ ആഘാതമോ, ആഹ്ലാദമോ, ആത്മവേദനയോ വരുമ്പോള്‍ അറിയാതെ മലയാളി പുറപ്പെടുവിക്കുന്ന ശബ്ദമാണ് അയ്യോ എന്നത്. ഹിന്ദുവെന്നോ, ക്രൈസ്തവനെന്നോ, ഇസ്ലാമെന്നോ അതിനു വ്യത്യാസമില്ല. എല്ലാവരും അറിയാതെ ആ ശബ്ദം പുറപ്പെടുവിക്കുന്നു. ബുദ്ധമതം  കേരളീയന്‍റെ ജീനുകളെ ആഴത...
മുലച്ചിപ്പറമ്പ് (*) ആലപ്പുഴ ജില്ല പൊതുവെ ബൗദ്ധമാണെന്ന് പ്രബല വാദം. ആലപ്പുഴയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ബുദ്ധ വിഗ്രഹങ്ങള്‍ കിട്ടിയിട്ടുളളതെന്നത് ഈ വാദത്തിനുപോദ്ബലകമായി പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു. കരുമാടിക്കുട്ടന്‍, മാവേലിക്കരയിലെ ബുദ്ധ ജംങ്ഷനിലെ ബുദ്ധ പ്രതിമ, കറ്റാനം പള്ളിക്കലെ പുത്തരച്ചന്‍ തുടങ്ങിയവയെല്ലാം ഈ അഭിപ്രായക്കാര്‍ എടുത്തു പറയുന്നു. എന്നാല്‍ ബുദ്ധമതത്തെപോലെയോ, അതില്‍ കൂടുതലോ ജൈനമതം ആലപ്പുഴയെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് വസ്തുത. കുട്ടനാട്ടിലെ ഉഷ്ണീഷമില്ലാതെ കാണപ്പെടുന്ന കരുമാടിക്കുട്ടന്‍ ബൗദ്ധമല്ല, ജൈനം തന്നെ.  പ്രാചീന രേഖകളില്‍, ടി. മാധവറാവു, പി. ഏ. സെയ്തുമുഹമ്മദ് തുടങ്ങി ഒരുപിടി പഴയ രചയിതാക്കള്‍ ഈ അഭിപ്രായം അടിവരയിടുന്നു. പില്‍ക്കാലത്ത് ബൗദ്ധതയോടു കെട്ടിവെക്കപ്പെട്ടതാണ് കരുമാടിക്കുട്ടന്‍. ബുദ്ധന് മേല്‍വസ്ത്രം വലതു വശത്തേക്ക് കൊത്തിയിരക്കും. ജൈന വിഗ്രഹങ്ങളില്‍ അവിടം നഗ്നമായിരിക്കും. കരുമാടിക്കുട്ടന് മേല്‍വസ്ത്രം ഇല്ല. കരുമാടിക്കുട്ടന്‍റെ വിഗ്രഹവും ജൈന തീര്‍ത്ഥങ്കരനായ പാർശ്വനാഥ വിഗ്രഹവും തമ്മിൽ നല്ല സാമ്യം കാണാവുന്നതാണ്. ബുദ്ധവിഗ്രഹം എന്ന് പറയുന്ന കരുമാടി...
ഗുരുദേവനറിയാത്ത അഭിമുഖം ഗുരുദേവന്റെ വൈക്കം സത്യഗ്രഹാശ്രമ സന്ദർശനത്തിനു പിന്നിൽ..