അയ്യന്‍കാളി *

മഹാത്മാ അയ്യന്‍കാളിയെക്കുറിച്ച് സ്വാതന്ത്ര്യ സമര സേനാനിയും മാതൃഭൂമി മുന്‍ പത്രാധിപരും എഴുത്തുകാരനുമായ ഏ. പി. ഉദയഭാനു എഴുതി:

ഏറ്റവും വലിയ സമുദായ പരിഷ്കർത്താവായി ഞാൻ അദ്ദേഹത്തെ പൂജിക്കുന്നു. പരിഷ്കർത്താക്കളുടെ ഏറ്റവും മുന്നണിയിൽ ഞാനദ്ദേഹത്തെ വയ്ക്കുന്നു. എന്തെന്നാൽ ഏറ്റവും പിന്നണിയിൽനിന്നാണ് അദ്ദേഹം വന്നത്. മറ്റാരേക്കാളും കൂടുതൽ സ്ഥൈര്യവും ധൈര്യവും അദ്ദേഹത്തിന് ആവശ്യമായിരുന്നു.

കേരളം പല വിപ്ലവകാരികളെയും കണ്ടിട്ടുണ്ട്. രാഷ്ട്രീയമോ സാമൂഹികമോ ആയ രംഗത്ത് അവർ ശ്രദ്ധിക്കപ്പെടേണ്ടതായ മാറ്റങ്ങൾ വരുത്തിയിട്ടുമുണ്ട്. അവർ യഥാർത്ഥത്തിൽ വിപ്ലവകാരികൾ ആയിരുന്നോ എന്ന് തീർച്ചപ്പെടുത്താൻ ഇന്നത്തെ അളവുകോൽ ഉപയോഗിക്കാനാകില്ല. അവർ ജീവിച്ചിരുന്ന കാലഘട്ടത്തിലെ പ്രത്യേകതകൾ മനസ്സിലാക്കിയാൽ മാത്രമേ അവരുടെ പ്രവർത്തനങ്ങളെ സത്യസന്ധമായി വിലയിരുത്തുവാൻ സാധിക്കുകയുള്ളൂ.

അങ്ങനെ നോക്കുമ്പോൾ അന്നുവരെ കേരളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു അയ്യങ്കാളി എന്നു പറയുവാൻ മടിക്കേണ്ട കാര്യമില്ല.

Comments

Popular Posts