കൊഞ്ചുംമാങ്ങയും: ഒരു രുചിക്കൂട്ടിന്‍റെ സാംസ്കാരിക വ്യവക്ഷകള്‍ ഓണാട്ടുകരക്കാര്‍ക്ക് രണ്ടോണമാണെന്ന് പറയാറുണ്ട്. ചിങ്ങമാസത്തിലെ തിരുവോണമാണ് ആദ്യത്തേത്. കുഭമാസത്തിലെ 'ഓണമാണ്' ചെട്ടികുളങ്ങര കുംഭഭരണിയുത്സവം. കുംഭഭരണി നാളുകളിൽ ചെട്ടികുളങ്ങരയിലും സമീപ പ്രദേശങ്ങളിലും ഏറ്റവും അധികം വിറ്റുപോകുന്നത് കൊഞ്ചും മാങ്ങയുമാണ്. വഴിയോരങ്ങളിൽ ഉരുട്ടുവണ്ടികളിലും പെട്ടിവണ്ടികളിലുമായി കൊഞ്ചും മാങ്ങയും വിൽപ്പന ഇക്കാലയളവില്‍ പൊടിപൊടിക്കുക തന്നെയാണ്. ചില വണ്ടികളിൽ കൊഞ്ച് മാത്രമാണ് കാണുക. മറ്റു ചിലതിൽ രണ്ടും കിട്ടും. മാങ്ങയും മുരിങ്ങക്കായും വിൽക്കുന്നവരെയും ഇവിടെ കണ്ടുമുട്ടും. കായംകുളത്തുനിന്നും തട്ടാരമ്പലം വഴി മാവേലിക്കരയിലേക്കുളള റോഡരികിൽ, തെക്ക് നടയ്ക്കാവ് മുതൽ തട്ടാരമ്പലം വരെയാണ് ഇതിന്‍റെ പ്രധാന വിപണി. മാവേലിക്കര നിന്നും ഓലകെട്ടിയിലേക്കു പോകുന്ന റോഡരികിലും നാട്ടുവഴികളിലുമെല്ലാം കൊഞ്ചും മാങ്ങയും വിൽപ്പനക്കാർ ഭരണിക്കാലത്ത് ഏറെയാണ്. ഇതിനൊപ്പം ഉൾപ്രദേശങ്ങളിൽ വാഹനങ്ങളിൽ എത്തിച്ച് വിൽക്കുന്ന ധാരാളം കച്ചവടക്കാരുമുണ്ട്. ഉണങ്ങിയ ചെമ്മീനാണ് (1) ഇവിടെ കൊഞ്ച് എന്ന് അറിയപ്പെടുന്നത്. സാധാരണയായി മത്സ്യമാംസാദ...
Posts
Showing posts from February, 2020
- Get link
- X
- Other Apps
മന്ദാരശാലയോ മണ്ണാറശ്ശാല? തുലാമാസത്തിലെ, ആയില്യമാണ് മണ്ണാറശ്ശാലയില്‍ വിശേഷം. അതിനിനി രണ്ടു മൂന്നു നാള്‍കൂടിമാത്രം. ആചാരവിശേഷങ്ങള്‍ അറിയിച്ച് ദിനപത്രങ്ങള്‍ വിശേഷാല്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. 'മന്ദാരശാല'യെന്ന് വലിയ തലക്കെട്ടു നല്‍കി ഒരു പത്രം അരപ്പേജ് വാര്‍ത്ത ഇന്ന് (19 ഒക്ടോബര്‍, 2019) നല്‍കിയിട്ടുണ്ട്. മണ്ണാറശ്ശാല മന്ദാരശാലയാവുന്നത് എന്തുകൊണ്ടാവും.? മണ്ണ്, ആറ് എന്നീ ശബ്ദങ്ങളാണ് മാന്നാര്‍, മണ്ണാറശ്ശാല തുടങ്ങിയ സ്ഥലനാമങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നത്. ശ്രീലങ്കയിലെ മന്നാറിനും ഇതേ നിഷ്പത്തി യോജിക്കും. ആറ്റു തീരത്തെ മണല്‍ത്തിട്ടകളാണവ. കാലാന്തരത്തില്‍ ആറുകള്‍ വഴിമാറിയിട്ടും മെലിഞ്ഞു ശോഷിച്ചു പോയിട്ടും പഴയ ആറൊഴുക്കിന്‍റെ പ്രതാപങ്ങള്‍ മുഴുവന്‍ സ്ഥലപ്പേരില്‍ ഗുപ്തമായിരിക്കുന്നു. മണ്ണാന്‍ വിഭാഗം ജനങ്ങളുടെ അധിവാസമുളള സ്ഥലമായിരുന്നു ഇവിടമെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 'മണ്ണാരശ്ശാല' എന്നാണ് ഈ നൂറ്റാണ്ടിന്‍റെ ആദ്യ പാദങ്ങളിലും ഈ സ്ഥലം പത്ര വാര്‍ത്തകളിലും പ്രമാണരേഖകളിലും ഇടം പിടിച്ചിരുന്നത്. 'അരിപ്പാട്: പ്രസിദ്ധമായ മണ്ണാരശ്ശാലിലായില...
- Get link
- X
- Other Apps
ആമചാടിത്തേവന്‍ | Notes ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍പ്പെട്ട ക്ഷേത്രങ്ങളുടെ നാടെന്നറിയപ്പെടുന്ന പെരുമ്പളം ദ്വീപാണ് തേവണ്റ്റെ ജന്‍മസ്ഥലം. ൧൯൬൮ വരെ ജീവിച്ചിരുന്നിരുന്ന തേവന്‍റെ ജനനത്തിയതിയെപ്പറ്റി വ്യക്തമായ രേഖകളില്ല. പെരുമ്പളത്തുനിന്നും പത്തുമിനിട്ട് ബോട്ടില്‍ യാത്രചെയ്താല്‍ എറണാകുളം വൈക്കം റോഡ് കടന്നുപോകുന്ന പൂത്തോട്ടയിലെത്താം. കോട്ടയം, ആലപ്പുഴ, എറണാകുളം, എന്നീ ജില്ലകളുടെ സംഗമസ്ഥാനമാണ് പൂത്തോട്ട. വിനയധികാരിയായ തേവന്‍റെ യാത്രയും ഈ വഴിയായിരുന്നു. കണ്ണന്‍റെയും കാളിയുടേയും മകനായ് പിറന്ന തേവന് നാലുവയസ്സുള്ളപ്പോള്‍തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ടു. പകലന്തിയോളം വെയിലേറ്റു പൊള്ളിയ മനസ്സുമായി രണ്ടോ മൂന്നോ കൂലിയാന്‍ നെല്ലിനുവേണ്ടി കൂലിപ്പടിക്കല്‍ നൊന്തുനരച്ച കീഴാളര്‍ക്കിടയില്‍ ആരോരുമില്ലാത്ത കുട്ടിയായ തേവന് എന്തുപറ്റി എന്നുള്ളത് അത്ഭൂതമെന്നേ പറയേണ്ടൂ. പെരുമ്പളം ദ്വീപില്‍ ഭൂരിപക്ഷവും നായര്‍ കുടുംബങ്ങളായിരുന്നു. അക്കാലത്തെ പ്രശസ്തമായ നായര്‍ തറവാടായിരുന്നു കണ്ണേത്തുവീട്. കണ്ണേത്തുവീട്ടിലെ ഗൃഹനാഥ അച്ചുക്കുട്ടിയമ്മ ബന്ധുക്കളുടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ തേവനെ വീട്ടിലേയ്ക്ക്...
- Get link
- X
- Other Apps
ഹരിഹരപുത്രന്‍ •• പാശ്ചാത്യരുടെത് രാഷ്ടീയത്തിന്‍റെ ഭാഷയും ഭാരതീയരുടെത് മതത്തിന്‍റെ / ആദ്ധ്യാത്മികതയുടെതെന്ന് എ. എല്‍. ബഷാം / ഭാഷയുമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പാശ്ചാത്യര്‍ ഫോര്‍മുലകള്‍ സൃഷ്ടിച്ച് ( സൂത്രവാക്യങ്ങള്‍) പ്രശ്ന പരിഹാരത്തിനു ശ്രമിക്കുമ്പോള്‍, ഇവിടെ തത്ത്വചിന്ത കഥാ രൂപേണയാണ് സാധാരണക്കാരിലേക്ക് വിനിമയം ചെയ്യപ്പെട്ടിട്ടുളളത്. അഹല്യയുടെ മോക്ഷകഥ ഏറ്റവും നല്ല ഉദാഹരണം. ഉഴുതുമറിക്കാതെ കിടന്ന വയലില്‍ കൃഷി തുടങ്ങിയതിനെ പ്രസ്തുത കഥ പ്രതീകവത്ക്കരിക്കുന്നു. • ഗൗതമന്‍ - ഗമിക്കുന്നവന്‍ - സഞ്ചരിക്കുന്നവന്‍ - സൂര്യന്‍ • അഹല്യ - ഹലം പതിക്കാത്തത് - കലപ്പ ഏല്‍ക്കാത്തത് - തറഞ്ഞ നിലം • ഇന്ദ്രന്‍ - മഴയുടെ ദേവത - ഇടിമിന്നല്‍ • രാമന്‍ - (ഇവയെല്ലാം ) യോജിപ്പിക്കുന്നവന്‍ സൂര്യന്‍റെ സഞ്ചാരം, കാലവര്‍ഷം, വിത്ത് മുളക്കാനുളള സന്ദര്‍ഭം ഇവയെല്ലാം കഥാരൂപേണ ആഖ്യാനം ചെയ്യപ്പെടുന്നു, ഈ കഥയില്‍(വായനക്കാര്‍ക്ക് വേദാന്ത വിഷയ പരിചയമുളളതിനാലും, സമയക്കുറവിനാലും വിശദീകരണത്തിനു മുതിരുന്നില്ല) ഭാരതത്തില്‍ നിരവധി മതങ്ങള്‍ നിലനിന്നിരുന്നു. ഗാണപത്യര്‍, ശൈവര്‍, വൈഷ്ണവര്‍, ശാക്തേയര്‍ എന്നിങ്ങനെ. വിശ്വാസത്തിന...
- Get link
- X
- Other Apps
• പുസ്തകം മാന്നാറിലെ നായന്മാര്‍ ഒരു ചരിത്ര പഠനം ഡോ. കെ. ബാലകൃഷ്ണപിളള ചാലകം ബുക്സ്, ചെന്നിത്തല ₹ 90 9400612354 •• ഗ്രന്ഥകാരനായ ഡോ. ബാലകൃഷ്ണപിളള തന്‍റെ ഓര്‍മ്മകളുടെ കുമ്പിളില്‍നിന്ന് ഒരു തുടം പകര്‍ന്നു നല്‍കുകയാണ് 'മാന്നാറിലെ നായന്മാര്‍ - ഒരു ചരിത്ര പഠനം' എന്ന ഈ പുസ്തകത്തിലൂടെ. ഐതിഹ്യങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും കെട്ടുപിണഞ്ഞ ഒരു സംസ്കാരം മാന്നാറിനുണ്ട്. മറ്റു സ്ഥലങ്ങളില്‍ നിന്നും വിഭിന്നമായിരുന്നു മാന്നാറിലെ നായര്‍ ജീവതം. ജാതി - മത ചിന്തകള്‍ വെടിഞ്ഞ, തീണ്ടല്‍ തൊടീലിനെതിരായി പ്രവര്‍ത്തിച്ച മഹത്തായ പാരമ്പര്യമാണ് മാന്നാറിലെ നായര്‍ ജനതയുടേത്. ദലിതരെ വിളിപ്പാടകലെ നിര്‍ത്തിയിരുന്ന ഒരു കാലഘട്ടത്തില്‍ അവരെ പൊതു നിരത്തിലൂടെ നടത്താനും അവരുമായി ഒന്നിച്ചുണ്ണാനും അയിത്തം ഇല്ലാതാക്കാനുമുളള ആര്‍ജ്ജവം നൂറ്റാണ്ടിനു മുന്നേ ഇവിടുത്തെ നായന്മാര്‍ കാണിച്ചു. വിമോചന സമരകാലത്ത് നിരണം വരെയെത്തിയ തൊപ്പിപ്പടയുടെ കാടത്തം മാന്നാറില്‍ മുളക്കാതെപോയത് ഇത്തരം പാരമ്പര്യത്തിന്‍റെ കരുത്താലാണ്. തന്‍റെ അമ്മയുടെ ചെറുപ്പത്തില്‍ ശുഭാനന്ദ ഗുരുവും അയ്യന്‍കാളിയുമൊക്കെ വെച്ചൂരേത്ത് വീട്ടില്‍ അതിഥികളായി എത...
- Get link
- X
- Other Apps
കേരളത്തില്‍ മറ്റു പലേടത്തും കുത്തിയോട്ടമെന്ന അനുഷ്ഠാനത്തില്‍ പെണ്‍കുട്ടികള്‍ വ്രതം അനുഷ്ഠിക്കുന്നുണ്ടാവാം. അവിടങ്ങളില്‍ പക്ഷേ, ചെട്ടികുളങ്ങരയിലേതുപോലെയല്ല ചടങ്ങുകള്‍. പുല്ലുകുളങ്ങരയില്‍ അങ്ങനെ കണ്ടിട്ടുണ്ടാവാം. അവിടെ അതാവാമായിരിക്കും. ആറ്റുകാലിലും ആവാം. വിരോധമില്ല. ആറ്റുകാലില്‍ പെണ്‍കുട്ടികള്‍ പങ്കെടുക്കാം. കൊല്ലത്ത് ചിലയിടങ്ങളില്‍ പഴയ സിനിമ പാട്ടുകള്‍ പോലും ചുവടുകള്‍ക്ക് കുത്തിയോട്ടമായി ആലപിക്കുന്നു. അവിടെ കുത്തിയോട്ടം മുരടിച്ചതിന് അതും ഒരു കാരണമാവാം. ചെട്ടികുളങ്ങരയില്‍ തനിമയാര്‍ന്ന ശൈലി വികസിച്ചു വന്നിട്ടുണ്ട്. മാറ്റങ്ങള്‍ ഇവിടെയും ഉണ്ടായിട്ടുണ്ട്. ഗഞ്ചിറമാത്രമായിരുന്നത് പല സംഗീതോപകരണങ്ങളിലേക്കും വിപുലപ്പെട്ടു. എന്നാലും ജാസും ട്രിപ്പിള്‍ഡ്രമ്മും വ്യാപകമായില്ല. ഒറ്റത്തോര്‍ത്ത് ഡബിള്‍ മുണ്ടായി. ഉടുത്തുകെട്ട് മാറി. അതൊക്കെ ആശാസ്യമായ വളര്‍ച്ചയാണ്. ഇവിടെ താണ്ഡവ പ്രധാനമാണ് കുത്തിയോട്ടം. പാട്ടും അങ്ങനെ തന്നെ. സംഗീതാത്മകതക്ക് അതില്‍ പ്രസക്തിയില്ല. കുമ്മി വ്യാപകമായിരുന്നില്ല. കുമ്മി പെരുകി ഇപ്പോള്‍ ലാസ്യത്തിലേക്ക് വന്നു.
- Get link
- X
- Other Apps
സംഘകാലത്തെ തെരഞ്ഞെടുപ്പ് സംഘകാലത്ത് ഭരണാധികാരികളെ വോട്ടുചെയ്ത് തെരഞ്ഞെടുത്തതായി അകനാനൂറില്‍ പറയുന്നു. ഇന്നത്തെപ്പോലെ അക്കാലത്തും (സംഘകാലം) രഹസ്യ വോട്ടിങ്ങിലൂടെയാണ് ദേശവാഴികളെ തെരഞ്ഞെടുക്കാറുണ്ടായിരുന്നതെന്ന് അകനാനൂറിലെ പാലൈപ്പാട്ടിൽ നിന്ന് മനസ്സിലാക്കാനാകും. അകനാനൂറിലെ എഴുപത്തേഴാമത്തെ പാലൈപ്പാട്ടില്‍ മരുതനിള നാകനാർ ഇങ്ങനെ പാടുന്നു: 'ഇടിയുമിഴു വാനം നീങ്കിയാങ്കണും കുടിപതിപ്പെയർന്ത ചുട്ടുടൈ മുതുപാഴ് -- ക്കയറുപിണി കുഴുചി ഓലൈ കൊൺമാർ പൊറി കൺ ടഴിക്കും ആവണ മാക്കളിൻ ഉയിർ തിറം പെയര നല്ലമർ ക്കടന്ത തറുക ണാളർ കുടർ തരീ ഈത്തെറുവര..' വ്യാഖ്യാനം ഇങ്ങനെ: ഗ്രാമവാസികൾ അവരവർക്കിഷ്ടമുളള നേതാവിന്റെ പേര് ഓലയിൽ എഴുതും. പിന്നീട് അത് ചുരുട്ടി ഒരു കുടത്തിനകത്തിടും. മധ്യസ്ഥന്മാർ ആ കുടങ്ങളുടെ വായ മൂടിക്കെട്ടി കയറുകൊണ്ടു വരിഞ്ഞു ബന്തവസ്ഥ ചെയ്തു അടയാളമിട്ടുവെക്കും. പിന്നീട് കുടവോല തിരയുന്നവർ ആ അടയാളം പരിശോധിച്ച് അതിനെ അഴിച്ചു കുടത്തിനകത്തുള്ള ഓലചുരുളുകളെ ഓരോന്നായി പുറത്തെടുത്തു നിവർത്തിനോക്കും. ഇതിനെ ഇവിടെ കവി ഉപമാനമാക്കി കവിത രചിച്ചിരിക്കുന്നു (പുറം 279--280) സംഘകാല കൃതിയായ അകനാനൂറിൽ കയറിനെ...