രാമായണം | Ramayanam
രാമായണം - എതിർപ്പിന്റെ രാഷ്ട്രീയം എപ്പോഴൊക്കെ അടിസ്ഥാനവർഗം ആത്മീയതയുമായി ഇഴുകി ചേർന്നുവോ,അപ്പോഴൊക്കെ നമ്മുടെ ദേശീയത കരുത്താർജിച്ചിട്ടുണ്ട്. വ്യാസൻ, വാല്മീകി , ശ്രീരാമൻ ,ശ്രീ കൃഷ്ണൻ , ശ്രീ വിവേകാനന്ദൻ, ശ്രീ നാരായണഗുരു തുടങ്ങി ശ്രീ മാതാ അമൃതാനന്ദമയിവരെയും ഉദാഹരണങ്ങൾ നമുക്ക് മുന്നില് ഉണ്ട്. മുക്കുവത്തിയുടെ മകനെഴുതിയത് വേദം. "'ഇതിൽ ഇല്ലാത്തതു മറ്റൊരിടത്തും കാണുകയില്ല" എന്ന് പറയുന്ന, വിനയം കലർന്ന ആത്മവിശ്വാസം,മുന്നോട്ടു വെക്കുന്ന മഹാഭാരതകാരനും മറ്റാരുമല്ല. കാട്ടാളൻ പാടിയത് ഇതിഹാസം."പരം കവീനാം ആധാരം", വരാൻ പോകുന്ന കവികൾക്കും രാമായണ കാവ്യം ആധാരമായിരിക്കും എന്ന് പറയാനുള്ള തന്റേടവും അദ്ദേഹത്തിനുണ്ട് (പരം കവീനാം ആധാരം).ഈ കാവ്യം വായിച്ചാൽ ശൂദ്രനും മഹത്വം ഉണ്ടാവുമെന്നും, അസൂയയോടുകൂടി കേൾക്കരുതെന്നും (ശ്രോതവ്യമനസൂയക:) വാല്മീകി പറഞ്ഞു വെക്കുന്നു. പൌരാണിക ഭാരതത്തിലെ കീഴ് ജാതിക്കാരൻ ഉപദേശിച്ചത് ഉപനിഷത്ത്, ഐതരേയം.വേദത്തിലെ പ്രസിദ്ധ മന്ത്രം, ഗായത്രി, ദർശിച്ചത് അബ്രാഹ്മണൻ, വിശ്വാമിത്രൻ. ഈ പട്ടിക എത്ര വേണമെങ്കിലും നമുക്ക് നീട്ടാം.പക്ഷെ അതിനർ...