Posts

Showing posts from February, 2021

കരുവ എം കൃഷ്ണന്‍

Image
കരുവ എം കൃഷ്ണന്‍ ശ്രീമൂലം സഭയിലെ അംഗങ്ങളുമൊത്ത്.  മലയാള ഭാഷയ്ക്കും, സാഹിത്യത്തിനും നിസ്തുലമായ ഏറെ സംഭാവനകൾ നൽകുവാൻ വിദ്യാവിലാസിനി എന്ന മാസികയ്ക്ക് കഴിഞ്ഞുവെങ്കിലും ഏറത്ത് കൃഷ്ണനാശാൻ തന്‍റെ സമയത്തിന്‍റെ ഏറിയപങ്കും പ്രഭാഷണ പരിപാടികൾക്കും, സാഹിത്യരചനയ്ക്കുമായി നീക്കി വെച്ചതിനാൽ മാസികയ്ക്ക് അല്പായുസ് മാത്രമാണുണ്ടായിരുന്നത്. സി.വി. കുഞ്ഞിരാമൻ ഈ രാമരാജവിലാസം പ്രസ്സ് വിലയ്ക്ക് വാങ്ങിയാണ് കേരള കൗമുദി ആരംഭിച്ചത്. തിരുവല്ല, ചെങ്ങന്നൂർ എന്നീ സ്ഥലങ്ങളിൽ മിഷണറിമാർ മതപരിവർത്തനവും, ഹിന്ദുമത സന്യാസിമാരെ ആക്ഷേപിക്കുന്നതും കേട്ടറിഞ്ഞ് ഏറത്ത് കൃഷ്ണനാശാൻ ആ സ്ഥലങ്ങളിൽ എത്തിച്ചേരുകയും കവലകൾ തോറും വചനങ്ങളിൽ നിന്ന് കൊടുങ്കാറ്റുകളെ ഉണർത്തി വിട്ടു.  'മാറിക്കൊൾവിൻ മാപ്പിളമാരേ .. കീറിക്കൊൾക ബൈബിള ശേഷം' എന്ന അത്യുഗ്ര പ്രവചനങ്ങൾ വരെ നടത്തി. പരമ ഭട്ടാരക ചട്ടമ്പി സ്വാമികൾ രചിച്ച 'ക്രിസ്തുമത ഛേദനം' എന്ന കൃതിയുടെ അർഥവും ,  സന്ദേശവും ഗുരു സവിധത്തിൽ നിന്ന് തന്നെ ഗ്രഹിച്ച് ക്രിസ്തുമത പ്രചാരകർക്കെതിരേ ആഗ്നേയാസ്ത്രങ്ങളായി വാക്കുകൾ എയ്ത് വിട്ടു. തൻ്റെ പ്രഭാഷണ സാഹചര്യത്തെക്കുറിച്ച് കൃഷ്ണനാശാൻ പറയുന്നത് ശ്രദ്ധി...

ചെട്ടികുളങ്ങര

Image
 

പഴയ കല്യാണം

 70/80 കളിലെ ഒരു വിവാഹം കല്യാണത്തിനു വന്നവർ വധു ഗൃഹത്തിലേക്ക് പോകുന്നത് ഇങ്ങനെയായിരുന്നു, അന്നൊന്നും ഓഡിറ്റോറിയങ്ങൾ ഉണ്ടായിരുന്നില്ല.വീടുകളിൽ വച്ചാകും വിവാഹങ്ങൾ. ഇന്ന് കാണുന്ന അടിമുടി സ്വര്ണമാഘോഷം അന്നില്ല. തലയിൽ അമിതമായി മുല്ലപ്പൂ കണ്ടാൽ അത് വധുവാണ് എന്നു ഉറപ്പിക്കാം, ത്രേ ഉള്ളു. മൂന്നും നാലും കിലോമീറ്റർ ഒക്കെ ഇതുപോലെ ഫോട്ടോയിൽ കാണുന്ന പോലെ ഒരുമിച്ച് നടക്കുമായിരുന്നു വിവാഹത്തിന് വരുന്നവർ.ഇന്നത്തെ റോഡുകൾ അന്നില്ല.നടക്കണം. വധുവിനും വരനും സാധാരണ വെളുത്ത അംബാസിഡർ കാർ ഉണ്ടാകും.അന്നൊക്കെ മിക്ക ടൂറിസ്റ്റ് കാറും വെള്ള നിറമാകും.വിവാഹങ്ങൾ പോകാൻ വേണ്ടി,മറ്റുള്ള നിറങ്ങൾ ഉള്ള വണ്ടികൾ  ആരും വാടകക്ക് വിളിക്കില്ല.ടാർ ഇട്ട് റോഡുകൾ കുറവും ചില ഉള്വഴികളിൽ വണ്ടി പോവുകയുമില്ല അന്ന്,വധുവാരന്മാർ നടന്നു വരുന്നത് കാണാൻ തന്നെ അന്നത്തെ വീടുകളിൽ മുറ്റത്ത് ആളുകൾ നിൽക്കും.വിവാഹം ഒരു ആഘോഷം തന്നെയായിരുന്ന ലളിതമായ ആഘോഷം.ജനപങ്കാളിത്തം കൊണ്ട് സമ്പന്നമായ ആഘോഷം. തലേ ദിവസം വെട്ടു പുളിങ്കറി, കായ തൊലിയും പയറും കൂട്ടി ഉപ്പേരി, പപ്പടം, മങ്ങാക്കറി. പായസം ഒന്നും ഇല്ല,അത്രേ ഉള്ളു അന്ന്. കല്യാണത്തിന് കായ് വറുത്ത ഉപ്പേരിയു...

പറയെഴുന്നള്ളത്ത്

എഴുന്നള്ളത്തുകൾ, പറയെടുപ്പുകൾ എന്നിവ പണ്ടുമുതൽക്കേ ഉണ്ടായിരുന്നു. എങ്കിലും, ജീവതയിൽ വിഗ്രഹം എഴുന്നള്ളിക്കുന്നത് രാമപുരത്ത് മാത്രമാണ്. മറ്റ് എതങ്കിലും ക്ഷേത്രങ്ങളിൽ നടക്കുന്നുണ്ടോ എന്നറിയില്ല. അതുകൊണ്ടാണ് മറ്റുള്ള ക്ഷേത്രങ്ങളിൽ പറക്ക് പോകുന്നു എന്നും രാമപുരത്ത് എഴുന്നള്ളത്ത് എന്നും പറയുന്നത്. എഴുന്നള്ളത്ത് ആയതിനാൽ അതിനൊപ്പം പതിനെട്ടര മേളവും  ഉണ്ടാകണം. കാരണം, ദേവി, വിഗ്രഹത്തിൽ, സ്വയം ദേശങ്ങൾ കാണാൻ എഴുന്നള്ളുകയാണ്. അപ്പോൾ ദേശവാസികൾ താലപ്പൊലി, അൻപൊലി, നിറപറ എന്നിവയോട് കൂടി ഒരോ ദേശത്തിലും കീഴ്പതിവ് അനുസരിച്ച് സ്വീകരിക്കുന്നതും, നിറപറ ഇട്ട് മാത്രം പീഠത്തിൽ ഇരുത്തുന്നതും (ജീവതകാലിൽ നിന്ന് പറ സ്വീകരിക്കുക, പറതിരിച്ച് അളക്കുക എന്നീ കീഴ് പതിവുകളും രാമപുരത്ത് ഭഗവതിക്ക് ഉണ്ട്) അങ്ങനെ അന്ന് എല്ലാ ക്ഷേത്രങ്ങളിലേയും പോലെ രണ്ടു ബ്രാഹ്മ്മണർ, മുന്നിലും പിന്നിലുമായി തോളിലെടുത്ത് എഴുന്നള്ളിക്കുക (ഇപ്പോൾ ഗരുഡവാഹന/മയിൽ വാഹന എഴുന്നള്ളത്തുകൾ പോലെ) മാത്രമാണ് ചെയ്തിരുന്നത്, എന്നാൽ ജീവത എഴുന്നത്തിന് താളത്തിനൊത്ത് ചുവടുകൾ ചിട്ടപ്പെടുത്തി ചുവടുകൾ വെച്ച് 'ജീവതകളി' എന്ന പതിവും ചിട്ടയും തുടങ്ങിയത് സ്വർഗ്ഗസ്ഥന...

ഉച്ചാരനാള്‍ | കണ്ണകി

കേരളത്തിലെ കാർഷിക സംസ്കൃതിയുടെ വിളപ്പെടുപ്പു കാലങ്ങളുടെ ആഘോഷമാണ് ഉത്സവങ്ങൾ. ഇതിൽ അമ്മ ദൈവത്തിനുള്ള സ്ഥാനം വളരെ വലുതാണ്. മകരം 28 നു ഭൂമി ദേവി ഋതു ആകുന്നുവെന്നാണ് സങ്കല്പം. ഈ ദിവസം ഉച്ചാര അഥവാ ഉച്ചാരൽ എന്നു അറിയപ്പെടുന്നു. മൂന്നു ദിവസം മണ്ണിൽ പണിയെടുക്കുകയോ മറ്റുമില്ല. തുടർന്ന് കുംഭം ഒന്നിനു ഭൂമി ദേവിയുടെ ചതുർത്ഥ സ്നാനം കഴിയുന്നതോടുകൂടി മലയാളക്കരയിൽ ഉത്സവങ്ങൾ ആരംഭിക്കുന്നു. കേരളത്തിലെ ദേവി ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് അന്നും ഇന്നും നിറപ്പകിട്ടു വേറെ തന്നെയാണ്.  താന്ത്രിക വിധി പ്രകാരം ധ്വജാദി, ആങ്കുരാദി, പടഹാദി എന്നിങ്ങനെ ഒക്കെ ഉത്സവാദികൾ പറയുന്നുണ്ടെങ്കിലും ഇതിനൊക്കെ മുമ്പ് തന്നെ ആട്ടവും പാട്ടും കലർന്ന ഉത്സവങ്ങൾ പഴയ നാഞ്ചി നാട്ടിലും തെക്കൻ കേരളത്തിലും സർവ്വ സാധാരണം ആയിരുന്നു, വടക്കും വിഭിന്നമല്ല. മുടിപ്പുരയിലെ ഉത്സവങ്ങൾ ആ നാടിന്റെ തന്നെ ഒത്തുചേരൽ ആയിരുന്നു. ഇന്ന് മുടിപ്പുരകൾ പലതും ക്ഷേത്രങ്ങൾ എന്നു അറിയപ്പെടുന്നുണ്ടെകിലും അവിടുത്തെ  ഉത്സവാദി ആചാരങ്ങൾ മിക്കയിടത്തും പഴയതുപോലെ തന്നെയാണ്. ഇതുപോലെ ഒരു ഉത്സവ മാമാങ്കത്തിനു തന്നെയാണ് തലസ്ഥാനവും തയ്യാറെടുക്കുന്നത്.  ഇന്ന് ആറ്റുകാലിൽ...

ചിറ്റേടത്തു ശങ്കുപ്പിളള കുറുമ്പന്‍ ദൈവത്താന്‍

Image
കുറുമ്പന്‍ ദൈവത്താനും            ചിറ്റേടത്തു ശങ്കുപ്പിളളയും            പിന്നൊരു ശിവരാത്രിയും •• കുറുമ്പന്‍ ദൈവത്താനും ആയിരത്തി അഞ്ഞൂറില്‍പ്പരം (രണ്ടായിരത്തിനടുത്ത്) ഇതുപോലൊരു ശിവരാത്രി ദിവസം ചെങ്ങന്നൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പമ്പയില്‍ മുങ്ങിക്കുളിച്ച് കയറി വരുമ്പോള്‍ തടയാന്‍ തയ്യാറായി നിന്ന യാഥാസ്ഥിതികരെ ആജ്ഞാശക്തിയാല്‍ അടക്കി നിര്‍ത്തിയ ഒരാളുണ്ട്.  കുറുമ്പന്‍ ദൈവത്താന്‍റെ സുഹൃത്തും സര്‍വ്വസ്വീകാര്യനുമായ ചിറ്റേടത്ത് ശങ്കുപ്പിളള. അദ്ദേഹത്തിന്‍റെ സാന്നിധ്യം ഒന്നുകൊണ്ടുമാത്രം ക്ഷേത്ര പ്രവേശനത്തിനു വന്ന പുലയരെ അക്രമിക്കാനെത്തിയ യാഥാസ്ഥിതികരുടെ മനോവീര്യം തകര്‍ന്നു പോയിരുന്നു. എതിരാളികള്‍ നോക്കി നില്‍ക്കേ, ആരെയും കൂസാതെ അദ്ദേഹം കുറുമ്പനെയും കൂട്ടരെയും ക്ഷേത്രത്തിലേക്ക് ക്ഷണിച്ചു കയറ്റി. ക്ഷേത്ര പ്രവേശനവിളംബരം ഔദ്യോഗികമായി തിരുവിതാംകൂറില്‍ പ്രഖ്യാപിക്കുന്നതിനും മുമ്പായിരുന്നു ഈ സംഭവം. നവോത്ഥാനചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകളില്‍ ഒന്നായി ഈ സംഭവം. പിന്നീട് വൈക്കം സത്യഗ്രഹകാലത്ത് യാഥാസ്ഥിതികരാല്‍ ചിറ്റേടത്ത് ശങ്കുപ്പിളള ദാരുണമ...

ദാക്ഷായണി വേലായുധന്‍

Image
 മണ്ണിന്‍റെ മകൾ... 1912-ലാണ് "പുലയ" സാമുദായാംഗമായ ദാക്ഷായണിയുടെ ജനനം. എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ മുളവുകാട്  ഗ്രാമവാസികൾ ആയിരുന്നു കുടിക്കാർ | കുടുംബം • ദാക്ഷായണി വേലായുധൻ മഹാത്മാ ശ്രീ അയ്യൻകാളിയുടെ പോരാട്ട വീര്യംകൊണ്ട് തിളങ്ങി നിന്ന കേരളമണ്ണിൽ ജാതയതക്കെതിരെ പോരാടിയ ദലിത് മുന്നണി പോരാളിയായ ധീരവനിതയുടെ ചരിത്രം കേരളക്കര നല്ലരീതിയിൽ അങ്ങ്   മണ്ണിട്ട് മൂടുകയായിരുന്നു. അപ്പനും അമ്മയും മകൾക്കായി നിശ്ചയിച്ച പേരിടൽ കർമ്മത്തോടെ തന്നെ സമൂഹത്തിലെ ജാതി വ്യവസ്ഥിതിക്കെതിരേയുളള നീക്കൾ ദൃശ്യമായിരുന്നു ദാക്ഷായണി. അന്ന് പുലയ സമുദായത്തിൽ പെട്ടവർക്ക് മാറ്റിവെച്ചിരുന്ന അഴകി,ചക്കി,പൂമാല,കാളി, കുറുമ്പ എന്നീ പേരുകൾ ഇടാതെ, ദക്ഷൻറ്റ് മകൾ എന്ന അർത്ഥത്തിൽ പാർവതിയുടെ പരിയായമായ ദാക്ഷായണി എന്ന പേര് അപ്പനും അമ്മയും മകൾക്ക് നൽകിയത് തന്നെ ഇത്തരത്തിൽ ശ്രദ്ധയർഹിക്കുന്നു. ..ഒരു പുലയപെണ്ണിന്  ഇങ്ങനെ  ഒരു നാമകരണം അന്ന് വലിയ സംസാര വിഷയമായി.. മുളവുകാട് സെന്റ് മേരീസ് എൽ.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ച  ദാക്ഷായണി ഉയർന്ന മാർക്കുകളോടെയാണ് വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളും പൂ...

ഈഴവര്‍

ഇന്നത്തെപ്പോലെ അക്കാലത്തും (സംഘകാലം) രഹസ്യ വോട്ടിങ്ങിലൂടെയാണ് ദേശവാഴികളെ തിരഞ്ഞെടുക്കപ്പെടാ റുണ്ടായിരുന്നതെന്ന് ചുവടെ കൊടുത്തിരിക്കുന്ന'  പാലൈപ്പാട്ടി'ലെ വരികളിൽ നിന്ന് മനസ്സിലാക്കാനാകും. അകനാനൂറിലെ എഴുപത്തേഴാമത്തെ പാലൈപ്പാട്ടില്‍ മരുതനിള നാകനാർ ഇങ്ങനെ പാടുന്നു: 'ഇടിയുമിഴു വാനം നീങ്കിയാങ്കണും  കുടിപതിപ്പെയർന്ത ചുട്ടുടൈ മുതുപാഴ്‌ -- ക്കയറുപിണി കുഴുചി ഓലൈ കൊൺമാർ  പൊറി കൺ ടഴിക്കും ആവണ മാക്കളിൻ  ഉയിർ തിറം പെയര നല്ലമർ ക്കടന്ത  തറുക ണാളർ കുടർ തരീ ഈത്തെറുവര..' വ്യാഖ്യാനം ഇങ്ങനെ: ഗ്രാമവാസികൾ അവരവർക്കിഷ്ടമുളള നേതാവിന്റെ പേര് ഓലയിൽ എഴുതും. പിന്നീട് അത് ചുരുട്ടി ഒരു കുടത്തിനകത്തിടും. മധ്യസ്ഥന്മാർ ആ കുടങ്ങളുടെ വായ മൂടിക്കെട്ടി കയറുകൊണ്ടു വരിഞ്ഞു ബന്തവസ്ഥ ചെയ്തു അടയാളമിട്ടുവെക്കും. പിന്നീട് കുടവോല തിരയുന്നവർ ആ അടയാളം പരിശോധിച്ച് അതിനെ അഴിച്ചു കുടത്തിനകത്തുള്ള ഓലചുരുളുകളെ ഓരോന്നായി പുറത്തെടുത്തു നിവർത്തിനോക്കും. ഇതിനെ ഇവിടെ കവി ഉപമാനമാക്കി കവിത രചിച്ചിരിക്കുന്നു (പുറം 279--280)  സംഘകാല കൃതിയായ അകനാനൂറിൽ കയറിനെ കുറിച്ചു പരാമർശമുണ്ട്. തകഴി, കയർ എന്നിവയെല്ലാം സംഘകാല ഭാഷാപദങ...

അങ്കം പുറ

Image
  'അംഗം പോരാ' എന്ന ശ്രീലങ്കൻ കളരി  ശ്രീലങ്കയുടെ തനത്  അയോധന കലയാണ് അംഗം പോര. യക്ഷ വർഗ്ഗങ്ങൾ ഉണ്ടായിരുന്ന ശ്രീലങ്കയുടെ (5000) വർഷം പാരമ്പര്യം അവകാശപ്പെടുന്ന തനത് സമ്പ്രദായമാണിത്. ഇതിൽ ധ്യാനം, യന്ത്രം, മന്ത്രം, പൂട്ടുകൾ, അടിതട, ആയുധം കൊണ്ടുള്ള പ്രയോഗങ്ങൾ എന്നിവ ഉൾപ്പെടുന്നു.  അംഗം എന്ന വാക്കിനർത്ഥം  കൈകാൽ ഉപയോഗിച്ചുള്ള പ്രതിരോധം എന്നാണ്. ഇലങ്കം എന്നാൽ ആയുധപ്രയോഗം. ഇതിൽ  ഉറുമി, വാൾ, പിച്ചാത്തി, കുറുവടി ഇവ ഉപയോഗി ക്കുന്നു. പൂട്ടുകളിൽ ഗഥ പൂട്ട് എന്നും, അടിതടകളിൽ ഹറമ്പ എന്നും പറയുന്നു. ആനയെ മെരുക്കൽ  ഒരു കലയായി അഭ്യസിപ്പിച്ച് പോരുന്നു. നോക്കുമർമ്മത്തെ മറുകല എന്നാണു പറഞ്ഞ് പോരുന്നത്. യക്ഷ സിദ്ധിയിലൂടെയേ ഇതു സാധ്യമാകൂ എന്ന വിശ്വാസം നാട്ടുകാരിലുണ്ട്. കപില സിദ്ധി എന്ന പേരും മറുകലക്ക് കാണുന്നു. അംഗം പോര പരിശീലിക്കുന്ന സ്ഥലങ്ങളായ ആലയങ്ങളെ അംഗം മഠം എന്ന് പറയുന്നു. പരിശീലിപ്പിക്കുന്ന  ഗുരുവിനു ഉയർന്ന സ്ഥാനവും ഗ്രേഡുമുണ്ട് . അതിലെ ഉയർന്ന സ്ഥാനം വഹിക്കുന്നയാളെ 'പണിക്കിരില' എന്ന് പറയുന്നു (കേരളത്തിലെ കളരി പണിക്കർ പോലെ!) ഈ ഒരു ആയോധാന കലക്ക് ഏകദേശം 5000 വർഷം പഴക്കമു...

അങ്കംപുറ

Image
 അംഗം പോരാ എന്ന ശ്രീലങ്കൻ കളരി  ശ്രീലങ്കയുടെ തനത്  അയോധന കലയാണ് അംഗം പോര. യക്ഷ വർഗ്ഗങ്ങൾ ഉണ്ടായിരുന്ന ശ്രീലങ്കയുടെ (5000) വർഷം പാരമ്പര്യം അവകാശപ്പെടുന്ന തനത് സമ്പ്രദായമാണിത്. ഇതിൽ ധ്യാനം, യന്ത്രം, മന്ത്രം, പൂട്ടുകൾ, അടിതട, ആയുധം കൊണ്ടുള്ള പ്രയോഗങ്ങൾ എന്നിവ ഉൾപ്പെടുന്നു.  അംഗം എന്ന വാക്കിനർത്ഥം  കൈകാൽ ഉപയോഗിച്ചുള്ള പ്രതിരോധം എന്നാണ്. ഇലങ്കം എന്നാൽ ആയുധപ്രയോഗം. ഇതിൽ  ഉറുമി, വാൾ, പിച്ചാത്തി, കുറുവടി ഇവ ഉപയോഗി ക്കുന്നു. പൂട്ടുകളിൽ ഗഥ പൂട്ട് എന്നും, അടിതടകളിൽ ഹറമ്പ എന്നും പറയുന്നു. ആനയെ മെരുക്കൽ  ഒരു കലയായി അഭ്യസിപ്പിച്ച് പോരുന്നു. നോക്കുമർമ്മത്തെ മറുകല എന്നാണു പറഞ്ഞ് പോരുന്നത്. യക്ഷ സിദ്ധിയിലൂടെയേ ഇതു സാധ്യമാകൂ എന്ന വിശ്വാസം നാട്ടുകാരിലുണ്ട്. കപില സിദ്ധി എന്ന പേരും മറുകലക്ക് കാണുന്നു. അംഗം പോര പരിശീലിക്കുന്ന സ്ഥലങ്ങളായ ആലയങ്ങളെ അംഗം മഠം എന്ന് പറയുന്നു. പരിശീലിപ്പിക്കുന്ന  ഗുരുവിനു ഉയർന്ന സ്ഥാനവും ഗ്രേഡുമുണ്ട് . അതിലെ ഉയർന്ന സ്ഥാനം വഹിക്കുന്നയാളെ 'പണിക്കിരില' എന്ന് പറയുന്നു (കേരളത്തിലെ കളരി പണിക്കർ പോലെ!) ഈ ഒരു ആയോധാന കലക്ക് ഏകദേശം 5000 വർഷം പഴക്കമുണ്ട...

കുത്തിയോട്ടം

Image
വര്‍ഷങ്ങള്‍ക്കുമുമ്പ് പേള കരയിലെ ബഹുമാന്യനായ കുത്തിയോട്ട ആശാന്‍ ( സ്വയം, 'ആചാര്യ'നെന്നാണ് ഇപ്പോള്‍  ആശാന്മാരെല്ലാം വിശേഷണമായി പറയുന്നത് ) ഗുരുവായൂരില്‍ ആണ്‍ കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികളെയും ഉള്‍പ്പെടുത്തി കുത്തിയോട്ടം നടത്തിയിരുന്നു. അക്കാലത്ത് അത് ദൂരദര്‍ശനില്‍ സംപ്രേഷണവും ചെയ്തിട്ടുണ്ട്. അന്നേ അനുഷ്ഠാന കാര്യങ്ങളില്‍ അത്തരക്കാരെ നിലക്കു നിര്‍ത്തേണ്ടിയിരുന്നു. ബന്ധുത്വവും കരയോഗബന്ധവും മറ്റു പലതും കൊണ്ട് ഉത്തരവാദിത്തപ്പെട്ടവര്‍ കണ്ണടച്ചു. ഇത്തരം ആളുകളെവെച്ച് കുത്തിയോട്ട അനുഷ്ഠാനം വഴുപാടായി നടത്തരുതെന്ന് ഭക്തരെ എന്തുകൊണ്ട് ഉപദേശിച്ചുകൂടാ.? പണമായിരുന്നില്ല പഴയ ആശാന്മാരുടെ ലക്ഷ്യം. അവരുടെ ജീവിതം തന്നെ അതിനു തെളിവ്. 'പഞ്ചപകാരം' (പാട്ട്, പന്തല്‍, പാചകം, പക്കമേളം, പകല്‍ക്കാഴ്ച or Possession ) കൊട്ടേഷനാണ് ഇന്നത്തെ ആശാന്മാര്‍ക്ക്. പുല്ലുകുളങ്ങരയില്‍ അനുഷ്ഠാനത്തില്‍ പെണ്‍കുട്ടികള്‍ക്കും പങ്കാളിത്തമുണ്ടത്രേ. അവിടെ അതാവുമായിരിക്കാം. ആറ്റുകാലിലും ആവാം. വിരോധമില്ല. ആറ്റുകാലില്‍ പെണ്‍കുട്ടികള്‍ പങ്കെടുക്കാം. കൊല്ലത്ത് ചിലയിടങ്ങളില്‍ പഴയ സിനിമ പാട്ടുകള്‍ പോലും ചുവടുകള്‍ക്ക് കുത്തിയ...