തെയ്യങ്ങളും കാവുകളും

(Saturday, 20 December 2014)

കാവുകള്‍

ആചാര ആവശ്യങ്ങള്‍ക്കെന്ന പേരില്‍ നമ്മുടെ പൂര്‍വികര്‍ സംരക്ഷിച്ചു പോരുന്ന കാടിന്റെ ലഘു രൂപങ്ങളാണ് കാവുകള്‍. കാവുകളെ കേരളത്തിലെ വിശുദ്ധ വനങ്ങള്‍ എന്നും വിളിക്കാം. കാവ് എന്നാല്‍ മരകൂട്ടം എന്നും ബലിയിടുന്ന സ്ഥലം എന്നും അര്‍ഥം ഉണ്ട്. കേരളത്തിലെ കാവുകള്‍ ഏതെന്കിലും ദേവധയുടെയോ മൂര്തിയുടെയോ ആര്ധനയും ആയി ബന്ധ പെടുത്തി സംരക്ഷിച്ചു പോന്നവയാണ്. കാവുകള്‍ നശിപ്പിക്ക പെടാതിരിക്കാന്‍ നമ്മുടെ പൂര്‍വികര്‍ കാവുകളെ ആരാധനയും ആയി ബന്ധ പെടുത്തി സംരക്ഷിച്ചു എന്ന് വേണം കരുതാന്‍.









കേരളത്തിലെ കാവുകള്‍ ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നം ആണ്. പലതരം വൃക്ഷങ്ങളാലും, ഔഷധ സസ്യങ്ങളാലും, മറ്റു പക്ഷി മൃകാധികളാലും സമ്പന്നം ആയ കേരളത്തിലെ കാവുകള്‍ അവ നിലകൊള്ളുന്ന പ്രദേശത്തെ ജല ലഭ്യതയും, അന്തരീക്ഷ സന്തുലിതയും ഭക്ഷ്യ ശ്രിങ്കലയും കാത്തു സൂക്ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.

കാവുകളുടെ പ്രസക്തി

കാടുകള്‍ ഉപജീവനത്തിന് ഉപയോഗിക്കുകയും  കാടുകളും ആയി അടുത്തിടപഴകി ജീവിക്കുകയും ചെയ്ത  നമ്മുടെ പൂര്വികര്‍ക്ക് മരങ്ങളം മറ്റു പക്ഷി മൃകാതികളും പ്രകൃതിയുടെയുടെ സന്തുലിതാവസ്ഥയുമായി എത്രത്തോളം ബന്ധപെട്ടിരിക്കുന്നു എന്ന് നല്ല ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ട് കാടുകള്‍ വെട്ടി തെളിച്ചു ഗ്രാമങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയപ്പോള്‍ ഗ്രാമത്തിലെ ജല ലഭ്യതയും, ശുദവായു ലഭ്യതയും, ഭക്ഷ്യ ശ്രിങ്കലയും സംരക്ഷിക്കാന്‍ കാടിന്റെ ഒരുചെരു രൂപം ഓരോഗ്രാമാതിലും അവര്‍ സംരക്ഷിച്ചു പോന്നു. അതാണ് കാവുകള്‍ എന്ന് വേണം കരുതാന്‍ അതിനെ മനുഷ്യന്റെ കടന്നാക്രമങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ നാഗങ്ങളുടെയും ദേവധകളുടെയും വിഗ്രഹങ്ങള്‍ പ്രതിഷ്ടികുകയും ആരാധനയുടെ ഭാഗം ആക്കുകയും ചെയ്തു. ആരാധനയുടെ ഭാഗം ആയ ഈ കാവുകളില്‍ നിന്നും മരങ്ങള്‍ മുറിക്കുന്നതും, പക്ഷി മ്രികാതികളെ പിടിക്കുന്നതില്‍ നിന്നും ആരാധനയുടെയും ദൈവ കൊപതിന്റെയും പേരില്‍ വിലക്കി ഇരുന്നു. അങ്ങനെ ഒരു പരിധി വരെ കാവുകളെ മനുഷ്യന്റെ കടന്നാക്രമണത്തില്‍ നിന്നും അവര്‍ രക്ഷിച്ചു.




ഭക്തിയും, വിശ്വാസത്തെയും എന്തിനു സംസ്‌കാരത്തെ വരെ എങ്ങനെ വിറ്റ് കാശാക്കാം എനലോചിച്ചു നടക്കുന്ന പുതുതലമുറ നമ്മുടെ കാവുകളെ പണം ഉണ്ടാക്കാന്‍ മാത്രമുള്ള ആരാധനാ കേന്ദ്രങ്ങളായി  മാറ്റികൊണ്ടിരിക്കുകയാണ്. കാവുകളിലെ മരങ്ങള്‍ മുറിക്കുകയും കാവുകള്‍ അപ്രത്യക്ഷം ആകുകയും ചെയ്യുമ്പോള്‍ അത് ആ പ്രധേശത്തെ പ്രകൃതി സന്തുലിതാവസ്ഥയെ തകിടം മറിക്കുകയാണ് ഇപ്പോള്‍ വര്‍ധിച്ചു വരുന്ന ജല ദൌരലബ്യത്തിനും, ത്വക്ക് രോഗങ്ങള്‍ അടക്കം ഉള്ള പല രോഗങ്ങള്‍ക്കും കാരണം ആ പ്രധദേസത്തെ രക്ഷാ കവചം ആയ വിവിധ ഇനം സസ്യ ലതാതികളുടെയും ഔഷധ സസ്യങ്ങളുടെയും കലവറ ആയ കാവുകള്‍ അപ്രത്യക്ഷം ആകുന്നത് തന്നെ ആണ്.





ഒരു ഗ്രാമത്തിന്റെ സൌദര്യവും, ഐശ്വര്യവും ആയി ആപ്രധേശത്തെ വായു മലിനീകരണവും പാരിസ്ഥിതിക അസന്തുലിതാവസ്ഥയും നിയനദ്രികുന്ന കാവുകളുടെ എണ്ണം ഇപ്പോള്‍ കേരളത്തില്‍ കുറഞ്ഞു വരുക ആണ്. കേരളത്തിലെ പാരമ്പര്യത്തനിമയുടെ പ്രതീകങ്ങളായ കാവുകള്‍ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കര്‍ത്തവ്യം അന്നെന്നു മനസിലാക്കി ശേഷിക്കുന്ന കാവുകലെങ്കിലും സംരക്ഷിക്കാന്‍ മുന്നിട്ടിരങ്ങേണ്ട സമയം അധിക്രമിച്ചിരിക്കുന്നു. നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന് കാവുകള്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നഗര വല്കരണവും ഭൂമിയുടെ വര്‍ധിച്ചു വരുന്ന വിലയും കാവുകള്‍ക്ക് ഭീഷണി ആണ്. നമുക്ക് ചുറ്റും ഉള്ള പരിസ്ഥിതി സംരക്ഷണത്തിന് കാവുകല്കുള്ള പങ്കിനെ കുറിച്ച് ജനങ്ങളെ ബോധാവാന്‍ മരാക്കുകയാണ് പരിഹാരം.




കാവുകളും ആരാധനയും

കേരളത്തിലെ കാവുകളെ കാളിക്കാവ്, നാഗക്കാവ് എന്നിങ്ങനെ രണ്ടായി തിരിക്കാം. നാഗദേവിയും നാഗരാജനും എന്ന സങ്കല്പം വരുമ്പോള്‍ നാഗക്കാവ് കാളിക്കാവില്‌പെടുത്താം. കാളിക്കാവുകളെ അവയിലെ അനുഷ്ഠാനരൂപങ്ങളെ അടിസ്ഥാനമാക്കി പടയണിക്കാവ്, മുടിയേറ്റ് കാവ്, മുടിപ്പേച്ച് കാവ്, കാളിയൂട്ട് കാവ്, തീയ്യാട്ട് കാവ്(അയ്യപ്പന്‍ തീയാട്ട് കാവും ഇതില്‍ പെടുന്നു) പൂതന്‍ തിറ കാവ്, കളിയാട്ട കാവ് എന്നിങ്ങനെ വിഭജിക്കാം.



കാവുകളില്‍ മിക്കതും മുഖ്യദേവതകളുടെ പേരുകളിലാണ് അറിയപെടുന്നത്. ഒറവങ്കരക്കാവ്, കരക്കീല്‍കാവ്, കാപ്പാട്ടുകാവ്, കുട്ടിക്കരക്കാവ്, പാറമേല്‍ക്കാവ്, പ്രമാഞ്ചേരിക്കാവ്, വല്ലാകുളങ്ങരക്കാവ്, കക്കരക്കാവ്, പൂമാലക്കാവ്, കണങ്ങാട്ടുകാവ്, മുച്ചിലോട്ടുകാവ്, തിരുവര്‍കാട്ടുകാവ് എന്നിങ്ങനെ മുഖ്യദേവതകളുടെ പേരുകളിലാണ് കാവുകള്‍ പലതും അറിയപ്പെടുന്നത്. മുണ്ട്യക്കാവ്, ഊര്‍പ്പഴച്ചിക്കാവ്, പാലോട്ടുകാവ് എന്നിങ്ങനെ പുരുഷദൈവങ്ങള്‍ക്കു പ്രാമുഖ്യമുള്ള കാവുകളുമുണ്ട്. ഓരോ കാവിലും മുഖ്യദേവതയ്ക്കു പുറമേ മറ്റനേകം ഉപദേവതകളും ഉണ്ടായിരിക്കും. ഒറ്റപ്പെട്ട കാവുകളാണ് കൂടുതലെങ്കിലും ചില ദേവതകളുടെ കാവുകള്‍ വിവിധ ഗ്രാമങ്ങളില്‍ ഉണ്ടാകും.

വാണിയ (ചക്കാല നായര്‍) സമുദായക്കാരുടെ ആരാധനാലയമാണ് മുച്ചിലോട്ടുകാവുകള്‍. മുച്ചിലോട്ടു ഭഗവതിയെന്ന മുഖ്യദേവതയ്ക്കു പുറമേ കണ്ണങ്ങാട്ടു ഭഗവതി, പുലിയൂരുകാളി, പുലിക്കണ്ടന്‍ തുടങ്ങിയ ദേവതകളും ചില മുച്ചിലോട്ടുകാവുകളിലുണ്ടാകും. കരിവെള്ളൂരിലാണ് ആദിമുച്ചിലോട്ടുകാവ്. തൃക്കരിപ്പൂര്‍, കോറോം, കൊട്ടില, കവിണിശ്ശേരി, വളപട്ടണം, നമ്പ്രം, പെരുതണ, കരിച്ചാടി, അതിയാല്‍, നീലേശ്വരം, ക്ണാവൂര്‍, ക്‌ളായിക്കോട്, ചെറുവത്തൂര്‍, ചന്തേര, കാറോല്‍, തായനേരി, പയ്യന്നൂര്, രാമന്തളി, എരമം, മാതമംഗലം, വെള്ളോറ, കുഞ്ഞിമംഗലം, കോക്കോട്, വെങ്ങര, അതിയടം, വെള്ളാവ്, കൂവേരി, തലോറ്, കീയാറ്റൂര്‍, കുറുമാത്തൂര്‍, കല്യാശ്ശേരി, അരീക്കുളങ്ങര, എടക്കേപ്പുറം, ആറ്റടപ്പ, മുക്വത്ത് എന്നീ പ്രദേശങ്ങളില്‍ മുച്ചിലോട്ടുകാവുകളുണ്ട്. ആരിയപൂമാല ഭഗവതിയുടെ ആരാധനാലയമാണ് പൂമാലക്കാവുകള്‍. കുറുവന്തട്ട, മണിയറ, തലേനരി, രാമവില്യം, വയലപ്ര, വടക്കന്‍കൊവ്വല്‍, അന്നീകര, കുട്ടമത്ത്, കൊയോങ്കര, കുന്നച്ചേരി തുടങ്ങിയ അനേകം സ്ഥലങ്ങളില്‍ പൂമാലക്കാവുകള്‍ കാണാം. ഈ കാവുകളില്‍ മറ്റ് അനേകം ദേവതകളെക്കൂടി ആരാധിച്ചുപോരുന്നു. കേരളത്തിലെ യാദവ വംശജരെന്നു കരുതപ്പെടുന്ന മണിയാണിമാരില്‍ ഒരു വിഭാഗക്കാരായ എരുവാന്മാരുടെ ആരാധനാലയങ്ങളാണ് കണ്ണങ്ങാട്ടുകാവുകള്‍. കണ്ണങ്ങാട്ടു ഭഗവതിയുടെ ആദിസങ്കേതം വയത്തൂരാണെന്നാണ് ഐതിഹ്യം. കൊറ്റി, കാരളിക്കര, കൊക്കാനിശ്ശേരി, ഫാടനാട്ട്, കാക്കോല്‍, കൂറ്റൂര്‍, പെരിങ്ങോം കിഴക്കെ ആലക്കാട്, പെരിങ്ങോം, ആലപ്പടമ്പ്, രാമന്തളി, വെള്ളോറ എന്നിവിടങ്ങളില്‍ കണ്ണങ്ങാട്ടുകാവുകളുണ്ട്.

വസൂരി ദേവതകളായ 'ചീറുമ്പമാ'രുടെ ആരാധനാലയങ്ങളാണ് ചീറുമ്പക്കാവുകള്‍. തീയര്‍, തച്ചന്മാര്‍ (ആശാരിമാര്‍), മുക്കുവര്‍, കരിമ്പാലന്‍ എന്നീ സമുദായക്കാര്‍ ഈ ദേവതമാരെ ആരാധിക്കുന്നു. ചീറുമ്പയ്ക്ക് തെയ്യക്കോലമില്ലെങ്കിലും ആ കാവുകളില്‍ മറ്റനേകം തെയ്യങ്ങളുണ്ട്. പീലിക്കോട്, കൊയോന്‍കര (തൃക്കരിപ്പൂര്), ചെറുവത്തൂര്‍, പയ്യന്നൂര്, മാടായി എന്നിവിടങ്ങളിലെ ചീറുമ്പക്കാവുകള്‍ ആശാരിമാരുടേതാണ്

Comments