Posts

ശുംഭവധം കുത്തിയോട്ടപ്പാട്ട്

Image
കന്യാകുമാരി ജില്ലയിലെ കൊല്ലംകോട് മുതൽ മധ്യതിരുവിതാംകൂറിലെ കോട്ടയം വരെയുള്ള ഭദ്രകാളി ക്ഷേത്രങ്ങളിൽ അരങ്ങേറുന്ന പ്രമുഖ അനുഷ്ഠാന നിർവഹണമാണ് കുത്തിയോട്ടം. തിരുവനന്തപുരം ജില്ലയുടെ ചില ഭാഗങ്ങളിൽ ഇതിന് പാട്ടുകളുണ്ടെങ്കിലും, അവയ്ക്ക് ഇതിവൃത്തപരമോ ആഖ്യാനപരമോ ആയ സുഘടിതത്വമില്ല. എന്നാൽ, മധ്യ തിരുവിതാംകൂറിലേക്ക് എത്തുമ്പോൾ കുത്തിയോട്ടപ്പാട്ടുകൾക്ക് കൃത്യമായ അടുക്കും ചിട്ടയും താളനിബദ്ധതയും മികച്ച ഇതിവൃത്തഘടനയും കൈവരുന്നു. മുതുകുളം, കീരിക്കാട് പ്രദേശവാസികളായ കവികൾ നമ്പ്യാർ കൃതികളും കഥകളിപ്പാട്ടുകളും കുത്തിയോട്ടപ്പാട്ടുകളായി മൊഴിപ്പകർച്ച നടത്തി. ഓണാട്ടുകരയിലെ സർഗ്ഗധനന്മാരായ ഇത്തരം കവിഗുരുക്കന്മാരിലൂടെയാണ് അനുഷ്ഠാനപ്പാട്ടുകളുടെ ലോകത്ത് കുത്തിയോട്ടപ്പാട്ടുകൾക്ക് ഇത്രയേറെ സവിശേഷസ്ഥാനം ലഭിച്ചത്. കരടിപ്പാട്ടുപോലുള്ള, താനവട്ട സുരഭിലമായ അവതരണങ്ങൾ നിലനിന്നിരുന്ന കൊല്ലം-കായംകുളം പ്രദേശങ്ങളിൽ വച്ച്, വൈവിധ്യമാർന്ന പല നാടൻ കലാരൂപങ്ങളുടെയും കവിക്കെട്ടു മാതൃകകൾ സ്വീകരിച്ചുകൊണ്ടാണ് ഈ പാട്ടുസാഹിത്യം വളർന്നത്. കരടിപ്പാട്ട്, വഞ്ചിപ്പാട്ട്, വള്ളപ്പാട്ട്, തിരുവാതിരക്കളിപ്പാട്ട്, കുമ്മിപ്പാട്ട്, വില്ലടിച്ചാൻപ...

കലയും ക്രാഫ്റ്റും

Image
ക്രാഫ്റ്റും കലയും: പുനരാഖ്യാനങ്ങളുടെ സാഹിത്യമൂല്യം ഒരു സാഹിത്യസൃഷ്ടിയുടെ മൂല്യം നിർണ്ണയിക്കപ്പെടുന്നത് അത് വായനക്കാരനിൽ സൃഷ്ടിക്കുന്ന സൗന്ദര്യാത്മകവും തത്ത്വചിന്താപരവുമായ ആഘാതത്തിലൂടെയാണ്. സാഹിത്യകൃതികളെ ആകെത്തുകയിൽ രണ്ടായി തരംതിരിക്കാം—കേവലമായ സാങ്കേതിക തികവ് അഥവാ 'ക്രാഫ്റ്റ്‌മാൻഷിപ്പ്' (Craftsmanship) ഉള്ളവയും, അപൂർവ്വമായ ആവിഷ്കാരശേഷിയുള്ള 'ആർട്ടിസ്റ്റിക് ടാലന്റ്' (Artistic Talent) അടയാളപ്പെടുത്തുന്നവയും. വിപണിയുടെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ്, വായനക്കാരുടെ താൽക്കാലിക അഭിരുചികൾക്ക് അനുസൃതമായി ചേരുവകൾ ചേർത്ത് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനെ സാങ്കേതിക മികവ് എന്നു മാത്രമായി ചുരുക്കാം. അത്തരം രചനകൾ വിപണിയിൽ തരംഗമുണ്ടാക്കിയേക്കാം. എന്നാൽ, കഥാബീജത്തെ മനസ്സിന്റെ ആഴങ്ങളിൽ കാലങ്ങളോളം മനനം ചെയ്ത്, ചരിത്രവും പശ്ചാത്തലവും വരുംതലമുറയ്ക്കായി വരച്ചുവെക്കുന്ന കൃതികളിലാണ് സർഗ്ഗാത്മക കലയുടെ വിരലടയാളം പതിയുന്നത്. അവ മാത്രമാണ് കാലത്തെ അതിജീവിച്ച് 'ക്ലാസിക്കുകൾ' ആയി മാറുന്നത്. ഇന്ന് ഹൈന്ദവ പുരാണങ്ങളും മിത്തുകളും പുനരാഖ്യാനം (Retelling) ചെയ്യപ്പെടുന്നത് ഒരു ജനപ്രിയ തരംഗമാണ്. എന്നാ...

ഭദ്രകാളിപ്പത്ത്

Image
'തവ പത്തേ വിപത്തൊഴിഞ്ഞാർക്കുമാറ്റാൻ' കണ്ഠേകാളി! മഹാകാളി! കാളനീരദവർണ്ണിനി! കാളകണ്ഠാത്മജാതേ!                                ശ്രീ ഭദ്രകാളി നമോസ്തുതേ! ​  ദാരുകാദി മഹാദുഷ്ട ദാനവൗഘനിഷൂദനേ!    ദീനരക്ഷണദക്ഷേ!                                     ശ്രീ ഭദ്രകാളി നമോസ്തുതേ! ​  ചരാചരജഗന്നാഥേ! ചന്ദ്രസൂര്യാഗ്നിലോചനേ!                  ചാമുണ്ഡേ! ചണ്ഡമുണ്ഡേ!                      ശ്രീ ഭദ്രകാളി നമോസ്തുതേ! ​  മഹൈശ്വരപ്രദേ! ദേവി! മഹാത്രിപുരസുന്ദരി! മഹാവീര്യേ! മഹേശി! ശ്രീ ഭദ്രകാളി നമോസ്തുതേ! ​  സർവ്വവ്യാധി പ്രശമനി! സർവ്വമൃത്യുനിവാരിണി! സർവ്വമന്ത്രസ്വരൂപേ! ശ്രീ ഭദ്രകാളി നമോസ്തുതേ! ​  പുരുഷാർത്ഥപ്രദേ! ദേവി! പുണ്യാപുണ്യഫലപ്രദേ! പരബ്രഹ്മസ്വരൂപേ! ശ്രീ ഭദ്രകാളി നമോസ്തുതേ! ​  ഭദ്രമൂർത്തേ! ഭഗാരാധ്...

കുത്തിയോട്ട അരങ്ങേറ്റം

Image
മുതുകുളം കൊല്ലകൽ പോരൂർ ക്ഷേത്രത്തിൽ നടന്ന കുത്തിയോട്ട അരങ്ങേറ്റം ഭദ്രദീപം തെളിച്ചു.  കുത്തിയോട്ടത്തിൻ്റെ ഈറ്റില്ലമായിരുന്നു ഒരുകാലത്ത് മുതുകുളം പ്രദേശങ്ങൾ.  

കെ.പി വള്ളോൻ

Image
കെ.പി. വള്ളോൻ (1900- 1940) 14. ഏപ്രിൽ 2026  ഇന്ന് 86-ാം സ്മൃതിദിനം.  സ്മരണാഞ്ജലികൾ..........  നവോത്ഥാന കാലഘട്ടത്തിൽകൊച്ചിയിലും തിരുവിതാംകൂറിലെയും പൊതുജീവിതത്തിൽ ജ്വലിച്ചുനിന്നിരുന്ന  നിരവധി ദളിത് സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു കെ.പി. വള്ളോൻ. കൊച്ചിക്കായലിലെ മുളവുകാട് ദ്വീപിൽ കോലോട്ടു വീട്ടിൽ പിഴങ്ങൻ്റെയും മാലയുടെയും ഏക മകനായി 2.01.1900-ൽജനിച്ചു. കുട്ടിക്കാലത്തു തന്നെ കരിങ്കൽ പണിയിലേർപ്പെട്ടു. ശ്രീ നാരായണ ഗുരുദേവൻ്റെ ആശയങ്ങളിൽ ആകൃഷ്ടനായ വള്ളോൻ, വിദ്യാഭ്യാസ സമ്പാദനത്തിലൂടെ മാത്രമേ അധകൃതർക്ക് മുന്നേറ്റമുണ്ടാകു എന്നറിഞ്ഞ് അത് യാഥാർത്ഥ്യമാകുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പുലയ സമുദായാംഗമായിരുന്ന വള്ളോൻ തൻ്റെ സമുദായ സേവനത്തിനുള്ള ബാലപാഠങ്ങൾ കരസ്ഥമാക്കുന്നതിന് ഗുരുവായി സ്വീകരിച്ചത് മഹാകവി കെ.പി.കറുപ്പനെയായിരുന്നു. അതിനാൽ സ്വസമുദായ അഭിമാനം കൈ വിടാതെയുള്ള പരസമുദായ ബഹുമാനവും, അവരോടു സഹകരിച്ചു മുന്നേറുവാനുള്ള ആസക്തിയും കറുപ്പനിൽ നിന്നും ആശാവഹമായ തോതിൽ തന്നെ വള്ളേനിലേക്ക് സംക്രമിച്ചു. അത് അദ്ദേഹത്തിൻ്റെ സാമുദായികോന്നമന പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടി....

ഹരികുമാർ ഇളയിടത്ത് | Profile Note

Image
ഹരികുമാർ ഇളയിടത്ത് കുത്തിയോട്ടം അനുഷ്ഠാനരൂപത്തെക്കുറിച്ച് മൂന്നു ദശാബ്ദത്തിലധികമായി ഗവേഷണം നടത്തുന്ന സ്വതന്ത്ര ഗവേഷകനും എഴുത്തുകാരനുമാണ്(1). തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന കുത്തിയോട്ടത്തിന്റെ വ്യാപ്തി തമിഴ്നാട്ടിലെ കൊല്ലങ്കോട് മുതൽ കേരളത്തിലെ കോട്ടയം വരെ വ്യാപിക്കുന്നതായി കണ്ടെത്തി രേഖപ്പെടുത്തിയത് അദ്ദേഹത്തിന്റെ പഠനത്തിന്റെ പ്രധാന സംഭാവനകളിലൊന്നാണ് (2). പ്രത്യേകിച്ച് പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ആചാരപരമായ നിലനിൽപ്പ് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്(3). കുത്തിയോട്ടത്തിന് ഒരു പുതിയ നിർവചനം നിർദ്ദേശിക്കുന്നതിനൊപ്പം, ‘ഓട്ടം’ എന്ന പദത്തിന്റെ പ്രാചീനമായ അർത്ഥസൂചനകളെ അടിസ്ഥാനമാക്കി ഈ അനുഷ്ഠാനത്തെ ബാധയൊഴിപ്പിക്കൽ സ്വഭാവമുള്ള ഒരു കർമ്മമായി വ്യാഖ്യാനിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്(4). കുത്തിയോട്ടം, തട്ടിയോട്ടം, പണ്ടാരയോട്ടം എന്നീ വ്യത്യസ്ത രൂപങ്ങളെ തിരിച്ചറിയുകയും അവയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്(5). കുത്തിയോട്ടവുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങൾ ശേഖരിച്ച് ഒരു പദകോശം തയ്യാറാക്കുകയും വിവിധ പ്രദേശങ്ങളിലെ പ്രാദേശിക ഭേദങ്ങളെ കുറ...

ഫ്രാൻസിസ് ടി. മാവേലിക്കര

‘നാടകത്തിന് നമ്മൾ ഒരു ജീവിതം പൂർണ്ണമായും കൊടുക്കണം. പകരം, നാടകത്തിനു തിരികെത്തരാൻ വളരെക്കുറച്ചേയുള്ളൂ. അഷ്ടിമുട്ടി കഴിഞ്ഞുകൂടാൻ ഒരു ചെറിയ ജീവിതം അതു തിരിച്ചു തരും. ആ ജീവിതമാണ് ഞാൻ അനുഭവിച്ചു തീർക്കുന്നത്. ഒരു നാടകക്കാരൻ്റെ മുന്നിൽ 'നാളെ'യെന്നത് അനിശ്ചിതത്വത്തിൻ്റേതാണ്. നാടകക്കാരന് ബാങ്ക് ബാലൻസില്ല. എരിച്ചു തീർത്ത ജീവിതത്തിൻ്റെ കരിന്തിരി പോലെ അവൻ പുകയുന്നത് അതുകൊണ്ടാണ്’. ഫ്രാൻസിസ് ടി. മാവേലിക്കര  കഴിഞ്ഞ നാല്പത്തിരണ്ടു വർഷമായി പ്രൊഫഷണൽ നാടക രംഗത്ത് ഉയർന്നു കേൾക്കുന്ന പേരാണ്, ‘ഫ്രാൻസിസ് ടി. മാവേലിക്കര’. നാടക രചയിതാവെന്നനിലയിൽ ഇന്നും  ഒന്നാമത്തെ പേരുകാരനായി അദ്ദേഹം തുടരുന്നു. എഴുത്തുകാരൻ്റെ പേരുകേട്ട് നാടകം കാണാൻ ആസ്വാദകരെത്തുംവിധം സഹൃദയ ഹൃദയങ്ങളെ സ്വാധീനിക്കാൻ അദ്ദേഹത്തിൻ്റെ നാടകങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. സാമൂഹിക ഇതിവൃത്തങ്ങളും പുരാണ-ചരിത്ര സംഭവങ്ങളും രംഗവേദിക്കുവേണ്ടി ആലോചിക്കുമ്പോൾ സമിതികളും സംവിധായകരും ആദ്യം പരിഗണിക്കുന്ന പേരും ഫ്രാൻസിസ് ടി. മാവേലിക്കരയുടേതാണ്. മുന്നൂറ്റി എഴുപത്തിയഞ്ചു നാടകങ്ങൾ ഇതിനകം അദ്ദേഹം എഴുതിക്കഴിഞ്ഞു. ഭാരതത്തിൽ ഇത്രയധികം നാടകം എഴുതിയ മറ്റൊരാൾ ഉണ്ടാവില്ല....