Posts

Showing posts from August, 2023

മഹാത്മാ അയ്യങ്കാളി: ചരിത്രത്തിലില്ലാത്ത ചിലത്

Image
  അയ്യങ്കാളിയും വില്ലുവണ്ടിയും:  ചിലപ്രാദേശിക സൂചനകൾ കേരളംകണ്ടതിൽ വെച്ച് ഏറ്റവുംവലിയ വിപ്ലവകാരി-മഹാവിപ്ലവകാരി-യായിരുന്നു, മഹാത്മാഅയ്യങ്കാളി. ഒപ്പം, അതുല്യനായ ഒരു പ്രക്ഷോഭകൻ കൂടിയായിരുന്നു അദ്ദേഹം. മഹാത്മാ അയ്യന്‍കാളിയെക്കുറിച്ച് സ്വാതന്ത്ര്യ സമര സേനാനിയും മാതൃഭൂമി മുന്‍ പത്രാധിപരും എഴുത്തുകാരനുമായ ഏ. പി. ഉദയഭാനു എഴുതി: 'ഏറ്റവും വലിയ സമുദായ പരിഷ്കർത്താവായി ഞാൻ അദ്ദേഹത്തെ പൂജിക്കുന്നു. പരിഷ്കർത്താക്കളുടെ ഏറ്റവും മുന്നണിയിൽ ഞാനദ്ദേഹത്തെ വയ്ക്കുന്നു. എന്തെന്നാൽ ഏറ്റവും പിന്നണിയിൽനിന്നാണ് അദ്ദേഹം വന്നത്. മറ്റാരേക്കാളും കൂടുതൽ സ്ഥൈര്യവും ധൈര്യവും അദ്ദേഹത്തിന് ആവശ്യമായിരുന്നു'.പ്രമുഖ ചരിത്ര പണ്ഡിതനായ ഇളംകുളം കുഞ്ഞന്‍പിളള പില്‍ക്കാലത്ത് ആ മഹാ വ്യക്തിത്വത്തെ ഇങ്ങനെ വിലയിരുത്തി: 'കേരളം പല വിപ്ലവകാരികളെയും കണ്ടിട്ടുണ്ട്. രാഷ്ട്രീയമോ സാമൂഹികമോ ആയ രംഗത്ത് അവർ ശ്രദ്ധിക്കപ്പെടേണ്ടതായ മാറ്റങ്ങൾ വരുത്തിയിട്ടുമുണ്ട്. അവർ യഥാർത്ഥത്തിൽ വിപ്ലവകാരികൾ ആയിരുന്നോ എന്ന് തീർച്ചപ്പെടുത്താൻ ഇന്നത്തെ അളവുകോൽ ഉപയോഗിക്കാനാകില്ല. അവർ ജീവിച്ചിരുന്ന കാലഘട്ടത്തിലെ പ്രത്യേകതകൾ മനസ്സിലാക്കിയാൽ മാത്രമേ അവരുടെ പ്...

മഹാത്മാ അയ്യങ്കാളി: ചരിത്രത്തിലില്ലാത്ത ചിലത് - ഭാഗം രണ്ട്

Image
അയ്യങ്കാളിയും വില്ലുവണ്ടിയും:       ചില പ്രാദേശിക സൂചനകൾ ചക്രത്തിലോടുന്ന വാഹനങ്ങൾ ഉപയോഗിക്കാൻ എല്ലാ വിഭാഗം ജനങ്ങങ്ങൾക്കും അവകാശം നല്കിക്കൊണ്ട് തിരുവിതാംകൂർ സർക്കാർ 1870 ജൂലൈ 9ന് ഒരു ഉത്തരവു പുറപ്പെടുവിച്ചു. എന്നാൽ അത് നടപ്പിലാക്കാൻ യാഥാസ്ഥിതികർ തടസ്സം നിന്നു. ഈ ചെറുത്തു നില്പിനെ വെല്ലുവിളിച്ചു കൊണ്ടാണ് 1893 ൽ അയ്യൻകാളി വില്ലുവണ്ടി യാത്ര നടത്തിയത്. അക്കാലത്തെ പുരോഗമന ചിന്താഗതിക്കാരായ സവർണ്ണർ അയ്യൻകാളിയെ പിൻതുണച്ചു. 1870 ൽ മേൽ സൂചിപ്പിച്ച നിയമം നിർമ്മിച്ച തിരുവിതാംകൂർ സർക്കാരിന്റെ വിശാലമായ കാഴ്ച്ചപ്പാടും ഇതാണ് വ്യക്തമാക്കുന്നത്. തീർച്ചയായും ഈ തീരുമാനം അനുമോദനമർഹിക്കുന്നു. വില്ലുവണ്ടി   സഞ്ചാരസ്വാതന്ത്ര്യത്തിന്റെ സമരമാതൃകകളിൽ ഏറ്റവും ഉജ്ജ്വലമായ സ്ഥാനമുണ്ട് അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയ്ക്ക്. എന്നാൽ, വില്ലുവണ്ടിയെക്കുറിച്ച് കൃത്യമായ ധാരണ മലയാളികൾക്കില്ല എന്നതാണ് ഇതിനകമുള്ള  വിവരണങ്ങളും ചിത്രങ്ങളും സൂചിപ്പിക്കുന്നത്. ചിത്രകാരന്മാരും, ശില്പികളും എഴുത്തുകാരും കവികളും രാഷ്ട്രീയ പ്രവർത്തകരും കരുതുന്നതുപോലെ ചരക്ക് കൈമാറ്റത്തിനുള്ള വലിയ കാളവണ്ടിയല്ല വില്ലുവണ്ടി. വില്ലു...

അയ്യങ്കാളി: ചരിത്രത്തിലില്ലാത്ത ചിലത് -ഭാഗം ഒന്ന്

Image
അയ്യങ്കാളിയും വില്ലുവണ്ടിയും: ചിലപ്രാദേശിക സൂചനകൾ കേരളംകണ്ടതിൽ വെച്ച് ഏറ്റവുംവലിയ വിപ്ലവകാരി-മഹാവിപ്ലവകാരി-യായിരുന്നു, മഹാത്മാഅയ്യങ്കാളി. ഒപ്പം, അതുല്യനായ ഒരു പ്രക്ഷോഭകൻ കൂടിയായിരുന്നു അദ്ദേഹം. മഹാത്മാ അയ്യന്‍കാളിയെക്കുറിച്ച് സ്വാതന്ത്ര്യ സമര സേനാനിയും മാതൃഭൂമി മുന്‍ പത്രാധിപരും എഴുത്തുകാരനുമായ ഏ. പി. ഉദയഭാനു എഴുതി: 'ഏറ്റവും വലിയ സമുദായ പരിഷ്കർത്താവായി ഞാൻ അദ്ദേഹത്തെ പൂജിക്കുന്നു. പരിഷ്കർത്താക്കളുടെ ഏറ്റവും മുന്നണിയിൽ ഞാനദ്ദേഹത്തെ വയ്ക്കുന്നു. എന്തെന്നാൽ ഏറ്റവും പിന്നണിയിൽനിന്നാണ് അദ്ദേഹം വന്നത്. മറ്റാരേക്കാളും കൂടുതൽ സ്ഥൈര്യവും ധൈര്യവും അദ്ദേഹത്തിന് ആവശ്യമായിരുന്നു'.പ്രമുഖ ചരിത്ര പണ്ഡിതനായ ഇളംകുളം കുഞ്ഞന്‍പിളള പില്‍ക്കാലത്ത് ആ മഹാ വ്യക്തിത്വത്തെ ഇങ്ങനെ വിലയിരുത്തി: 'കേരളം പല വിപ്ലവകാരികളെയും കണ്ടിട്ടുണ്ട്. രാഷ്ട്രീയമോ സാമൂഹികമോ ആയ രംഗത്ത് അവർ ശ്രദ്ധിക്കപ്പെടേണ്ടതായ മാറ്റങ്ങൾ വരുത്തിയിട്ടുമുണ്ട്. അവർ യഥാർത്ഥത്തിൽ വിപ്ലവകാരികൾ ആയിരുന്നോ എന്ന് തീർച്ചപ്പെടുത്താൻ ഇന്നത്തെ അളവുകോൽ ഉപയോഗിക്കാനാകില്ല. അവർ ജീവിച്ചിരുന്ന കാലഘട്ടത്തിലെ പ്രത്യേകതകൾ മനസ്സിലാക്കിയാൽ മാത്രമേ അവരുടെ പ്രവ...

രാവണന്റെ വിടത്വം

Image
മണ്ഡോദരിയുടെ മഹത്വം രാവണന്റെ വിടത്വം രാവണനെ വെള്ള പൂശുന്നതാണല്ലോ പുതിയ പ്രവണത. എന്നാൽ ഈ രാവണൻ  തന്റെ ഇംഗിതത്തിനു വഴങ്ങാത്ത സീതയെ വാളെടുത്ത് വെട്ടാനൊരുങ്ങുന്നു. അതിനെ തടുക്കുന്നത് രാജപത്നിയായ മണ്ഡോദരിയാണ്. അപ്സരസു മുതൽ എല്ലാ വിഭാഗത്തിലും പെടുന്ന സുന്ദരിമാർ നിന്റെ സ്വാധീനത്തിലുണ്ടല്ലോ. അതിനാൽ സീതയെ വെറുതെ വിടുവാനാണ് മണ്ഡോദരിയുടെ അപേക്ഷ. രാവണൻ എത്രമാത്രം പെണ്ണുപിടിയനാണെന്ന് അറിയാൻ അദ്ധ്യാത്മരാമായണത്തിലെ ഈ വരികൾ വായിക്കൂ. "ഇതി മിഥില നൃപതി മകൾ പരുഷ വചനങ്ങൾ കേട്ടേറ്റവും ക്രുദ്ധനായോരു ദശാനൻ അതിചപലതര ഭുവി കരാളം കരവാള - മാശു ഭൂ പുത്രിയെക്കൊല്ലുവാനോങ്ങിനാൻ. അതു പൊഴുതിലതികരുണയൊടു മയതനുജയും ആത്മ ഭർത്താരം പിടിച്ചടക്കീടിനാൾ. ഒഴികൊഴിക ദശവദന!ശ്യണം മമ വചോ ഭവാനൊല്ലാത കാര്യമോരായ്ക മൂഢ പ്രഭോ!" ......................... "ദുരിതമിതിലധികമിഹ നഹി നഹി സുദുര്‍മ്മതേ! ദുഷ്കീര്‍ത്തി ചേരുമോ വീരപുംസാം വിഭോ! സുരദനുജദിതിജ ഭുജഗാപ്സരോ ഗന്ധര്‍വ- സുന്ദരീവര്‍ഗ്ഗം നിനക്കു വശഗതം."................... (അദ്ധ്യാത്മരാമായണം - സുന്ദര കാണ്ഡം)

ഒരുരേഖ

Image
ഇവിടുത്തെ നമ്പൂതിരിമാർ ഉൾപ്പടെ എല്ലാവരും അവർണ്ണരുടെ ക്ഷേത്ര പ്രവേശനത്തിന് അനുകൂലമായിട്ടും എന്തേ സർക്കാരേ അവർക്കായി ക്ഷേത്ര വഴികളും ക്ഷേത്രവും തുറന്ന് നൽകാത്തതെന്നാണ് വൈക്കം സത്യാഗ്രഹത്തിന് പൂർണ്ണ പിന്തുണ നൽകിയിരുന്ന മന്നത്ത് പദ്മനാഭപിള്ള ചോദിക്കുന്നത്. അപ്പോൾ അവർണ്ണരുടെ ക്ഷേത്ര പ്രവേശനത്തിന് എതിര് നിന്നത് സർക്കാർ തന്നെ ആയിരുന്നുവെന്ന് വ്യക്തം. മതപരിവർത്തന ലോബികളെ സഹായിക്കാനായി ഹിന്ദുക്കളെ പരസ്പരം ഭിന്നിപ്പിച്ച് നിർത്തുക എന്ന തന്ത്രം ബ്രിട്ടീഷ് നയമായിരുന്നു. 1843 ൽ എഴുത്തച്ഛൻ എഴുതിയ പുസ്തകം എന്ന രീതിയിൽ ഗുണ്ടർട്ട് എഴുതി പ്രസിദ്ധീകരിച്ച വ്യാജ കേരളോൽപ്പത്തി ആധാരമാക്കി 1854 ൽ ജാതി സെൻസസ് നടത്തി ഭരണക്കാരായ നായന്മാരെ ശൂദ്രരും ബാക്കിയുള്ള 80 % ഹിന്ദുക്കളേയും അവർണ്ണരുമാക്കിയത് ബ്രിട്ടീഷുകാർ ആയിരുന്നു എന്ന കാര്യം പലരും മറച്ചു വച്ചിരിക്കുകയാണ്. പണ്ട് ഇവിടെ വ്യവസായ വാണിജ്യം നടത്തിയിരുന്ന വൈശ്യ വിഭാഗമായ ഈഴവരെ അവർണ്ണരാക്കിയത് നാടൻ വ്യവസായങ്ങളെ തകർത്ത് കച്ചവടങ്ങൾ ബ്രിട്ടീഷുകാർക്ക് ഏറ്റെടുക്കാനായിരുന്നു. 1498 ൽ ക്രിസ്ത്യാനിയായ വാസ്കോ ഡ ഗാമയെ അയിത്തം നോക്കാതെ ശ്രീകോവിലിന് മുന്നിലെത്തിച്ച് തൊഴാൻ അനുവദി...

വി. കെ. അഴകൻ

Image
  മാന്നാറിൻ്റെ സ്വന്തം അഴകൻ സാർ 1926-ൽ ഓതറയിൽ ജനിച്ചു. കുടിപള്ളികുടത്തിൽ നിന്നും തുടങ്ങിയ പ്രാഥമിക വിദ്യാഭ്യാസം. ജീവിതത്തിലെ പല പ്രതിസന്ധികളെയും അതിജീവിച്ചു ടീച്ചേഴ്സ് ട്രെയിനിങ്ങ് കഴിഞ്ഞു. മാന്നാറിലെ സാമൂഹ്യ - സാംസ്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്ന മാന്നാർ കുരട്ടിക്കാട് മീനത്തേരിൽ വി. കെ. അഴകൻ [98]. മാന്നാർ ഈസ്റ്റ് വെൽഫയർ സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്നു. ഗ്രന്ഥശാല പ്രവർത്തകനും, പെൻഷനേഴ്സ് അസോസിയേഷൻ ഭാരവാഹിയുമായിരുന്നു. 14-ഓളം LP സ്കൂളുകളിൽ പഠിപ്പിച്ചിട്ടുണ്ട്. Rtd Headmaster Government Primary Schools. 1948-ൽ മീനത്തേതിൽ റ്റി മാധവിയെ വിവാഹം കഴിച്ചു. 1963 മുതൽ മാന്നാറിൽ സ്ഥിര താമസം. ഹിന്ദു മിഷൻ, ഗ്രന്ഥാശല പ്രസ്ഥാനം, പെൻഷനേഴ്‌സ് യൂണിയൻ, സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിത്വം. മുൻ SBT ജീവനക്കാരനായിരുന്നു. കെ.പി.എം എസ് ശാഖാസെക്രട്ടറി സ്ഥാനംമുതൽ  കടുത്തുരുത്തി യൂണിയൻ സംഘാടകൻ, ജില്ലാകമ്മറ്റി വൈസ് പ്രസിഡൻ്റ് എന്നിങ്ങനെ വിവിധ നിലകളിൽ പ്രവർത്തിച്ചു. ആരേയും ചിരിയോടെ സ്വീകരിക്കുന്ന വ്യക്തിത്വമായിരുന്നു. ബാങ്ക് ജീവനക്കാരനായിരിക്കുമ്പോഴും സമുദായത്തെ ഉയർച്ചയിലേക്ക് നയിക്കുന്നതിൽ മുൻപന്തിയിലായ...