Posts

Showing posts from May, 2021

പിച്ചനാട്ട് കുറുപ്പനമാര്‍

Image
ജാതിമാറിയ പിച്ചനാട്ട് കുറുപ്പന്മാര്‍   2020 ജൂലെെ 26 ഞായറാഴ്ച മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം.  

ഈഴവീകരണത്തിന് നൂറ്റാണ്ട്

Image
' പരിശുദ്ധനായ ഈഴവന്‍' ശ്രീനാരായണഗുരു എഴുതിയ ജാതി സര്‍ട്ടിഫിക്കറ്റിന് നൂറ്റാണ്ട് മതംമാറി ക്രൈസ്തവരാകാന്‍ ശ്രമിച്ച ഹിന്ദുവിഭാഗത്തെ ഈഴവ സമുദായമാക്കി ചേര്‍ത്തു നിര്‍ത്തിയ ഐതിഹാസികമായ സംഭവം. ചരിത്രം വിസ്മരിച്ച ഈഴവീകരണമെന്ന മഹാസംഭവത്തിന് ഇടവം 24ന് നൂറ്റിരണ്ടു വര്‍ഷം തികയുന്നു. കേരള നവോത്ഥാന ചരിത്രത്തിലെ മഹാസംഭവങ്ങളില്‍ പലതിന്‍റെയും ശതാബ്ദിയിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. പക്ഷേ, അവയില്‍ പലതിനെയും നാം വേണ്ടത്ര ഗൗരവത്തോടെ ഓര്‍ക്കുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍ ചിലതെല്ലാം വലിയ ആഘോഷമാക്കുകയും ചെയ്യും.  അങ്ങനെ സൗകര്യപൂര്‍വ്വം നാം വിസ്മരിച്ചുകളഞ്ഞ സുപ്രധാനമായ ഒരേടാണ് തിരുവല്ലയില്‍ 1094 ഇടവമാസം 24-ാം തീയതി നടന്നത്. അന്നാണ് പിച്ചനാട്ട് കുറുപ്പന്മാര്‍ എന്നറിയപ്പെട്ടിരുന്ന ജാതിക്കാരില്‍ ചിലരെ ശ്രീനാരായണഗുരു ഈഴവജാതിയിലേക്ക് ചേര്‍ത്തത്. 'ഇന്നൊരു സുദിനം തന്നെ' എന്നു ഗുരു വിശേഷിപ്പിച്ച ആ സംഭവം നടന്നിട്ട് ഈ ഇടവത്തില്‍ നൂറ്റിരണ്ടു വര്‍ഷം തികയുന്നു. കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തില്‍ 'ഈഴവീകരണം' എന്നപേരിലാണ് ആ സംഭവത്തെ ആഖ്യാനിക്കപ്പെടുന്നത്.  ഗുരു എഴുതിയ സര്‍ട്ടിഫിക്ക...

കേസരി വിവാദം

Image
  2021 മെയ് 14, മെയ് 21, 28 ലക്കങ്ങളില്‍ കേസരിയില്‍ പ്രസിദ്ധീകരിച്ച ലേഖനം ചട്ടമ്പിസ്വാമികളുുടെ ശിഷ്യനാണ് ശ്രീനാരായണഗുരു വെന്ന പരാമര്‍ശം ആദ്യ പാരഗ്രാഫില്‍ത്തന്നെ രേഖപ്പെടുത്തിയിരുന്നു. രണ്ടു വാചകം മാത്രമുള്ള ആമുഖത്തില്‍ വളരെ പ്രാധാന്യത്തോടെ ഈ വാചകം ചേര്‍ത്തത് ദുരുദ്ദേശത്തോടെയാണെന്നാണ് ലേഖനത്തിനെതിരെ പരാതികള്‍ ഉന്നയിച്ചവരുടെ ആക്ഷേപം.   ലേഖനം പ്രസിദ്ധീകരിച്ച വാരികയുടെ പുറംചട്ട. 2021-ല്‍ നടന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധമായ വിശകലനങ്ങളായിരുന്നു വാരികയില്‍ മുഖ്യമായും ഉണ്ടായിരുന്നത്. വളരെ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി തൊട്ടുമുമ്പ് 2014-ല്‍ നടന്ന തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച വിജയം ആഗ്രഹിച്ചിരുന്നു. കുറഞ്ഞത് അഞ്ചു പേര്‍ വിജയിച്ചുകയറുമെന്നു തന്നെ അവര്‍ കരുതി. പക്ഷേ, മെയ് രണ്ടിലെ തെരഞ്ഞെടുപ്പ് ഫലം കടുത്ത നിരാശയാണ് അവര്‍ക്ക് നല്‍കിയത്. ഈഴവര്‍ക്ക് പ്രാധാന്യമുള്ള ബിജെഡിഎസ്സ് തങ്ങളുടെ കാലുവാരിയെന്ന ആരോപണം ബിജെപി നേതാക്കള്‍തന്നെ ഉന്നയിച്ചിരുന്നു. അതിന് മറുപടിയും അതേ നാണയത്തിലുള്ളതായിരുന്നു. ബിജെപിയാണ് തങ്ങളുടെ കാലുവാരിയതെന്ന് അവര്‍ ആരോപിച്ചു. RSS മുഖപത്രമായ കേസരിവാരികയില്...

ഹിന്ദു ശബ്ദം

Image
'ഹിന്ദു' ശബ്ദം സെന്‍റ് അവസ്തെയില്‍     ഇറാന്‍റെ വേദമായ സെന്‍റ് അവസ്തെയില്‍ നാലിടങ്ങളിലാണ് 'ഹിന്ദു' ശബ്ദം പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. ഈ രാജ്യത്തെ കുറിക്കാനും (ഇന്ത്യ) ഇവിടുത്തെ ആളുകളെ കുറിക്കാനും 'ഹിന്ദു' എന്ന് അവസ്തെ പറയുന്നുണ്ട്. വേദത്തില്‍, പുരാണത്തില്‍ ഒരിടത്തും ആവാക്ക് ഉപയോഗിച്ചിട്ടില്ല. പകരം, 'ആര്യ' എന്ന ശബ്ദമാണ് അവര്‍ ഉപയോഗിച്ചത്.      വര്‍ഗ്ഗത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച ആ പദത്തെ, പിന്നീട് ബുദ്ധമതത്തിന്‍റെ പ്രഭാവകാലത്ത് 'ശ്രേഷ്ഠന്‍' എന്ന അര്‍ത്ഥത്തില്‍ മാത്രം ഉപയോഗിച്ചു.   ആധുനികരില്‍ ശ്രീനാരായണ ഗുരുവും 'ആര്യ'ശബ്ദം ബൗദ്ധരുടെ  അതേയര്‍ത്ഥത്തില്‍ തന്‍റെ കൃതിയില്‍, (സായുജ്യം നല്‍കുമാര്യനും' എന്നിങ്ങനെ വര്‍ഗ്ഗവാചിയല്ലാതെ) പ്രയോഗിച്ചു. 

പത്തിയൂര്‍ കൊവിഡ് വാര്‍ത്തകള്‍

Image
 

ശ്രീനാരായണ സാഹിത്യ പരിഷത്ത്

Image
 

കേസരി വിവാദം

Image
2021 മെയ് 14, മെയ് 21 ലക്കങ്ങളില്‍ കേസരിയില്‍ പ്രസിദ്ധീകരിച്ച ലേഖനം. ചട്ടമ്പിസ്വാമികളുുടെ ആദ്യ ശിഷ്യനാണ് ശ്രീനാരായണഗുരു വെന്ന പരാമര്‍ശം ആദ്യ പാരഗ്രാഫില്‍ത്തന്നെ രേഖപ്പെടുത്തിയിരുന്നു. രണ്ടു വാചകം മാത്രമുള്ള ആമുഖത്തില്‍ വളരെ പ്രാധാന്യത്തോടെ ഈ വാചകം ചേര്‍ത്തത് ദുരുദ്ദേശത്തോടെയാണെന്നാണ് ലേഖനത്തിനെതിരെ പരാതികള്‍ ഉന്നയിച്ചവരുടെ ആക്ഷേപം.   ലേഖനം പ്രസിദ്ധീകരിച്ച വാരികയുടെ പുറംചട്ട. 2021-ല്‍ നടന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധമായ വിശകലനങ്ങളായിരുന്നു വാരികയില്‍ മുഖ്യമായും ഉണ്ടായിരുന്നത്. വളരെ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി തൊട്ടുമുമ്പ് 2014-ല്‍ നടന്ന തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച വിജയം ആഗ്രഹിച്ചിരുന്നു. കുറഞ്ഞത് അഞ്ചു പേര്‍ വിജയിച്ചുകയറുമെന്നു തന്നെ അവര്‍ കരുതി. പക്ഷേ, മെയ് രണ്ടിലെ തെരഞ്ഞെടുപ്പ് ഫലം കടുത്ത നിരാശയാണ് അവര്‍ക്ക് നല്‍കിയത്. ഈഴവര്‍ക്ക് പ്രാധാന്യമുള്ള ബിജെഡിഎസ്സ് തങ്ങളുടെ കാലുവാരിയെന്ന ആരോപണം ബിജെപി നേതാക്കള്‍തന്നെ ഉന്നയിച്ചിരുന്നു. അതിന് മറുപടിയും അതേ നാണയത്തിലുള്ളതായിരുന്നു. ബിജെപിയാണ് തങ്ങളുടെ കാലുവാരിയതെന്ന് അവര്‍ ആരോപിച്ചു. RSS മുഖപത്രമായ കേസരിവാരികയില്‍ 202...