കരുമാടിക്കുട്ടന്‍ *

കേരളത്തിൽ ബുദ്ധമതം ഒരുകാലത്ത് വ്യാപകമായിരുന്നുവെന്ന് പല കേരളചരിത്ര പണ്ഡിതന്മാരും സിദ്ധാന്തിക്കുന്നുണ്ട്. പക്ഷെ അതിന്റെ സാധുത സംശയാസ്പദമാണ്. ഉത്തരേന്ത്യയിൽ ഒരു കാലത്ത് ബുദ്ധ ജൈന സ്വാധീനം വളരെയധികം ഉണ്ടായിട്ടുണ്ട് എന്നതിന് രണ്ടഭിപ്രായമില്ല. കേരളത്തിൽ അതുപോലെ ബുദ്ധമതം വ്യാപിച്ചിരുന്നുവെങ്കിൽ ഇവിടെ നിന്ന് വേണ്ടത്ര ബുദ്ധവിഗ്രഹങ്ങൾ കിട്ടണം, അതിന്റെ സ്വാധീനം ജനങ്ങളിൽ ഉണ്ടാവുകയും വേണം.

പലരും മുന്നോട്ട് വയ്ക്കുന്ന തെളിവായ കരുമാടിക്കുട്ടന്റെ പ്രതിമ ബുദ്ധന്റേതല്ല. ബുദ്ധന്റെ പ്രതിമ നിർമ്മിച്ച രീതിയിലല്ല അതിന്‍റെ ഘടന. ബുദ്ധന്റെ ശാരീരിക സവിശേഷതകളോട് ആ വിഗ്രഹത്തിന്
സാമ്യവുമില്ല.

പല മ്യൂസിയത്തിലും കേരളത്തിൽ നിന്നുള്ള പ്രാചീന ബുദ്ധപ്രതിമയുണ്ടോ എന്നന്വേഷിച്ചു നോക്കിയിട്ടുണ്ടെങ്കിലും, കാണാൻ കഴിഞ്ഞിട്ടില്ല.

പ്രാചീന കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്നത് പരിശുദ്ധ ദ്രാവിഡാചാരങ്ങളാണ്. മലബാറിലെ കാവുകളും അവിടത്തെ കോഴിയറവ്‌, നായാട്ട്, മദ്യ കലശം, കോമരം തുള്ളൽ തുടങ്ങിയ ആചാരങ്ങൾ ശ്രദ്ധിച്ചാൽ അത് ബോധ്യപ്പെടും. ഇതൊന്നും ബുദ്ധ സ്വാധീനത്തിന്റെ ലക്ഷണങ്ങളല്ല. വൈഷ്ണവാചാരങ്ങളോടും അതിന് സമയമില്ല.

കേരളത്തിൽ ഇന്നത്തെ രീതിയിലുള്ള വിഗ്രഹ നിർമ്മിതിക്കും ക്ഷേത്ര നിർമ്മിതിക്കും തുടക്കമായത് എട്ടാം നൂറ്റാണ്ടിനു ശേഷവും വ്യാപകമായത് പത്താം നൂറ്റാണ്ടിനു ശേഷവുമായിരിക്കണം. അതായത്  കേരളത്തിൽ ഉത്തരേന്ത്യൻ ദേവന്മാരെ ആരാധിക്കാൻ തുടങ്ങിയത് വളരെക്കാലത്തിന് ശേഷമാണ് എന്നതാണ് സത്യം. കാർബൺ ഡേറ്റിംഗ് തെളിയിക്കുന്നത് പരമാവധി ആയിരം വർഷം എന്ന് മാത്രം.

അതായത് ഗുരുവായൂരും ശബരിമലയും മറ്റും വളരെ പഴയ ദ്രാവിഡൻ കാവുകളാവാനാണ് സാധ്യത. പിന്നീട് ഉത്തരേന്ത്യൻ രീതിയിലേക്ക് അത്   പരിവർത്തനപ്പെടുത്തിയതാവാനാണ് സാധ്യത.

•  പാർശ്വനാഥ വിഗ്രഹം തമ്മിൽ നല്ല സാമ്യം. ബുദ്ധ വിഗ്രഹം എന്ന് പറയുന്ന കരുമാടിക്കുട്ടന്റെ നിർമ്മിതി ജൈന വിഗ്രഹങ്ങൾക്ക് സമാനമായി പ്രതീതമാകുന്നു.

ബുദ്ധന് മേൽവസ്ത്രം വശത്തോട്ട്  കൊത്തി യത് കാണാം. ജൈന പ്രതിമ അവിടം നഗ്നമായിരിക്കും. കരുമാടികുട്ടന് മേൽവസ്ത്രം ഇല്ല.

'സാധാരണ രീതിയിൽ പത്മാസനത്തിൽ ഇരിക്കുന്ന ജൈന ബൌദ്ധപ്രതിമകൾക്ക് സാമ്യത കൂടുതലാണ് ഏത് കാലത്ത ആരുടെ കാലത്ത് മേൽ പറഞ്ഞ വിശ്വാസങ്ങൾ പ്രചാരത്തിലുണ്ട് എന്ന് അറിയുകയാണ് ഉത്തമം - ബൗദ്ധപ്രതിമയിൽ വ്യാപകമായി കാണുന്നത് ഇരുചെവികളുടെയും നീളവും കീഴെ അറ്റത്തുള്ള വലിയ ദ്വാരവും - 'ജെെനപ്രതിമയിൽ അത് അധികമായിട്ടില്ലെന്നാണ് എന്റെ വിശ്വാസം.

കുട്ടനാട് എന്നാൽ കുഴിഞ്ഞനാട് അഥവാ കുഴികളുള്ള നാട് .കുടം ,കൊട്ട ,കുട്ടകം കുട എന്നീ പേരുകൾ ശ്രദ്ധിക്കുക .ഇങ്ങനെയുള്ള സ്ഥലത്തുനിന്നു ലഭിച്ച വിഗ്രഹമായതുകൊണ്ടാണ് കുട്ടൻ എന്ന്‌ പേരുവീണത് .അത് ജിനനാണോ ബുദ്ധനാണോ എന്നുള്ളത് ഗവേഷണം ചെയ്യേണ്ടിയിരിക്കുന്നു .ഈ ബിംബങ്ങൾ തകർത്തത് അല്ലെങ്കിൽ പിഴുതെറിഞ്ഞത് വൈഷ്ണവരോ ശൈവരോ അല്ല .മഹായാനക്കാരും ഹീനയാനക്കാരും തമ്മിൽ നടന്ന സംഘട്ടനത്തെ തുടർന്ന് സംഭവിച്ചതായിരിക്കാനാണ് സാധ്യത .അതായത് ഹീനയാനത്തിന്റെ തകർച്ച തന്നെയാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു .

Comments