• ലേഖനം 'പരിശുദ്ധനായ ഈഴവന്‍' ശ്രീനാരായണ ഗുരു എഴുതിയ ജാതി സര്‍ട്ടിഫിക്കറ്റ് മുണ്ടക്കയത്തെ അറിയപ്പെടുന്നൊരു വീടാണ് ഠൗണിനെതൊട്ടു കടന്നുപോകുന്ന സംസ്ഥാന പാതയോരത്തെ 'ആശാഭവന്‍'. ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡ് എന്ന മഹാമാരിക്കെതിരെ തന്‍റെ കലാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഒപ്പം കൂട്ടി, വിവിധ സാമൂഹിക സംഘടനകളെക്കൂടി പങ്കെടുപ്പിച്ച് ഇതിനകം നിരവധി മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കി ശ്രദ്ധേയയായ പ്രിന്‍സിപ്പാള്‍ ഡോ. ഗിരിജാ പ്രസാദിന്‍റേതണാവീട്. അവിടുത്തെ പവിത്രമായ പൂജാമുറിയില്‍ ദൈവങ്ങള്‍ക്കൊപ്പം പൂജിക്കപ്പെടുന്നൊരു കടലാസു കഷണമുണ്ട്. ചില്ലിട്ടു സൂക്ഷിക്കുന്ന ഒരു ചെറിയ കുറിപ്പാണത്. കത്തെന്നോ സര്‍ട്ടിഫിക്കറ്റെന്നോ അതിനെ നമുക്ക് വിളിക്കാം. എന്നല്ല, ഇതെല്ലാമായിരുന്നു നാലുവരിമാത്രമുളള ആ രേഖ. കേരളത്തിന്‍റെ നവോത്ഥാന ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന ആ നാലുവരി സന്ദേശത്തിന്‍റെ ചുവട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതി (കൊല്ലവര്‍ഷം) '97 - 2 - 19 എന്നാണ്. അതില്‍ ഒപ്പിട്ടിരിക്കുന്ന ആളുടെ മഹത്വവും പേരിന്‍റെ തൂക്കവും മൂല്യവുമാണ്, കേവലം ഒരു തുണ്ടുകടലാസിന...