ദക്ഷിണേന്ത്യയുടെ ഭക്ഷണ സംസ്ക്കാരം പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമുണ്ട് - മാനസോല്ലാസ (അഭിലാഷിതാർഥ ചിന്താമണി). 12ആം നൂറ്റാണ്ടിലെ കല്യാണി ചാലൂക്യരാജാവ് സോമേശ്വര മൂന്നാമൻ രചിച്ച സംസ്കൃത ഗ്രന്ഥമാണിത്. ഭക്ഷണ സംസ്കാരം മാത്രമല്ല, കായിക വിനോദങ്ങൾ, ചിത്രകല, നൃത്തം, സംഗീതം, കോസ്മെറ്റിക്സ്, മൃഗപരിപാലനം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ പ്രതിപാദിക്കുന്നുണ്ട്. ഭക്ഷണവിഭവങ്ങളിൽ ഇഡ്ഡലി, വട തുടങ്ങി ഇന്നും നാം ഉപയോഗിക്കുന്നവ വരുന്നുണ്ട്. എലിയിറച്ചി ഫ്രൈ മുതലായ വിചിത്ര വിഭവങ്ങളുമുണ്ട്. ഒരുപക്ഷെ അന്നവ ഭക്ഷണമായി ഉപയോഗപ്പെട്ടിരുന്നിരിക്കാം.

മലയാളിയുടെ ഭക്ഷണ സംസ്കാരം ചരിത്രപരമായി അന്വേഷിക്കുന്ന പുസ്തകങ്ങൾ കണ്ടിട്ടില്ല. പക്ഷേ ഉണ്ടാവാം.

മലയാളിയുടെ ഭക്ഷണ രീതികൾ രൂപപ്പെട്ടതിനെ കുറിച്ച് ചില സൂചനകൾ വായിച്ചിട്ടുണ്ട്. വിശാലമായ ഇന്ത്യൻ മഹാസമുദ്രതീരങ്ങളിലെ ഭക്ഷണ രീതിയോട് പല തരത്തിലും പൊതുത്തപ്പെട്ടുന്നതാണ് മലയാളിയുടെ ആഹാരരീതി. ഇന്ത്യൻ ആഹാരരീതികളിൽ നിന്നു വ്യത്യസ്തമായി കാണുന്ന പുട്ട് സമുദ്രത്തിന്റെ മറ്റു തീരങ്ങളിലും ഉണ്ട്.

സാമ്പാർ, ഇഡ്ഢലി , ദോശ എന്നിവ ആ പദങ്ങൾ സഹിതം മറാത്തിയിൽ നിന്ന് വന്നതാണ്.

പലതരം ചോറുകളെപ്പറ്റി സംഘ സാഹിത്യം തെളിവു തരും. നെയ്യും, ഇറച്ചിയുമിട്ട ചോറിനെക്കുറിച്ച് മനോജ് കുറൂരിന്റെ ദ്രാവിഡ നോവലായ നിലം പൂത്തുലർന്ന നാളിലും പരാമർശമുണ്ട്‌.

മറ്റൊരു കാര്യം ആദിമ സംസ്കാരം മുതൽ കണ്ടുകിട്ടിയ മൺപാത്രങ്ങളെക്കുറിച്ചുള്ള പഠനമാണ്. പാത്രങ്ങൾ ഭക്ഷണ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു . അങ്ങനെയെങ്കിൽ ഇന്ത്യാക്കാർ 5000 കൊല്ലമായി വലിയ മാറ്റമില്ലാത്ത ആഹാരരീതിയാണ് പിന്തുടരുന്നത്.

എത്ര പേർക്കറിയാം കേരളത്തിലെ ബിരിയാണി വന്നത് Spain ലെ paella യിൽ നിന്നാണ്, അത് Portuguese കാരാണ് ഇവിടെ കൊണ്ടുവന്നത് എന്ന് ? സ്പെയിനിൽ പയേയ വന്നത് Arabs / Moor വഴിയാണ്. അപ്പോൾ കേരള ബിരിയാണി Arabic ആണ്, അത് Persian അല്ല.

It's a fun hypothesis, but almost certainly false.

കാലാന്തരത്തിൽ നമുക്ക് നഷ്ടപ്പെട്ടു പോയ ധാന്യങ്ങളെ കുറിച്ചൊക്കെ ഗവേഷണം നടക്കേണ്ടിയിരിക്കുന്നു. 'സിറു മണി ധാന്യ ' ത്തിന്റെ കഞ്ഞി ഒരു ' നാം തമിളർ' ആക്ടിവിസ് ടിന്റടുത്ത് നിന്ന് കുടിച്ചതോർക്കുന്നു. മാനസികമായി ശാരീരികമായി ഒരു ഉണർവ്വ്  അനുഭവപ്പെട്ടിട്ടുണ്ട്. മൺമറഞ്ഞു പോയ ഒരു പാട് ഭക്ഷണ സംസകാരമുണ്ടായിരുന്നിരിക്കാം നമുക്ക്.

പെരിപ്ലസിൽ നമ്മുടെ ഭക്ഷണ ശീലങ്ങൾ പ്രതിപാദിക്കുന്നുണ്ട്.

കഞ്ഞിയും പുഴുക്കും ആയിരുന്നു കേരളീയരുടെ സാധാരണ ഭക്ഷണമെന്നു തകഴിയുടെ കയറിൽ കാണുന്നു.

കേരളീയരുടെ ഭക്ഷണ സംസ്കാരത്തെ കുറിച്ച് വലിയ അറിവ് നിലവിൽ ഇല്ലാ. ഉള്ള അറിവ് വെച്ച് അധികം ഒന്നുമുണ്ടാവാൻ ഇടയില്ല. ഇനി ഉണ്ടായാൽ തന്നെ അതിനുള്ള തെളിവുകൾ ഇല്ലാ. തമിഴകത്തിന്റെ ഭക്ഷണം തന്നെ ആയിരിക്കണം ആദ്യകാലത്തു ഉണ്ടായിരുന്നത്. പുട്ട്, ഇടിയപ്പം, അപ്പം മുതലായവ കേരള, തമിഴ്നാട്, ശ്രീലങ്ക, വളരെ പ്രചാരം ഉണ്ടായിരുന്നു.

കുഞ്ചൻ നമ്പ്യാർ 300 വർഷം മുമ്പു ജീവിച്ചിരുന്ന ആളാണ്. അദ്ദേഹത്തിന്റെ കല്ല്യാണ സൗഗന്ധികത്തിലെ വരികൾ താഴെക്കൊടുക്കട്ടെ. ഇതു വായിയ്ക്കുമ്പോൾ താങ്കളുടെ 150 വർഷം മുമ്പു ചോറും കറികളുമൊക്കെ ഉൾപ്പെട്ട ഭക്ഷണ ശീലം ഇല്ലായിരുന്നു എന്ന വാദം ഖണ്ഡിയ്ക്കപ്പെടുന്നു.

പച്ചമാംസം തന്നെ തിന്നുവളർന്നവൻ
മെച്ചമേറും പുളിശ്ശേരി കൊതിക്കുമോ ?
പച്ചടിച്ചാറും പരിപ്പും പണിപ്പെട്ടു
വച്ചുചമച്ചൊരു ചക്കപ്രഥമനും
പഞ്ചസാരപ്പൊടി പാലും ഗുളങ്ങളും
പഞ്ചാമൃതം നല്ല ശർക്കരപ്പായസം
ഇഞ്ചിനാരങ്ങാക്കറികളുമെന്നിവ
കിഞ്ചിൽ കൊതിക്കുമോ മാംസം ഭുജിപ്പവൻ
മാസത്തിലെത്തി പ്രഥമൻ കുടിക്കുന്ന
ഭൂസുരന്മാരെജ്ജയിക്കുമൊരുവക
മാംസത്തിലാഗ്രഹമുള്ള പരിഷയ്ക്ക്
മാസത്തിലന്നമില്ലെങ്കിലും കിം ഫലം ?
പന്നിയിറച്ചിയ്ക്കു തുല്യമായിട്ടു മ -
റ്റൊന്നില്ല മാംസത്തിലെന്നു ബോധിക്കണം
എന്നിങ്ങനെ പരാധീനം പറഞ്ഞങ്ങു
നിന്നീടിനാലങ്ങു ചെണ്ടകൊട്ടും സഖേ !

Comments