വിശുദ്ധ ഫ്രാൻസിസ് സേവ്യർ കൊച്ചിയിലും പരിസരത്തും മത പ്രചരണം നടത്തുക ഉണ്ടായി. ഇതിന്റെ ഫലമായി ആദ്യമായി 500 പേര്‍ ഉൾപ്പെട്ട അരയന്മാർ, ഈഴവന്മാർ, പുലയന്മാർ ക്രിസ്തുമതം സ്വീകരിച്ചു. ഇതാണ് അഞ്ഞൂറാൻമാർ.

300, 500, 700 വീതമുള്ള 3 ലത്തീൻ സൈന്യ വിഭാഗങ്ങൾ കൊച്ചിരാജാവിന്റെ കീഴിൽ ഉണ്ടായിരുന്നെന്നും അവരുടെ പിന്മുറ ആണെന്നുമാണ് പറയാറുള്ളത്. പണ്ട് മുന്നൂറ്റിക്കാരും അഞ്ഞൂറ്റിക്കാരും തമ്മിൽ അർത്തുങ്കൽ പള്ളി ഭരണത്തിന് വേണ്ടി സ്ഥിരം അടിയായിരുന്നത്രെ. ചാവറയച്ചന്റെ തിരുപ്പട്ട സ്വീകരണം ഈ പ്രശ്നങ്ങളെ തുടർന്ന് മാറ്റിവെയ്‌ക്കേണ്ടി വന്നു എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഉണ്ട്.

കൊച്ചിയിൽ തീരദേശ മേഖലയിൽ അഞ്ഞൂറ്റിക്കാർ എഴുന്നൂറ്റിക്കാർ എന്നീ വകഭേദങ്ങൾ ഉണ്ട്. ആലപ്പുഴ മുതൽ വൈപ്പിൻ വരെ ഇത് കാണാൻ കഴിയും പൂങ്കാവ് മുതൽ ഫോർട്ട് കൊച്ചി വരെ ശക്തമായി കാണാൻ കഴിയും. അവിടെ എല്ലായിടത്തും രണ്ടു പള്ളികൾ കാണാൻ കഴിയും അഞ്ഞൂറ്റിക്കാരുടെ പള്ളി ആലപ്പുഴ രൂപതയിലും എഴുനൂറ്റിക്കാരുടെ പള്ളി കൊച്ചീ രൂപതയിലും ആണ്.
അഞ്ഞൂറ്റികാരി പെണ്ണുങ്ങൾക്ക് നാവിനു അഞ്ചുമുഴം നീളം ആണെന്നും അഞ്ഞൂറ്റിക്കാരുടെ വീടുകളിൽ പെൺഭരണം ആണെന്നും എഴുന്നൂറ്റിക്കാരുടെ കൂട്ടത്തിൽ പെട്ട ഞങ്ങളുടെ ഇടയിൽ പ്രചാരത്തിൽ ഉള്ള പഴഞ്ചൊല്ലാണ്.

പണ്ട് കാലത്ത് ഇരു വിഭാഗങ്ങളും തമ്മിൽ അടിയും വഴക്കുകളും ഉണ്ടാകാറുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കാരണവന്മാർ ഇപ്പോളും പറയാറുണ്ട് അഞ്ഞൂറ്റിക്കാരുമായി വഴക്കിന് പോകരുത് ബോധമില്ലാത്തവർ ആണ് എല്ലാവരും കൂടി കാടിളകി വരുന്ന പോലെ കാര്യം പോലും തിരക്കാതെ വരും എന്ന്.

ചെല്ലാനം ആണു ഇവർ മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്നത്.                           ഫോർട്ട് കൊച്ചി മുതൽ അർത്തുങ്കൽ വരെ ഉണ്ട് കാര്യമായി തന്നെ.
കൊച്ചി സൗദി പള്ളി, കണ്ടക്കടവ് പള്ളി, ചെല്ലാനം സെന്റ് ജോർജ് പള്ളി, പള്ളിത്തോട് പള്ളി, അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് പള്ളി എന്നിവയൊക്കെ പ്രധാന അഞ്ഞൂറ്റിക്കാരുടെ പള്ളികൾ ആണ്.

Comments