Posts

Showing posts from December, 2019
സീതകളി* കേരളത്തിലെ ഒരു നാടൻ വിനോദമായിരുന്നു സീതക്കളി. കുറവ സമൂഹത്തിന്റെ അനുഷ്ഠാന കലാരൂപങ്ങളിലൊന്നാണിത്. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലകളിലാണ് സീതക്കളിയും ഭാരതക്കളിയും ആചരിക്കുന്നത്. ഓണക്കാലത്ത് അത്തം മുതൽ തിരുവോണം വരെ അരങ്ങേറിയിരുന്ന സീതകളി ജാതി–മത വിവേചനങ്ങൾക്ക് അതീതമായി ജനകീയ കലാരൂപമെന്ന നിലയിലറിയപ്പെട്ടിരുന്നു. നാരദൻ‍, ശ്രീരാമൻ, ലക്ഷ്മണൻ, സീത, കൈകേയി, മന്ഥര, ദശരഥൻ, ശൂർപ്പണഖ, രാവണൻ, പൊന്മാൻ, ഹനുമാൻ തുടങ്ങിയ വേഷങ്ങൾ കളിയുടെ മാറ്റു കൂട്ടുന്നു. വീടുകൾ തോറും കയറിയിറങ്ങിയാണ് ഇത് അവതരിപ്പിച്ചിരുന്നത്. രാമായണ കഥയിലെ വനയാത്ര മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥാഭാഗങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആശാൻമാർ എഴുതി ചിട്ടപ്പെടുത്തിയ പാട്ടിനും താളത്തിനുമൊത്ത് വേഷക്കാർ ഭാവ തീവ്രതയോടെ ചുവടുവച്ച് നൃത്തമാടുന്നതാണ് സീതക്കളി. ദേശിംഗനാടിന്റെ ജനവാസ മേഖലകളിലൊക്കെ നിലനിന്നിരുന്ന അധഃസ്ഥിത ജനതയുടെ ഓണക്കളിയായിരുന്നു സീതകളി. വേടര്‍, പുലയര്‍ വിഭാഗങ്ങളില്‍പ്പെട്ടവരാണ് കളി, തലമുറകളിലൂടെ കൈമാറി വന്നത്. കമ്പരാമായണം, അദ്ധ്യാത്മ രാമായണം എന്നീ കൃതികളെ ആധാരമാക്കി ലളിത സുന്ദരമായ പദങ്ങളില്‍ എഴുതി ചിട്ടപ്പെട...
തൃക്കാര്‍ത്തിക: ഭക്തിയും കാര്‍ഷികാചാരവും പാര്‍വതീദേവി, കാര്‍ത്ത്യായനി രൂപത്തില്‍ അവതരിച്ച ദിവസമാണു തൃക്കാര്‍ത്തിക എന്നാണ് ഐതിഹ്യം. അഗ്നി നക്ഷത്രമാണ് കാര്‍ത്തിക. ഇത് ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകം കൂടിയാണ്. കാര്‍ത്തിക നക്ഷത്രവും പൗര്‍ണ്ണമിയും ഒരുമിച്ചു വരുന്ന തൃക്കാര്‍ത്തിക ദിനത്തിലാണ് ഈ നക്ഷത്രത്തിന് പൂര്‍ണ്ണബലം സിദ്ധിക്കുന്നത്. തൃക്കാര്‍ത്തിക ദിവസം ദേവിയുടെ പ്രത്യേക സാമീപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. അതിനാൽ ഈ ദിവസത്തെ പ്രാർത്ഥനയിൽ പെട്ടന്ന് ഫലസിദ്ധിയുണ്ടാകും എന്ന് കരുതപ്പെടുന്നു. • ദക്ഷിണ ഭാരതത്തില്‍ തമിഴ്‌നാട്, ശ്രീലങ്ക, കേരളം എന്നീ പ്രദേശങ്ങളിലെ ഹിന്ദുക്കൾ ആചരിക്കുന്ന വിളക്കുകളുടെ ഉത്സവമാണ് കാർത്തികൈ ദീപം, കാർത്തികൈ വിളക്ക് അല്ലെങ്കിൽ തൃകാർത്തിക എന്നും അറിയപ്പെടുന്ന കാർത്തിക ദീപം. തമിഴ് കലണ്ടർ അനുസരിച്ച് ഇത് കാർത്തികൈ മാസത്തിൽ (നവംബർ പകുതി മുതൽ ഡിസംബർ പകുതി വരെ) വരുന്നു. കാർത്തികൈ (പ്ലീഡിയസ്), പൗർണ്ണമി എന്നീ നക്ഷത്രരാശികളുമായി ചന്ദ്രൻ ചേരുന്ന ദിവസത്തിലാണ് കാർത്തിക ദീപം തെളിയിക്കുന്നത്. ചെവിയിലെ ഒരു പെൻഡന്റിന്റെ ആകൃതിയിലുള്...
മലയില്‍ കുടുംബക്ഷേത്രം മലമേല്‍ ശ്രീഭുവനേശ്വരി യോഗീശ്വര ക്ഷേത്രം • ചരിത്രം ഈ ക്ഷേത്രത്തിനു ഏതാണ്ട് 900വർഷത്തെ പഴക്കം എന്നാണ് അഷ്ടമംഗല ദേവ പ്രശനത്തിൽ പറയുന്നത്. വെട്ടിയാറ് പള്ളിയറക്കാവ് ഭദ്രകാളി ക്ഷേത്രം, പന്തളം മഹാദേവർ ക്ഷേത്രം ഈ രണ്ടു ക്ഷേത്രങ്ങളാണ് മലമേൽ യോഗീശ്വരൻ ക്ഷേത്രത്തിന്റെ ഉത്ഭവസ്ഥാനം. ഇതിൽനിന്നും ഉത്ഭവിച്ചതാണ് യോഗീശ്വരൻ. ഈ യോഗീശ്വരൻ ഒരു ബ്രാഹ്മണ സ്ത്രീയെ വിവാഹം ചെയ്തു. അതിൽ നിന്നും ഉള്ള തലമുറകൾ ആണ് ഇപ്പോൾ ഉള്ളത്. ആദ്യകാലത്തു ഈ യോഗീശ്വരൻ ഭുവനേശ്വരി ദേവിയെ അദ്ദേഹത്തിന്റെ ആരാധന മൂർത്തിയായി ആരാധിച്ചു വന്നു. യോഗീശ്വരൻ കായകുളം രാജാവിന്‍റെ പടത്തലവനും അനുയായികളുമായി അതിഭയങ്കരമായ യുദ്ധത്തിൽ വീരമൃത്യു വരിച്ചു. അദ്ദേഹം മരണത്തിനു മുൻപ്, 'ഞാൻ മരിച്ചാൽ എന്നെ മലയിൽ കൊണ്ടുചെന്നു ഇരുത്തണം' എന്ന് അദ്ദേഹത്തിന്റെ അനുയായികളെ അറിയിച്ചു. അങ്ങനെയാണ് മലയിൽ എന്നു പേര് വന്നത്. അന്നു മുതൽ മലയിൽ യോഗീശ്വരൻ എന്ന് നാമധേയമാകുകയും ചെയ്തു. അതില്‍ നിന്നാണ് മലമേൽ മുക്ക് എന്നു അറിയപ്പെടാന്‍ ഇടവന്നത്. ഇതാണ് ഉല്പത്തി. യോഗീശ്വരൻ വിവാഹം ചെയ്ത ബ്രാഹ്മണ യുവതിയെയാണ് ആദിമാതാവായി നാമകരണം ചെയ്തു മലയ...