Posts

കുത്തിയോട്ട അരങ്ങേറ്റം

Image
മുതുകുളം കൊല്ലകൽ പോരൂർ ക്ഷേത്രത്തിൽ നടന്ന കുത്തിയോട്ട അരങ്ങേറ്റം ഭദ്രദീപം തെളിച്ചു.  കുത്തിയോട്ടത്തിൻ്റെ ഈറ്റില്ലമായിരുന്നു ഒരുകാലത്ത് മുതുകുളം പ്രദേശങ്ങൾ.  

കെ.പി വള്ളോൻ

Image
കെ.പി. വള്ളോൻ (1900- 1940) 14. ഏപ്രിൽ 2026  ഇന്ന് 86-ാം സ്മൃതിദിനം.  സ്മരണാഞ്ജലികൾ..........  നവോത്ഥാന കാലഘട്ടത്തിൽകൊച്ചിയിലും തിരുവിതാംകൂറിലെയും പൊതുജീവിതത്തിൽ ജ്വലിച്ചുനിന്നിരുന്ന  നിരവധി ദളിത് സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു കെ.പി. വള്ളോൻ. കൊച്ചിക്കായലിലെ മുളവുകാട് ദ്വീപിൽ കോലോട്ടു വീട്ടിൽ പിഴങ്ങൻ്റെയും മാലയുടെയും ഏക മകനായി 2.01.1900-ൽജനിച്ചു. കുട്ടിക്കാലത്തു തന്നെ കരിങ്കൽ പണിയിലേർപ്പെട്ടു. ശ്രീ നാരായണ ഗുരുദേവൻ്റെ ആശയങ്ങളിൽ ആകൃഷ്ടനായ വള്ളോൻ, വിദ്യാഭ്യാസ സമ്പാദനത്തിലൂടെ മാത്രമേ അധകൃതർക്ക് മുന്നേറ്റമുണ്ടാകു എന്നറിഞ്ഞ് അത് യാഥാർത്ഥ്യമാകുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പുലയ സമുദായാംഗമായിരുന്ന വള്ളോൻ തൻ്റെ സമുദായ സേവനത്തിനുള്ള ബാലപാഠങ്ങൾ കരസ്ഥമാക്കുന്നതിന് ഗുരുവായി സ്വീകരിച്ചത് മഹാകവി കെ.പി.കറുപ്പനെയായിരുന്നു. അതിനാൽ സ്വസമുദായ അഭിമാനം കൈ വിടാതെയുള്ള പരസമുദായ ബഹുമാനവും, അവരോടു സഹകരിച്ചു മുന്നേറുവാനുള്ള ആസക്തിയും കറുപ്പനിൽ നിന്നും ആശാവഹമായ തോതിൽ തന്നെ വള്ളേനിലേക്ക് സംക്രമിച്ചു. അത് അദ്ദേഹത്തിൻ്റെ സാമുദായികോന്നമന പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടി....

ഹരികുമാർ ഇളയിടത്ത് | Profile Note

Image
ഹരികുമാർ ഇളയിടത്ത് കുത്തിയോട്ടം അനുഷ്ഠാനരൂപത്തെക്കുറിച്ച് മൂന്നു ദശാബ്ദത്തിലധികമായി ഗവേഷണം നടത്തുന്ന സ്വതന്ത്ര ഗവേഷകനും എഴുത്തുകാരനുമാണ്(1). തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന കുത്തിയോട്ടത്തിന്റെ വ്യാപ്തി തമിഴ്നാട്ടിലെ കൊല്ലങ്കോട് മുതൽ കേരളത്തിലെ കോട്ടയം വരെ വ്യാപിക്കുന്നതായി കണ്ടെത്തി രേഖപ്പെടുത്തിയത് അദ്ദേഹത്തിന്റെ പഠനത്തിന്റെ പ്രധാന സംഭാവനകളിലൊന്നാണ് (2). പ്രത്യേകിച്ച് പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ആചാരപരമായ നിലനിൽപ്പ് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്(3). കുത്തിയോട്ടത്തിന് ഒരു പുതിയ നിർവചനം നിർദ്ദേശിക്കുന്നതിനൊപ്പം, ‘ഓട്ടം’ എന്ന പദത്തിന്റെ പ്രാചീനമായ അർത്ഥസൂചനകളെ അടിസ്ഥാനമാക്കി ഈ അനുഷ്ഠാനത്തെ ബാധയൊഴിപ്പിക്കൽ സ്വഭാവമുള്ള ഒരു കർമ്മമായി വ്യാഖ്യാനിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്(4). കുത്തിയോട്ടം, തട്ടിയോട്ടം, പണ്ടാരയോട്ടം എന്നീ വ്യത്യസ്ത രൂപങ്ങളെ തിരിച്ചറിയുകയും അവയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്(5). കുത്തിയോട്ടവുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങൾ ശേഖരിച്ച് ഒരു പദകോശം തയ്യാറാക്കുകയും വിവിധ പ്രദേശങ്ങളിലെ പ്രാദേശിക ഭേദങ്ങളെ കുറ...

ഫ്രാൻസിസ് ടി. മാവേലിക്കര

‘നാടകത്തിന് നമ്മൾ ഒരു ജീവിതം പൂർണ്ണമായും കൊടുക്കണം. പകരം, നാടകത്തിനു തിരികെത്തരാൻ വളരെക്കുറച്ചേയുള്ളൂ. അഷ്ടിമുട്ടി കഴിഞ്ഞുകൂടാൻ ഒരു ചെറിയ ജീവിതം അതു തിരിച്ചു തരും. ആ ജീവിതമാണ് ഞാൻ അനുഭവിച്ചു തീർക്കുന്നത്. ഒരു നാടകക്കാരൻ്റെ മുന്നിൽ 'നാളെ'യെന്നത് അനിശ്ചിതത്വത്തിൻ്റേതാണ്. നാടകക്കാരന് ബാങ്ക് ബാലൻസില്ല. എരിച്ചു തീർത്ത ജീവിതത്തിൻ്റെ കരിന്തിരി പോലെ അവൻ പുകയുന്നത് അതുകൊണ്ടാണ്’. ഫ്രാൻസിസ് ടി. മാവേലിക്കര  കഴിഞ്ഞ നാല്പത്തിരണ്ടു വർഷമായി പ്രൊഫഷണൽ നാടക രംഗത്ത് ഉയർന്നു കേൾക്കുന്ന പേരാണ്, ‘ഫ്രാൻസിസ് ടി. മാവേലിക്കര’. നാടക രചയിതാവെന്നനിലയിൽ ഇന്നും  ഒന്നാമത്തെ പേരുകാരനായി അദ്ദേഹം തുടരുന്നു. എഴുത്തുകാരൻ്റെ പേരുകേട്ട് നാടകം കാണാൻ ആസ്വാദകരെത്തുംവിധം സഹൃദയ ഹൃദയങ്ങളെ സ്വാധീനിക്കാൻ അദ്ദേഹത്തിൻ്റെ നാടകങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. സാമൂഹിക ഇതിവൃത്തങ്ങളും പുരാണ-ചരിത്ര സംഭവങ്ങളും രംഗവേദിക്കുവേണ്ടി ആലോചിക്കുമ്പോൾ സമിതികളും സംവിധായകരും ആദ്യം പരിഗണിക്കുന്ന പേരും ഫ്രാൻസിസ് ടി. മാവേലിക്കരയുടേതാണ്. മുന്നൂറ്റി എഴുപത്തിയഞ്ചു നാടകങ്ങൾ ഇതിനകം അദ്ദേഹം എഴുതിക്കഴിഞ്ഞു. ഭാരതത്തിൽ ഇത്രയധികം നാടകം എഴുതിയ മറ്റൊരാൾ ഉണ്ടാവില്ല....

ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം -തൻമ മാസിക പ്രസിദ്ധീകരിച്ച വാർത്തയുടെ പേജ്

Image
തൻമ സാംസ്കാരിക മാസിക, 2026 മാർച്ച് - ഏപ്രിൽ ലക്കം വിശേഷം പംക്തിയിൽ (പേജ് 66) പ്രസിദ്ധീകരിച്ച 'ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം' സംബന്ധിച്ച വാർത്തയുടെ ഭാഗം. എറണാകുളം ചാവറ കൾച്ചറൽ സെൻ്ററിലായിരുന്നു ചടങ്ങ്.

ടിപ്പു സുൽത്താൻ്റെ മരണവാർത്ത

Image
ടിപ്പു സുൽത്താൻ്റെ മരണവാർത്ത ലണ്ടനിലെ പത്രത്തിൽ വന്നപ്പോൾ. മരണം നടന്ന് നാലുമാസത്തിനു ശേഷമാണ് വാർത്ത ലണ്ടനിൽ എത്തിയത്.  വായിക്കാനുള്ള സൗകര്യത്തിനായി വാർത്താഭാഗം ഇംഗ്ലിഷിൽ ചുവടെ  കൊടുക്കുന്നു:  LONDON, September 14. DEATH of TIPPOO SAIB; And the Capture of Seringapatam, the Capital of his Empire. This morning arrived at the India House from Plymouth, the Purser of the Barwell East-Indiaman; by which ship we have the important intelligence, that on the 4th of May the British Forces under General Stuart took SERINGAPATAM, Tippoo’s Capital, by assault, with a very trifling loss on the part of the British troops. The body of Tippoo was found among the slain upon the ramparts of the place, and his two sons were taken in his Palace. By the death of this restless Tyrant, and the overthrow of his Empire, the lawful King of Mysore will be restored to his Throne, the English power in India effectually secured, and the hopes of the French in that quarter completely destroy...

Wikipedia Mail

Image

ടിപ്പുവിൻ്റെ മരണവാർത്ത

Image
ടിപ്പു സുൽത്താൻ്റെ മരണവാർത്ത ലണ്ടനിലെ പത്രത്തിൽ വന്നപ്പോൾ. മരണം നടന്ന് നാലുമാസത്തിനു ശേഷമാണ് വാർത്ത ലണ്ടനിൽ എത്തിയത്.  വായിക്കാനുള്ള സൗകര്യത്തിനായി വാർത്താഭാഗം ഇംഗ്ലിഷിൽ ചുവടെ  കൊടുക്കുന്നു:  LONDON, September 14. DEATH of TIPPOO SAIB; And the Capture of Seringapatam, the Capital of his Empire. This morning arrived at the India House from Plymouth, the Purser of the Barwell East-Indiaman; by which ship we have the important intelligence, that on the 4th of May the British Forces under General Stuart took SERINGAPATAM, Tippoo’s Capital, by assault, with a very trifling loss on the part of the British troops. The body of Tippoo was found among the slain upon the ramparts of the place, and his two sons were taken in his Palace. By the death of this restless Tyrant, and the overthrow of his Empire, the lawful King of Mysore will be restored to his Throne, the English power in India effectually secured, and the hopes of the French in that quarter completely destroyed. Priva...

'വായന' പുസ്തക ചർച്ച

Image
'വായന'യുടെ നേതൃത്വത്തിൽ, 'ഓർമ്മകളുടെ നാട്ടുവഴികൾ', 'നിശാശലഭം' എന്നീ പുസ്തകങ്ങളെക്കുറിച്ച് ഏ.ആർ. സ്മാരകത്തിൽ ഇന്ന് നടന്ന ചർച്ച സാർത്ഥകമായിരുന്നു. രചയിതാക്കളെ യഥാവിധി ഉൾക്കൊള്ളുകയും വിമർശനാത്മകമായി വിലയിരുത്തുകയും ചെയ്യുന്നതിൽ അവതാരകരായ ഇരുവരും വിജയിച്ചു എന്ന് പറയാം. ചർച്ചയിൽ ഇടപെട്ട് സംസാരിച്ച ശ്രീ. മുരളി കരിമ്പിൻപുഴയും ശ്രീമതി സരോജിനി ഉണ്ണിത്താനും പുസ്തകങ്ങളുടെ ആന്തരിക സൗരഭ്യം ശ്രോതാക്കൾക്ക് പകർന്നുതന്നു. അതുവഴി പുസ്തകങ്ങൾ മുൻകൂർ വായിച്ചിട്ടില്ലാത്തവർക്കുപോലും ചർച്ച ഏറെ ഉപകാരപ്രദമായി. ‘ഓർമ്മകളുടെ നാട്ടുവഴികൾ’ ഒരേസമയം ഓർമ്മയും പ്രാദേശികചരിത്രവും പങ്കുവെയ്ക്കുന്ന കൃതിയാണ്. ‘നിശാശലഭം’ കാല്പനിക രചനയായിരിക്കുമ്പോഴും പിന്നിട്ട അസംസ്കൃത ഭൂതകാലത്തെ അതിൽ ആർക്കൈവുചെയ്തിരിക്കുന്നു. ആ നിലയ്ക്ക് ഈ രണ്ടു പുസ്തകങ്ങളും പരസ്പരം പൂരകങ്ങളായി അനുഭവപ്പെട്ടു. മഹാബലിയും മാവേലിയും രണ്ടാണെന്ന നിരീക്ഷണം ഉചിതമാണ്. പുരാണത്തിലെ മഹാബലിയെയും നാട്ടുവഴക്കത്തിലെ മാവേലിയെയും ചേർത്ത് നെയ്തെടുത്ത ആഖ്യാനങ്ങളാണ് ഓണത്തെക്കുറിച്ച് കേരളീയർ പലപ്പോഴും ആവർത്തിക്കുന്നത്. അതിനാൽ തന്നെയാണ് ആ ആഖ്യാ...

കണ്ടിയൂർ മഹാദേവശാസ്ത്രി 161-ാം ജയന്തി

Image
മഹാദേവശാസ്തി ജയന്തി വേദി: പണ്ഡിതസ്മരണയ്ക്കൊപ്പം ലഭിച്ചൊരു അനുസ്മരണീയ ആദരം • 2026 മാർച്ച് 15 ഞായറാഴ് നാലുമണി സൗന്ദര്യലഹരി, ദേവീമാഹാത്മ്യം, ലളിതാ സഹസ്രനാമം എന്നീ ശാസ്ത്രീയ-ആദ്ധ്യാത്മിക കൃതികൾ മലയാളികൾക്ക് സുലഭമായി വ്യാഖ്യാനിച്ച് നൽകിയ പണ്ഡിതവര്യനായിരുന്നു കണ്ടിയൂർ മഹാദേവശാസ്തികൾ. അദ്ദേഹത്തിന്റെ 161-ാം ജയന്തി കണ്ടിയൂരിൽ ഗൗരവപൂർവ്വം ആഘോഷിക്കപ്പെട്ടത്, പണ്ഡിതസ്മരണയ്ക്കൊപ്പം സാംസ്കാരിക സദസ്സിനും ഒരു ആത്മീയത നിറഞ്ഞ അനുഭവമായി മാറി. കണ്ടിയൂർ മഹാദേവശാസ്തി സ്മാരക ഗ്രാമസേവാ പരിഷത്ത് സംഘടിപ്പിച്ച പരിപാടി, ശാസ്തികളുടെ ഭവനത്തിൽ നിന്നാരംഭിച്ച പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടെ ശ്രദ്ധേയമായി. അതിഥികളെ ചരിത്രപ്രസിദ്ധമായ കണ്ടിയൂർ ശിവക്ഷേത്രം വേദിയിലേക്ക് ആനയിച്ച ചടങ്ങ് പാരമ്പര്യവും ഭക്തിയും ചേർന്ന ഒരു മനോഹര ദൃശ്യാനുഭവമായി. ചലച്ചിത്ര സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ വിജി തമ്പി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന്, ഫോക്‌ലോർ അക്കാദമി പുരസ്കാര ജേതാവായ പിനാകി ശിവരാജൻ ആദരിക്കപ്പെട്ടു. മുപ്പതാമത് ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം നേടിയ ‘കുത്തിയോട്ടപ്പാട്ടുകൾ: ഒരു പഠനം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവെ...

ദേവകളോ ജീവതയോ പ്രമാണം?

Image
ദേവതയോ ജീവതയോ ആരാധ്യം.? | മൂര്‍ത്തിയോ പ്രതിമൂര്‍ത്തിയോ (icon) സ്വീകാര്യം.? | ഓണാട്ടുകരയിലെ കുംഭം മീനം മാസങ്ങള്‍ കൊയ്ത്തുത്സവത്തിന്‍റേതു കൂടിയായിരുന്നു. നാട്ടുദൈവങ്ങള്‍ ഇടവഴികളും വയല്‍വരമ്പുകളും താണ്ടി ഓരോ കുടിലിനും കൊട്ടാരത്തിനും മുന്നിലെത്തി പ്രജകളെ നേരില്‍ക്കണ്ടനുഗ്രഹിക്കാനെത്തുന്നത് ഈ വേനല്‍ക്കാല വിശേഷങ്ങള്‍ക്കിടയില്‍ പ്രത്യേക ചാരുതയായിരുന്നു. തലയില്‍ ദേവചൈതന്യത്തെ പേറിയാണ് ചെണ്ടമേളത്തിന്‍റെയും വീക്കുചെണ്ടയുടെയും മറ്റും അകമ്പടിയോടെ ഓരോ ഭഗവാനും / ഭഗവതിയും എഴുന്നളളിയിരുന്നത്. വെളിച്ചപ്പാടുകളായിരുന്നു പുരോഹിതര്‍. അബ്രാഹ്മണരായിരുന്നു ഇവര്‍. പാണര്‍, വാത്തികള്‍, കുറുപ്പന്മാര്‍, ഈഴവർ തുടങ്ങി പലരും ഇങ്ങനെ വെളിച്ചപ്പാടുകളായി. മിക്കവാറും സംഘകാല പാരമ്പര്യമുളള ജാതികളായിരുന്നു വെളിച്ചപ്പാടന്മാരായി അരങ്ങേറിയിരുന്നത്. പില്‍ക്കാലത്ത് ഇത്തരം എഴുന്നളളത്ത് ജീവതകളിലേക്ക് പരിവര്‍ത്തിക്കപ്പെട്ടു. രാജാക്കന്മാരോ പ്രഭുക്കന്മാരോ സഞ്ചരിച്ചിരുന്ന പല്ലക്കിന്‍റെ മാതൃകയിലാണ് ഇത്തരം ജീവതകള്‍ നിര്‍മ്മിച്ചിരുന്നത്. ഇന്നും അറവുകാട്ട് ഭഗവതിയെ എഴുന്നളളിക്കുന്നത് പല്ലക്കിന്‍റെ രൂപത്തിലുളള ജീവതയിലാണ്. ഓണാട്ടു...

About Harikumar Elayidathu | ഹരികുമാർ ഇളയിടത്ത്

Image
Harikumar Elayidathu – എഴുത്തുകാരനും കുത്തിയോട്ടം ഗവേഷകനും പ്രാദേശിക ചരിത്രാന്വേഷകനും ഹരികുമാർ ഇളയിടത്ത് മലയാളത്തിലെ എഴുത്തുകാരനും ജനകീയ കലാരൂപങ്ങളിലെ ഗവേഷകനുമാണ്. 1990 മുതൽ കേരളത്തിലെ ദേവീക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആചാരകലാരൂപമായ കുത്തിയോട്ടത്തെക്കുറിച്ച് പഠനം നടത്തുന്നു. കുത്തിയോട്ടത്തിന്റെ ആചാരപരവും സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ ശ്രദ്ധേയമാണ്. പ്രാദേശിക ചരിത്രാന്വേഷകനും സ്ഥലനാമ പഠിതാവുമാണ്. സ്ഥലനാമങ്ങൾ പ്രാദേശിക ചരിത്രത്തിൻ്റെ ജാതകക്കുറിപ്പാണെന്നു കരുതുന്ന അന്വേഷകനാണ്. 2017 മുതൽ പുസ്തകപ്രസാധന രംഗത്തും പ്രവർത്തിക്കുന്നു. Bodhi Books എന്ന പ്രസാധന മുദ്രയിലൂടെ വിവിധ ഗ്രന്ഥങ്ങൾ (2026 മാർച്ച് 14 വരെ 220 പുസ്തകം) പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകപ്രസാധന രംഗത്തും അച്ചടി / ദൃശ്യ മാധ്യമരംഗത്തും  പ്രവർത്തിച്ച പരിചയം അദ്ദേഹത്തിനുണ്ട്. നേട്ടം 'കുത്തിയോട്ടം' എന്ന പദത്തെ യുക്തിഭദ്രമായി നിർവചിച്ചു. രോഗഭീതിയടക്കമുള്ള ഈതിബാധകളെ ഉച്ചാടനം ചെയ്യുന്ന ഈ അനുഷ്ഠാന നിർവ്വഹണത്തിന് ചികിത്സാപരമായ ഒരർത്ഥമുണ്ടെന്നു കണ്ടെത്തി. തെ...

നങ്ങേലി | Nangeli

Image
നങ്ങേലി കഥ  പറയുമ്പോള്‍ മുലച്ചിപ്പറമ്പിലെ നങ്ങേലി ആദ്യമായി പത്രവാര്‍ത്തയില്‍ ഇടം പിടിക്കുന്നത് 2007 മാര്‍ച്ച് 8-ാം തീയതിയിലെ ഈ ആര്‍ട്ടിക്കിളിലൂടെയാണ്. 'Kerala's first feminist whom history has forgotten' എന്ന തലക്കട്ടില്‍ ഇംഗ്ലിഷ് ദിനപത്രമായ ദ പയനിയറില്‍ ഒന്നാം പേജില്‍ ബോട്ടംബ്രേക്കപ്പ് ആയി ആര്‍ട്ടിക്കിള്‍ പ്രസിദ്ധീകരിച്ചു. ചേര്‍ത്തല സ്വദേശിയായ സി. രാധാകൃഷ്ണന്‍ ആയിരുുന്നു ലേഖകന്‍.  ഇതേ ആര്‍ട്ടിക്കിള്‍ മലയാളത്തിലും അതേ ദിവസം മാതൃഭൂമി ദിനപത്രത്തിലും മലയാള മനോരമയിലും പ്രസിദ്ധീകരിച്ചിരുന്നു. അന്നത്തെ ചേര്‍ത്തലയിലെ മാതൃഭൂമി ലേഖകന്‍ കെ. ആര്‍ സേതുരാമന്‍റെ പേരിലും മനോരമയിലെ ബിനുവിന്‍റെ പേരിലും ബൈലൈനോടെ പ്രസിദ്ധീകരിച്ചു. രസകരമായകാര്യം മനോരക്കവലയിലെ മനോരമ ദിനപത്രത്തിന്‍റെ ഓഫീസിലിരുന്നാണ് മൂവരും ചേര്‍ന്ന് എന്‍ ആര്‍ കൃഷ്ണന്‍റെ 'സ്മരണകള്‍' എന്ന പുസ്തകത്തിലെ ഒരു സൂചനയെ ഹൃദയസ്പൃക്കായ ഒരു സ്റ്റോറിയാക്കി വികസിപ്പിച്ചത്. നികുതിപിരിവുകാര്‍ക്കു മുന്നില്‍ മുലമുറിച്ചു നല്‍കിയ ഈഴവ ധീരവനിതയ്ക്ക് നാമകരണം നടത്തിയത് ഈ മൂവര്‍ സംഘമാണ്. അവളുടെ ഭര്‍ത്താവിനെ സൃഷ്ടിച്ചതും അയാളെ ആത്മഹത്യയിലേക്ക് നയി...

‘കുത്തിയോട്ടം’ എന്ന പദത്തിന്റെ വ്യുത്പത്തി : ഒരു നിരീക്ഷണം

Image
കുത്തിയോട്ടം : പദവും ആചാരവും – ഒരു വ്യാഖ്യാനശ്രമം ‘ഓട്ടം’ എന്ന പദത്തിന്റെ ആചാരപരമായ അർത്ഥസൂചനയെ അടിസ്ഥാനമാക്കി കുത്തിയോട്ടം അനുഷ്ഠാനത്തെ  വിശദീകരിക്കുന്ന ഹരികുമാർ ഇളയിടത്തിന്റെ ഗവേഷണ നിരീക്ഷണം കേരളത്തിലെ ദേവീക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രധാന അനുഷ്ഠാനങ്ങളിലൊന്നാണ് കുത്തിയോട്ടം. പ്രത്യേകിച്ച് ചെട്ടികുളങ്ങര പോലുള്ള പ്രദേശങ്ങളിൽ ഈ അനുഷ്ഠാനം വിശേഷമായി ആചരിക്കപ്പെടുന്നു. ഈ ആചാരത്തിന്റെ ചരിത്രവും സാംസ്കാരിക പശ്ചാത്തലവും സംബന്ധിച്ച് പല പഠനങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ‘കുത്തിയോട്ടം’ എന്ന പദത്തിന്റെ വ്യുത്പത്തിയെക്കുറിച്ച് വ്യക്തമായ ഒരു ധാരണ രൂപപ്പെട്ടിട്ടില്ല. മുൻകാല പഠിതാക്കൾ സാധാരണയായി ‘കുത്തിയോട്ടം’ എന്ന പദത്തെ ‘കുത്തുക’ + ‘ഓടുക’ എന്ന രീതിയിലാണ് വ്യാഖ്യാനിച്ചിട്ടുള്ളത്. അനുഷ്ഠാനത്തിന്റെ മർമ്മമായ ചൂരൽകുത്ത് എന്ന കർമ്മത്തിനുശേഷം ഭഗവതീ ക്ഷേത്രത്തിലേക്ക് വേഗത്തിൽ പോകുന്നതാണ് ‘ഓട്ടം’ എന്ന പദത്തിന്റെ അർത്ഥമെന്നായിരുന്നു പൊതുവായ വിശദീകരണം. എന്നാൽ, ഈ വ്യാഖ്യാനം അനുഷ്ഠാനത്തിന്റെ ആന്തരിക താത്പര്യത്തെ പൂർണ്ണമായി വ്യക്തമാക്കുന്നില്ലെന്ന സംശയം എനിക്ക് തോന്നിയിരുന്നു. ‘ഓട്ടം...

ഹരികുമാർ ഇളയിടത്ത്

Image
ഹരികുമാർ ഇളയിടത്ത് ഹരികുമാർ ഇളയിടത്ത് (Harikumar Elayidathu) മലയാളത്തിലെ എഴുത്തുകാരനും ഗവേഷകനും പ്രസാധകനുമാണ്. കേരളത്തിലെ ആചാരകലാരൂപമായ കുത്തിയോട്ടം സംബന്ധിച്ച പഠനങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. 1990-കളിൽ തുടങ്ങിയ ദീർഘകാല ഗവേഷണത്തിന്റെ ഭാഗമായി കുത്തിയോട്ടത്തിന്റെ ആചാരപരവും സാംസ്കാരികവുമായ പശ്ചാത്തലങ്ങളെക്കുറിച്ച് അദ്ദേഹം വിവിധ ഗ്രന്ഥങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജന്മഭൂമി | 2026 മാർച്ച് 28 രചനകളും ഗവേഷണവും കുത്തിയോട്ടവുമായി ബന്ധപ്പെട്ട ചരിത്രം, ആചാരങ്ങൾ, പാട്ടുകൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങളിൽ ഹരികുമാർ ഇളയിടത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങൾ: Chettikulangara Kumbhabharani – Odanadinte Poorotsavam; Kuthiyottam Kettukazhcha (2023) Kuthiyottappattukal: Oru Padanam കുത്തിയോട്ടപ്പാട്ടുകളുടെ പാരമ്പര്യവും ഘടനയും പഠിക്കുന്ന ഗവേഷണഗ്രന്ഥമായ Kuthiyottappattukal: Oru Padanam എന്ന കൃതിക്ക് 30-ാമത് ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം ലഭിച്ചിട്ടുണ്ട്. ദേവാഭിമാനി | ആലപ്പുഴ | 2026 മാർച്ച് 28 പ്രസാധന പ്രവർത്തനം ഹരികുമാർ ഇളയ...

നെടുമങ്ങാട് ഓട്ടം

Image
നെടുമങ്ങാട് ദേശത്തെ മൂന്നു ദേവീക്ഷേത്രങ്ങളിൽ ഇന്ന് കുത്തിയോട്ടം നടക്കും. ഉത്സവത്തോടൊപ്പമാണ് ഇവിടെ കുത്തിയോട്ടം. രാത്രിയിൽ ദീപാരാധനക്കു ശേഷമാണ് അരങ്ങേറുന്നത്. മേലാംകോട് ദേവീക്ഷേത്രം , മുത്താരമ്മൻ ദേവീക്ഷേത്രം , മുത്തുമാരിയമ്മൻ ദേവീക്ഷേത്രം എന്നിവിടങ്ങളിലാണ് കുത്തിയോട്ട അനുഷ്ഠാനം നടക്കുന്നത്.

കുത്തിയോട്ടവും ബലിയും

Image
കുത്തിയോട്ടാനുഷ്ഠാനം ബലിതന്നെയെന്ന് ഉറപ്പിക്കുന്ന വരികൾ ഓണാട്ടുകരയിൽ ലഭ്യമാണ്. 'കാളിയമ്മനു കുത്തിയോട്ടം-കൊടും കാളിയമ്മനുരത്തവെലി  വീരകാളിക്കുരത്തവെലി,രുദ്ര കാളിക്കാളുവെട്ടിവ്വെലിയാം' (തമിഴ് കലർന്ന ഭാഷയിൽ, കാർത്തികപ്പള്ളി വല്യകുളങ്ങര ദേവിയെ സ്തുതിക്കുന്ന ഒരുപാട്ടിൽ നിന്നും) കുത്തിയോട്ടത്തിൻ്റെ മർമ്മ പ്രധാനമായ അനുഷ്ഠാനാംശം ചൂരൽ മുറിയൽ (ചൂരൽകുത്ത് എന്ന് തെക്കൻ കേരളത്തിൽ) കർമ്മമാണ്. അതുപേക്ഷിച്ചാൽ, 'അഗ്നിയുടെ ചൂട് ഇല്ലാതാവുംപോലെ'യാണെന്നപക്ഷം ഇന്നത്തെ പ്രായംകൂടിയ ചില ആശാന്മാർക്കുണ്ട്. അവരുടെ കാഴ്ചപ്പാടിൽ അതു ശരിയാണ്.  വഴിപാടുകാരുടെ വീട്ടിൽ പരിശീലനകാലത്ത് പകൽ നേരങ്ങളിൽ ഈയിടയായി പതിവായി കണ്ടുവരാറുള്ള ഭാഗവതപാരായണവും ഇതര ശബ്ദ കോലാഹലങ്ങളും അനാവശ്യമാണെന്നും അവർ കരുതുന്നു. ഇത് വീട്ടുകാരുടെ താല്പര്യത്തിന് തങ്ങൾ  വഴങ്ങേണ്ടിവരുന്നതുകൊണ്ടാണെന്നാണ് ഒരു മുതിർന്ന ആശാൻ പരിഭവിച്ചത്.  കൊല്ലത്ത്, പലേടത്തും ചൂരൽകുത്ത്, ഒരു ചൂരൽപ്പൊളിയിൽ മീൻ കോർമ്പലിൽ കോർക്കും പോലെയായിരുന്നു '85-'90 കാലത്ത് എന്നാണ് അവിടുത്തെ അനുഷ്ഠാപകർ പറയുന്നത്. ഒരേ പൊളിയിൽ കുറെ കുട്ടികളെ കൊരുത്തിടും. ഇപ്പോ...

കുത്തിയോട്ടം വക്രീകരിക്കപ്പെഠുമ്പോൾ

Image
  കുത്തിയോട്ടത്തിന് ഐതിഹ്യം സൃഷ്ടിച്ച കഥ പാരമ്പര്യജ്ഞാനം ഗവേഷണത്തിന്റെ താളി ലേക്ക് കടക്കുമ്പോൾ, അത് ഒരു രേഖയല്ല, പൈതൃകമാണ്. അതിനെ  സംരക്ഷിക്കാനും തെളിമയോടെ കൈമാറാനും കഴിയാത്തവർ ഗവേഷണത്തിന്  യോഗ്യരല്ല. പൈതൃകത്തെ വഷളാക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്നത് സംസ്‌കാരത്തെ  മുറിവേൽപ്പിക്കുന്ന അതിക്രമമാണ്. പാരമ്പര്യ ജ്ഞാനം  അലസമായി കൈകാര്യം ചെയ്യുന്നവർ അറിവിൻ്റെ ശോഭ തല്ലി കെടുത്താൻ ശ്രമിക്കുന്നു. ഗവേഷണത്തിന്റെ പ്രഭയിൽ അവർക്ക് സ്ഥാനമില്ല. കേട്ടതൊന്നും നേരെ വിശ്വസിക്കാതെ, “എന്തുകൊണ്ട്?”, “എങ്ങനെ?”, “സത്യം ഏത്?” എന്ന ചോദ്യങ്ങൾ ചോദിച്ച്, തെളിവുകൾ ശേഖരിച്ചു, നിരീക്ഷിച്ച്, വസ്തുതകൾ പരിശോധിച്ച്, ഒടുവിൽ കൃത്യമായ അറിവിലെത്തുന്ന പ്രക്രിയയാകണം ഗവേഷണം. കുത്തിയോട്ടത്തെക്കുറിച്ച് ഒരു ഉല്പത്തി പുരാവൃത്തം നിലവിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. ചിലതെല്ലാം സന്ദർഭാനുസരണം ചില ആശാന്മാർ പറഞ്ഞുണ്ടാക്കിയതാണ്. അതിലൊന്നാണ് 'ഹാലാസ്യ മാഹാത്മ്യ'വുമായി ഈ കലയെ ബന്ധപ്പെടുത്തുന്ന കഥ. ആ ഗ്രന്ഥത്തിൽ അത്തരം ഒരു കഥയുണ്ടോ എന്ന് പരിശോധിക്കാതെയാണ് പലരും അതേപ്പറ്റി പറയുകയും എഴുതുകയും ചെയ്തിട്ടുള്ളത്. എന്നാൽ, എന്തുകൊണ്...

രാമായണപാഠം

Image
രാമായണത്തെക്കുറിച്ച് രണ്ടു കുറിപ്പുകൾ ഒന്ന് ' മാനിഷാദ': മാനവികതയുടെ താക്കോൽ മാനവികതയുടെ കവിഞ്ഞൊഴുക്കാണു രാമായണം. പ്രണയ ലീലകളിൽ ഏർപ്പെട്ടിരുന്ന ഇണപ്പക്ഷികളുടെ വേർപാടിൽ മനം വെന്തുപോയ ഒരു മനുഷ്യൻ്റെ കണ്ണീരിൽ കുതിർന്ന വിലാപമാണ്‌ യഥാർത്ഥത്തിൽ രാമായണത്തിൽ നിറഞ്ഞു നില്ക്കുന്നത്. മനുഷ്യരുടെതുപോലുമല്ല, വെറും പക്ഷികളുടെ, 'വേർപാട്‌ ഉണ്ടാക്കിയ വേദന'യാണതെന്ന് പ്രത്യേകം ഓർക്കണം. ആ സംഭവം ഋഷി കവിയെ ആകെ ഉലയ്ക്കുകയും, നമുക്കറിയുന്നതു പോലെ, അദ്ദേഹം കട്ടാളനീതിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ധാർമികതയിൽ ഊന്നിയുള്ള ആ ചോദ്യം ശാപവചസ്സായാണ് ദിഗന്തങ്ങളിൽ മുഴങ്ങിയത്. അതാണ്, 'മാ നിഷാദ'. യഥാർത്ഥത്തിൽ ആ ശാപ വാക്കുകളുടെ വിപുലീകരണം കൂടിയാണ് രാമായണം. രാമായണം രചിക്കാനിടയയതിനെ കുറിച്ചുള്ള ഐതിഹ്യവും ഇതിനെ സാധൂകരിക്കുന്നു. ആ അർത്ഥത്തിൽ രാമായണം ക്രൗഞ്ച മിഥുനങ്ങൾക്കുള്ള കവിയുടെ സ്മാരകവുമാണ്. മാ നിഷാദ പ്രതിഷ്ടാം ത്വ                                മഗമത് ശാശ്വതീ സമാ                        ...

കുട്ടമ്പേരൂരിലെ മാർത്താണ്ഡവർമ്മ ശില്പം

Image
ചെന്നിത്തലയിലെ മാർത്താണ്ഡവർമ്മ ചെന്നിത്തല കുട്ടമ്പേരൂർ കാർത്യായനീ ക്ഷേത്രത്തിലെ ശില്പം മാർത്താണ്ഡവർമ്മയുടേതെന്ന് ഉറപ്പിക്കാൻ പുരാവസ്തുശാസ്ത്രജ്ഞനായ ഡോ.എം.ജി ശശിഭൂഷൺ ചില സൂചനകൾ തരുന്നുണ്ട്. അതിൽ, പത്മനാഭപുര കൊട്ടാരത്തിലും  പത്മനാഭസ്വാമി ക്ഷേത്രത്തിലും കാണുന്ന മാർത്താണ്ഡവർമ്മയുടെ ശില്പങ്ങളോടുള്ള ആധർമണ്യം പ്രധാനമാണ്. രണ്ടാമത്തേത് മുൻകുടുമയാണ്. തമിഴ് ബ്രാഹ്മണർ പിൻകുടുമയേ വെയ്ക്കാറുള്ളൂ. അതിനാൽ ശില്പം രാമയ്യൻ്റേതല്ലെന്നുറപ്പിക്കാം. മാർത്താണ്ഡവർമ്മയ്ക്ക് മേൽ മീശയുണ്ടായിരുന്നു. കുട്ടമ്പേരൂരിലെ ശില്പത്തിൽ അത് പ്രകടമാണ്. പൂണൂൽ ഉണ്ട്. അതിനാൽ കായംകുളം രാജാവാണെന്ന ആശങ്കയും വേണ്ട.  വാസ്തവത്തിൽ, ക്ഷത്രിയൻ എന്നത് കേരളത്തിൽ ഇല്ല എന്നാണു ചരിത്ര പക്ഷം. നായർ സമുദായത്തിൽനിന്നും കുറച്ചുപേരെ ക്ഷത്രിയരാക്കുകയാണ് ഇവിടെ. മാർത്താണ്ഡവർമ്മയുടെ ഹിരണ്യഗർഭനൂഴൽ അനുസ്മരിക്കാം. അങ്ങനെ ക്ഷത്രിയനായ ആളാണ് /ആളുകളാണ് തിരുവിതാംകൂർ രാജാക്കന്മാർ. മാർത്താണ്ഡവർമ്മയുടെ സഹോദരനെ രാമൻനായർ എന്നു ടിപ്പു സംബോധനചെയ്യുന്നതും പ്രമാണമാക്കാം. കൂടാതെ ഡച്ചുരേഖകളിൽ നായർ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ ദാരുശില്പങ്ങൾ എന്ന ഡ...