ഹരികുമാർ ഇളയിടത്ത് | Profile Note


ഹരികുമാർ ഇളയിടത്ത് കുത്തിയോട്ടം അനുഷ്ഠാനരൂപത്തെക്കുറിച്ച് മൂന്നു ദശാബ്ദത്തിലധികമായി ഗവേഷണം നടത്തുന്ന സ്വതന്ത്ര ഗവേഷകനും എഴുത്തുകാരനുമാണ്(1). തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന കുത്തിയോട്ടത്തിന്റെ വ്യാപ്തി തമിഴ്നാട്ടിലെ കൊല്ലങ്കോട് മുതൽ കേരളത്തിലെ കോട്ടയം വരെ വ്യാപിക്കുന്നതായി കണ്ടെത്തി രേഖപ്പെടുത്തിയത് അദ്ദേഹത്തിന്റെ പഠനത്തിന്റെ പ്രധാന സംഭാവനകളിലൊന്നാണ് (2). പ്രത്യേകിച്ച് പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ആചാരപരമായ നിലനിൽപ്പ് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്(3).
കുത്തിയോട്ടത്തിന് ഒരു പുതിയ നിർവചനം നിർദ്ദേശിക്കുന്നതിനൊപ്പം, ‘ഓട്ടം’ എന്ന പദത്തിന്റെ പ്രാചീനമായ അർത്ഥസൂചനകളെ അടിസ്ഥാനമാക്കി ഈ അനുഷ്ഠാനത്തെ ബാധയൊഴിപ്പിക്കൽ സ്വഭാവമുള്ള ഒരു കർമ്മമായി വ്യാഖ്യാനിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്(4). കുത്തിയോട്ടം, തട്ടിയോട്ടം, പണ്ടാരയോട്ടം എന്നീ വ്യത്യസ്ത രൂപങ്ങളെ തിരിച്ചറിയുകയും അവയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്(5).
കുത്തിയോട്ടവുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങൾ ശേഖരിച്ച് ഒരു പദകോശം തയ്യാറാക്കുകയും വിവിധ പ്രദേശങ്ങളിലെ പ്രാദേശിക ഭേദങ്ങളെ കുറിച്ച് പഠനം നടത്തുകയും ചെയ്തിട്ടുണ്ട്(6). കുത്തിയോട്ടപ്പാട്ടുകളുടെ സമാഹരണവും വ്യാഖ്യാനപരമായ പഠനങ്ങളും അദ്ദേഹത്തിന്റെ ഗവേഷണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്(7).
‘ഓടനാടിന്റെ പൂരോത്സവം – കെട്ടുകാഴ്ച കുത്തിയോട്ടം’(8), ‘കുത്തിയോട്ടപ്പാട്ടുകൾ: ഒരു പഠനം’(9) എന്നീ ഗ്രന്ഥങ്ങൾ ഉൾപ്പെടെ നിരവധി കൃതികൾ അദ്ദേഹത്തിന്റെതാണ്. കൂടാതെ, പ്രാദേശിക കവികളുടെ കുത്തിയോട്ടപ്പാട്ടുകൾ പ്രസിദ്ധീകരിക്കുന്നതിലും പങ്കാളിയായിട്ടുണ്ട്(10).
സംഗീതനാടക അക്കാദമി, സാഹിത്യ അക്കാദമി, കേരള ഫോക്ലോർ അക്കാദമി എന്നിവയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളിലായി കുത്തിയോട്ടത്തെക്കുറിച്ചുള്ള ലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്(11).
__________________________

സൂചികകൾ

1. ഭാഷാപോഷിണി(2025, മാർച്ച്), സർവ്വീസ് (2025ഏപ്രിൽ), ഹിന്ദുവിശ്വ (2026 ഫെബ്രുവരി) തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ.
2. ഭാഷാപോഷിണി, ലക്കം, മാർച്ച് 2025
3.ibid, കുത്തിയോട്ടപ്പാട്ടുകൾ ഒരു പഠനം, ISBN 9788119770441
4. ഓടനാടിൻ്റെ പൂരോത്സവം-കെട്ടുകാഴ്ച, കുത്തിയോട്ടം, 2023, ISBN 9788195964529
5. ഭാഷാപോഷിണി, 2025 മാർച്ച്; കുത്തിയോട്ടപ്പാട്ടുകൾ ഒരു പഠനം, 2025; കുത്തിയോട്ടം-പദകോശം- സാഹിത്യ ലോകം, 2025 മെയ്-ജൂൺ
6. ഒരുമ സാംസ്കാരിക മാസിക, മാർച്ച് 2025
7. ISBN 9788119779441
8. Ibid 4
9. Ibid 5,7
10. ദക്ഷയാഗം-കരുവാറ്റാപങ്കജാക്ഷൻ, ISBN 9788110434 
ദാരികവധം-കൈപ്പള്ളിൽ ശശികുമാർ, ISBN 9788119770526
11. എൻ.എസ്സ്.എസ്സ്. മുഖപത്രം സർവ്വീസ് ദ്വൈവാരിക, ജന്മഭൂമി ദിനപത്രം വാരാദ്യം, ഭാഷാപോഷിണി, സാഹിത്യ ലോകം, കേളി, പൊലി, കരുവറ റിസർച്ച് ജേണൽ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലായി പത്തു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Comments

Popular posts from this blog

രാമായണപാഠം

ചരിത്രവും ഇരട്ടത്താപ്പും

ചങ്ങമ്പുഴയുടെ നല്ലമുട്ടം