About Harikumar Elayidathu | ഹരികുമാർ ഇളയിടത്ത്

Harikumar Elayidathu – എഴുത്തുകാരനും കുത്തിയോട്ടം ഗവേഷകനും പ്രാദേശിക ചരിത്രാന്വേഷകനും


ഹരികുമാർ ഇളയിടത്ത് മലയാളത്തിലെ എഴുത്തുകാരനും ജനകീയ കലാരൂപങ്ങളിലെ ഗവേഷകനുമാണ്. 1990 മുതൽ കേരളത്തിലെ ദേവീക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആചാരകലാരൂപമായ കുത്തിയോട്ടത്തെക്കുറിച്ച് പഠനം നടത്തുന്നു. കുത്തിയോട്ടത്തിന്റെ ആചാരപരവും സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ ശ്രദ്ധേയമാണ്.

പ്രാദേശിക ചരിത്രാന്വേഷകനും സ്ഥലനാമ പഠിതാവുമാണ്. സ്ഥലനാമങ്ങൾ പ്രാദേശിക ചരിത്രത്തിൻ്റെ ജാതകക്കുറിപ്പാണെന്നു കരുതുന്ന അന്വേഷകനാണ്.

2017 മുതൽ പുസ്തകപ്രസാധന രംഗത്തും പ്രവർത്തിക്കുന്നു. Bodhi Books എന്ന പ്രസാധന മുദ്രയിലൂടെ വിവിധ ഗ്രന്ഥങ്ങൾ (2026 മാർച്ച് 14 വരെ 220 പുസ്തകം) പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകപ്രസാധന രംഗത്തും അച്ചടി / ദൃശ്യ മാധ്യമരംഗത്തും  പ്രവർത്തിച്ച പരിചയം അദ്ദേഹത്തിനുണ്ട്.


പ്രധാന കൃതികൾ

•Amma -Adhikshepikkappedunnathinte Mathavum Rashtreeyavum (2014)

• Chettikulangara Kumbhabharani – Odanadinte Poorotsavam; Kuthiyottam Kettukazhcha (2023)

• Navodhana Charithrathile Ariyappedatha Aedukal (2023)

• Kuthiyottappattukal: Oru Padanam (2025)


കുത്തിയോട്ടപ്പാട്ടുകളുടെ ശേഖരണത്തിലും സംരക്ഷണത്തിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഗ്രാമീണ കവികളായ കൈപ്പള്ളിൽ ശശികുമാർ രചിച്ച 'ദാരികവധം' കരുവാറ്റാ പങ്കജാക്ഷൻ രചിച്ച 'ദക്ഷയാഗം' എന്നീ കുത്തിയോട്ടപ്പാട്ടുകളുടെ പ്രസാധകനായി.


പുരസ്കാരം

Kuthiyottappattukal: Oru Padanam എന്ന ഗ്രന്ഥത്തിന് 30-ാമത് ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം ലഭിച്ചിട്ടുണ്ട്.

കുത്തിയോട്ടം എന്ന ആചാരകലാരൂപത്തെക്കുറിച്ചുള്ള ദീർഘകാല പഠനത്തിന്റെ അടിസ്ഥാനത്തിൽ ലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.


Harikumar Elayidathu

Writer | Researcher


Comments

Popular posts from this blog

രാമായണപാഠം

ഓച്ചിറക്കളിയും പാക്കില്‍പ്പടയും

ചരിത്രവും ഇരട്ടത്താപ്പും