ഈഴവര്‍

ഇന്നത്തെപ്പോലെ അക്കാലത്തും (സംഘകാലം) രഹസ്യ വോട്ടിങ്ങിലൂടെയാണ് ദേശവാഴികളെ തിരഞ്ഞെടുക്കപ്പെടാ റുണ്ടായിരുന്നതെന്ന് ചുവടെ കൊടുത്തിരിക്കുന്ന'  പാലൈപ്പാട്ടി'ലെ വരികളിൽ നിന്ന് മനസ്സിലാക്കാനാകും. അകനാനൂറിലെ എഴുപത്തേഴാമത്തെ പാലൈപ്പാട്ടില്‍ മരുതനിള നാകനാർ ഇങ്ങനെ പാടുന്നു:

'ഇടിയുമിഴു വാനം നീങ്കിയാങ്കണും 

കുടിപതിപ്പെയർന്ത ചുട്ടുടൈ മുതുപാഴ്‌ --

ക്കയറുപിണി കുഴുചി ഓലൈ കൊൺമാർ 

പൊറി കൺ ടഴിക്കും ആവണ മാക്കളിൻ 

ഉയിർ തിറം പെയര നല്ലമർ ക്കടന്ത 

തറുക ണാളർ കുടർ തരീ ഈത്തെറുവര..'

വ്യാഖ്യാനം ഇങ്ങനെ: ഗ്രാമവാസികൾ അവരവർക്കിഷ്ടമുളള നേതാവിന്റെ പേര് ഓലയിൽ എഴുതും. പിന്നീട് അത് ചുരുട്ടി ഒരു കുടത്തിനകത്തിടും. മധ്യസ്ഥന്മാർ ആ കുടങ്ങളുടെ വായ മൂടിക്കെട്ടി കയറുകൊണ്ടു വരിഞ്ഞു ബന്തവസ്ഥ ചെയ്തു അടയാളമിട്ടുവെക്കും. പിന്നീട് കുടവോല തിരയുന്നവർ ആ അടയാളം പരിശോധിച്ച് അതിനെ അഴിച്ചു കുടത്തിനകത്തുള്ള ഓലചുരുളുകളെ ഓരോന്നായി പുറത്തെടുത്തു നിവർത്തിനോക്കും. ഇതിനെ ഇവിടെ കവി ഉപമാനമാക്കി കവിത രചിച്ചിരിക്കുന്നു (പുറം 279--280) 

സംഘകാല കൃതിയായ അകനാനൂറിൽ കയറിനെ കുറിച്ചു പരാമർശമുണ്ട്.

തകഴി, കയർ എന്നിവയെല്ലാം സംഘകാല ഭാഷാപദങ്ങളാണെന്നോർക്കുക. ഈ പാട്ടിൽ തകഴിയെന്ന പദം കടന്നുവരുന്നില്ലെങ്കിലും ആ പദത്തിന് എണ്ണക്കുടം എന്നാണർത്ഥം. 

സംഘകാലത്തുമുണ്ടായിരുന്നോ കയർത്തൊഴിലാളികൾ. തെങ്ങും അതിന്റെ ഉൽപ്പന്നങ്ങളും കേരളക്കരയിൽ പ്രചരിപ്പിച്ചതു ഈഴവരാണെന്നാണ് പറയാറുള്ളത്. ഒൻപതാം നൂറ്റാണ്ടിലെ തരിസാപ്പള്ളി ശാസനത്തിലാണ് (കൊല്ലം ചെപ്പേട് ) ആദ്യത്തെ ഈഴവ പരാമർശം കാണുന്നതെന്നും ചരിത്ര  പണ്ഡിതന്മാർക്കഭിപ്രായമുണ്ട്.

Comments