അങ്കം പുറ

 

'അംഗം പോരാ' എന്ന ശ്രീലങ്കൻ കളരി 

ശ്രീലങ്കയുടെ തനത്  അയോധന കലയാണ് അംഗം പോര. യക്ഷ വർഗ്ഗങ്ങൾ ഉണ്ടായിരുന്ന ശ്രീലങ്കയുടെ (5000) വർഷം പാരമ്പര്യം അവകാശപ്പെടുന്ന തനത് സമ്പ്രദായമാണിത്. ഇതിൽ ധ്യാനം, യന്ത്രം, മന്ത്രം, പൂട്ടുകൾ, അടിതട, ആയുധം കൊണ്ടുള്ള പ്രയോഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. 


അംഗം എന്ന വാക്കിനർത്ഥം  കൈകാൽ ഉപയോഗിച്ചുള്ള പ്രതിരോധം എന്നാണ്. ഇലങ്കം എന്നാൽ ആയുധപ്രയോഗം. ഇതിൽ  ഉറുമി, വാൾ, പിച്ചാത്തി, കുറുവടി ഇവ ഉപയോഗി ക്കുന്നു. പൂട്ടുകളിൽ ഗഥ പൂട്ട് എന്നും, അടിതടകളിൽ ഹറമ്പ എന്നും പറയുന്നു. ആനയെ മെരുക്കൽ  ഒരു കലയായി അഭ്യസിപ്പിച്ച് പോരുന്നു. നോക്കുമർമ്മത്തെ മറുകല എന്നാണു പറഞ്ഞ് പോരുന്നത്. യക്ഷ സിദ്ധിയിലൂടെയേ ഇതു സാധ്യമാകൂ എന്ന വിശ്വാസം നാട്ടുകാരിലുണ്ട്. കപില സിദ്ധി എന്ന പേരും മറുകലക്ക് കാണുന്നു. അംഗം പോര പരിശീലിക്കുന്ന സ്ഥലങ്ങളായ ആലയങ്ങളെ അംഗം മഠം എന്ന് പറയുന്നു. പരിശീലിപ്പിക്കുന്ന  ഗുരുവിനു ഉയർന്ന സ്ഥാനവും ഗ്രേഡുമുണ്ട് . അതിലെ ഉയർന്ന സ്ഥാനം വഹിക്കുന്നയാളെ 'പണിക്കിരില' എന്ന് പറയുന്നു (കേരളത്തിലെ കളരി പണിക്കർ പോലെ!)

ഈ ഒരു ആയോധാന കലക്ക് ഏകദേശം 5000 വർഷം പഴക്കമുണ്ടെന്ന് പറയുപെടുന്നു.  AD 300-328 കാലത്തെ temple ഒഫ് ടൂത് (ബുദ്ധന്റെ പല്ലു സൂക്ഷിച്ച)  എന്ന ക്ഷേത്രത്തിലെ ചുവർ ലേഖനങ്ങളിൽ ഇത് കാണാൻ കഴിയും 

സമം ദേവാലയം (1200) ഏമ്പക്ക തുടങ്ങിയ ദേവാലയങ്ങളിലും (1300)  ഇതിന്റെ ചുവർ ചിത്രങ്ങൾ കാണാം .1815ൽ ബ്രിട്ടൻ ശ്രീലങ്കയെ അധിനിവേശംനടത്തിയപ്പോൾ അംഗം പോര എന്ന ആയോധന കലയെ നിരോധിച്ചിരുന്നു. അതിനെ തുടർന്ന് ഈ കല കേരളത്തിലെ കളരിപ്പയറ്റിന് സംഭവിച്ചത് പോലെ പലതും നാമാവശേഷമായി. ചില കുടുമ്പങ്ങൾ തലമുറകളായി കൈമാറി വന്നത് മാത്രമെ ഇന്ന് നിലവിൽ കാണുന്നുള്ളൂ.

18 അടവും ശ്രീലങ്കൻ കളരികളിലും കാണുന്നു. കേരളത്തിൽ ഒതേനകുറിപ്പ് അങ്കം ജയിക്കാൻ തീയനായ പയ്യമ്പിളി ചന്തുവിന്റെ അടുത്തു 18-ാം അടവു പഠിക്കാൻ പോയതായൊരു കഥയുണ്ട്. പണ്ടു കാലത്തു ഈഴവരിലെ 8 കുടുംബക്കാർ ചേരൻ ചെങ്കുട്ടവന്റെ കാലത്ത്  കളരിയുമായി വന്നുവെന്ന് വടക്കൻ പാട്ടിൽ കാണുന്നു.

ഇതൊരു തർക്ക വിഷയമായി തന്നെ ഇന്നും നിലനിൽക്കുന്നു. ഈഴവരിലെ യക്ഷ ഉപാസന, ഈഴത്ത് നിന്നു കൊണ്ടുവന്ന യക്ഷി കല്ല്  സ്ഥാപിക്കുന്ന ഈഴ ചെംബകം , പനയിലെ യക്ഷി തുടങ്ങിയവ. ഇവര്‍ക്ക് മാന്ത്രിക ക്രമങ്ങളിലും സ്ഥാനം കാണുന്നു.


കടപ്പാട്: google, മറ്റ് സ്ത്രോതസുകൾ.

Comments