പഴയ കല്യാണം

 70/80 കളിലെ ഒരു വിവാഹം

കല്യാണത്തിനു വന്നവർ വധു ഗൃഹത്തിലേക്ക് പോകുന്നത് ഇങ്ങനെയായിരുന്നു, അന്നൊന്നും ഓഡിറ്റോറിയങ്ങൾ ഉണ്ടായിരുന്നില്ല.വീടുകളിൽ വച്ചാകും വിവാഹങ്ങൾ.

ഇന്ന് കാണുന്ന അടിമുടി സ്വര്ണമാഘോഷം അന്നില്ല. തലയിൽ അമിതമായി മുല്ലപ്പൂ കണ്ടാൽ അത് വധുവാണ് എന്നു ഉറപ്പിക്കാം, ത്രേ ഉള്ളു.

മൂന്നും നാലും കിലോമീറ്റർ ഒക്കെ ഇതുപോലെ ഫോട്ടോയിൽ കാണുന്ന പോലെ ഒരുമിച്ച് നടക്കുമായിരുന്നു വിവാഹത്തിന് വരുന്നവർ.ഇന്നത്തെ റോഡുകൾ അന്നില്ല.നടക്കണം.

വധുവിനും വരനും സാധാരണ വെളുത്ത അംബാസിഡർ കാർ ഉണ്ടാകും.അന്നൊക്കെ മിക്ക ടൂറിസ്റ്റ് കാറും വെള്ള നിറമാകും.വിവാഹങ്ങൾ പോകാൻ വേണ്ടി,മറ്റുള്ള നിറങ്ങൾ ഉള്ള വണ്ടികൾ  ആരും വാടകക്ക് വിളിക്കില്ല.ടാർ ഇട്ട് റോഡുകൾ കുറവും ചില ഉള്വഴികളിൽ വണ്ടി പോവുകയുമില്ല അന്ന്,വധുവാരന്മാർ നടന്നു വരുന്നത് കാണാൻ തന്നെ അന്നത്തെ വീടുകളിൽ മുറ്റത്ത് ആളുകൾ നിൽക്കും.വിവാഹം ഒരു ആഘോഷം തന്നെയായിരുന്ന ലളിതമായ ആഘോഷം.ജനപങ്കാളിത്തം കൊണ്ട് സമ്പന്നമായ ആഘോഷം.

തലേ ദിവസം വെട്ടു പുളിങ്കറി, കായ തൊലിയും പയറും കൂട്ടി ഉപ്പേരി, പപ്പടം, മങ്ങാക്കറി.

പായസം ഒന്നും ഇല്ല,അത്രേ ഉള്ളു അന്ന്. കല്യാണത്തിന് കായ് വറുത്ത ഉപ്പേരിയുടെ കായ് തൊലി കൊണ്ടുള്ള ഉപ്പേരി. അതിന്റെ സ്വാദ്  !!

പെട്രോ മാക്സ് കിട്ടാൻ ആണ് അന്ന് ഉത്കണ്ഠ.അത് വാടകക്ക് എടുക്കലും കത്തിക്കളുമൊക്കെ ഒരു ചടങ്ങ് ആയിരുന്നു.കൂടെ 2 കൊളാബിയും പാട്ട് കേൾപ്പിക്കാൻ !! സ്‌പീക്കർ ഇല്ല എന്ന് എടുത്ത പറയണ്ടല്ലോ ല്ലേ ?.

ചീട്ടുകളിക്കിടെ പാടാൻ അറിയുന്നവർ പാടും അത് കഴിഞാൽ പാട്ട് വച്ച നൃത്തമാണ് പതിവ്.തുള്ളൽ എന്നു അന്നത്തെ കാരണവന്മാർ പറയും.

ലഡ്ഡു, മിച്ചർ, ചായ, പഴം തലേ ദിവസം വരുന്നവർക്ക്.

പൊതുവെ ആരും ഒന്നിനും പരാതി പറയില്ല. സദ്യക്ക് പായസം കഴിക്കാൻ മാത്രം ഒരു മത്സരം ഉണ്ടാകും. മിനിമം 5 കുഴുതൽ കഴിച്ചിരിക്കണം.

പലട, പരിപ്പ് ആണ് പായസങ്ങൾ. അതിൽ കൂടുതൽ പതിവില്ല. അപൂർവങ്ങളിൽ അപൂർവം പഴം പ്രഥമൻ ഉണ്ടാകും. അത്രന്നെ !!

ആദ്യത്തെ പന്തിയിൽ ആരും ഇരിക്കില്ല,ആളുകളുടെ കയ്യും കാലും പിടിച്ചിരുത്തണം. വരന്റെ ആളുകൾക്കാണ് ആ മുൻഗണന.രണ്ടാമത്തെ പന്തി മുതൽ തിരക്കാണ്,ആ സമ്പാറിന്റെ ചൂട്‌ ഒന്ന് അറട്ടെ, എന്നിട്ടാകാം വിസ്ഥരിച്ചുള്ള ഒരു ഊണ്.

സദ്യ വിളബുന്നവർക്കാണ് അന്ന് ഉത്കണ്ഠ ,തെറ്റിയാൽ കര്ണാവന്മാരുടെ ശകാരം കണക്കിന് കിട്ടും,അത് കേട്ട് പെണ്പിള്ളേരുടെ ചിരി വളകിലുക്കം പോലെയല്ല അട്ടഹാസം പോലെ അലയടിക്കും എന്ന് അനുഭവസ്ഥർ !!

നാട്ടുകാരും കൂട്ടുകരുമാണ് ഈ വിളമ്പൽ പ്രക്രിയ ഏറ്റെടുക്കുക,ഞാനും കൂടാറുണ്ട്.കള്ള ലക്ഷണം കാണിച്ചു മുങ്ങാൻ നോക്കുന്നവർക്കാൻ നറുക്ക് ആദ്യം വീഴുക.ഒരു സാമ്പിൾ ഇല ആദ്യം വിളമ്പി വാക്കും.അത് പോലെ വിലമ്പണം.ഓർഡർ അനുസരിച്ചു 4 വറുത്ത ഉപ്പേർക്കാരെ ആദ്യം വിടും.അവർക്ക് പിന്നാലെ പുളിയിഞ്ചി പിന്നെ വിവിധ അച്ചാറുകൾ.

ഇസ്റ്റു അല്ലെങ്കിൽ ഓലൻ,തോരൻ, അവയിൽ, കൂട്ടുക്കറി,എരുശ്ശേരി, പുളിശ്ശേരി,അച്ചടി,കിച്ചടി,പച്ചടി,പരിപ്പ്,ഉപ്പ് എന്നിവ വിളമ്പാൻ വിടും.

പപ്പടം അവസാനം,അതോടു കൂടി ചോറ് വിളമ്പാനുള്ള ആളുകൾ റെഡി ആയി നിൽക്കും.ആളുകൾ ഇരുന്നതിനു ശേഷം മറ്റുള്ള വിഭവങ്ങൾ വിളമ്പുകയായി.

തുമ്പപ്പൂ പോലെയുള്ള ചോറു വേണം എന്ന് നിർബന്ധമാണ്.പാലക്കാടൻമട്ട അരി പതിവില്ല.

ചോറ് വിളമ്പിയാൽ പരിപ്പ് കൂട്ടി ഒരു ഉരുള ആദ്യം. പിന്നെയാണ് സാമ്പാർ വിളമ്പുക. സമ്പാറിന്റെ ആദ്യ ഉരുള പൈനാപ്പിൾ കൊണ്ടുള്ള കിച്ചടി കൂട്ടിയാകണം ആദ്യ ഉരുള, സാമ്പാറിന്റെ കാളൽ ഒന്നു തണുപ്പിക്കാൻ.

കറികൾ എല്ലാം രണ്ടാം വട്ടം ചോദിച്ചു വില്സമ്പിയത്തിന് ശേഷം പലട ആദ്യം പിന്നെ പരിപ്പ്. വിവാഹത്തിന് ഗോതമ്പ് പതിവില്ല. അടിയന്തിരം സദ്യക്കാണ് ഗോതമ്പ് അന്നൊക്കെ. 2 പായസം മാത്രമേ ഉണ്ടാകൂ.

പ്രഥമൻ കഴിഞ്ഞാൽ ചോറു പപ്പടം കൂട്ടി, കൂടെ സംഭാരം വരും. അതിനു ശേഷം ബാക്കി വച്ച പപ്പടം പരിപ്പ് പ്രഥമനിൽ പൊടിച് കഴിക്കാം. കടലാസ് ഗ്ലാസ് ഇല്ല അന്ന് !!

സ്റ്റീൽ ഗ്ലാസ് വെള്ളം കുടിക്കാൻ മാത്രം. അതിൽ സംഭാരം പോലും വിളമ്പില്ല. ചോദിച്ചാൽ ശകാരമാണ് കിട്ടുക. !!

സദ്യ കഴിഞ്ഞാൽ ഓരോ ചെറുനാരങ്ങ വധുവാരന്മാർ തരും,അവരുടെ കൂടെ ഒരു ഫോട്ടോക്ക് ശേഷം,ചെറിയ ഒരു പൂച്ചെണ്ടും.

സദ്യ കഴിഞ്ഞാൽ സിഗരറ്റ്, മുറുക്കാൻ, പഴം എടുത്ത് സാപിടാൻ നല്ല തിരക്ക് ഉണ്ടാകും.

പിന്നെ പതുക്കെ അവരവരുടെ വീടുകളിലേക്ക്  !!

🚗🚗🚗🚗🚗🚗🚗

Comments