ദാക്ഷായണി വേലായുധന്‍

 മണ്ണിന്‍റെ മകൾ...




1912-ലാണ് "പുലയ" സാമുദായാംഗമായ ദാക്ഷായണിയുടെ ജനനം. എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ മുളവുകാട്  ഗ്രാമവാസികൾ ആയിരുന്നു കുടിക്കാർ | കുടുംബം


• ദാക്ഷായണി വേലായുധൻ


മഹാത്മാ ശ്രീ അയ്യൻകാളിയുടെ പോരാട്ട വീര്യംകൊണ്ട് തിളങ്ങി നിന്ന കേരളമണ്ണിൽ ജാതയതക്കെതിരെ പോരാടിയ ദലിത് മുന്നണി പോരാളിയായ ധീരവനിതയുടെ ചരിത്രം കേരളക്കര നല്ലരീതിയിൽ അങ്ങ്   മണ്ണിട്ട് മൂടുകയായിരുന്നു.


അപ്പനും അമ്മയും മകൾക്കായി നിശ്ചയിച്ച പേരിടൽ കർമ്മത്തോടെ തന്നെ സമൂഹത്തിലെ ജാതി വ്യവസ്ഥിതിക്കെതിരേയുളള നീക്കൾ ദൃശ്യമായിരുന്നു ദാക്ഷായണി.


അന്ന് പുലയ സമുദായത്തിൽ പെട്ടവർക്ക് മാറ്റിവെച്ചിരുന്ന അഴകി,ചക്കി,പൂമാല,കാളി,

കുറുമ്പ എന്നീ പേരുകൾ ഇടാതെ, ദക്ഷൻറ്റ് മകൾ എന്ന അർത്ഥത്തിൽ പാർവതിയുടെ പരിയായമായ ദാക്ഷായണി എന്ന പേര് അപ്പനും അമ്മയും മകൾക്ക് നൽകിയത് തന്നെ ഇത്തരത്തിൽ ശ്രദ്ധയർഹിക്കുന്നു. ..ഒരു പുലയപെണ്ണിന്  ഇങ്ങനെ  ഒരു നാമകരണം അന്ന് വലിയ സംസാര വിഷയമായി..


മുളവുകാട് സെന്റ് മേരീസ് എൽ.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ച  ദാക്ഷായണി ഉയർന്ന മാർക്കുകളോടെയാണ് വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കിയത്. എറണാകുളം മഹാരാജാസ് കോളേജിൽ ശാസ്ത്രപഠനത്തിനായി ചേർന്ന ഏക വിദ്യാർത്ഥിനിയായ, ദാക്ഷായണി ആ കാലത്ത് പിന്നോക്ക വിഭാഗത്തിൽ നിന്ന് ആദ്യമായി ഗ്രാജുവേഷൻ നേടിയ വനിതകൂടിയാണ് എന്നുളള ബഹുമതി സ്വന്തം. 


മഹാത്മാവിൻറ്റ് പോരാട്ട വിജയങ്ങൾക്ക് അനുകൂലമായ കല്പനകൾ ഉണ്ടായിരുന്നു എങ്കിലും അങ്ങിഇങ്ങായി ഇത് അംഗീകരിക്കുവാൻ സമ്മതിച്ചിരുന്നില്ല പല സവർണ പ്രമാണിമാർ. ..എന്നാൽ ചെറുപ്രായത്തിലേ അതിനെയൊക്ക് വെല്ലുവിളിച്ചു വളർന്നു വന്ന ധീര വനിതയായിരുന്നു ദാക്ഷായണി. ..

മേൽക്കുപ്പായം ധരിച്ച ആദ്യ ദലിത് പെൺകുട്ടിയായും, ബിരുദധാരണിയായ ആദ്യ ദലിത് സ്ത്രീയായും പിന്നീട് അറിയപ്പെട്ടു.


ഉന്നത ജാതി എന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ മുന്നിലൂടെയുളള യാത്രപോലും നിഷേധിക്കപ്പെട്ട നാളുകളിൽ. .

റോഡിലൂടെ പോകുന്ന ദാക്ഷായണിയുടെ മുമ്പിൽ പെടാതിരിക്കുവാൻ പുലയര് കണ്ടാൽ കുഷ്ടം വരും എന്ന് പറഞ്ഞു പരത്തിയ ഇവറ്റകൾ വഴിമാറി വയലിലൂടെ യാത്രചെയ്തിരുന്നു....


പിന്നീട് അധ്യാപികയായി ജോലി നോക്കുമ്പോഴും ജാതിയതയുടെ വിവേചനങ്ങൾ ദാക്ഷായണിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ...


അപ്പോഴും താൻ ഒരു ദലിതയാണ് എന്ന് അഭിമാനം മനസ്സിൽ സൂക്ഷിച്ചും ... ആരുടേയും മുമ്പിൽ തലകുനിക്കാത് ഉയർത്തിപിടിച്ച് തന്നെ ദാക്ഷായണി മുന്നേറി. ..


സാമൂഹ്യ പരിഷ്കർത്താവായ കെ.പി വള്ളോൻറ്റയും, രാജ്യ സഭാംഗവുമായ എട്ടാം കേരള നിയമസഭാംഗവുമായിരുന്ന കെ.കെ മാധവന്റെയും സഹോദരിയായിരുന്നു ദാക്ഷായണി. ..അടിച്ചമർത്തപ്പെട്ട തൻറ്റ് സമൂഹത്തിന് വേണ്ടി ജീവിതം പോരാട്ടമാക്കി..


മുൻ രാഷ്ട്രപതി കെ.ആർ നാരായണൻറ്റ് ഇളയച്ഛനും ആദ്യ പാർലമെന്റിലെ അംഗവുമായിരുന്ന ആർ.വേലായുധന് 1940 വിവാഹം കഴിച്ചു. ...അന്ന് ഗാന്ധിജിയു കസ്തൂർബയും വിവാഹത്തിന് പങ്കെടുത്തു..


പക്ഷെ തൻറെ ഉള്ളിലെ ദലിത് സ്നേഹം ബാബാ അംബേദ്കറിനൊപ്പം ഡൽഹിയിൽ മുഴുവൻ സമയം പ്രവർത്തനം ആരംഭിച്ചു. ..


1945-ൽ കൊച്ചിൻ ലെജിസലേറ്റിവ് അസംബ്ലി അംഗമായി ..1946- ലാണ് ഇന്ത്യൻ ഭരണഘടന നിർമാണ സമിതി അംഗമാകുന്നത് 


സരോജിനി നായിഡുവിനേയും വിജയലക്ഷ്മി പണ്ഡിറ്റിനേയും പോലെയുള്ള അങ്ങേയറ്റം പ്രബലരായ സ്ത്രീകളുടെ ഇടയിൽ നിന്നാണ് തൻറ്റ് നിലപാടുകൾ ഉറക്കെ പറയുവാൻ പോരാട്ടവീര്യം മനസ്സിൽ തിളച്ചു പൊന്തി. ...


നാളത്തെ ഇന്ത്യയിൽ ജാതി-മത സമുദായ ഉച്ച-നീചത്വങ്ങൾ ഉണ്ടാകാൻ പാടില്ല എന്ന ഉറച്ച നിലപാടിലുളള പ്രസംഗ വാക്കുകൾ ഭരണഘടന സമതിയിൽ നടത്തിയത്  ചരിത്രത്തിൽ കാത്തു സൂക്ഷിക്കുവാൻ അന്നത്തെ ചില സവർണ ലോബി ചരിത്രകാരന്മാർ വിസമ്മതിച്ചു. ...


തൊട്ടുകൂടായ്മ നിരോധിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ 17 ആം  ആർട്ടിക്കിളിൻറ്റ് പ്രാധാന്യം ഉയർത്തിപിടിച്ചു ദാക്ഷായണി. ...


ജീവിതത്തിൽ അനുഭവിച്ച യാദനകൾ.. തൻറ്റ് സമുദായകര് കണ്ടാൽ കുഷ്ടം വരും എന്ന് പറഞ്ഞു നടന്നവരുട് മുമ്പിൽ. .തൻറ്റ് വിവാഹം ഒരു കുഷ്ടരോഗിയുടെ കാർമികത്വത്തിൽ നടത്തി ചരിത്രം തിരുത്തിക്കുറിച്ചു...


1977-ൽ മഹിളാ ജാഗ്രിതി പരിഷത്ത് എന്ന സംഘടന രൂപികരിച്ചു....സ്ത്രീകൾക്ക് നേരേയുണ്ടാകുന്ന ആക്രമണങ്ങൾ ശക്തമായി പ്രതികരിച്ചു ഫലം കാണുകയും ചെയ്തു. ...


1978 ജൂലൈ 20 ന്,  അറുപത്തിയാറാം വയസ്സിൽ ദാക്ഷായണി വേലായുധൻ ഈ ലോകത്ത് നിന്നും വിടപറഞ്ഞു.....അതോടെ ആ ചരിത്രവും മണ്ണിട്ട് മൂടി......കാരണം  ഓർമ്മകൾക്ക് പിശുക്ക് കാണിക്കുന്ന( അതും കീഴ്ജാതി എന്ന് മുദ്രകുത്തിയ ഒരു വ്യക്തിത്വം ആണെങ്കിൽ ) ഒരു സമൂഹം കേരളക്കരയിൽ ശക്തമായി. ...

1.വഴിനടക്കുവാൻ അനുവാദം ഉളളപ്പോഴും ഭയന്ന് നിന്ന തൻറ്റ് ജനതയ്ക്കു വേണ്ടി കരപ്രമാണിമാരുടെ മുമ്പിലൂട് യാത്ര ചെയ്ത ധീര വനിത....


2.ഗ്രാജുവേഷൻ നേടിയ ആദ്യ ദലിത് സ്ത്രീ. ..


3.ദലിത് ഉന്നമനത്തിനായി തുടക്കം തൊട്ടേ പോരാടിയ  മഹത് വ്യക്തിത്വം. ..എടുത്ത് എഴുതുവാൻ ബഹുമതി വാക്കുകൾ ഒരുപാട്. ...പക്ഷെ ഇന്നും ചരിത്രങ്ങൾ മൂടപെട്ടുകിടക്കുന്നു. .


സ്മരിക്കാം നമ്മുക്ക് മണ്ണിൻറ്റ് മകളായ ധീരവനിതയുടെ പോരാട്ട ഓർമ്മകൾക്ക് മുൻപിൽ.ഒരു ജനതയുടെ ഉയർച്ചയ്ക്ക് വേണ്ടി നടത്തിയ പ്രയാണത്തിന് മുൻപിൽ ..

പ്രണാമം.


വിമർശനം മനസ്സിൽ ഉണരുന്നവർക്കായി ഒരു ചിത്രം കമന്റ് ബോക്സിൽ കൊടുക്കുന്നു. ..


കടപ്പാട്. ...പുലമറിഞ്ഞ ചരിത്ര കൂട്ടായ്മ 

Comments