ചിറ്റേടത്തു ശങ്കുപ്പിളള കുറുമ്പന്‍ ദൈവത്താന്‍

കുറുമ്പന്‍ ദൈവത്താനും            ചിറ്റേടത്തു ശങ്കുപ്പിളളയും            പിന്നൊരു ശിവരാത്രിയും

••



കുറുമ്പന്‍ ദൈവത്താനും ആയിരത്തി അഞ്ഞൂറില്‍പ്പരം (രണ്ടായിരത്തിനടുത്ത്) ഇതുപോലൊരു ശിവരാത്രി ദിവസം ചെങ്ങന്നൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പമ്പയില്‍ മുങ്ങിക്കുളിച്ച് കയറി വരുമ്പോള്‍ തടയാന്‍ തയ്യാറായി നിന്ന യാഥാസ്ഥിതികരെ ആജ്ഞാശക്തിയാല്‍ അടക്കി നിര്‍ത്തിയ ഒരാളുണ്ട്.  കുറുമ്പന്‍ ദൈവത്താന്‍റെ സുഹൃത്തും സര്‍വ്വസ്വീകാര്യനുമായ ചിറ്റേടത്ത് ശങ്കുപ്പിളള. അദ്ദേഹത്തിന്‍റെ സാന്നിധ്യം ഒന്നുകൊണ്ടുമാത്രം ക്ഷേത്ര പ്രവേശനത്തിനു വന്ന പുലയരെ അക്രമിക്കാനെത്തിയ യാഥാസ്ഥിതികരുടെ മനോവീര്യം തകര്‍ന്നു പോയിരുന്നു. എതിരാളികള്‍ നോക്കി നില്‍ക്കേ, ആരെയും കൂസാതെ അദ്ദേഹം കുറുമ്പനെയും കൂട്ടരെയും ക്ഷേത്രത്തിലേക്ക് ക്ഷണിച്ചു കയറ്റി. ക്ഷേത്ര പ്രവേശനവിളംബരം ഔദ്യോഗികമായി തിരുവിതാംകൂറില്‍ പ്രഖ്യാപിക്കുന്നതിനും മുമ്പായിരുന്നു ഈ സംഭവം. നവോത്ഥാനചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകളില്‍ ഒന്നായി ഈ സംഭവം. പിന്നീട് വൈക്കം സത്യഗ്രഹകാലത്ത് യാഥാസ്ഥിതികരാല്‍ ചിറ്റേടത്ത് ശങ്കുപ്പിളള ദാരുണമായി കൊല്ലപ്പെട്ടു.


Comments