ഗുരുദേവനറിയാത്ത അഭിമുഖം


ഗുരുദേവന്റെ വൈക്കം സത്യഗ്രഹാശ്രമ സന്ദർശനത്തിനു പിന്നിൽ..


ഗുരുദേവനെ വൈക്കത്ത് കൊണ്ടുവരേണ്ടത് ടി. കെ. മാധവന്റെ സ്വന്തം ആവശ്യമായി വന്നുകൂടി!

മാധവനറിയാതെ, സത്യഗ്രഹത്തെ സംബന്ധിച്ച ഗുരുദേവന്റെ ഒരഭിമുഖം ദേശാഭിമാനിയിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

വിലക്കുളളിടത്ത് ബലാൽ കടക്കണമെന്നും ക്ഷേത്രത്തിൽ കടന്ന് പാൽപ്പായസം കോരി
കുടിക്കണമെന്നും മറ്റും ഗുരുദേവൻ പറഞ്ഞതായി ആ ലേഖനത്തിലുണ്ടായിരുന്നു. ഇത് വിവാദമാമായി.

ഗുരുദേവൻ ഗാന്ധിജിക്കെതിരാണെന്ന് സത്യഗ്രഹ വിരോധികൾ പ്രചരിപ്പിച്ചു.

കോൺഗ്രസ് സത്യഗ്ര
ഹത്തിൽ നിന്ന് പിൻമാറണമെ
ന്ന് ഗാന്ധിജിക്ക് ചിലർ കമ്പി സന്ദേശമയച്ചു.

ഗുരുവിന്റേത്
അക്രമമാർഗ്ഗമാണെന്ന് ഗാന്ധിജി തന്റെ പത്രക്കുറിപ്പിൽ എഴു
തുകയും ചെയ്തു.

വിവാദം ശ്രദ്ധയിൽപ്പെട്ടപ്പോൾ
തന്റെ ഉദ്ദേശം മനസ്സിലാക്കാതെ തയ്യാറാക്കിയ ലേഖനമാണതെന്നും സത്യഗ്രഹത്തോട്  തനിക്ക് ഒരഭിപ്രായ വ്യത്യാസവുമില്ലെന്നും ഗുരുദേവൻ ഒരു
പരസ്യ പ്രസ്താവന നൽകി.

എന്നിട്ടും വിവാദങ്ങൾ കെട്ടടങ്ങിയില്ല.

തന്റെ സ്വന്തം പത്രത്തിൽ വന്ന തെറ്റ് മാധവനെ വിഷമ വൃത്തത്തിലാക്കി.

ഈ സാഹചര്യത്തിലാണ് മാധവൻ ശിവഗിരിയിലെത്തി ഗുരു
ദേവനോട് വൈക്കം സന്ദർശിക്കുവാൻ അപേക്ഷിക്കുന്നത്‌.

ഗുരുദേവന്റെ വെല്ലൂർമഠമാണ്
സത്യഗ്രഹാശ്രമമെന്നതിനാൽ അവിടന്ന് ആതിഥേയനുമായിരുന്നല്ലൊ!

1924 സെപ്തംബർ 27-ന് വൈക്കത്തെത്തിയ ഗുരുദേവൻ 3 ദിവസം തങ്ങി. പ്രത്യേകം തയാറാക്കിയ ഭക്ഷണമൊഴിവാക്കി പൊതുവിലുള്ളത്
സ്വീകരിച്ചു. ഗാന്ധിജിക്കായി ഒരു
പൊതു പ്രാർത്ഥനയിൽ പങ്കുകൊള്ളാൻ ക്ഷണിച്ചപ്പോൾ, 'പങ്കുകൊള്ളാനല്ല, പ്രാർത്ഥിക്കുവാനാണ് പ്രധാനമായി തുടങ്ങുന്നത് '- എന്നരുളിക്കൊ
ണ്ട് പരസ്യമായി പ്രാർത്ഥിക്കുകയും ചെയ്തു.! അവിടെ ദത്തെടുത്തു വളർത്തുന്ന ഒരു
പുലയക്കുട്ടിയെ കണ്ടപ്പോൾ
ഗുരുദേവൻ ഏറെ പ്രീതനായി!

ഈ സന്ദർശനത്തോടെ ഈഴവ സമുദായം, സത്യഗ്രഹത്തെ സ്വന്തം ദൗത്യമെന്നപോലെ
ഏറ്റെടുത്തു. അതോടെ ആളും അർത്ഥവുമൊഴുകി, സത്യഗ്രഹാശ്രമത്തിലെ ദാരിദ്യവും മാറി.

കടപ്പാട്: സ്വാമി ഗുരുപ്രകാശം


Comments