ഹരിഹരപുത്രന്‍
••
പാശ്ചാത്യരുടെത് രാഷ്ടീയത്തിന്‍റെ ഭാഷയും ഭാരതീയരുടെത് മതത്തിന്‍റെ / ആദ്ധ്യാത്മികതയുടെതെന്ന് എ. എല്‍. ബഷാം / ഭാഷയുമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പാശ്ചാത്യര്‍ ഫോര്‍മുലകള്‍ സൃഷ്ടിച്ച് ( സൂത്രവാക്യങ്ങള്‍) പ്രശ്ന പരിഹാരത്തിനു ശ്രമിക്കുമ്പോള്‍, ഇവിടെ തത്ത്വചിന്ത കഥാ രൂപേണയാണ് സാധാരണക്കാരിലേക്ക് വിനിമയം ചെയ്യപ്പെട്ടിട്ടുളളത്. അഹല്യയുടെ മോക്ഷകഥ ഏറ്റവും നല്ല ഉദാഹരണം. ഉഴുതുമറിക്കാതെ കിടന്ന വയലില്‍ കൃഷി തുടങ്ങിയതിനെ പ്രസ്തുത കഥ പ്രതീകവത്ക്കരിക്കുന്നു.
• ഗൗതമന്‍ - ഗമിക്കുന്നവന്‍ - സഞ്ചരിക്കുന്നവന്‍ - സൂര്യന്‍
• അഹല്യ - ഹലം പതിക്കാത്തത് - കലപ്പ ഏല്‍ക്കാത്തത് - തറഞ്ഞ നിലം
• ഇന്ദ്രന്‍ - മഴയുടെ ദേവത - ഇടിമിന്നല്‍
• രാമന്‍ - (ഇവയെല്ലാം ) യോജിപ്പിക്കുന്നവന്‍
സൂര്യന്‍റെ സഞ്ചാരം, കാലവര്‍ഷം, വിത്ത് മുളക്കാനുളള സന്ദര്‍ഭം ഇവയെല്ലാം കഥാരൂപേണ ആഖ്യാനം ചെയ്യപ്പെടുന്നു, ഈ കഥയില്‍(വായനക്കാര്‍ക്ക് വേദാന്ത വിഷയ പരിചയമുളളതിനാലും, സമയക്കുറവിനാലും വിശദീകരണത്തിനു മുതിരുന്നില്ല)

ഭാരതത്തില്‍ നിരവധി മതങ്ങള്‍ നിലനിന്നിരുന്നു. ഗാണപത്യര്‍, ശൈവര്‍, വൈഷ്ണവര്‍, ശാക്തേയര്‍ എന്നിങ്ങനെ. വിശ്വാസത്തിന്‍റെയും മതത്തിന്‍റെയും പേരില്‍ അവര്‍ പരസ്പരം സംഘര്‍ഷങ്ങളും പതിവായിരുന്നു. ശങ്കര പ്രഭാവത്തില്‍ സകലരുടെയും മതസാരം ഏകമെന്നു തിരിച്ചറിയുന്ന ചരിത്ര ഘട്ടമാണ് ഇവിടെ മോഹിനിയോടുളള ശിവന്‍റെ പ്രതിപത്തി. ഈ രണ്ടു കൂട്ടരും യോജിച്ച് പുതിയ ആരാധനാ സമ്പ്രദായത്തിലേക്ക് തിരിയുന്ന ചരിത്ര മുഹൂര്‍ത്തമാണ്  ശിവ / മോഹിനീ ലയനം. ശൈവ വൈഷ്ണവ സംയോഗം. അതില്‍ ഓരോരുത്തരും അവരവര്‍ക്കു വേണ്ടതെടുത്തുകൊളളൂ. സ്വവര്‍ഗ്ഗം താല്പര്യം ഉളളവര്‍ക്ക് അതാവാം. തത്ത്വം വേണ്ടവര്‍ക്ക് അതുമാവാം. ഓരോരുത്തരുടെയും ആര്‍ജ്ജിത സംസ്കാരവും മനോനിലയുമാണ് പ്രധാനം.

Comments