സംഘകാലത്തെ തെരഞ്ഞെടുപ്പ്


സംഘകാലത്ത് ഭരണാധികാരികളെ വോട്ടുചെയ്ത് തെരഞ്ഞെടുത്തതായി അകനാനൂറില്‍ പറയുന്നു.

ഇന്നത്തെപ്പോലെ അക്കാലത്തും (സംഘകാലം) രഹസ്യ വോട്ടിങ്ങിലൂടെയാണ് ദേശവാഴികളെ തെരഞ്ഞെടുക്കാറുണ്ടായിരുന്നതെന്ന് അകനാനൂറിലെ പാലൈപ്പാട്ടിൽ നിന്ന് മനസ്സിലാക്കാനാകും. അകനാനൂറിലെ എഴുപത്തേഴാമത്തെ പാലൈപ്പാട്ടില്‍ മരുതനിള നാകനാർ ഇങ്ങനെ പാടുന്നു:

'ഇടിയുമിഴു വാനം നീങ്കിയാങ്കണും
കുടിപതിപ്പെയർന്ത ചുട്ടുടൈ മുതുപാഴ്‌ --
ക്കയറുപിണി കുഴുചി ഓലൈ കൊൺമാർ
പൊറി കൺ ടഴിക്കും ആവണ മാക്കളിൻ
ഉയിർ തിറം പെയര നല്ലമർ ക്കടന്ത
തറുക ണാളർ കുടർ തരീ ഈത്തെറുവര..'

വ്യാഖ്യാനം ഇങ്ങനെ: ഗ്രാമവാസികൾ അവരവർക്കിഷ്ടമുളള നേതാവിന്റെ പേര് ഓലയിൽ എഴുതും. പിന്നീട് അത് ചുരുട്ടി ഒരു കുടത്തിനകത്തിടും. മധ്യസ്ഥന്മാർ ആ കുടങ്ങളുടെ വായ മൂടിക്കെട്ടി കയറുകൊണ്ടു വരിഞ്ഞു ബന്തവസ്ഥ ചെയ്തു അടയാളമിട്ടുവെക്കും. പിന്നീട് കുടവോല തിരയുന്നവർ ആ അടയാളം പരിശോധിച്ച് അതിനെ അഴിച്ചു കുടത്തിനകത്തുള്ള ഓലചുരുളുകളെ ഓരോന്നായി പുറത്തെടുത്തു നിവർത്തിനോക്കും. ഇതിനെ ഇവിടെ കവി ഉപമാനമാക്കി കവിത രചിച്ചിരിക്കുന്നു (പുറം 279--280)

സംഘകാല കൃതിയായ അകനാനൂറിൽ കയറിനെ കുറിച്ചു പരാമർശമുണ്ട്.
തകഴി, കയർ എന്നിവയെല്ലാം സംഘകാല ഭാഷാപദങ്ങളാണെന്നോർക്കുക. ഈ പാട്ടിൽ തകഴിയെന്ന പദം കടന്നുവരുന്നില്ലെങ്കിലും ആ പദത്തിന് എണ്ണക്കുടം എന്നാണർത്ഥം.
സംഘകാലത്തുമുണ്ടായിരുന്നോ കയർത്തൊഴിലാളികൾ. തെങ്ങും അതിന്റെ ഉൽപ്പന്നങ്ങളും കേരളക്കരയിൽ പ്രചരിപ്പിച്ചതു ഈഴവരാണെന്നാണ് പറയാറുള്ളത്. ഒൻപതാം നൂറ്റാണ്ടിലെ തരിസാപ്പള്ളി ശാസനത്തിലാണ് (കൊല്ലം ചെപ്പേട് ) ആദ്യത്തെ ഈഴവ പരാമർശം കാണുന്നതെന്നും ചരിത്ര  പണ്ഡിതന്മാർക്കഭിപ്രായമുണ്ട്.

Comments