Posts

രാമായണപാഠം

Image
രാമായണത്തെക്കുറിച്ച് രണ്ടു കുറിപ്പുകൾ ഒന്ന് ' മാനിഷാദ': മാനവികതയുടെ താക്കോൽ മാനവികതയുടെ കവിഞ്ഞൊഴുക്കാണു രാമായണം. പ്രണയ ലീലകളിൽ ഏർപ്പെട്ടിരുന്ന ഇണപ്പക്ഷികളുടെ വേർപാടിൽ മനം വെന്തുപോയ ഒരു മനുഷ്യൻ്റെ കണ്ണീരിൽ കുതിർന്ന വിലാപമാണ്‌ യഥാർത്ഥത്തിൽ രാമായണത്തിൽ നിറഞ്ഞു നില്ക്കുന്നത്. മനുഷ്യരുടെതുപോലുമല്ല, വെറും പക്ഷികളുടെ, 'വേർപാട്‌ ഉണ്ടാക്കിയ വേദന'യാണതെന്ന് പ്രത്യേകം ഓർക്കണം. ആ സംഭവം ഋഷി കവിയെ ആകെ ഉലയ്ക്കുകയും, നമുക്കറിയുന്നതു പോലെ, അദ്ദേഹം കട്ടാളനീതിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ധാർമികതയിൽ ഊന്നിയുള്ള ആ ചോദ്യം ശാപവചസ്സായാണ് ദിഗന്തങ്ങളിൽ മുഴങ്ങിയത്. അതാണ്, 'മാ നിഷാദ'. യഥാർത്ഥത്തിൽ ആ ശാപ വാക്കുകളുടെ വിപുലീകരണം കൂടിയാണ് രാമായണം. രാമായണം രചിക്കാനിടയയതിനെ കുറിച്ചുള്ള ഐതിഹ്യവും ഇതിനെ സാധൂകരിക്കുന്നു. ആ അർത്ഥത്തിൽ രാമായണം ക്രൗഞ്ച മിഥുനങ്ങൾക്കുള്ള കവിയുടെ സ്മാരകവുമാണ്. മാ നിഷാദ പ്രതിഷ്ടാം ത്വ                                മഗമത് ശാശ്വതീ സമാ                        ...

കുട്ടമ്പേരൂരിലെ മാർത്താണ്ഡവർമ്മ ശില്പം

Image
ചെന്നിത്തലയിലെ മാർത്താണ്ഡവർമ്മ ചെന്നിത്തല കുട്ടമ്പേരൂർ കാർത്യായനീ ക്ഷേത്രത്തിലെ ശില്പം മാർത്താണ്ഡവർമ്മയുടേതെന്ന് ഉറപ്പിക്കാൻ പുരാവസ്തുശാസ്ത്രജ്ഞനായ ഡോ.എം.ജി ശശിഭൂഷൺ ചില സൂചനകൾ തരുന്നുണ്ട്. അതിൽ, പത്മനാഭപുര കൊട്ടാരത്തിലും  പത്മനാഭസ്വാമി ക്ഷേത്രത്തിലും കാണുന്ന മാർത്താണ്ഡവർമ്മയുടെ ശില്പങ്ങളോടുള്ള ആധർമണ്യം പ്രധാനമാണ്. രണ്ടാമത്തേത് മുൻകുടുമയാണ്. തമിഴ് ബ്രാഹ്മണർ പിൻകുടുമയേ വെയ്ക്കാറുള്ളൂ. അതിനാൽ ശില്പം രാമയ്യൻ്റേതല്ലെന്നുറപ്പിക്കാം. മാർത്താണ്ഡവർമ്മയ്ക്ക് മേൽ മീശയുണ്ടായിരുന്നു. കുട്ടമ്പേരൂരിലെ ശില്പത്തിൽ അത് പ്രകടമാണ്. പൂണൂൽ ഉണ്ട്. അതിനാൽ കായംകുളം രാജാവാണെന്ന ആശങ്കയും വേണ്ട.  വാസ്തവത്തിൽ, ക്ഷത്രിയൻ എന്നത് കേരളത്തിൽ ഇല്ല എന്നാണു ചരിത്ര പക്ഷം. നായർ സമുദായത്തിൽനിന്നും കുറച്ചുപേരെ ക്ഷത്രിയരാക്കുകയാണ് ഇവിടെ. മാർത്താണ്ഡവർമ്മയുടെ ഹിരണ്യഗർഭനൂഴൽ അനുസ്മരിക്കാം. അങ്ങനെ ക്ഷത്രിയനായ ആളാണ് /ആളുകളാണ് തിരുവിതാംകൂർ രാജാക്കന്മാർ. മാർത്താണ്ഡവർമ്മയുടെ സഹോദരനെ രാമൻനായർ എന്നു ടിപ്പു സംബോധനചെയ്യുന്നതും പ്രമാണമാക്കാം. കൂടാതെ ഡച്ചുരേഖകളിൽ നായർ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ ദാരുശില്പങ്ങൾ എന്ന ഡ...

കണ്ടിയൂർ മഹാദേവശാസ്ത്രികൾ

Image
കണ്ടിയൂർ മഹാദേവ ശാസ്ത്രികൾ ശ്രീവിദ്യോപാസകനായിരുന്ന കണ്ടിയൂർ ശ്രീമഹാദേവശാസ്ത്രികളുടെ കൃതികൾ / വ്യാഖ്യാനകൃതികൾ. 1. പരശുരാമകല്പസൂത്രം 2. ശ്രീദേവീഭാഗവതം 3. സൗന്ദര്യലഹരി 4. ശ്രീലളിതാത്രിശതി 5. ശ്രീലളിതാസഹസ്രനാമം 6. ഭാവനോപനിഷത്ത്. 7.വരിവസ്യാരഹസ്യം. 8. ശ്രീദേവീമഹാത്മ്യം. 9. ശ്രീദേവീദിവ്യമംഗളധ്യാനസാരം 10. ശ്രീകണ്ടിയൂരപ്പപാഹിസ്തുതി 11. ശ്രീസ്തുതി (ബാലാവിംശതി ) 12. അതിരൂപചരിതം 13. ഭുവനേന്ദ്രസഭ 14. കിരാതാർജ്ജുനീയം 15. ഭക്തവിജയം 16. ശൂരപത്മാസുരവിജയം. 17. രംഭാപ്രവേശം. 18. കാമകലാവിലാസം. 19. ശ്രീചക്രപൂജ 20. ശ്രീചക്രലേഖനവിധി. 21. ശ്രീചക്രമഹായാഗക്രമം.

കുത്തിയോട്ടം-ചാർത്ത്

Image
 ഓം ശ്രീ ഭദ്രകാള്യൈ നമഃ ചാർത്ത് 1. ഗണപതി ഒരുക്ക്- എല്ലാ ദിവസവും, 1 വീതം 2. വെറ്റ, പാക്ക്, നാണയം (ദക്ഷിണ)- എല്ലാ ദിവസവും, 5 വീതം 3. നിലവിളക്ക് -എല്ലാ ദിവസവും, 9/7 എണ്ണം വീതം 4. പറ, ചങ്ങാഴി, നാഴി-എല്ലാ ദിവസവും, 1 വീതം 5. അവയ്ക്കുള്ള നെല്ല്- എല്ലാ ദിവസവും 6. പീഠം (ഉയരമുള്ള സ്റ്റൂൾ)-എല്ലാ ദിവസവും, 1 എണ്ണം 7. നാളികേരം - എല്ലാദിവസവും, 2 വീതം 8. തെങ്ങിൻ പൂക്കുല - എല്ലാദിവസവും, 1 വീതം 9. കവുങ്ങിൻ പൂക്കുല - എല്ലാദിവസവും, 1 വീതം 10. തൂശനില - എല്ലാദിവസവും, 15 വീതം 11. കിണ്ടി, ഭസ്മത്താലം-എല്ലാദിവസവും, 1 വീതം 12. ചന്ദനം, ഭസ്മം, സിന്ദൂരം, കർപ്പൂരം - 13. പൂമാല (ചെറുത്)- എല്ലാദിവസവും, 11 വീതം 14. പൂമാല (വലുത്)-  എല്ലാദിവസവും, 1 വീതം 15. പൂവ് (ഇറുത്തെടുത്തത്)-എല്ലാദിവസവും, ആവശ്യത്തിന് 16. കുട്ടികൾക്കുള്ള പൂമാല-എല്ലാദിവസവും, 2 വീതം  17. ചുവടാശാന്മാർക്കുള്ള പൂമാല -എല്ലാദിവസവും, 2 വീതം 18. കുട്ടികൾക്ക് തോർത്തുമുണ്ട് -എല്ലാദിവസവും, 2 വീതം ചൂരൽ മുറിയുന്നതിലേക്ക്   1. കരുവി (മൂശാരി തയ്യാറാക്കിയത്) 2. ഒറ്റടിയൻ പിച്ചാത്തി -രണ്ടെണ്ണം, കൊല്ലപ്പണിക്കാരന് ദക്ഷിണ, (രേവതി ദിവസം) 3. ചൂരൽ (നൂൽകമ്പി)...

ആറാട്ടുപുഴ വേലായുധപ്പണിക്കർ -: വീരമൃത്യുവിന് 150

Image
ആറാട്ടുപുഴ വേലായുധപ്പണിക്കർ: നവോത്ഥാനത്തിൻ്റെ അഗ്രഗാമി _____________ മംഗളം ദിനപത്രം പ്രസിദ്ധീകരിച്ച ലേഖനം ധീരരക്തസാക്ഷിത്വത്തിൻ്റെ 150-ാം വാർഷികമാണ് ഇന്ന് (2024 ജനുവരി 3) വിഖ്യാതനായ പത്രപ്രവർത്തകനും ചരിത്രകാരനും കമ്യൂണിസ്റ്റുമായിരുന്ന പുതുപ്പള്ളി രാഘവൻ അരനൂറ്റാണ്ടുമുമ്പ് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കൊച്ചുമകൻ്റെ മകനായ പുതുപ്പള്ളി പി.കെ പണിക്കരുടെ തപതീസംവരണം എന്നകൃതിയിൽ ആറാട്ടുപുഴയെ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്: മധ്യ തിരുവിതാംകൂറിൽ ഈഴത്തികൾക്ക് മാറുമറച്ചും, മൂക്കുത്തിയും സ്വർണാഭരണങ്ങളും അണിഞ്ഞും, മുണ്ട് നീട്ടിയുടുത്തും നടക്കാനുള്ള അവകാശം സ്വന്തം കൈകൊണ്ട് സ്ഥാപിച്ച, ഈഴവന്റെ തലയിൽ ദേവന്മാരുടെയും പുരാണ പുരുഷന്മാരുടെയും കിരീടങ്ങൾ വെച്ചാലും ഉറച്ചിരിക്കുമെന്നും ഈഴവർക്കും കഥകളിയാവാവാമെന്നും സ്ഥാപിച്ച, 'നമ്പൂതിരിമാർ നായർ സ്ത്രീകൾക്ക് ഉടുപ്പാനിടും പോലെ നായന്മാർ ഈഴവ സ്ത്രീകൾക്ക് ഉടുപ്പാനിടേണ്ടതാണെന്ന്' രാമരായർ ദിവാൻജിയിൽ നിന്ന് വിധി സമ്പാദിച്ച, സമുദായാഭിമാനിയും തന്റെ സ്വന്തം മാർഗത്തിലൂടെ ഏതാണ്ട് ഒരു നൂറ്റാണ്ടിന് മുമ്പ് സമുദായ പരിഷ്കാരം നടപ്പാക്കിയ ധീരനും ആയിരുന്നു' അദ്ദേഹം. പണിക്കര...

വൈക്കം സത്യഗ്രഹ സമരവും ഗുരുദേവനും

Image
വൈക്കം സത്യഗ്രഹ ശതാബ്ദിക്കിടയിലെ രണ്ടു പെരുംനുണകൾ മഹാന്മാരെയും മഹാപ്രതിഭകളെയും ചുറ്റിപ്പറ്റി നിരവധി കഥകൾ പ്രചരിക്കുന്നതും പ്രചരിപ്പിക്കപ്പെടുന്നതും സ്വാഭാവികമാണ്. പണ്ടും ഇന്നും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്, സംഭവിക്കാറുണ്ട്. അവയിൽ പലതും വാസ്തവം കലർന്നതായിരിക്കുകയും ചെയ്യും. എന്നാൽ, സത്യസന്ധമായ പശ്ചാത്തലത്തിൽ ഭാവനയുടെ അതിപ്രസരം പുരണ്ട കഥകളുടെ ആഖ്യാനങ്ങളും അത്തരം ആളുകളുടെ പേരിൽ പ്രചരിക്കപ്പെടാറുണ്ട്. വ്യക്തികളുടെ പേരിൽമാത്രമല്ല, ചരിത്ര സംഭവങ്ങളുടെ പേരിലും വാസ്തവമെന്നു തോന്നുംവിധമുള്ള അവാസ്തവങ്ങൾ പ്രചരിക്കപ്പെടുന്നുണ്ട്. എന്നല്ല, പിൽക്കാലത്ത് അവയെല്ലാം വസ്തുതാപരമായ വിവരണങ്ങളാണെന്ന്, ചരിത്രമാണെന്നെണ്ണി പിൽക്കാല ജനത കൊണ്ടാടുന്നതും സ്വാഭാവികമാണ്. മാത്രമല്ല, പിൽക്കാലത്ത് അവയിൽ പലതും തികഞ്ഞ ചരിത്ര വസ്തുതകളാണെന്ന വിലയിരുത്തലോടെ, അതിന്മേൽ ഉപന്യാസങ്ങൾ എഴുതിയും പ്രസംഗിച്ചും പണ്ഡിതരാകുന്നവർവരെയുണ്ട്. കൃത്യമായ വിശദാംശങ്ങളോ രേഖപ്പെടുത്തലുകളോ ഇല്ലാത്ത ഇത്തരം സംഭവങ്ങളുടെ മേൽ അത്തരം പ്രസംഗകരുടെയും എഴുത്തുകാരുടെയും ഭാവന വികസിച്ച് വിജ്രംഭിതമാകുന്നതു ഫിക്ഷനെഴുത്തുകാരെയും വിസ്മയിപ്പിക്കും. എന്നല്ല, എത്രമേൽ ഇത്തര...

ചരിത്രവും ഇരട്ടത്താപ്പും

Image
ചരിത്രത്തിലും ഇരട്ടത്താപ്പോ? അവിടങ്ങനെ ഇവിടിങ്ങനെ.! ബുദ്ധമതത്തിൻ്റെ അപ്രത്യക്ഷമാകലിനെക്കുറിച്ച് കേരളത്തിലൊരുചരിത്രം തമിഴ്നാട്ടിൽ മറ്റൊന്ന്.! 150 വർഷം മുമ്പ് മദ്രാസ് പ്രസിഡൻസിയിൽ സെൻസസ് നടത്തിയ റിപ്പോർട്ടിൽ ബുദ്ധ-ജൈന മതങ്ങളെപ്പറ്റി പറഞ്ഞിരിക്കുന്ന ഭാഗമാണ്. സർക്കാർ രേഖയായതിനാൽ ഔദ്യോഗികമാണ് ആധികാരികമാണ്. കേരളത്തിലെ മലബാറും ഇപ്പോഴത്തെ തമിഴ്നാട്, കർണ്ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളുടെ ഭൂരിഭാഗം പ്രദേശങ്ങളും കൂടി ചേർന്ന വലിയ ഒരു ഭൂവിഭാഗമായിരുന്നു മദ്രാസ് പ്രസിഡൻസി. ഈ പ്രദേശത്തെ ഭരണപരമായ അധികാരം ബ്രിട്ടീഷ് സർക്കാരിനായിരുന്നു. ഏ.ഡി 1870 ൽ ഉദ്ദേശം 3 കോടിയിൽ അധികം ജനസംഖ്യയുള്ള പ്രദേശമായിരുന്നു ഇത്. ഈ ഭാഗത്ത് നടത്തിയ സെൻസസ് പ്രകാരം അന്ന് അവിടെ ഒരു ബുദ്ധമതക്കാരൻ പോലുമില്ല. ആകെയുള്ളത് ഉദ്ദേശം 21000 ജൈനന്മാർ മാത്രം. ഇനിയാണ് ആ സത്യം പുറത്ത് വരുന്നത്. ഏ.ഡി എട്ടാം നൂറ്റാണ്ടോട് കൂടി അവിടെ ബുദ്ധമതം അവസാനിച്ചുവത്രേ. ബുദ്ധന്മാരും ജൈനന്മാരും പരസ്പരം ഭിന്നിപ്പിലായിരുന്നതിനാൽ ബുദ്ധന്മാരെ പീഡിപ്പിച്ച് നിഷ്കാസനം ചെയ്തു എന്നാണ് പറഞ്ഞ് വയ്ക്കുന്നത്. അപ്പോൾ തെക്കേ ഇന്ത്യയിൽ നിന്നും ബുദ്ധമതത്തെ തുടച്ച് നീക്കിയത് ജൈനന...