ചരിത്രവും ഇരട്ടത്താപ്പും

ചരിത്രത്തിലും ഇരട്ടത്താപ്പോ?

അവിടങ്ങനെ ഇവിടിങ്ങനെ.! ബുദ്ധമതത്തിൻ്റെ അപ്രത്യക്ഷമാകലിനെക്കുറിച്ച് കേരളത്തിലൊരുചരിത്രം തമിഴ്നാട്ടിൽ മറ്റൊന്ന്.!

150 വർഷം മുമ്പ് മദ്രാസ് പ്രസിഡൻസിയിൽ സെൻസസ് നടത്തിയ റിപ്പോർട്ടിൽ ബുദ്ധ-ജൈന മതങ്ങളെപ്പറ്റി പറഞ്ഞിരിക്കുന്ന ഭാഗമാണ്. സർക്കാർ രേഖയായതിനാൽ ഔദ്യോഗികമാണ് ആധികാരികമാണ്.

കേരളത്തിലെ മലബാറും ഇപ്പോഴത്തെ തമിഴ്നാട്, കർണ്ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളുടെ ഭൂരിഭാഗം പ്രദേശങ്ങളും കൂടി ചേർന്ന വലിയ ഒരു ഭൂവിഭാഗമായിരുന്നു
മദ്രാസ് പ്രസിഡൻസി. ഈ പ്രദേശത്തെ
ഭരണപരമായ അധികാരം ബ്രിട്ടീഷ് സർക്കാരിനായിരുന്നു.

ഏ.ഡി 1870 ൽ ഉദ്ദേശം 3 കോടിയിൽ അധികം ജനസംഖ്യയുള്ള പ്രദേശമായിരുന്നു ഇത്. ഈ ഭാഗത്ത് നടത്തിയ സെൻസസ് പ്രകാരം അന്ന് അവിടെ ഒരു ബുദ്ധമതക്കാരൻ പോലുമില്ല. ആകെയുള്ളത് ഉദ്ദേശം 21000 ജൈനന്മാർ മാത്രം.

 ഇനിയാണ് ആ സത്യം പുറത്ത് വരുന്നത്. ഏ.ഡി എട്ടാം നൂറ്റാണ്ടോട് കൂടി അവിടെ ബുദ്ധമതം അവസാനിച്ചുവത്രേ. ബുദ്ധന്മാരും ജൈനന്മാരും പരസ്പരം ഭിന്നിപ്പിലായിരുന്നതിനാൽ ബുദ്ധന്മാരെ പീഡിപ്പിച്ച് നിഷ്കാസനം ചെയ്തു എന്നാണ് പറഞ്ഞ് വയ്ക്കുന്നത്. അപ്പോൾ തെക്കേ ഇന്ത്യയിൽ നിന്നും ബുദ്ധമതത്തെ തുടച്ച് നീക്കിയത് ജൈനന്മാർ ആയിരുന്നുവെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ വളരെ ആഴത്തിൽ കാര്യങ്ങൾ പഠിച്ച് തെളിവ് സഹിതം പറഞ്ഞിരിക്കുന്നു.

മലബാർ കൂടി ഉൾപ്പെടുന്ന ഭാഗങ്ങളിൽ വളരെ വിശദമായ പഠനങ്ങൾ (including field study) 1870 കാലഘട്ടത്തിൽ നടത്തിയാണ് മേൽ പേജിൽ കാണുന്ന വിവരങ്ങൾ എഴുതിയിരിക്കുന്നത്. റിപ്പോർട്ടിന്റെ തുടർന്നുള്ള ഭാഗങ്ങൾ കൂടി വായിച്ചാൽ അത് എത്ര ആധികാരികമാണെന്ന് കാണാൻ സാധിക്കും.  

ഇനി കേരളത്തിലേക്ക് നോക്കാം.

ഇവിടെ ചരിത്ര ഗ്രന്ഥങ്ങൾ എന്ന പേരിൽ കാര്യമാത്രപ്രസക്തമായ പുസ്തകങ്ങൾ ഇറങ്ങിത്തുടങ്ങുന്നത് ഏതാണ്ട് ശങ്കുണ്ണി മേനോന്റെ തിരുവിതാംകൂർ ചരിത്രം മുതലാണ്. പിന്നീട് പത്മനാഭ മേനോൻ, സി. അച്യുതമേനോൻ, റ്റി.കെ വേലുപ്പിള്ള എന്നിവരും ചരിത്രമെഴുതി. തിരുക്കൊച്ചി രാജാക്കന്മാർക്കും ബ്രിട്ടീഷുകാർക്കും ഇഷ്ടപ്പെടുന്ന ചരിത്രമാണ് അവരെഴുതിയത്. അതിലൊന്നും ബൗദ്ധികമായ പഠനങ്ങൾ കാണാനില്ല. വെറും രാജ കുടുംബ കേന്ദ്രിതമായ ചരിത്രങ്ങൾ മാത്രം.  

എട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ എത്തിയ ബ്രാഹ്മണരാണ് അതായത് ഇവിടുത്തെ നമ്പൂതിരിമാരാണ് കേരളത്തിൽ അന്ന് ജീവിച്ചിരുന്ന ബുദ്ധമതക്കാരെയൊക്കെ കൊന്ന് ബ്രാഹ്മണിക്കൽ ഹെജിമണിയും വർണ്ണവിവേചനവുമൊക്കെ നടപ്പിലാക്കിയതെന്നാണ് കേരളത്തിലെ സ്വാതന്ത്ര്യാനന്തര ചരിത്രകാരന്മാരിൽ പലരും എഴുതി പിടിപ്പിച്ചിരിക്കുന്നത്.

മദ്രാസിൽ ഒരു ചരിത്രം കേരളത്തിൽ വേറൊരു ചരിത്രം. ഈ വൈരുദ്ധ്യം പോലും ഇവിടെ പഠന വിധേയമായിട്ടില്ല.

സ്ഥാപിത താല്പര്യത്തോടെ ചരിത്രമെഴുതിയവരുടെ വന്യമായ ഭാവനയിൽ വിരിഞ്ഞ കഥകളാണ് എട്ടാം നൂറ്റാണ്ടിലെ ബ്രാഹ്മണ അധിനിവേശവും ബുദ്ധഹത്യയുമൊക്കെ എന്നതാണ് പരമാർത്ഥം. 

ഇതൊക്കെ Subjective History ചമയ്ക്കലിന്റെ ഭാഗമാണ്.  അതായത് യഥാർത്ഥ ചരിത്രം ജനത്തെ അറിയിക്കുന്നതിന് പകരം ചില ലക്ഷ്യങ്ങൾ മുൻ നിർത്തിയുള്ള ചരിത്ര രചന എന്നു വേണമെങ്കിൽ പറയാം.

ഇവിടുത്തെ ചരിത്ര പാണന്മാർ ഇതൊക്കെയാണ് പാടി നടക്കുന്നത്? ഏത് ആധികാരിക ഗ്രന്ഥങ്ങളിലെ കാര്യങ്ങളാണ് ഇവർ പാടുന്നത് എന്ന് ഇനിയും നിശ്ചയമില്ല. 

ഏ.ഡി. 1871 ലെ മദ്രാസ് പ്രസിഡൻസിയുടെ ഔദ്യോഗികമായതും ആധികാരികമായതും പ്രത്യേക ലക്ഷ്യങ്ങൾ ഒന്നുമില്ലാതെ തയ്യാറാക്കിയതുമായ മേൽ റിപ്പോർട്ട് ശരിയായി ഒന്ന് വായിക്കാൻ ഇളയിടാദികളോട് ആവശ്യപ്പെട്ടാൽ നന്നായിരിക്കും. 

പക്ഷേ അവരൊന്നും ഇത് വായിക്കാൻ തയ്യാറാവില്ല. ജനത്തെ ഭിന്നിപ്പിക്കൽ ലക്ഷ്യമാക്കി നടക്കുന്നവർക്ക് ഇതിലെ സത്യങ്ങൾ അരോചകമാകും.

ഉണ്ണികൃഷ്ണൻ നമ്പൂതിരി
 

Comments