Posts

Showing posts with the label എം.കെ. ഹരികുമാർ

മനോജ് ദേവരാജൻ്റെ കഥാസമാഹാരം 'കാപ്പിരി' പ്രകാശനം ചെയ്തു

Image
'കാപ്പിരി' പ്രകാശനം ചെയ്തു.     ശ്രീ.എം. കെ. ഹരികുമാർ     ശ്രീ. മനോജ് ദേവരാജൻ    പുസ്തകപ്രകാശനം ശ്രീ. എം.കെ.           ഹരികുമാർ നിർവ്വഹിക്കുന്നു.     പ്രതിസ്പന്ദം കൊച്ചിയുടെ സ്വന്തം അടിമപ്രേത സങ്കൽപ്പമായ കാപ്പിരിമുത്തപ്പൻ ഉൾപ്പടെ പതിമൂന്നു കഥകളുടെ സമാഹാരമായ 'കാപ്പിരി' പ്രകാശനം നടന്നു. നവംബർ ഏഴിന് കൊച്ചി അന്താരാഷ്ട്ര പുസ്തകവേദിയിൽ ആയിരുന്നു ചടങ്ങ്. ശ്രീ. മാത്യു ജോൺ അധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ ശ്രീ. എം. കെ ഹരികുമാർ പ്രകാശനം നിർവഹിച്ചു. ശ്രീമതി പ്രശാന്തി ചൊവ്വര പുസ്തകം ഏറ്റുവാങ്ങി. ഷാജു കളപ്പുരയ്ക്കൽ, ശ്രീധരൻ നമ്പൂതിരി, അഡ്വ. വിദ്യ പ്രജിത്ത്, ഡോ. പി. എൻ. രാജേഷ് കുമാർ , ഡോ. സംഗീത പൊതുവാൾ, അമ്പിളി തൃപ്പൂണിത്തുറ, സുനിൽ രാജ എന്നിവർ സംസാരിച്ചു. കോട്ടയം ഞീഴൂർ സ്വദേശിയും ഐ. ടി. പ്രൊഫഷണലും ആയ മനോജ് ദേവരാജന്റെ മുന്നാമത്തെ പുസ്തകമാണിത്.