Posts

Showing posts with the label KuthiyottaPattu ​Kuthiyottam ​Shumbhavadham ​BodhiBooks​ MalayalamLiterature ​MalayalamBooks ​KeralaCulture ​FolkSongs OfKerala​Ritual ArtForms ​NewBookRelease

ശുംഭവധം കുത്തിയോട്ടപ്പാട്ട്

Image
കന്യാകുമാരി ജില്ലയിലെ കൊല്ലംകോട് മുതൽ മധ്യതിരുവിതാംകൂറിലെ കോട്ടയം വരെയുള്ള ഭദ്രകാളി ക്ഷേത്രങ്ങളിൽ അരങ്ങേറുന്ന പ്രമുഖ അനുഷ്ഠാന നിർവഹണമാണ് കുത്തിയോട്ടം. തിരുവനന്തപുരം ജില്ലയുടെ ചില ഭാഗങ്ങളിൽ ഇതിന് പാട്ടുകളുണ്ടെങ്കിലും, അവയ്ക്ക് ഇതിവൃത്തപരമോ ആഖ്യാനപരമോ ആയ സുഘടിതത്വമില്ല. എന്നാൽ, മധ്യ തിരുവിതാംകൂറിലേക്ക് എത്തുമ്പോൾ കുത്തിയോട്ടപ്പാട്ടുകൾക്ക് കൃത്യമായ അടുക്കും ചിട്ടയും താളനിബദ്ധതയും മികച്ച ഇതിവൃത്തഘടനയും കൈവരുന്നു. മുതുകുളം, കീരിക്കാട് പ്രദേശവാസികളായ കവികൾ നമ്പ്യാർ കൃതികളും കഥകളിപ്പാട്ടുകളും കുത്തിയോട്ടപ്പാട്ടുകളായി മൊഴിപ്പകർച്ച നടത്തി. ഓണാട്ടുകരയിലെ സർഗ്ഗധനന്മാരായ ഇത്തരം കവിഗുരുക്കന്മാരിലൂടെയാണ് അനുഷ്ഠാനപ്പാട്ടുകളുടെ ലോകത്ത് കുത്തിയോട്ടപ്പാട്ടുകൾക്ക് ഇത്രയേറെ സവിശേഷസ്ഥാനം ലഭിച്ചത്. കരടിപ്പാട്ടുപോലുള്ള, താനവട്ട സുരഭിലമായ അവതരണങ്ങൾ നിലനിന്നിരുന്ന കൊല്ലം-കായംകുളം പ്രദേശങ്ങളിൽ വച്ച്, വൈവിധ്യമാർന്ന പല നാടൻ കലാരൂപങ്ങളുടെയും കവിക്കെട്ടു മാതൃകകൾ സ്വീകരിച്ചുകൊണ്ടാണ് ഈ പാട്ടുസാഹിത്യം വളർന്നത്. കരടിപ്പാട്ട്, വഞ്ചിപ്പാട്ട്, വള്ളപ്പാട്ട്, തിരുവാതിരക്കളിപ്പാട്ട്, കുമ്മിപ്പാട്ട്, വില്ലടിച്ചാൻപ...