Posts

Showing posts from November, 2026

കെ.സി.കുട്ടനെ അറിയുക

Image
കെ.സി. കുട്ടൻ : ജാതിവെറിയെ മതംമാറ്റംകൊണ്ട് നേരിട്ട ഗുരുദേവ ശിഷ്യൻ കാലം മായ്ക്കാത്ത വിപ്ലവമുദ്ര: സർദാർ കെ. സി. ജയ്സിംഗിന്റെ ഓർമ്മകൾക്ക് 59 ആണ്ട് കേരളീയ സാമൂഹിക അന്തരീക്ഷത്തിൽ ജാതീയതയുടെയും അസമത്വങ്ങളുടെയും ഇരുളടഞ്ഞ കോട്ടകളെ തകർക്കാൻ സ്വന്തം ജീവിതം തന്നെ പരീക്ഷണശാലയാക്കിയ വിപ്ലവകാരിയായിരുന്നു കെ. സി. കുട്ടൻ എന്ന സർദാർ കെ. സി. ജയ്സിംഗ് (1896–1967). ശ്രീനാരായണ ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യനായി സാമൂഹിക പരിഷ്കരണ രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം, പരമ്പരാഗത വഴികളിലൂടെ സഞ്ചരിക്കുന്നതിനു പകരം പുതിയ പ്രതിഷേധ പാതകൾ വെട്ടിത്തെളിച്ച വ്യക്തിത്വമായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ വേർപാടിന് 59 വർഷം തികയുമ്പോൾ, കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന ആ അധ്യായം വീണ്ടും ഗൗരവമേറിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. ഗുരുദേവന്റെ സമത്വദർശനം ജീവിതവ്രതമാക്കിയ കെ. സി. കുട്ടൻ, അടിത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ സാമുദായികവും സാംസ്കാരികവുമായ ഉന്നമനത്തിനായി നിരന്തരം പ്രയത്നിച്ചു. സഹോദരപ്രസ്ഥാനം, അഖില കേരള തീയ്യ യുവജന സംഘം എന്നിവയുടെ രൂപീകരണത്തിൽ മുന്നിൽ നിന്ന അദ്ദേഹം, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ, ചേർത്തല യൂണിയൻ പ്രസിഡന...

മനോജ് ദേവരാജൻ്റെ കഥാസമാഹാരം 'കാപ്പിരി' പ്രകാശനം ചെയ്തു

Image
'കാപ്പിരി' പ്രകാശനം ചെയ്തു.     ശ്രീ.എം. കെ. ഹരികുമാർ     ശ്രീ. മനോജ് ദേവരാജൻ    പുസ്തകപ്രകാശനം ശ്രീ. എം.കെ.           ഹരികുമാർ നിർവ്വഹിക്കുന്നു.     പ്രതിസ്പന്ദം കൊച്ചിയുടെ സ്വന്തം അടിമപ്രേത സങ്കൽപ്പമായ കാപ്പിരിമുത്തപ്പൻ ഉൾപ്പടെ പതിമൂന്നു കഥകളുടെ സമാഹാരമായ 'കാപ്പിരി' പ്രകാശനം നടന്നു. നവംബർ ഏഴിന് കൊച്ചി അന്താരാഷ്ട്ര പുസ്തകവേദിയിൽ ആയിരുന്നു ചടങ്ങ്. ശ്രീ. മാത്യു ജോൺ അധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ ശ്രീ. എം. കെ ഹരികുമാർ പ്രകാശനം നിർവഹിച്ചു. ശ്രീമതി പ്രശാന്തി ചൊവ്വര പുസ്തകം ഏറ്റുവാങ്ങി. ഷാജു കളപ്പുരയ്ക്കൽ, ശ്രീധരൻ നമ്പൂതിരി, അഡ്വ. വിദ്യ പ്രജിത്ത്, ഡോ. പി. എൻ. രാജേഷ് കുമാർ , ഡോ. സംഗീത പൊതുവാൾ, അമ്പിളി തൃപ്പൂണിത്തുറ, സുനിൽ രാജ എന്നിവർ സംസാരിച്ചു. കോട്ടയം ഞീഴൂർ സ്വദേശിയും ഐ. ടി. പ്രൊഫഷണലും ആയ മനോജ് ദേവരാജന്റെ മുന്നാമത്തെ പുസ്തകമാണിത്.