നന്നങ്ങാടിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി 



ആലപ്പുഴ: നഗരസഭയുടെ 17-ാം വാർഡായ കരളകത്ത് പാലക്കുളം റോഡിൽ കുടി അമൃത് പദ്ധതിയുടെ പൈപ്പ് ലൈൻ ഇടുന്നതിന് ഹിറ്റാച്ചി കൊണ്ട് കുഴിക്കുന്നതിടയിൽ 5 അടി താഴ്ചയിൽ നിന്ന് പഴയ കാല നന്ദങ്ങാടിയുടെ പൊട്ടിയ നാലോളം കഷണങ്ങള്‍ ലഭിച്ചു

 പുരാവസ്തു വകുപ്പ് പരിശോധന നടത്തിയതിനു ശേഷം കുഴി മൂടാവു എന്ന് വാർഡ്‌ കൗൺസിലർ അറിയിച്ചിട്ടുണ്ട്.



വയൽ പ്രദേശമായതിനാൽ കുഴിയിൽ വെള്ളം നിറഞ്ഞു തുടങ്ങി. കൃഷ്ണപുരം കൊട്ടാരത്തിലെ ഉദ്യോഗസ്ഥരായ കണ്ണൻ, എം. പി പ്രദീപ്, വിനോദ് എന്നിവർ എടുത്ത ഫോട്ടൊകൾ ആണ് ഇവ.

Comments