അദ്ധ്യായം 1 മുലച്ചിപ്പറമ്പ് മുലച്ചിപ്പറമ്പ് എന്നൊരു പറമ്പ് ചേര്‍ത്തലയിലുണ്ട്. ഇന്നത്തെ മനോരമക്കവലയിലാണത്. വടക്കേഅങ്ങാടിക്കവല എന്നായിരുന്നു അവിടുത്തെ പഴയ പേര്. പിന്നീട് അവിടെ മലയാള മനോരമ പത്രത്തിന്‍റെ ബ്യൂറോ വന്നതോടെ 'മനോരമക്കവല'യെന്നു,പേരായി. മുന്‍ പതിരോധമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ ശ്രീ. എ. കെ. ആന്‍റണിയുടെ വീടിനോടു ചേര്‍ന്ന പറമ്പാണ് മുലച്ചിപ്പറമ്പ് എന്നപേരില്‍ അറിയപ്പെടുന്നത്. അതിനെപ്പറ്റി 1960ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. 'കരം പിരിവ് ഉദ്യോഗസ്ഥരുടെ ശല്യം സഹിക്കവയ്യാതെ ചേര്‍ത്തല ടൗണില്‍ ഒരു ധീരവനിത (ഈഴവസ്ത്രീ) അവളുടെ മുല ഛേദിച്ച് ഈ ഉദ്യോഗസ്ഥന്മാരുടെ മുമ്പില്‍ കാഴ്ച വെക്കുകയുണ്ടായി. ആ വീട് മുലച്ചിപ്പറമ്പ് എന്ന പേരിനാല്‍ ഇന്നും അറിയപ്പെട്ടു പോരുന്നു' (ഈഴവര്‍ അന്നും ഇന്നും, പേജ് 175-76). ഇതാണ് മുലച്ചിപ്പറമ്പിനെക്കുറിച്ച് ആകെയുളള പരാമര്‍ശം. ഇത്രയുമെയുളളൂ അതിന്‍റെ ചരിത്രബന്ധം. ചേര്‍ത്തലയിലെ പ്രമുഖ സംഘാടകനും ശ്രീമൂലം പ്രജാസഭയില്‍അംഗവും പില്‍ക്കാലത്ത് എംഎല്‍എയുമായിരുന്ന എന്‍.ആര്‍ കൃഷണനാണ് പ്രസ്തുത ഗ്രന്ഥത്തിന്‍റെ രചയിതാവ്. അദ്ദേഹം അക്...
Posts
- Get link
- X
- Other Apps
• ഓണാട്ടുകരയിലെ സ്ഥലനാമങ്ങള്‍ ചിങ്ങോലി | Chingoli ആലപ്പുഴ ജില്ലയിലെ ഒരു പഞ്ചായത്താണ് ചിങ്ങോലി. കാര്‍ത്തികപ്പളളിയില്‍ നിന്ന് മുതുകുളം വഴി രണ്ടര കിലോമീറ്റര്‍ ദൂരമുണ്ടിവിടേയ്ക്ക്. ദേശീയപാത 66ല്‍ ചേപ്പാട് കവലയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ പടിഞ്ഞാറേക്കു പോയാല്‍ ചിങ്ങോലിയില്‍ എത്താം. ചിങ്ങോലിക്ക് സമാനമായ, ചിങ്ങേലി എന്നപേരില്‍ ഒരു സ്ഥലം കൊല്ലം ജില്ലയിലെ കടയ്ക്കല്‍ പഞ്ചായത്തിലുണ്ട്. പത്തനംതിട്ടയില്‍ കോഴഞ്ചേരിയില്‍ നിന്ന് റാന്നിക്കു പോകുമ്പോള്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ഒരു ചിങ്ങമുക്ക് കാണാം. അതുപോലെ, കോഴിക്കോട് ജില്ലയിലെ മൂടാടി പഞ്ചായത്തിലെ കീഴൂരില്‍നിന്ന് 4.2 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എളമ്പിലാടിനു സമീപം ചിങ്ങപുരം എന്നുപേരുളള സ്ഥലത്തെത്താം. വയനാട്ടില്‍ ചിങ്ങേരി സ്ഥപ്പേരാണ്. കൊളഗപ്പാറയില്‍ നിന്ന് അമ്പലവയല്‍ വഴി മൂന്നു കിലോമീറ്റര്‍ പോകുമ്പോള്‍ ചിങ്ങേരിയായി. വാക്കുകള്‍ക്ക് കാലാന്തരത്തില്‍ സംഭവിക്കുന്ന അര്‍ത്ഥലോപം തിരിച്ചറിയുന്നത് സ്ഥലനാമ പഠിതാവിനെ നേര്‍വഴിക്ക് സഞ്ചരിക്കാന്‍ സഹായിക്കും. അല്ലെങ്കില്‍ തെറ്റായ നിഗമനങ്ങള്‍ക്ക് അത് വഴിതെളിക്കും. 'ചെമ്പ്' എന്നു കേള്‍ക്കുന്ന ഒരാ...
- Get link
- X
- Other Apps
• ഓണാട്ടുകരയിലെ സ്ഥലനാമങ്ങള്‍ മുതുകുളം | Muthukulam മുതുകുളം ആലപ്പുഴ ജില്ലയിലെ ഒരു പഞ്ചായത്താണ് മുതുകുളം. കൂടാതെ, ബ്ലോക്ക് പഞ്ചായത്തിന്‍റെ പേരും മുതുകുളമെന്നുതന്നെയാണ്. ദേശീയപാത 66ല്‍ രാമപുരം ജംങ്ഷനില്‍ നിന്നും രണ്ടുകിലോമീറ്ററും കായംകുളത്തുനിന്നും ഏഴു കിലോമീറ്ററുമാണ് ഇവിടേക്കുളള ദൂരം. ഇതുകൂടാതെ കോട്ടയം ജില്ലയിലെ ഉഴവൂര്‍ പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ പോത്തുകല്‍ പഞ്ചായത്തിലും മുതുകുളം എന്നപേരില്‍ ഓരോ സ്ഥലങ്ങളുണ്ട്. മുതു - ആദരണീയം, ബഹുമാന്യം, പഴക്കമേറിയ ഇങ്ങനെ പല അര്‍ത്ഥങ്ങള്‍ കാണാം. മുതുക്കന്‍ - പ്രായംചെന്ന ആള്‍ മുതു മുത്തി- പ്രായംചെന്ന മുത്തശ്ശി മുതുച്ചൊല്‍ - പഴമൊഴി (പഴയ കാലത്ത് ആ പ്രയോഗം കളിയാക്കലോ, ആക്ഷേപിക്കലോ ആയിരിക്കില്ല. അന്ന് 'തന്തക്കും തളളയ്ക്കും' വിലയുളള കാലം കൂടിയായിരുന്നു) കുളം - ജല സാന്നിധ്യത്തെ കുറിക്കുന്ന ശബ്ദമാണ്. ദേവികുളം (കുളത്തെയല്ല, അവിടെ ആറിനെയാണ് കുറിക്കുന്നത്), കായംകുളം, എറണാകുളം തുടങ്ങിയവയില്‍ കുളം ജലസാമീപ്യത്തെ (കായല്‍ക്കര) കാണിക്കുന്നു(*). കടല്‍ പണ്ടുകാലത്ത് കുളത്തിന്‍റെ പ്രതീതി ജനിപ്പിച്ചിരുന്നു. കുളത്തിനു മാത്രമല്ല, ഈര്‍പ്പമുളള, ജലസാ...
- Get link
- X
- Other Apps
മൂടാമ്പാടി എന്നത് അമ്പലപ്പുഴ രാജ്യത്തുനിന്നും ഓണാട്ടുകരയിൽ കുടിയേറിയ ഒരു നമ്പൂതിരി കുടുംബമാണ്. ചെട്ടികുളങ്ങര ക്ഷേത്രം തന്ത്രിമാർ ഇവരായിരുന്നു. ഇവർക്ക് എരുവ മുതൽ കരിപ്പുഴവരെ നിരവധി പാടങ്ങളും പറമ്പുകളും രാജാവ് കല്പിച്ചു നൽകിയിരുന്നു. കണ്ടിയൂരിൽ നിന്നും രാജ്യ തലസ്ഥാനം എരുവയിലേക്ക് മാറ്റാൻ ഓടനാട് രാജാവ് തീരുമാനിച്ചപ്പോൾ ഇവരോട് എരുവയിൽ നിന്നും ഒഴിയണമെന്നും മറ്റു സ്ഥലങ്ങൾ നൽകാം എന്നും രാജാവ് പറഞ്ഞിട്ടും ഇവർ വഴങ്ങിയില്ല. തുടർന്നു മന്ത്രിയുടെ ഉപദേശപ്രകാരം എരുവ മൂടാംപാടി ഇല്ലം കെട്ടിമേയുന്നതിന് നാട്ടുകാർ ആരും സഹായിക്കാൻ പാടില്ല എന്നും അന്യദേശക്കാരെ അനുവദിക്കരുതെന്നും രാജാവ് ഉത്തരവിറക്കി. തുടർന്ന് ഗത്യന്തരമില്ലാതെ അതിൽ ഒരു ശാഖ രാമപുരത്തും, ഒരു ശാഖ പത്തിയൂരും മറ്റൊരു ശാഖ കീരിക്കാട്ടും (പുല്ലു കുളങ്ങര) താമസമാക്കി. ഈ കുടുംബങ്ങൾ എല്ലാം ഇന്ന് അന്ന്യം നിന്നുപോയിരിക്കുന്നു. ഭൂപരിഷ്കരണകാലം വരെ കരിപ്പുഴ, ചെട്ടികുളങ്ങര ഭാഗത്തേത് ഉൾപ്പെടെ നിരവധി പാടങ്ങളും പറമ്പുകളും ഇവരുടെ ഉടമസ്ഥതയിൽ ആയിരുന്നു. രാമപുരം മൂടാമ്പാടി ഇല്ലത്തെ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കാലത്താണ് ഇവയൊക്കെ കുടിയാൻമാർക്ക് സ്വന്തം ആകുന്നത്. പഴയ ...
- Get link
- X
- Other Apps
• പത്തിയൂര്‍: നാട്ടുപേരും വീട്ടുപേരും മൂടാംപാടിയില്‍ ഒരു ശ്രമണ ശേഷിപ്പ്.? മൂടാംപാടിയില്‍ ക്ഷേത്രം | സ്ഥപ്പേരുകള്‍ ചരിത്രത്തിന്‍റെ അജ്ഞാത മേഖലകളിലേക്കുളള കവാടങ്ങളാണ്. ചരിത്രപഠനത്തില്‍ അതുപോലെ പ്രാധാന്യമുളളവയാണ് പറമ്പുപേരുകളും വീട്ടുപേരുകളും. ഓണാട്ടുകരയിലെ പത്തിയൂര്‍ ദേശത്തെ ഒരു പറമ്പുപേരിനെക്കുറിച്ചുളള വിചാരങ്ങള്‍ | പത്തിയൂര്‍ ഗ്രാമ കേന്ദ്രത്തില്‍ത്തന്നെയുളള ഒരു പറമ്പുപേരാണ് മൂടാംപാടിയില്‍. ഇന്നവിടെ ഒരു ശിവക്ഷേത്രം ആദരപൂര്‍വ്വം സംരക്ഷിക്കപ്പെട്ട് നിലനല്‍ക്കുന്നുണ്ട്. അധിഷ്ഠാനം മുതല്‍ മേല്‍ക്കൂരവരെയും എന്തിന്, താഴികക്കുടം പോലും, ശിലാപാളികള്‍കൊണ്ടു നിര്‍മ്മിച്ചിട്ടുളള ഒരു ചെറിയ ക്ഷേത്രമാണത്. പണ്ടിവിടം കാടുകയറിക്കിടക്കുകയായിരുന്നു. അന്ന്, ഏതാണ്ട് 1988 കാലത്ത്, ആ ക്ഷേത്രത്തിന്‍റെ വാതില്‍പ്പാളികളും അവിടെ കണ്ടിരുന്നു. അതും ശിലാപാളികള്‍ കൊണ്ട് നിര്‍മ്മിച്ചവയായിരുന്നു. ദ്വാരപാലകരുടെ രണ്ട് ശിലാവിഗ്രഹങ്ങള്‍, ചില്ലറ അംഗഭംഗങ്ങളോടെ ക്ഷേത്ര കവാടത്തില്‍ ചാരിവെച്ച നിലയില്‍ കണ്ടിരുന്നു. വളരെ അപൂര്‍വ്വമായൊരു നിര്‍മ്മിതിയായിരുന്നു ആ ക്ഷേത്രം. ഇന്നത് പുനരുദ്ധരിക്കപ്പെട്ട നിലയിലാണ...
- Get link
- X
- Other Apps
പത്തിയൂര്‍: നാട്ടുപേരും വീട്ടുപേരും • മൂടാം പാടിയില്‍ പത്തിയൂര്‍ ഗ്രാമ കേന്ദ്രത്തില്‍ത്തന്നെയുളള ഒരു പറമ്പുപേരാണ് മൂടാംപാടിയില്‍. ഇന്നവിടെ ഒരു ശിവക്ഷേത്രം ആദരപൂര്‍വ്വം സംരക്ഷിക്കപ്പെട്ട് നിലനല്‍ക്കുന്നുണ്ട്. അധിഷ്ഠാനം മുതല്‍ മേല്‍ക്കൂരവരെയും എന്തിന്, താഴികക്കുടം പോലും ശിലാപാളികള്‍കൊണ്ടു നിര്‍മ്മിച്ചിട്ടുളള ഒരു ചെറിയ ക്ഷേത്രമാണത്. പണ്ടിവിടം കാടുകയറിക്കിടക്കുകയായിരുന്നു. അന്ന്, ഏതാണ്ട് 1988 കാലത്ത്, ആ ക്ഷേത്രത്തിന്‍റെ വാതില്‍പ്പാളികളും അവിടെ കണ്ടിരുന്നു. വളരെ അപൂര്‍വ്വമായൊരു നിര്‍മ്മിതിയായിരുന്നു ആ ക്ഷേത്രം. ഇന്നത് പുനരുദ്ധരിക്കപ്പെട്ട നിലയിലാണ്. ഒമ്പതു വര്‍ഷം മുമ്പായിരുന്നു പുനരുദ്ധാരണം നടന്നത്. അന്ന് വാതില്‍ ശിലാപാളികള്‍ (കതകു പലകകള്‍) വീണ്ടും ഉറപ്പിക്കാനാകാതെ വന്നപ്പോള്‍ പകരം മരപ്പലകകള്‍ വന്നതൊഴിച്ചാല്‍ പഴയ നിര്‍മ്മിതി അതേപടി നിലനില്‍ക്കുന്നു. ഏതുകാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിട്ടുണ്ടാവുകയെന്നറിയാന്‍ രേഖകള്‍ എന്തെങ്കിലും അവശേഷിക്കുന്നതായി അറിവില്ല. പരിസര പ്രദേശങ്ങളിലെ ഏറ്റവും പ്രായം കൂടിയ ആളിനും കാടുകയറിക്കിടന്ന ആ ക്ഷേത്രം, 'ചെറുപ്പം മുതല്‍ തങ്ങള്‍ കാണുന്നതാണെന്നു' മ...
- Get link
- X
- Other Apps
പത്തിയൂര്‍: നാട്ടുപേരും വീട്ടുപേരും • ചിത്തശ്ശേരിയും നീലത്തിലും പത്തിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് ഗ്രാമത്തിന്‍റെ കിഴക്കേയറ്റമായ ഭഗവതിപ്പടി ജംങ്ഷന്‍റെ പേരിലാണ് അറിയപ്പെടുന്നത്. വാര്‍ഡിന്‍റെ കിഴക്കുവശവും വടക്കുവശവും ചെട്ടികുളങ്ങരയുമായി അതിരു പങ്കുവെയ്ക്കുന്നുണ്ട്. മാവേലിക്കര - തട്ടാരമ്പലം - കായംകുളം റോഡാണ് രണ്ടു പഞ്ചായത്തുകളെയും വേര്‍തിരിക്കുന്ന സ്വാഭാവിക അതിരായി വര്‍ത്തിക്കുന്നത്. പണ്ടു കാലത്ത് നടവഴികളും തോടുകളുമടങ്ങുന്ന ഇത്തരം സ്വാഭാവിക അതിരുകളായിരുന്നു ഗ്രാമങ്ങളെ വേര്‍തിരിച്ചിരുന്നത്. ഇന്നത് വികസിച്ച് രാജപാതകളും സംസ്ഥാന പാതകളുമൊക്കെയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. വാര്‍ഡിന്‍റെ ഒരു പ്രധാന ഭാഗമാണ് ചിത്തശ്ശേരില്‍ ഭാഗം. ഇന്ന് അതൊരു വീട്ടു പേരാണ്. ഒന്നിലധികം വീടുകള്‍ ആ പറമ്പുപേരില്‍ അറിയപ്പെടുന്നു. ചിത്തശ്ശേരി എന്ന വാക്കില്‍ രണ്ടു പദങ്ങള്‍ ഉണ്ട്. ഒന്ന് ചിത്തന്‍ എന്നതാണ്. ശേരി എന്നതാണ് രണ്ടാമത്തേത്. 'ഈഴവര്‍ക്ക് ചിത്തന്‍ എന്നും അരത്തന്‍ എന്നും രണ്ടു ദേവതകളുണ്ട്. ചിത്തന്‍ സിദ്ധനും അരത്തന്‍ അര്‍ഹതനും തന്നെയെന്നുളളതിനെപ്പറ്റി സംശയിപ്പാനില്ല'(1) എന്ന് പണ്ഡിതര്‍ പറ...