• ഓണാട്ടുകരയിലെ സ്ഥലനാമങ്ങള്‍
ചിങ്ങോലി | Chingoli
ആലപ്പുഴ ജില്ലയിലെ ഒരു പഞ്ചായത്താണ് ചിങ്ങോലി. കാര്‍ത്തികപ്പളളിയില്‍ നിന്ന് മുതുകുളം വഴി രണ്ടര കിലോമീറ്റര്‍ ദൂരമുണ്ടിവിടേയ്ക്ക്. ദേശീയപാത 66ല്‍ ചേപ്പാട് കവലയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ പടിഞ്ഞാറേക്കു പോയാല്‍ ചിങ്ങോലിയില്‍ എത്താം.
ചിങ്ങോലിക്ക് സമാനമായ, ചിങ്ങേലി എന്നപേരില്‍ ഒരു സ്ഥലം കൊല്ലം ജില്ലയിലെ കടയ്ക്കല്‍ പഞ്ചായത്തിലുണ്ട്. പത്തനംതിട്ടയില്‍ കോഴഞ്ചേരിയില്‍ നിന്ന് റാന്നിക്കു പോകുമ്പോള്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ഒരു ചിങ്ങമുക്ക് കാണാം. അതുപോലെ, കോഴിക്കോട് ജില്ലയിലെ മൂടാടി പഞ്ചായത്തിലെ കീഴൂരില്‍നിന്ന് 4.2 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എളമ്പിലാടിനു സമീപം ചിങ്ങപുരം എന്നുപേരുളള സ്ഥലത്തെത്താം. വയനാട്ടില്‍ ചിങ്ങേരി സ്ഥപ്പേരാണ്. കൊളഗപ്പാറയില്‍ നിന്ന് അമ്പലവയല്‍ വഴി മൂന്നു കിലോമീറ്റര്‍ പോകുമ്പോള്‍ ചിങ്ങേരിയായി.
വാക്കുകള്‍ക്ക് കാലാന്തരത്തില്‍ സംഭവിക്കുന്ന അര്‍ത്ഥലോപം തിരിച്ചറിയുന്നത് സ്ഥലനാമ പഠിതാവിനെ നേര്‍വഴിക്ക് സഞ്ചരിക്കാന്‍ സഹായിക്കും. അല്ലെങ്കില്‍ തെറ്റായ നിഗമനങ്ങള്‍ക്ക് അത് വഴിതെളിക്കും.
'ചെമ്പ്' എന്നു കേള്‍ക്കുന്ന ഒരാളുടെ മനസ്സില്‍ ഇന്ന് ലോഹ നിര്‍മ്മിതമായ ഒരു വലിയ പാത്രമോ, ലോഹം തന്നെയോ (copper) ആയിരിക്കും തെളിഞ്ഞു വരുന്ന അര്‍ത്ഥം. മമ്മൂട്ടിയെന്ന മഹാനടനെ ആരാധനാ മനോഭാവത്തില്‍ കാണുന്നവരുടെ മനസ്സില്‍ വൈക്കത്തെ ചെമ്പ് എന്ന ഗ്രാമവും തെളിഞ്ഞു വരാം. എന്നാല്‍ ചെമ്പിന് തെക്ക് എന്ന ദിക് വാചിയായ ഒരര്‍ത്ഥം പ്രയോഗത്തിലുണ്ടായിരുന്നു. ആ അര്‍ത്ഥത്തില്‍ നിന്നാണ് സ്ഥലത്തിന് പേരു വന്നത്. എന്നാല്‍, കാലാന്തരത്തില്‍ ദിക്ക് എന്ന അര്‍ത്ഥം അപ്രയുക്തമാവുകയും സ്ഥപ്പേരില്‍ പൊരുള്‍ മായാതെ നില്‍ക്കുകയും ചെയ്തു.
അതുപോലെ അനുവാചകന്‍റെ വഴി വ്യതിചലിപ്പിക്കുന്ന ഒരു സ്ഥലനാമമാണ് 'ചിങ്ങോലി' എന്നത്.
'ചിങ്ങം' എന്നതിന് 'തെക്ക്' എന്ന അര്‍ത്ഥം ഓര്‍ക്കാതിരുന്നാല്‍, അത് 'സിംഹ ഗര്‍ജ്ജന'മായി (സിംഹ ഒലി / ചിങ്ങം = സിംഹം, ഒലി = ശബ്ദം) തെറ്റിദ്ധരിക്കാം.
ഓണാട്ടുകരയിലെ പലപ്രദേശങ്ങളെ ചുറ്റിപ്പറ്റിയും മഹാഭാരതത്തിലെ കഥാപശ്ചാത്തലത്തെ ഘടിപ്പിച്ചുളള ഐതിഹ്യം നിലവിലുണ്ട്. അടുത്തുളള പാണ്ഡവര്‍കാവ്, വീയപുരം കരുവാറ്റ, ഏവൂര്‍, പത്തിയൂര്‍ തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധപ്പെട്ട പുരാവൃത്തം, വനവാസക്കാലത്ത് കുന്തിയും മക്കളും ഈ ദേശത്ത് രഹസ്യമായി താമസിച്ചിരുന്ന സ്ഥലമാണെന്ന ഐതിഹ്യപ്രിയരുടെ വിശ്വാസത്തെ ഉറപ്പിക്കുന്നു. അതിനാല്‍, ഈ പ്രദേശങ്ങളെല്ലാം ഒരു കാലത്ത് കാട് അഥവാ വനമായിരുന്നെന്നു വിചാരിക്കാന്‍ (സങ്കല്പിക്കാന്‍) അവര്‍ക്ക് എളുപ്പത്തില്‍ കഴിയും. ആ വനത്തില്‍ സ്വാഭാവികമായും സിംഹമുണ്ടായിരുന്നുവെന്നും സാമാന്യമായി ധരിക്കാനെളുപ്പമുണ്ട്. ഈ പശ്ചാത്തലത്തില്‍, സിംഹഗര്‍ജ്ജനത്തിന്‍റെ നാട് എന്ന അര്‍ത്ഥകല്പന വസ്തുതാപരമാണെന്ന് ആരെങ്കിലും വിശ്വസിച്ചാല്‍ അവരെ തെറ്റു പറയാനും കഴിയില്ല.
ഓണാട്ടുകരയുടെ പേരിന്‍റെ നിഷ്പത്തി ഓണവുമായി ബന്ധപ്പെടുത്തി പറയാനാഗ്രഹിക്കുന്നവര്‍ ചിങ്ങോലിയെ 'ചിങ്ങത്തിന്‍റെ ഒലി'യായി (ഓണത്തിന്‍റെ ആരംഭമായി) സങ്കല്പിക്കുന്നു. ഓണാഘോഷത്തിന്‍റെ ആരവം മുഴങ്ങുന്ന നാടാണ് ചിങ്ങോലി, അവര്‍ക്ക്. ഓണാട്ടുകരയില്‍ ഓണത്തിന് തുടക്കമിടുന്നത് ഇവിടെ നിന്നാണ് എന്നൊക്കെ അവര്‍ അഭിമാനം കൊളളുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഭാഷയും പ്രയോഗവും നല്‍കുന്ന പരികല്പനകള്‍ വേറെയാണ്.
ചെമ്പിന് എന്നതുപോലെ ചിങ്ങത്തിനും 'തെക്ക്' എന്നൊരര്‍ത്ഥം പ്രയുക്തമാണ്. ജ്യോതിഷത്തിന്‍റെ സാങ്കേതിക ഭാഷയില്‍ 'ചിങ്ങം' ഒരു രാശിയെക്കുറിക്കുന്നു. ഇന്നും ആ മേഖലയില്‍ ആ പദം സജീവവുമാണ്. രാശിചക്രത്തില്‍ തെക്കാണ് ചിങ്ങം.
ചിങ്ങോലിയിലെ പദങ്ങളെ ഇഴവിടര്‍ത്തുമ്പോള്‍ ചിങ്ങ + ഒലി എന്നിങ്ങനെ രണ്ടു പദങ്ങള്‍ ലഭിക്കുന്നു. അതില്‍ പൂര്‍വ്വപദമായ ചിങ്ങത്തിന്‍റെ സൂചന നാം മനസ്സിലാക്കി.
ഉത്തരപദം 'ഒലി' എന്നത് 'ഓലി' എന്നതിന്‍റെ വ്യാവഹാരിക രൂപമാണ്. കിനിയുക, ഉറവ എന്ന അര്‍ത്ഥം അതിനുണ്ട്. വിപുലമായ അര്‍ത്ഥത്തില്‍, ചെറിയ നീരൊഴുക്ക്, വരണ്ട ഭൂമിയില്‍ മണ്ണില്‍ കുഴിച്ചെടുത്ത ജലാശയം (ചെറിയ കുളം), നീര്‍ച്ചാല് എന്നിങ്ങനെ ജല സാന്നിധ്യം തുളുമ്പുന്ന അര്‍ത്ഥ സഞ്ചയം പേറുന്നവാക്കാണ് ഓലി.
അങ്ങനെ നോക്കുമ്പോള്‍, വളരെ പഴയ ഒരു ജനപദത്തിന്‍റെ (ചേരി / Settlement) തെക്കു ഭാഗത്തുളള ശ്രദ്ധേയമായ ഒരു കാര്‍ഷിക ഭൂമിയുടെ സൂചനയാണ് ചിങ്ങോലി എന്നത്.
'ചിങ്ങം' എന്ന പദത്തിന് ലൗകിക വ്യവഹാരത്തിൽ തെക്ക് എന്ന് ഒരർഥമില്ല. മാത്രമല്ല, നമ്മുടെ പ്രഖ്യാത നിഘണ്ടുക്കളിലൊന്നും തെക്ക് എന്ന അർത്ഥം നല്‍കിയിട്ടുമില്ല. എന്നാല്‍, മലയാള നിഘണ്ടുക്കളെ മാത്രം ആശ്രയിച്ചാല്‍ പല സ്ഥപ്പേരുകളുടെയും അര്‍ത്ഥധ്വനികളിലേക്ക് നമുക്ക് കടക്കാനാവില്ലെന്നതാണ് വസ്തുത.
രാശി ചക്രത്തിൽ 'ചിങ്ങം' തെക്കുഭാഗത്താണ് എന്നതു കൊണ്ട് ചിങ്ങത്തിന് തെക്ക് എന്ന അർത്ഥം വരണമെന്നില്ല എന്നുവാദിക്കാം. ഒരിക്കലും പദങ്ങൾക്ക് സാങ്കേതികനിഷ്ഠമായ അർത്ഥ വിവക്ഷ ഉണ്ടാകില്ല. ലൗകിക വ്യവഹാരത്തിൽ നിന്നുമാണ് പദങ്ങൾക്ക് അർത്ഥങ്ങൾ ഉണ്ടാകുന്നത് (1) -
ഇത്തരം വാദങ്ങള്‍ പക്ഷേ, സ്ഥപ്പേരുകളുടെ അര്‍ത്ഥചിന്തയില്‍ അപകടകരമാണ്.
പ്രാദേശിക സവിശേഷതകൾ സ്ഥലനാമങ്ങളുടെ അർത്ഥോൽപത്തിക്കു കാരണമാകാം. ചിങ്ങോലി എന്ന സ്ഥലനാമത്തിൽ (ചിങ്ങ് + ഒലി എന്നിങ്ങനെ) രണ്ടു ഘടകപദങ്ങൾ കാണാം.
വനപ്രകൃതിയുള്ള സ്ഥലങ്ങളിൽ 'ചിങ്ങ്' എന്ന ശബ്ദം സാധാരണമാണ്. അതിനു കാരണക്കാരാകുന്ന ജീവജാലങ്ങൾ ഈ പ്രദേശത്തിന്‍റെ പ്രത്യേകതയാവാം. ചീവിട്, അണ്ണാൻ തുടങ്ങിയ ജീവജാലങ്ങള്‍ നാട്ടിൻപുറങ്ങളിൽ സാധാരണമാണ്. അങ്ങനെയായാല്‍ ചിങ്ങ് ശബ്ദമുയർന്നു കേൾക്കുന്ന നാട് എന്നു തന്നെയാവാം ചിങ്ങോലിയുടെ വിവക്ഷ.
ചിങ്ങത്തിൽ ഒരു വാഴ സാന്നിധ്യം കൂടിയുണ്ട്. (ചിങ്ങന്‍ പഴം). വാഴപ്പഴം തിന്നാൻ വരുന്ന അണ്ണാറക്കണ്ണന്മാരെയും ചിങ്ങ് ശബ്ദമുയർത്തുന്ന ചീവിടിനൊപ്പം കൂട്ടാം.
കാർഷിക, വന സാമൂഹികതയുമായി ബന്ധപ്പെട്ട ചിങ്ങോലി എന്ന സ്ഥലനാമത്തിന്, ചിങ്ങ് ഒലി ഉണ്ടാകുന്നിടം എന്നു തന്നെയാകാം അർത്ഥ വിവക്ഷ. ഗ്രാമീണരായ സാമാന്യ ജനം തങ്ങളുടെ പരിചിത സാഹചര്യത്തിൽ നിന്നുമാണ് നാടിന്, ഭൂമിക്ക് പേരു നല്കുന്നത്.
ചിങ്ക് എന്നൊരു പദം തിരുവനന്തപുരത്ത് ഉപയോഗത്തിലുണ്ട്. ഉപയോഗശൂന്യം' മോശമായത് എന്നൊക്കെയാണർത്ഥം.(2)
മറ്റൊരു പദമാണു് ചാങ്. വെളളമെന്നും ദ്രാവകമെന്നും ധ്വനി. ചാമ്പുക എന്നതിന് കുടിക്കുക എന്ന അർത്ഥത്തിൽ അവിടെ പ്രയോഗത്തിലുണ്ട്. ചാങ്ങ, ചാങ്ങക്കോണം, ചങ്ങനാശ്ശേരി ഇവയിലെ പൂര്‍വ്വപദത്തിന് വെളളം എന്നര്‍ത്ഥം. ചിങ്ങോലിയ്ക്ക് ഇവയിലെല്ലാമുളള 'ചെങ്ങ'യുമായി ഗോത്ര ബന്ധവുമുണടാവാനുളള സാധ്യത തളളിക്കളയാനാവില്ല.
പഴയ കേരളത്തില്‍ 'ചിങ്ങ്' എല്ലായിടത്തും ഉണ്ടായിരുന്നു. ഇപ്പോഴും. ചിങ്ങിന്റെ സാദ്ധ്യത തള്ളിക്കളയാന്‍ പറ്റില്ലെങ്കിലും മുന്‍തൂക്കം തെക്ക് എന്ന വാക്കിനു തന്നെ.
സംസ്കാരത്തിന്‍റെ വ്യാപനകാലത്ത് , ആദ്യം ചേരികള്‍ വന്നതു ചിങ്ങോലിയിലെ ഇന്ന് അത്ര പ്രസിദ്ധമല്ലാത്ത, ചിങ്ങനല്ലൂര്‍ ഭാഗത്താവാനാണു സാദ്ധ്യത. ചിങ്ങോലിയിലെ ഒരു ചെറിയ ഭൂഭാഗമാണത്. ഒരു പറമ്പു പേരാണിന്നത്.
കാര്‍ത്തികപ്പള്ളിക്കു തെക്കുള്ള അധിവാസത്തിനനുയോജ്യമായ ഒരു ഭൂപ്രദേശം, ഒരു പക്ഷേ, സാമാന്യം വലിയ ഒരു ഭൂവിഭാഗം ആയിരിക്കും, മുഴുവനും ഒരു കരയായി കണക്കാക്കപ്പെട്ടു. കാര്‍ഷിക വൃത്തിക്കും മറ്റും കൂടുതല്‍ പ്രയോജനകരവും ചേരി തീര്‍ക്കാന്‍ സൗകര്യമുള്ള ഭാഗം ചിങ്ങനല്ലൂര്‍ എന്നും ഓലിയുള്ള ജലസാന്നിധ്യം അഥവാ നീരൊഴുക്ക് ഉളളഭാഗം ചിങ്ങോലി എന്നും അറിയപ്പെട്ടതാവണം. കൃഷിക്കും താമസത്തിനും പഴയ മലയാളിക്കു നന്നേ പിടിച്ച പ്രദേശങ്ങള്‍ക്കു നല്ലൂര്‍ (നല്ല ഊര്) എന്നു പേരിട്ടു.(3) നല്ലൂര്‍ എന്ന പേരുളള സ്ഥപ്പേരുകള്‍ കേരളത്തിലും തമിഴ്നാട്ടിലും ശ്രീലങ്കയിലും ധാരാളമുണ്ട്.
തെക്കുളള ദേശം (കര) എന്ന അര്‍ത്ഥത്തിലാണു ചിങ്ങളം > ശിങ്കളം > സിംഹളം പ്രയോഗത്തില്‍ വരുന്നത്. ഇന്ത്യയുടെ തെക്കേ അറ്റത്തുളള മുനമ്പിനും തെക്കാണ് ശ്രീലങ്കയെന്ന സിങ്കളം (ചിങ്കളം).
ധാരാളം കുടിയേറ്റങ്ങള്‍ക്ക് ഓണാട്ടുകരയിലെ ദേശങ്ങള്‍ വിധേയമായിട്ടുണ്ടെന്ന സൂചനയാണ് ഈ പദം നല്‍കുന്നത്. കുടിയേറിയ ജനത ഒരു ഭാഗത്ത് താമസമുറപ്പിക്കുകയും അതിനു ചുറ്റുമുളള പ്രദേശങ്ങളെ തിരിച്ചറിയുകയും ചെയ്യുന്നതിന്‍റെ ചരിത്രസ്മൃതികള്‍ പേറുന്നൊരു സ്ഥലനാമമായി ചിങ്ങോലി ഓണാട്ടുകരയില്‍ അടയാളപ്പെടുന്നു.
ചിങ്ങോലിക്ക് വടക്കുളള അക്കാലത്തെ വികസിത ജനപദമായ കാര്‍ത്തികപ്പളളിയോ, നഗരിയോ (കച്ചവടകേന്ദ്രം എന്ന് സംഘകാല പദാര്‍ത്ഥം) ലക്ഷ്യമാക്കിയാവാം ചിങ്ങോലിക്ക് ആ പേരു കല്പിക്കപ്പെട്ടിരിക്കുന്നത്.
കോട്ടയം പട്ടണത്തിനു തെക്കാണ് ചിങ്ങവനം എന്നതും ഓര്‍ക്കാം.
_________________________
1. പ്രൊഫ. ബാലചന്ദ്രന്‍ തെക്കുമ്മൂട്
2. വെളളനാട് രാമചന്ദ്രന്‍
3. രാമു കവിയൂര്‍
| ഹരികുമാര്‍ ഇളയിടത്ത് Feedback: 9061108334 (വാട്സാപ്പ്) elayidam@gmail.com

Comments
Post a Comment