തിരുവിതാംകൂറിലെ ചില നികുതികള്‍ ഏഴ, കോഴ, തപ്പ്, പിഴ, പുരുഷാന്തരം, പുലയാട്ടുപെണ്ണു്, കാഴ്ച്ച, ദത്തുകാഴ്ച്ച, പൊന്നരിപ്പു്, അറ്റാലടക്കു്, ചേരിക്കൽ, അയ്മുല, മുമ്മുല, ചെങ്കൊമ്പു്, കൊമ്പു്, കുറവു്, വാലുതോലി, ആനപിടി, ഉടഞ്ഞ ഉരുക്കൾ, തലപ്പണം, മുലപ്പണം, മാർക്കപ്പണം, രക്ഷാഭോഗം, പേരാമ്പേരു്, ചങ്ങാതം, തിരുമുൽക്കാഴ്ച്ച, ആണ്ടക്കാഴ്ച്ച, കെട്ടുതെങ്ങു്, പൊളിച്ചെഴുത്തു്, പാശിപാട്ടം, അങ്ങാടിപ്പാട്ടം, തറിക്കടമൈ, കൊടിക്കടമൈ, കാട്ടുഭോഗം, ഉലാവുകാഴ്ച, ചെക്കിറൈ, പാകുടം, ചാവുകാണിക്ക, അടിമപ്പണം, ആയപ്പണം, പട്ടിവാരം, കോട്ടൈപ്പണം, അഞ്ചാലി, മാറ്റാല്പ്പണം, മേട്ടുകാവല്‍, നാട്ടുസ്ഥാനം, പടപ്പണം, അങ്കം, ചുങ്കം, ചങ്ങാതം, മീശക്കാഴ്ച, മേനിപ്പൊന്ന്, തുടങ്ങിയവയായിരുന്നു കുപ്രസിദ്ധങ്ങളായിത്തീർന്ന കരങ്ങൾ. • ഏഴയും കോഴയും നാടുവാഴികളുടെ വസ്തുക്കളിൽ ബലം പ്രയോഗിച്ചു കയ്യേറ്റം നടത്തി രാജകൊട്ടാരം ഉദ്യോഗസ്ഥർ എടുക്കുന്ന ദ്രവ്യമായിരുന്നു ഏഴ. കാര്യസിദ്ധിക്കായി വരുന്ന ജനങ്ങളെ നിർബന്ധിച്ചു് ഉദ്യോഗസ്ഥർ സ്വന്തം വകയിലേക്കു് പണം ഈടാക്കിയിരുന്ന അഴിമതി കോഴ. ഇവയ്ക്കു രണ്ടും നിയമപരമായി സാധുതയുണ്ടായിരുന്നില്ല. എന്നാൽ ഭരണാധികാരികളുടെ അലസ...
Posts
- Get link
- X
- Other Apps
• അനുസ്മരണം മഹാമനീഷിയുടെ ചക്രവാളങ്ങള്‍ 'ആശയങ്ങള്‍ സത്യത്തിന്‍ ശക്തികളല്ലോ അനന്തങ്ങളത്രേ വ്യക്തിതവത്തിന്‍ ഗരിമയും രണ്ടുംകൂടി ചേരുമ്പോഴെല്ലാം ചരിത്രം സൃഷ്ടിക്കപ്പെടുന്നു' - ഹെന്‍റി ജെയിംസ് ഭാരതത്തിന്‍റെ ദേശീയപ്രജ്ഞയെ ഗ്ലാനിയില്‍ നിന്നും വീണ്ടെടുത്തുതന്ന മഹാവ്യക്തിത്വമായിരുന്നു വിവേകാനന്ദ സ്വാമികള്‍. ഭാരതീയര്‍ക്ക് ദാര്‍ശനികാടിത്തറയുള്ളൊരു രാഷ്ടീയ പ്രത്യയശാസ്ത്രവും, അതിന്‍റെ സാകല്യമാര്‍ന്ന പ്രയോഗവും വേണ്ടിവന്നപ്പോള്‍ ദേശീയവാദികള്‍ക്ക് പ്രധാന ആശ്രയവും സ്രോതസ്സും അദ്ദേഹം തന്നെയായിരുന്നു. ഒപ്പം, അരവിന്ദന്‍ തുടങ്ങിയ ഋഷിവ്യക്തിത്വങ്ങളും ഭാരതത്തെ തിളക്കമുളളതാക്കിത്തീര്‍ക്കുന്നതിന് ഉജ്ജ്വലാശയങ്ങള്‍ പങ്കുവെച്ചു. ഇൗ മഹത്തുക്കള്‍ക്കെല്ലാം പ്രചോദനമായതാകട്ടെ, നമ്മുടെ പൗരാണിക സാഹിത്യങ്ങളായിരുന്നു. വാസ്തവത്തില്‍ അവയാണ് ഈ പറഞ്ഞവരെ രാഷ്ട്രത്തിന്‍റെ അസ്തിത്വത്തെ തിരിച്ചറിയുവാനും അതിന്‍റെ വേരുകളിലേക്ക് ആഴ്ന്നിറങ്ങുവാനും സഹായിച്ചത്. ഈ മഹാമനീഷികള്‍ക്കൊപ്പം ശ്രീനാരായണ ഗുരുവിനെപ്പോലുളള കേരളീയരായ മഹാഋഷികളും, ആദര്‍ശ രൂപീകരണത്തിലും സത്യാന്വേഷണത്തിലും സംഘാടനത്തിലും ഏറെ സ്വാധീനിച്ച അ...
- Get link
- X
- Other Apps
കൊഞ്ചുംമാങ്ങയും: ഒരു രുചിക്കൂട്ടിന്‍റെ സാംസ്കാരിക വ്യവക്ഷകള്‍ ഓണാട്ടുകരക്കാര്‍ക്ക് രണ്ടോണമാണെന്ന് പറയാറുണ്ട്. ചിങ്ങമാസത്തിലെ തിരുവോണമാണ് ആദ്യത്തേത്. കുഭമാസത്തിലെ 'ഓണമാണ്' ചെട്ടികുളങ്ങര കുംഭഭരണിയുത്സവം. കുംഭഭരണി നാളുകളിൽ ചെട്ടികുളങ്ങരയിലും സമീപ പ്രദേശങ്ങളിലും ഏറ്റവും അധികം വിറ്റുപോകുന്നത് കൊഞ്ചും മാങ്ങയുമാണ്. വഴിയോരങ്ങളിൽ ഉരുട്ടുവണ്ടികളിലും പെട്ടിവണ്ടികളിലുമായി കൊഞ്ചും മാങ്ങയും വിൽപ്പന ഇക്കാലയളവില്‍ പൊടിപൊടിക്കുക തന്നെയാണ്. ചില വണ്ടികളിൽ കൊഞ്ച് മാത്രമാണ് കാണുക. മറ്റു ചിലതിൽ രണ്ടും കിട്ടും. മാങ്ങയും മുരിങ്ങക്കായും വിൽക്കുന്നവരെയും ഇവിടെ കണ്ടുമുട്ടും. കായംകുളത്തുനിന്നും തട്ടാരമ്പലം വഴി മാവേലിക്കരയിലേക്കുളള റോഡരികിൽ, തെക്ക് നടയ്ക്കാവ് മുതൽ തട്ടാരമ്പലം വരെയാണ് ഇതിന്‍റെ പ്രധാന വിപണി. മാവേലിക്കര നിന്നും ഓലകെട്ടിയിലേക്കു പോകുന്ന റോഡരികിലും നാട്ടുവഴികളിലുമെല്ലാം കൊഞ്ചും മാങ്ങയും വിൽപ്പനക്കാർ ഭരണിക്കാലത്ത് ഏറെയാണ്. ഇതിനൊപ്പം ഉൾപ്രദേശങ്ങളിൽ വാഹനങ്ങളിൽ എത്തിച്ച് വിൽക്കുന്ന ധാരാളം കച്ചവടക്കാരുമുണ്ട്. ഉണങ്ങിയ ചെമ്മീനാണ് (1) ഇവിടെ കൊഞ്ച് എന്ന് അറിയപ്പെടുന്നത്. സാധാരണയായി മത്സ്യമാംസാദ...
- Get link
- X
- Other Apps
മന്ദാരശാലയോ മണ്ണാറശ്ശാല? തുലാമാസത്തിലെ, ആയില്യമാണ് മണ്ണാറശ്ശാലയില്‍ വിശേഷം. അതിനിനി രണ്ടു മൂന്നു നാള്‍കൂടിമാത്രം. ആചാരവിശേഷങ്ങള്‍ അറിയിച്ച് ദിനപത്രങ്ങള്‍ വിശേഷാല്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. 'മന്ദാരശാല'യെന്ന് വലിയ തലക്കെട്ടു നല്‍കി ഒരു പത്രം അരപ്പേജ് വാര്‍ത്ത ഇന്ന് (19 ഒക്ടോബര്‍, 2019) നല്‍കിയിട്ടുണ്ട്. മണ്ണാറശ്ശാല മന്ദാരശാലയാവുന്നത് എന്തുകൊണ്ടാവും.? മണ്ണ്, ആറ് എന്നീ ശബ്ദങ്ങളാണ് മാന്നാര്‍, മണ്ണാറശ്ശാല തുടങ്ങിയ സ്ഥലനാമങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നത്. ശ്രീലങ്കയിലെ മന്നാറിനും ഇതേ നിഷ്പത്തി യോജിക്കും. ആറ്റു തീരത്തെ മണല്‍ത്തിട്ടകളാണവ. കാലാന്തരത്തില്‍ ആറുകള്‍ വഴിമാറിയിട്ടും മെലിഞ്ഞു ശോഷിച്ചു പോയിട്ടും പഴയ ആറൊഴുക്കിന്‍റെ പ്രതാപങ്ങള്‍ മുഴുവന്‍ സ്ഥലപ്പേരില്‍ ഗുപ്തമായിരിക്കുന്നു. മണ്ണാന്‍ വിഭാഗം ജനങ്ങളുടെ അധിവാസമുളള സ്ഥലമായിരുന്നു ഇവിടമെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 'മണ്ണാരശ്ശാല' എന്നാണ് ഈ നൂറ്റാണ്ടിന്‍റെ ആദ്യ പാദങ്ങളിലും ഈ സ്ഥലം പത്ര വാര്‍ത്തകളിലും പ്രമാണരേഖകളിലും ഇടം പിടിച്ചിരുന്നത്. 'അരിപ്പാട്: പ്രസിദ്ധമായ മണ്ണാരശ്ശാലിലായില...
- Get link
- X
- Other Apps
ആമചാടിത്തേവന്‍ | Notes ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍പ്പെട്ട ക്ഷേത്രങ്ങളുടെ നാടെന്നറിയപ്പെടുന്ന പെരുമ്പളം ദ്വീപാണ് തേവണ്റ്റെ ജന്‍മസ്ഥലം. ൧൯൬൮ വരെ ജീവിച്ചിരുന്നിരുന്ന തേവന്‍റെ ജനനത്തിയതിയെപ്പറ്റി വ്യക്തമായ രേഖകളില്ല. പെരുമ്പളത്തുനിന്നും പത്തുമിനിട്ട് ബോട്ടില്‍ യാത്രചെയ്താല്‍ എറണാകുളം വൈക്കം റോഡ് കടന്നുപോകുന്ന പൂത്തോട്ടയിലെത്താം. കോട്ടയം, ആലപ്പുഴ, എറണാകുളം, എന്നീ ജില്ലകളുടെ സംഗമസ്ഥാനമാണ് പൂത്തോട്ട. വിനയധികാരിയായ തേവന്‍റെ യാത്രയും ഈ വഴിയായിരുന്നു. കണ്ണന്‍റെയും കാളിയുടേയും മകനായ് പിറന്ന തേവന് നാലുവയസ്സുള്ളപ്പോള്‍തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ടു. പകലന്തിയോളം വെയിലേറ്റു പൊള്ളിയ മനസ്സുമായി രണ്ടോ മൂന്നോ കൂലിയാന്‍ നെല്ലിനുവേണ്ടി കൂലിപ്പടിക്കല്‍ നൊന്തുനരച്ച കീഴാളര്‍ക്കിടയില്‍ ആരോരുമില്ലാത്ത കുട്ടിയായ തേവന് എന്തുപറ്റി എന്നുള്ളത് അത്ഭൂതമെന്നേ പറയേണ്ടൂ. പെരുമ്പളം ദ്വീപില്‍ ഭൂരിപക്ഷവും നായര്‍ കുടുംബങ്ങളായിരുന്നു. അക്കാലത്തെ പ്രശസ്തമായ നായര്‍ തറവാടായിരുന്നു കണ്ണേത്തുവീട്. കണ്ണേത്തുവീട്ടിലെ ഗൃഹനാഥ അച്ചുക്കുട്ടിയമ്മ ബന്ധുക്കളുടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ തേവനെ വീട്ടിലേയ്ക്ക്...