Posts

ബ്രഹ്മണരായ നാടുവാഴികളും പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷം ഉണ്ടായിട്ടുണ്ട്. ഇത് രണ്ടു രീതിയിലായിരുന്നു. ഒന്ന് മാടമ്പിമാരായ ബ്രാഹ്മണർ ദേശവാഴികളായും പിന്നീട് നാടുവാഴികളായും മാറി. അതുപോലെ രാജാവിൻെറ അംഗീകാരത്തോടെ ദേശവാഴിക്ക് നാടുവാഴിയും ആവാം.                     സാമൂതിരിയുടെ അംഗീകാരത്തോടെ നാടുവാഴിയായ ബ്രാഹ്മണരാണ് ഇന്നത്തെ മലപ്പുറം ജില്ലയിലെ കോട്ടപ്പടി ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന നമ്പീശൻ കുടുംബവും, രായ്നെല്ലൂരിൽ ഭരണം നടത്തിയിരുന്ന നമ്പീശൻ കുടുബവും. ബ്രാഹ്മണരുടെ എല്ലാ ആചാരങ്ങളും അനുഷ്ഠിക്കുന്നവരാണെങ്കിലും നമ്പീശന്മാരായാണ് ഇവർ അറിയപ്പെടുന്നത്. ഇവരൂടെ മൂല ആസ്ഥാനം കോഴിക്കോട് വെസ്റ്റ്ഹില്ലിനടുത്തുള്ള വരക്കൽ ആണ്.           കോലത്തിരി രാജ്യത്തിൻെറ ഭാഗമായിരുന്ന കടത്തനാടിൻെറ ആസ്ഥാനം വരക്കൽ ആയിരുന്നു. കേരളത്തിലെ പ്രധാന നാടുവാഴികളിൽ ഉൾപ്പെട്ടവരായിരുന്നു പോർളാതിരി സ്വരൂപം. കോഴിക്കോടും കടത്തനാടും ഉൾപ്പെട്ട പോളനാടിനെ നാല്പതിലേറെ വർഷത്തെ ഉപജാപങ്ങളിലൂടെയാണ് സാമൂതിരി കീഴ്പെടുത്തിയത്. പോർളാതിരിയുടെ അകമ്പടിക്കിരനായിരുന്നു പാറനമ്പി (നമ്...
മനുസ്മൃതിയുടെ കര്‍ത്താവ് * പൂർവ്വഭാരതത്തിന് ഇരുളടഞ്ഞ നിരവധി നൂറ്റാണ്ടുകൾ സംഭാനയായി നൽകിയ ഹിന്ദു നിയമസംഹിതയായ 'മനുസ്മൃതി' രചിച്ചതാരാണ്. കെ. പി ജയ്സ്വാൾ പറയുന്നതിപ്രകാരം.                                                   മനുസ്മൃതി രചിച്ചെന്നു പറയുന്ന  മനു ഒരു സാങ്കല്പിക കഥാപാത്രമാണ് എന്നാണ് ജെയ്സ്വാൾ പറയുന്നത്. മനുസ്മൃതിയുടെ രചയിതാവ് 'സുമതി ഭാർഗ്ഗവൻ' എന്നൊരാളാണെന്നും അദ്ദേഹം പറയുന്നു.     ക്രിസ്തുവിന് പിൻപ് നാലാം ശതകത്തിൽ രചിച്ചതെന്ന് കരുതപ്പെടുന്ന നാരദസ്മൃതിയിൽ സുമതിഭാർഗ്ഗവനാണ് ഈ നിയമ പുസ്തകം എഴുതിയതെന്ന് പ്രതിപാദിച്ചിട്ടുണ്ടെന്ന്, നിയമത്തിലും സംസ്കൃതത്തിലും ഒരുപോലെ പാണ്ഡിത്യമുള്ള ജെയ്സ്വാൾ 1917 ൽ കൽക്കത്താ സർവ്വകലാശാലയിൽ നടത്തിയ ടാഗോർ നിയമപ്രഭാഷണ പരമ്പരയിൽ പറയുകയുണ്ടായി.                         ഈ കൃതിയുടെ പേര് മാനവധർമ്മശാസ്ത്രം എന്നാണ്. ആ കാലത്തെ രചനയുടെ രീതിയനുസരിച്ച് രചയിതാവ് തൻെറ ക...
താലപ്പൊലി * കൊറ്റവൈ എന്നത് പൗരാണിക ദക്ഷിണഭാരതത്തിലെ ദൈവസങ്കല്‍പ്പമായിരുന്നു. ദക്ഷിണായനത്തിലെ വൃശ്ചികമാസത്തില്‍ പഞ്ചമകാരങ്ങളുപേക്ഷിച്ച് വൃതം മുറിയുന്ന ദിവസം ബലിയോടുകൂടി പൂജിക്കുന്നതാണ് സമ്പ്രദായം. കൊറ്റവൈയെയാണ് പിന്നീട് കാളിയായി സങ്കല്‍പിച്ചത്. ഈ സമ്പ്രദായത്തിനെ 'തായ് പൊലി' അഥവാ താലപ്പൊലി എന്നറിയപെടുന്നു. ഈ സമയങ്ങളില്‍ വീടുകളില്‍ മംഗളകാര്യങ്ങള്‍ നിഷിദ്ധമാണ്.
കരിങ്കാളി * മലവാരത്തിലെയും വജ്രയാന തന്ത്രത്തിലെയും ചില ദേവതാ സങ്കല്പങ്ങൾ സൂക്ഷ്മ നിരീക്ഷണത്തിൽ വളരെ അടുപ്പമുള്ളതോ സാമ്യം പുലർത്തുന്നതോ ആണെന്ന് മനസ്സിലാക്കാൻ കഴിയും. കരിങ്കാളിയെന്ന മലദേവതയും വജ്രയാനത്തിലെ വജ്രയോഗിനിയുടെ തന്നെ തീക്ഷ്ണ ഭാവമായ ക്രോധ കാളി (the fierce, wrathfull black yogini )യും അതിൽ ശ്രദ്ധേയമായ ഒന്നാണ്. എന്നാൽ ഇന്ന് പലരും കരിങ്കാളിയെ ഒരു ദുർദേവതയായാണ് കരുതി പോരുന്നത്. അതിൽ നല്ലൊരു പങ്ക് വഹിച്ചതും വഹിക്കുന്നതും വൈദിക ബ്രാഹ്മണ്യ സാത്വിക വാദികൾക്ക് അടിമത്തം വരിച്ചു പാദസേവ ചെയ്യുന്ന കുറെ ജ്യോതിഷികളാണ്. പല സ്ഥലങ്ങളിലും കരിങ്കാളി ഭദ്രകാളിയായും, ഭദ്രകാളി ഭഗവതിയായും ദുർഗ്ഗയായും വകമാറ്റം ചെയ്യപ്പെടുന്നു. ദയനീയം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
തിരുപുറത്ത് വെക്കൽ * കാളി കുടിയിരിക്കുന്നതായി സങ്കല്പമുളള കാവുകളിൽ ഉണ്ടായിരുന്നതും ഇപ്പോഴും ചില കാവുകളിലെങ്കിലും നിലവിലുള്ളതുമായ ഒരു വഴിപാടാണ് തിരുപുറത്തു വെക്കൽ അഥവാ തിരോർത്ത് വെക്കൽ. ജാതീയത കൊടിക്കുത്തി വാണിരുന്ന കാലത്ത് തീണ്ടാപ്പാടകലെ നിൽക്കേണ്ട ജനവിഭാഗം ഒരു മധ്യസ്ഥന്റെ സാന്നിദ്ധ്യമില്ലാതെ തങ്ങളുടെ  ഭഗവതി ക്കുള്ള നൈവേദ്യം ഭഗവതിക്ക് നേരിട്ട് അമ്പലക്കെട്ടിന് പുറത്തു വെച്ചു പാകം ചെയ്തു സമർപ്പിക്കുന്നതിനെയാണ് പുറത്തു വെക്കൽ എന്ന് പറയുന്നത്. ഇത് ഒരു സമർപ്പണമായിരിന്നു. നിലനിൽപ്പിന്റെ ദേവതയായിട്ടുള്ള കാളിക്ക് മക്കൾ സമർപ്പിക്കുന്ന നൈവേദ്യം. വള്ളുവനാട്ടിലെ കേളിക്കേട്ട പരിയാനമ്പറ്റ കാവുൾപ്പടെ പല കാവുകളിലും ഇതിന് പ്രത്യേക സ്ഥലങ്ങൾ ഉണ്ടായിരുന്നു. അമ്പലക്കെട്ടിന്റെ പുറത്തുള്ള പറമ്പിൽ വന്ന് ഇവർ അടുപ്പു കൂട്ടി പായസം വെച്ച് അമ്മക്ക് നേദിക്കും. പല കാവുകളിലും ഇതിനോടനുബന്ധിച്ച് പണ്ട് കോഴിയറവും ഉണ്ടായിരുന്നു. കാളിയുടെ ആരാധനയിൽ രക്തത്തിന് അതീവ പ്രാധാന്യമുണ്ടായിരുന്നു. പൊതുവേ ധനു മകരം കുംഭം മാസക്കാലങ്ങളിലാണ് ഈ ചടങ്ങുകൾ ഭദ്രകാളിക്കാവുകളിൽ നടത്തിയിരുന്നത്.   ഈ ചടങ്ങുകളിൽ കാവിലെ പൂജാര...
ജ്ഞാന ദീപ്തിയില്‍ വാഗ്ഭടാനന്ദന്‍ 'ഒരു ദൈവമെന്നുമൊരു മതമെന്നു                   മൊരു ജാതിയെന്നും വരുന്നനാളിലേ             ധരാതലം തന്നിൽ നിരന്തരം സുഖം വരാനെളുപ്പമായിരിക്കുമെന്നല്ലോ                   ദയാലു മോഹനൻ ദയാനന്ദൻ തൊട്ട               നിയമ ജ്ഞാനികളുരപ്പതോര്‍ക്കുവിന്‍' മലബാർ പ്രദേശങ്ങളിലെ പ്രൈമറി വിദ്യാലയങ്ങളിൽ ഒരുകാലത്ത് മുഴങ്ങിക്കേട്ട പ്രാർത്ഥനാഗീതത്തിലെ വരികളാണിവ.         ഭാരതത്തിന്‍റെ നവോത്ഥാന ശില്പികളായ രാജാറാം മോഹന്‍ റോയിയെയും മഹര്‍ഷി ദയാനന്ദ സരസ്വതിയെയും ശ്രീനാരായണ ഗുരുവിനെയും ഹൃദയപൂര്‍വ്വം അനുസ്മരിക്കുന്നുണ്ട് ഈ കാവ്യഭാഗം. വൈജ്ഞാനിക ദീപ്തിയാല്‍ നൂറ്റാണ്ടുമുമ്പ് കേരളത്തെ ഇളക്കിമറിച്ച ഒരു മഹാഗുരുവിന്‍റെ ചിത്തവും ചിന്തയും പ്രവൃത്തിയും വെളിപ്പെടുത്തുന്ന  മാനിഫെസറ്റോയാണീവരികള്‍. 'സ്വാതന്ത്ര്യചിന്താമണി' എന്ന കൃതിയില്‍ വാഗ്ഭടാനന്ദ ഗുരുവാണ് ഇപ്രകാരം എഴുതിയത്. ജാതിചിന്തയെ ഇത്രത്തോളം അതിജീവിച്ച ഒരാള്...
• ഏ കെ ജി സെന്ററിന്റെ നേരവകാശികള്‍ ആര്? • കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ചതാര്? ഇത്രയധികം തമസ്കരിക്കപ്പെട്ട ഒരു ചോദ്യവും ഉത്തരവും വേറെയില്ല. 1931-ല്‍ തിരുവനന്തപുരത്ത് രൂപീകൃതമായ, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകത്തിന് നേതൃത്വം നല്‍കിയിരുന്നത് സഖാവ് കെ വി പത്രോസ് ആയിരുന്നു. 1931 മുതല്‍ 1939 വരെ അദ്ദേഹമായിരുന്നു തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി. അദ്ദേഹം പുലയ സമുദായാംഗം ആയിരുന്നു. ഈ സമയത്ത് ഇ എം എസ്, കൃഷ്ണപിള്ള, ഏ കെ ജി എന്നിവരൊക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായും, പിന്നീട് 1934-ല്‍ ആരംഭിച്ച കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായുമൊക്കെ നടക്കുകയായിരുന്നു. തിരുവിതാംകൂറിലെ എല്ലാവിധ തൊഴിലാളികളെയും ആദ്യമായി സംഘടിപ്പിച്ചത് സഖാവ് കെ വി പത്രോസിന്റെ ഉശിരന്‍ നേട്ടമായിരുന്നു. തിരുവിതാംകൂറിലെ കര്‍ഷക തൊഴിലാളികളെയും കയര്‍ തൊഴിലാളികളെയും അണിനിരത്തി 1938-ല്‍ കേരള ചരിത്രത്തിലെ ആദ്യ പണിമുടക്കം സംഘടിപ്പിച്ചതും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു. ‘കേരള സ്റ്റാലിന്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ അഗണ്യകോടിയിലേക്ക്, സമ്പൂര്‍ണ്ണ മറവ...