കരിങ്കാളി *

മലവാരത്തിലെയും വജ്രയാന തന്ത്രത്തിലെയും ചില ദേവതാ സങ്കല്പങ്ങൾ സൂക്ഷ്മ നിരീക്ഷണത്തിൽ വളരെ അടുപ്പമുള്ളതോ സാമ്യം പുലർത്തുന്നതോ ആണെന്ന് മനസ്സിലാക്കാൻ കഴിയും.
കരിങ്കാളിയെന്ന മലദേവതയും വജ്രയാനത്തിലെ വജ്രയോഗിനിയുടെ തന്നെ തീക്ഷ്ണ ഭാവമായ ക്രോധ കാളി (the fierce, wrathfull black yogini )യും അതിൽ ശ്രദ്ധേയമായ ഒന്നാണ്.

എന്നാൽ ഇന്ന് പലരും കരിങ്കാളിയെ ഒരു ദുർദേവതയായാണ് കരുതി പോരുന്നത്.
അതിൽ നല്ലൊരു പങ്ക് വഹിച്ചതും വഹിക്കുന്നതും വൈദിക ബ്രാഹ്മണ്യ സാത്വിക വാദികൾക്ക് അടിമത്തം വരിച്ചു പാദസേവ ചെയ്യുന്ന കുറെ ജ്യോതിഷികളാണ്.

പല സ്ഥലങ്ങളിലും കരിങ്കാളി ഭദ്രകാളിയായും, ഭദ്രകാളി ഭഗവതിയായും ദുർഗ്ഗയായും വകമാറ്റം ചെയ്യപ്പെടുന്നു.
ദയനീയം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

Comments