ഒരുരേഖ












ഇവിടുത്തെ നമ്പൂതിരിമാർ ഉൾപ്പടെ എല്ലാവരും അവർണ്ണരുടെ ക്ഷേത്ര പ്രവേശനത്തിന് അനുകൂലമായിട്ടും എന്തേ സർക്കാരേ അവർക്കായി ക്ഷേത്ര വഴികളും ക്ഷേത്രവും തുറന്ന് നൽകാത്തതെന്നാണ് വൈക്കം സത്യാഗ്രഹത്തിന് പൂർണ്ണ പിന്തുണ നൽകിയിരുന്ന മന്നത്ത് പദ്മനാഭപിള്ള ചോദിക്കുന്നത്. അപ്പോൾ അവർണ്ണരുടെ ക്ഷേത്ര പ്രവേശനത്തിന് എതിര് നിന്നത് സർക്കാർ തന്നെ ആയിരുന്നുവെന്ന് വ്യക്തം. മതപരിവർത്തന ലോബികളെ സഹായിക്കാനായി ഹിന്ദുക്കളെ പരസ്പരം ഭിന്നിപ്പിച്ച് നിർത്തുക എന്ന തന്ത്രം ബ്രിട്ടീഷ് നയമായിരുന്നു. 1843 ൽ എഴുത്തച്ഛൻ എഴുതിയ പുസ്തകം എന്ന രീതിയിൽ ഗുണ്ടർട്ട് എഴുതി പ്രസിദ്ധീകരിച്ച വ്യാജ കേരളോൽപ്പത്തി ആധാരമാക്കി 1854 ൽ ജാതി സെൻസസ് നടത്തി ഭരണക്കാരായ നായന്മാരെ ശൂദ്രരും ബാക്കിയുള്ള 80 % ഹിന്ദുക്കളേയും അവർണ്ണരുമാക്കിയത് ബ്രിട്ടീഷുകാർ ആയിരുന്നു എന്ന കാര്യം പലരും മറച്ചു വച്ചിരിക്കുകയാണ്.



പണ്ട് ഇവിടെ വ്യവസായ വാണിജ്യം നടത്തിയിരുന്ന വൈശ്യ വിഭാഗമായ ഈഴവരെ അവർണ്ണരാക്കിയത് നാടൻ വ്യവസായങ്ങളെ തകർത്ത് കച്ചവടങ്ങൾ ബ്രിട്ടീഷുകാർക്ക് ഏറ്റെടുക്കാനായിരുന്നു. 1498 ൽ ക്രിസ്ത്യാനിയായ വാസ്കോ ഡ ഗാമയെ അയിത്തം നോക്കാതെ ശ്രീകോവിലിന് മുന്നിലെത്തിച്ച് തൊഴാൻ അനുവദിച്ചവരായിരുന്നു കേരളീയർ.

ചിത്രം: The history of freedom movement in Kerala (1885 - 1938) by K.P.K Menon (1971)

ഇനി ഈ അധ്യായം വായിച്ചാലും:

https://www.ibiblio.org/britishraj/Jackson9/chapter06.html

വാസ്കോ ഡ ഗാമയെ കോഴിക്കോട്ടെ ഒരു മഹാക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിൽ വരെ അന്നത്തെ നായരും നമ്പൂരിയുമൊക്കെ അടങ്ങുന്ന സംഘം എത്തിച്ചു. പൂജാരി തീർത്ഥം തളിച്ച കാര്യമൊക്കെ ഗാമ തന്നെ എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചാലും. 

അപ്പോൾ അന്ന് അഹിന്ദുവിന് ഇവിടുത്തെ ക്ഷേത്രത്തിൽ അയിത്തമില്ല എന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
പിന്നീട് പോർച്ചുഗീസുകാരും ശേഷം ഹൈദരാലി, ടിപ്പു സുൽത്താൻ എന്നീ മഹദ് വ്യക്തികളൊക്കെ കൂടി ഇതുപോലെയുള്ള ക്ഷേത്ര കൊള്ളകൾ തുടങ്ങിയതിന് ശേഷമാണ് *അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ല* എന്ന ബോർഡ് വന്നതെന്നാണ് തോന്നുന്നത്.

ക്ഷേത്രങ്ങളിലേക്ക് വേണ്ട ശർക്കര തുടങ്ങി പലവ്യഞ്ജന സാധനങ്ങളും കയറും ചന്ദനവും ഒക്കെ നൽകിയിരുന്ന ചാന്നാന്മാരെയൊക്കെയാണ് പിന്നീട് ഈഴവ സമുദായം എന്ന പേരിൽ ഏതാണ്ട് 30 ൽ അധികം ജാതിക്കാരെ വച്ച് ഉണ്ടാക്കിയ ഈഴവ ജാതിയിൽ പെടുത്തി ഈഴവരാക്കിയത്. ഇവരെ അവർണ്ണരായി പ്രഖ്യാപിച്ചു. 

അമ്പലപ്പുഴ രാജാവിന്റെ സൈനിക മേധാവി ആയിരുന്ന അമ്പനാട്ട് പണിക്കനും കായംകുളത്തെ ആറാട്ടുപുഴ വേലായുധപണിക്കരും വാരണപ്പള്ളി പണിക്കരും ആലുമ്മൂട്ടിൽ ചാന്ദാന്മാരും ഒക്കെ ഈഴവരാക്കപ്പെട്ടത് ഇങ്ങനെയാണ്. അമ്പനാട്ട് പണിക്കനെ സൈനികമേധാവി ആക്കിയിരുന്നത് നമ്പൂതിരി രാജാവ് ആയിരുന്ന അമ്പലപ്പുഴ ദേവൻ നാരായണൻ ആയിരുന്നു എന്നതും ചിന്തനീയം. അപ്പോൾ അന്ന് അയിത്തം ഇല്ലായിരുന്നു എന്ന് വ്യക്തം.

സായിപ്പന്മാർ ഈഴവരായി പ്രഖ്യാപിച്ചെങ്കിലും തുടർന്നും ഇവർ  സാധനങ്ങൾ  ഉദ്പാദിപിച്ചു കൊണ്ടിരുന്നു. പക്ഷേ അത് കൃസ്ത്യാനിയുടെ കയ്യിൽ കൊടുത്ത് തൊടീച്ചാൽ മാത്രമേ ക്ഷേത്രത്തിൽ ഉപയോഗിക്കാവൂ എന്ന പുതിയ നിയമം (മനുസ്മൃതിയിൽ ഇല്ലാത്തത്) ഇവിടെ നിലവിൽവന്നു. എന്ത് തലതിരിഞ്ഞ നിയമമായിരുന്നു ഇത് എന്ന് ആലോചിച്ചു നോക്കാവുന്നതാണ്. ഇത് കേട്ടിട്ടാണ് കേരളം ഭ്രാന്താലയമാണെന്ന് വിവേകാനന്ദൻ പറഞ്ഞത് എന്നാണ്‌ ചിലർ പറയുന്നത്.

Comments