രാവണന്റെ വിടത്വം

മണ്ഡോദരിയുടെ മഹത്വം രാവണന്റെ വിടത്വം



രാവണനെ വെള്ള പൂശുന്നതാണല്ലോ പുതിയ പ്രവണത. എന്നാൽ ഈ രാവണൻ  തന്റെ ഇംഗിതത്തിനു വഴങ്ങാത്ത സീതയെ വാളെടുത്ത് വെട്ടാനൊരുങ്ങുന്നു. അതിനെ തടുക്കുന്നത് രാജപത്നിയായ മണ്ഡോദരിയാണ്. അപ്സരസു മുതൽ എല്ലാ വിഭാഗത്തിലും പെടുന്ന സുന്ദരിമാർ നിന്റെ സ്വാധീനത്തിലുണ്ടല്ലോ. അതിനാൽ സീതയെ വെറുതെ വിടുവാനാണ് മണ്ഡോദരിയുടെ അപേക്ഷ. രാവണൻ എത്രമാത്രം പെണ്ണുപിടിയനാണെന്ന് അറിയാൻ അദ്ധ്യാത്മരാമായണത്തിലെ ഈ വരികൾ വായിക്കൂ.

"ഇതി മിഥില നൃപതി മകൾ പരുഷ വചനങ്ങൾ കേട്ടേറ്റവും ക്രുദ്ധനായോരു ദശാനൻ
അതിചപലതര ഭുവി കരാളം കരവാള -
മാശു ഭൂ പുത്രിയെക്കൊല്ലുവാനോങ്ങിനാൻ.
അതു പൊഴുതിലതികരുണയൊടു മയതനുജയും
ആത്മ ഭർത്താരം പിടിച്ചടക്കീടിനാൾ.
ഒഴികൊഴിക ദശവദന!ശ്യണം മമ വചോ ഭവാനൊല്ലാത കാര്യമോരായ്ക മൂഢ പ്രഭോ!"
.........................



"ദുരിതമിതിലധികമിഹ നഹി നഹി സുദുര്‍മ്മതേ!
ദുഷ്കീര്‍ത്തി ചേരുമോ വീരപുംസാം വിഭോ!
സുരദനുജദിതിജ ഭുജഗാപ്സരോ ഗന്ധര്‍വ-
സുന്ദരീവര്‍ഗ്ഗം നിനക്കു വശഗതം."...................
(അദ്ധ്യാത്മരാമായണം - സുന്ദര കാണ്ഡം)

Comments