ശ്രീനാരായണന്‍റെ ഗുരു

യാഥാസ്ഥിതികര്‍ക്ക് ഇന്നും ശ്രീനാരായണഗുരുവിന്‍റെ മഹത്വത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനായിട്ടില്ല എന്നനത് പരമാര്‍ത്ഥമാണ്. അതിനാല്‍ അവര്‍ ശ്രീനാരായണഗുരുവിന്‍റെ മഹത്ത്വത്തിന് ഒരു നിദാനം നിര്‍ണ്ണയിക്കാന്‍ സദാ ഉത്സുകരാവുന്നു. ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിന്‍റെ ഗുരുവാണെന്നുള്ള സമര്‍ത്ഥനങ്ങളുടെ കാതല്‍ അതാണ്. പക്ഷേ, ഈഴവരിലെ പ്രഖ്യാതരായ 'സവര്‍ണ്ണവിരോധികള്‍' അതൊട്ടും വകവെച്ചു കൊടുക്കാനും തയ്യാറല്ല. രണ്ടു കൂട്ടര്‍ക്കും ഗുരുവിന്‍റെയോ ചട്ടമ്പിസ്വാമികളുടെയോ 'പരസ്പരബഹുമാനാര്‍ജ്ജവ'ങ്ങളോടെയുള്ള ജീവിതം മാതൃകയല്ല. പകരം, ഗുരത്വവാദത്തില്‍ മുഴുകി രണ്ടു കൂട്ടരും വിലപ്പെട്ട സമയം വൃഥാ ചെലവഴിക്കുന്നു.

ഇതില്‍ ആദ്യകൂട്ടര്‍ക്ക്, ചട്ടമ്പിസ്വാമികളെ ഗുരുവിനേക്കാള്‍ മഹത്വമുള്ള വ്യക്തിപ്രഭാവമാക്കി ചരിത്രത്തില്‍ പ്രതിഷ്ഠിക്കണമെന്നുണ്ട്. അതിനവര്‍ പലേകരുക്കളും ചരിത്രത്തില്‍ ഒരുക്കി വെക്കുന്നുണ്ടെന്ന് രണ്ടാമത്തെ കക്ഷികള്‍ ആരോപിക്കുന്നു. 1974 ഏപ്രിലില്‍ കെ. മഹേശ്വരന്‍നായര്‍ (രാമലക്ഷ്മി വിലാസം, കരുപ്പൂര്‍ മലയിങ്കല്‍) എഴുതി തിരുവനന്തപുരം Press Printwel- അച്ചുകൂടത്തില്‍ അടിച്ച് സ്വന്തമായി പ്രസിദ്ധീകരിച്ച 'ശ്രീനാരായണന്‍റെ ഗുരു' അത്തരം പരിശ്രമങ്ങളില്‍പ്പെടുന്ന രചനയായാണ് അവര്‍ വിലയിരുത്തുന്നത്. അക്കാലത്ത്  അറിയപ്പെടുന്ന ഒരുത്തുകാരനേ ആയിരുന്നില്ല ഗ്രന്ഥകാരനായ കെ. മഹേശ്വരന്‍ നായര്‍. 

(തുടരും)








 

Comments