കെ.സി. ശീതങ്കൻ

കമ്മ്യുണിസം കേരളത്തിൽ വേരോടുന്നതിനു മുൻപ്, തിരുവതാംകൂർ / കേരളത്തിൽ, ത്യാഗങ്ങൾ സഹിച്ച്, അടിയാള സമൂഹത്തിനു വേണ്ടി, പടപൊരുതി സമരം നയിച്ച നിരവധി ദലിത് നേതാക്കൾ ഉണ്ടായിരുന്നു.എന്നാൽ കമ്മ്യുണിസം കേരളത്തിൽ വേരോടിയ ശേഷം, ഇത്തരത്തിൽ പൊതു സമ്മതരായ ദലിത് നേതാക്കൾ, പില്‍ക്കാലഘട്ടത്തിൽ തമസ്കരിക്കപ്പെടുകയും, പരിവർത്തനം ചെയ്യപ്പെട്ട പുതു നേതാക്കൾ ഉയർന്നു വരികയും, അവരെ ജനം അംഗീകരിക്കുകയും ചെയ്തപ്പോൾ, ദലിത് നവോത്ഥാന നേതാക്കൾക്ക് ഒപ്പം നിന്നു, അടിയാള ജനതയ്ക്കു വേണ്ടി പോരാടിയ സമര നേതാക്കളെ നമ്മൾ മറന്നു പോയി.അപ്രകാരം നമ്മൾ മറന്ന സമര നേതാവാണ്, കെ.സി. ശീതങ്കൻ എന്ന കപ്പപ്പുറം ശീതങ്കൻ.
   
മഹാത്മാ അയ്യൻകാളി സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിന്റ്റെ ആലപ്പുഴ ഡിവിഷൻ പ്രസിഡന്റും, മഹാത്മാ അയ്യൻകാളിയുടെ വലംകയ്യുമായിരുന്നു കെ. സി. ശീതങ്കൻ.
   
ആലപ്പുഴ ജില്ലയിലെ കുട്ടമംഗലം- കുപ്പപ്പുറം എന്ന സ്ഥലത്ത് ശീതപ്പുലയന്റെയും, മാണപ്പുലയിയുടെയും സീമന്തപുത്രനായിരുന്നു കെ.സി.ശിതങ്കൻ,
  അന്തമായ ജാതീയത നിലനിന്നിരുന്ന കാലഘട്ടത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. എങ്കിലും കളരി ആശാൻന്മാർ വീട്ടിൽ വന്നു മലയാളവും, സംസ്കൃതവും പഠിപ്പിച്ചതിനാൽ, മലയാളത്തോടൊപ്പം സംസ്കൃതവും അദ്ദേഹം കൈവശമാക്കി.കൂടാതെ നല്ലൊരു കളരി അഭ്യാസി കൂടിയായിരുന്നു കെ.സി. ശീതങ്കൻ.
    സാധുജന പരിപാലന സംഘത്തിന്റെ പ്രവർത്തനം, ആലപ്പുഴ ജില്ലയിൽ പ്രചരിപ്പിച്ചതിൽ കെ.സി. ശീതങ്കന് മുഖ്യ പങ്കുണ്ട്. മികച്ച പ്രഭാഷകൻ, സംഘടകൻ എന്നിനിലകളിൽ ശോഭിച്ച ശീതങ്കൻ, സഹപ്രവർത്തകരായാ ടി.കെ.മാധവൻ, പുറക്കാട് ജോഷ്വാ 'കളരിത്തറ തേവൻ, ഊരുക്കരി ചിറയിൽ തമ്പി ,പി.കെ.രാഘവൻ, മാവേലിക്കര കണ്ടൻകാളി, എൻ.കെ.കുഞ്ചൻ എന്നിവർക്കൊപ്പം ആലപ്പുഴ ജില്ലയിലെ സംഘടനാ പ്രവർത്തനത്തിന് നേതൃത്തം വഹിച്ചു.
   സംഘാഗംങ്ങൾ മരിച്ചാൽ അവരെ അടക്കം ചെയ്യാൻ, കഞ്ഞിപ്പാടം, ഇരുമ്പനം പാടത്തിന് കിഴക്കേച്ചിറ ,നെടുമുടി, പൊങ്ങ, നെഹ്രു റു ട്രോഫിതുരുത്ത് എന്നിവിടങ്ങളിൽ സ്മശാനങ്ങൾ അദ്ദേഹം സ്ഥാപിച്ചു
  കൈനകരി തെക്കേചിറയിൽ അദ്ദേഹം ഒരു സ്കൂൾ സ്ഥാപിച്ചു.  കുപ്പപ്പുറം ഗവ.എൽ.പി.സ്കൂളായിരുന്ന, ആ സ്കൂൾ പിൻകാലത്ത്, കുപ്പപ്പുറം ഗവ.ഹയർ സെക്കൻട്രി സ്കൂളായി അത് രൂപാന്തരപ്പെട്ടു. കൂടാതെ തകഴി കുന്നുമ്മയിലും, ആ മയിടയിലും പ്രൈമറി സ്കൂളുകൾ സ്ഥാപിച്ചു.ഈ സ്കുളുകളുടെ നിർമ്മാണ വേളയിൽ മഹാത്മാ അയ്യൻകാളി,ത കഴിയിൽ വന്ന്, മുന്നു മാസക്കാലം ശീതങ്കനൊത്ത്, അദ്ദേഹത്തിന്റെ ഭാര്യ വീടായ തകഴിയിലെ വീട്ടിൽ വന്നു താമസിച്ചു.പുന്നപ്രയിൽ ഹോസ്റ്റലോടു കൂടിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചെങ്കിലും നിലനിർത്തിക്കൊണ്ടു പോകാൻ കഴിഞ്ഞില്ല.
   തിരുവതാംകൂർ രാജാവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്ന ശീതങ്കന്, ഭൂമിയില്ലാത്തവർക്ക്, ഭൂമി പതിച്ചു നൽകുവാനുള്ള അവകാശം, ശ്രീ ചിത്തിര തിരുന്നാൾ മഹാരാജാവ് നൽകിയിരുന്നു. പുറക്കാട് 50 ഏക്കർ ഭൂമി, അയിത്തജാതിക്കാർക്കായി, അദ്ദേഹം പതിച്ചു നൽകി, അതാണ് പിൻ കാലത്ത് ഇല്ലിച്ചിറ കോളനി എന്ന അബേദ്കർ ഗ്രാമം.
   1930 മുതൽ, കുട്ടനാട്ടിലെ കർഷകത്തൊഴിലാളി സമരങ്ങൾക്ക് നേതൃത്ത്വം നൽകിയത് ശീതങ്കനായിരുന്നു.നിവർത്തന പ്രക്ഷോഭം വൈക്കം സത്യാഗ്ര നം എന്നി സമരങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു.
   വെളുത്തേരി ,ഇത്താക്കച്ചന്റെ കുപ്പപ്പുറത്തുണ്ടായിരുന്ന പാട്ടസ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ അദ്യ സമരം; അതും തിരുവതാംകൂർ കർഷക തൊഴിലാളി പ്രസ്ഥാനം രുപീകരിയ്ക്കുന്നതിനു മുമ്പ്.
  പിൻ കാലത്ത് കുറ്റിച്ചൂൽ സമരം എന്ന പേരിൽ പ്രസിദ്ധമായ സമരത്തിനു നേതൃത്തം നൽകിയതും ശീതങ്കനായിരുന്നു.
  നെൽച്ചെടികൾക്കുള്ള വിഷമരുന്നുകൾ ഇല്ലാത്ത കാലത്ത്,നെൽച്ചെടികളിൽ പറ്റിയിരിക്കുന്ന പുഴുക്കളെ സ്ത്രീ തൊഴിലാളികൾ 'കുറ്റിച്ചൂൽ' ഉപയോഗിച്ച് അടിച്ച് തെറിപ്പിയ്ക്കുമ്പോൾ, പുരുഷ തൊഴിലാളികൾ പുഴുക്കളെ കൊട്ടയിൽ കോരി 'വരമ്പത്തിട്ട്, ചൂലിട്ട് അടിച്ച്, തല്ലിക്കൊല്ലും.വൈകിട്ടു ജോലി കഴിയുമ്പോൾ, തൊഴിലാളികളുടെ ശരിരത്ത് മുഴുവൻ പുഴുക്കളും, പുഴുവിന്റെ മണവും ആയിരുന്നു. ഇതു കഴുകി കളയാൻ എണ്ണയും സോപ്പും ആവശ്യപ്പെട്ട്, ജന്മിമാരോട് സമരം ചെയ്തു.ഈ സമരം പിന്നീട് അടുത്തടുത്ത പ്രദേശങ്ങളിലേക്കും വ്യാപിച്ചു.ഇതിൽ പങ്കെടുത്ത തൊഴിലാളികളെ, വെളുത്തേരി ഇത്താക്കച്ചന്റെ മകൻ കുട്ടപ്പായി നിരവധി തൊഴിലാളികളെ, ഈ സമരത്തിന്റെ പേരിൽ മർദ്ദിച്ചുവെങ്കിലും സമരം വിജയിച്ചു.
   ദേശാഭിമാനി പത്രത്തിൽ ഏഴാച്ചേരി രാമചന്ദ്രൻ 'കുട്ടനാടിന്റെ കഥകൾ' എന്ന ലേഖനത്തിൽ കെ.സി.ശീതങ്കന്റെ സമരത്തെപ്പെറ്റി പറയുന്നുണ്ട്.
  കുട്ടനാട്ടിലെ അധസ്ഥിത ജനവിഭാഗത്തിന്റെ മുന്നണിപ്പോരാളിയായി, സംഘടനാ രംഗത്തും, തൊഴിലാളി സംഘടനാ രംഗത്തും സജീവമായി നിന്ന ,ആ മനുഷ്യ സ്നേഹി 1956 ൽ അതിജീവനത്തിനായി പോരാടുന്ന അയിത്ത ജാതിക്കാർക്ക് മാതൃകാ പുരുഷോത്തമനായി, ചരിത്രത്തിന്റെ കാണാമറയത്തക്ക് നടന്നു നിങ്ങി.
പിൻകാലങ്ങളിൽ ദലിത് ജനതക്ക് വേണ്ടി കെ.സി. ശീതങ്കൻ നടത്തിയ സമര ചരിത്രങ്ങൾ ആരും പറഞ്ഞിട്ടില്ല.

ചിത്രം:https://m.facebook.com/story.php?story_fbid=1400799806747725&id=100004531566820



Comments