ഈഴവരുടെ ചരിത്രം പറയുമ്പോൾ, പലതും പറയുന്നുണ്ടെങ്കിലും ലങ്കയിൽ നിന്ന് എന്നതിൽ എല്ലാ ചരിത്രകാരന്മാർക്കും ഏക അഭിപ്രായമാണ്. നെടുഞ്ചേരലാതന്റെ കാലത്ത്, ലങ്കയിൽ നിന്നും ധർമ്മശാസനന്റെ കൂടെ ബുദ്ധമത പ്രചരണാർത്ഥം വന്ന സിംഹളരുടെ സന്താനങ്ങളാണെന്നും,
ഈഴവരും തീയ്യരും സിലോണിൻ നിന്നംകുടിയേറി പാർത്ത ചാന്നാൻമാരുടെ പിൻഗാമികളാണെന്ന്, കാർഡ് വെൽ പറയുന്നു.

സിലോണിൽ നിന്ന് ബുദ്ധമത മിഷനറിമാർ വന്ന കാലത്താണ് ഈഴവരുടെ കുടിയേറ്റം ഉണ്ടായിരിക്കാം. ചേരൻ പെരുമാളിന്റെ ആവശ്യം പ്രകാരം, ലങ്കയിൽ നിന്ന് തേങ്ങയുമായി വന്നു കുടിയേറി പാർത്തതാണ് ഈഴവരെന്നും ഈഴവർ വരുന്നതിനു മുമ്പ് ഇവിടെ തെങ്ങ് ഉണ്ടായിരുന്നില്ല എന്നും പറയുന്നു.

എന്തായാലും ആദ്യം കുടിയേറി പാർത്തവർ ഈഴവർ തന്നെ. കുടിയേറിയവർ നൈതൽ പ്രദേശത്തു താമസിച്ചിരുന്ന, കൃഷി ചെയ്തിരുന്ന (ഉഴുന്നോർ) വരുമായി ചേർന്നു കൃഷിയിലും കച്ചവടത്തിലും പുരോഗതി നേടി.

നായന്മാർ, അമ്പലവാസികൾ, നാഗന്മാർ കുടിയേറിയതാണെന്നും, അവർ വന്നപ്പോൾ ഇവിടെത്തെ, ആദി നിവാസികളായിരുന്ന, ചെറുമർ, കാടർ, മലയർ, കാണിക്കാർ, വേലൻമാർ, പറയർ, തുടങ്ങിയവർ കാടുകളിലേക്കും മലയിലേക്കും പിൻവാങ്ങി.
കൂടാതെ, നായന്മാർ, നായ്ഡു, നായ്ക്കന്മാർ, നായിക്ക്, തുടങ്ങിയവരും ബ്രാഹ്മണർക്ക് താങ്ങുകളായും വന്നതാണെന്നും പറയുന്നു.
നമ്പൂതിരിമാർ കൊങ്ങിണികളാണെന്നും തെലുങ്കരാണെന്നും പറയുന്നു.
നമ്പൂതിരിമാർ സിന്ധിൽ നിന്നും പോന്നപ്പോൾ ദേഹരക്ഷിക്കായി നാഗന്മാരെ കൂടെ കൊണ്ടുവന്നു എന്നും അവരാണ് നായരായി തീർന്നതെന്നു പറയുന്നു.

ഈഴവർ പ്രാചീന ചേരരാജാക്കന്മാരുടെ കാലത്ത് തന്നെ സമുദായത്തിന്റെ മേലെക്കിടയിൽ ജീവിച്ചിരുന്ന പരിഷ്കൃത ജനവിഭാഗമാണെന്നും പറയുന്നു.
ഇന്നത്തെ ഈഴവർ സംഘകാലത്തെ വില്ലവർ ആയിരുന്നു എന്നും പഴയ കാലത്ത് വില്ലവൻ, ചേകോൻ എന്നൊക്കെ വിളിച്ചിരുന്നു
മദ്യാഹാര വൃത്തിക്കാരായ ഈഴവരും ചാന്നാൻമാരും നൈതൽ മാക്കളുടെ ശാഖയിൽപ്പെട്ടവരായിരുന്നു എന്നും അവർ പരിഷ്കാര പ്രാബല്യമുള്ള ഒരു ജനസമുദായമായിരുന്നു എന്നും പറയുന്നു.

Comments